ShareChat
click to see wallet page
search
#🍲 ഭക്ഷണപ്രേമി _*🌶️ ഇന്നത്തെ പാചകം 🍳*_ _*പഴം ഉണ്ട*_ +-------+-------+------+-------+ _ഇന്ന് നമുക്ക്‌ വെറൈറ്റി ആയിട്ടുള്ള നാലുമണി പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം...._ _വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക്ക്സ്‌ ആണിത്.സ്പെഷ്യൽ ആയിട്ട് മധുരം ഒന്നും ചേർക്കേണ്ട._ ______________________ *ചേരുവകൾ* ______________________ _നന്നായി പഴുത്ത പഴം - 3 എണ്ണം_ _തേങ്ങ ചിരകിയത് - 1 കപ്പ്_ _ആരോ റൂട്ട്‌ ബിസ്കറ്റ്‌ - 10 എണ്ണം_ _ഓരോരുത്തരുടെയും ടേസ്റ്റിന്‌ അനുസരിച്ച് അളവുകളിൽ വിതൃാസം വരുത്താം._ _______________________ *തയ്യാറാക്കുന്ന വിധം* _______________________ _ആദ്യം പഴം നന്നായി ഉടച്ചെടുക്കുക. അതിലേക്ക് തേങ്ങ ചിരകിയതും ആരോ റൂട്ട്‌ ബിസ്കറ്റ്‌ കൈകൊണ്ട് പൊടിച്ചതും ചേർത്ത് കുഴച്ചെടുക്കുക. ഇത് ചെറിയ ഉണ്ടയാക്കുക. ആരോ റൂട്ട്‌ ബിസ്കറ്റ്‌ പൊടിയിൽ ഓരോന്നും ഉരുട്ടി എടുക്കുക._ _നമ്മുടെ പഴം ഉണ്ട സ്നാക്ക്സ്‌ റെഡി...!_ +------+-------+------+-------+
🍲 ഭക്ഷണപ്രേമി - ShareChat