ShareChat
click to see wallet page
search
📖 *ചരിത്രത്തിലെ മഹിളാരത്നങ്ങൾ* 📖 *ഉമ്മു ത്വൽഖ് (റഹ്)* ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച അതീവ ഭക്തയും ആരാധകയുമായ സ്ത്രീയായിരുന്നു ഉമ്മു ത്വൽഖ് (റഹ്). നമസ്കാരത്തിൽ മഹതി അങ്ങേയറ്റം രസം കണ്ടെത്തിയിരുന്നു. മഹതി, രാവും പകലുമായി നാനൂറ് റക്അത് നഫൽ നമസ്കരിച്ചിരുന്നതായി മുഹമ്മദ് ബിൻ സിനാൻ ബാഹിലി എന്നവർ പറയുന്നു. തബഉതാബിഉകളിലെ പ്രസിദ്ധ മഹാനായ സുഫിയാൻ ബിൻ ഉയൈന (റഹ്) മഹതിയുടെ സമകാലികനായിരുന്നു. ഒരിക്കൽ മഹതി അദ്ദേഹത്തോട് പറഞ്ഞു: ഹേ സുഫിയാൻ, താങ്കൾ മധുരമാർന്ന ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്യുന്നുണ്ടല്ലോ. എന്നാൽ ഖിയാമത്ത് നാളിൽ ഖുർആൻ താങ്കൾക്ക് എതിർ സാക്ഷിയായി വരാതിരിക്കട്ടെ! ഇതുകേട്ട് മഹാനവർകൾ കരഞ്ഞ് കരഞ്ഞ് ബോധരഹിതനായി പോയി.( സിഫതുസ്വഫ്‌വ : 713 ) അബ്ദുല്ലാഹ് റൂമി പറയുന്നു: ഞാൻ , ഉമ്മു ത്വൽഖിൻ്റെ ഭവനം സന്ദർശിച്ചു. മഹതിയുടെ ഭവനം വളരെ ഉയരം കുറഞ്ഞതായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോൾ മഹതി പറഞ്ഞു: "ഉമർ, തൻ്റെ ഉദ്യോഗസ്ഥർക്ക് എഴുതുകയുണ്ടായി: "നിങ്ങളുടെ ഭവനങ്ങൾക്ക് ഉയരം കൂട്ടരുത്. നിങ്ങളുടെ ഭവനങ്ങൾക്ക് ഉയരം കൂടുന്ന കാലം, ഏറ്റവും ദുഷിച്ച കാലമായിരിക്കും" ( ഖസ്റുൽ അമൽ ലിബ്നി അബിദ്ദുൻയ: 182, രിവായത്: 283) #🕌 ഇസ്ലാമിക് ഭക്തി