ShareChat
click to see wallet page
search
#ശ്രീ നാരായണ ഗുരു . സഹസ്രകോടി ഭാനുമാന്മാർ ഒന്നിച്ചുയർന്നാൽ സംഭവിക്കുന്നതുപോലെ അദ്വൈത സത്യസാക്ഷാത്ക്കാരാനുഭൂതിയിൽ സമ്പൂർണ്ണം അഭിരമിച്ച് പരയുടെ പാല് സദാനുകർന്നനുഭവിച്ച് തണ്ടാരിൽ വീണ് മധുവുണ്ട് ആരമിക്കുന്ന ഒരു വണ്ടിനെപ്പോലെ അവിടുന്ന് സൂരിയും സുകൃതിയുമായി തീർന്നു. പരമാത്മവിദ്യയുടെ പരമാവധിയിലെത്തി പരിപൂർണ്ണനായി തീർന്നു. ഭാരതീയപാരമ്പര്യവും വേദാന്ത ശാസ്ത്രവുമനുസരിച്ച് ബ്രഹ്മജ്ഞാനിയായ ഒരു മഹാഗുരു സാക്ഷാൽ ബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തിൻ്റെ മൂർത്തരൂപമായ ആ മഹാഗുരുവിനെ ജനസമൂഹം തങ്ങളുടെ പ്രത്യക്ഷ ദൈവമായി വരിച്ച് ആരാധിക്കുന്നു. !!!!!!!!!!!!🙏!!!!!!!!!!!!!
ശ്രീ നാരായണ ഗുരു - ShareChat