മാളവിക ഗർഭിണിയാണെന്ന വാർത്ത മാണിക്യമംഗലം തറവാട്ടിൽ വലിയൊരു മാറ്റം കൊണ്ടുവന്നു. ബദ്രി ഇപ്പോൾ മാളവികയെ ഒരു നിമിഷം പോലും തനിച്ചാക്കാറില്ല. ഓഫീസിലെ തിരക്കുകൾക്കിടയിലും അവൻ ഇടയ്ക്കിടെ ഫോൺ വിളിച്ച് അവളുടെ സുഖവിവരങ്ങൾ അന്വേഷിക്കും.
"ബദ്രിയേട്ടാ, എനിക്ക് കുഴപ്പമൊന്നുമില്ല. നിങ്ങളിങ്ങനെ പേടിക്കല്ലേ,"
മാളവിക ചിരിച്ചുകൊണ്ട് പറയും.
പക്ഷേ ദേവയാനി അമ്മയ്ക്ക് നിർബന്ധമായിരുന്നു.
"മാളൂ നീ ഇനി പടിക്കെട്ടുകൾ അധികം കയറരുത്. ഈ തറവാട്ടിലെ അടുത്ത തലമുറയാണ് നിന്റെ ഉള്ളിൽ വളരുന്നത്."
വീട്ടിലെ എല്ലാവരുടെയും സ്നേഹത്തിന് നടുവിൽ മാളവിക ഒരു രാജകുമാരിയെപ്പോലെ കഴിഞ്ഞു.
✨✨✨✨
മാളവികയുടെ സന്തോഷം വിനയ്യെ കൂടുതൽ പ്രകോപിപ്പിച്ചു. ബദ്രിക്ക് ഒരു അവകാശി വരുന്നത് തന്റെ തകർച്ചയാണെന്ന് അവൻ വിശ്വസിച്ചു. വിനയ് രഹസ്യമായി സ്വപ്നയെ വിളിച്ചു.
"സ്വപ്നാ ആ കുഞ്ഞ് ജനിക്കാൻ പാടില്ല. അത് നടന്നാൽ ബദ്രി എല്ലാം ആ കുട്ടിയുടെ പേരിലാക്കും. നമുക്ക് ഒന്നും കിട്ടില്ല."
സ്വപ്ന ഇതിനായി ഒരു പുതിയ കെണി ഒരുക്കി. മാളവിക പതിവായി പോകുന്ന ഹോസ്പിറ്റലിലെ ഒരു നഴ്സിനെ അവൾ പണം കൊടുത്ത് സ്വാധീനിച്ചു.
അജയ് ഒരു ദിവസം വിനയ്യെയും സ്വപ്നയെയും ഒരു രഹസ്യ കേന്ദ്രത്തിൽ വെച്ച് കണ്ടു. അവർ എന്തോ ഗൂഢാലോചന നടത്തുകയാണെന്ന് അവന് തോന്നി. അവൻ ഉടനെ ബദ്രിയെ വിവരം അറിയിച്ചു.
ബദ്രിയേട്ടാ അവർ എന്തോ വലിയ പ്ലാനിലാണ്. മാളവികയുടെ കാര്യത്തിൽ നമ്മൾ ഇരട്ടി ശ്രദ്ധിക്കണം...
അജയ് മുന്നറിയിപ്പ് നൽകി. ബദ്രി അന്ന് മുതൽ മാളവികയുടെ സുരക്ഷയ്ക്കായി ഒരു ലേഡി ഗാർഡിനെക്കൂടി ഏർപ്പാടാക്കി....
മാളവികയുടെ മൂന്നാം മാസത്തെ സ്കാനിംഗിനായി അവർ ഹോസ്പിറ്റലിൽ എത്തി. അവിടെ വെച്ച് സ്വപ്ന ഏർപ്പാടാക്കിയ നഴ്സ് മാളവികയ്ക്ക് ഒരു ജൂസ് നൽകാൻ ശ്രമിച്ചു.....
മാഡം ഇത് ഡോക്ടർ തരാൻ പറഞ്ഞതാണ്....
അവൾ പറഞ്ഞു.
മാളവിക ആ ഗ്ലാസ് എടുക്കാൻ തുടങ്ങിയപ്പോൾ ബദ്രിയുടെ ഫോൺ അടിച്ചു. ആ വെപ്രാളത്തിനിടയിൽ ഗ്ലാസ് താഴെ വീണു പൊട്ടി. തറയിൽ വീണ ജൂസ് പതഞ്ഞു പൊങ്ങുന്നത് കണ്ട ബദ്രി ഞെട്ടിപ്പോയി. അതിൽ മാരകമായ എന്തോ കലർത്തിയിട്ടുണ്ടെന്ന് അവന് മനസ്സിലായി...
ബദ്രി ഉടനെ ഹോസ്പിറ്റലിലെ സെക്യൂരിറ്റിയെ വിളിച്ച് ആ നഴ്സിനെ പിടികൂടി. പോലീസിന്റെ ചോദ്യം ചെയ്യലിൽ അവൾ സത്യം വിളിച്ചു പറഞ്ഞു. സ്വപ്നയാണ് ഇതിന് പിന്നിലെന്ന് അറിഞ്ഞപ്പോൾ ബദ്രിയുടെ നിയന്ത്രണം വിട്ടു.....
അവൻ നേരെ സ്വപ്നയുടെ വീട്ടിലേക്ക് പാഞ്ഞു...
സ്വപ്നാ എന്നെ തകർക്കാൻ നോക്കിയപ്പോൾ ഞാൻ ക്ഷമിച്ചു. പക്ഷേ എന്റെ കുഞ്ഞിനെ തൊടാൻ നോക്കിയാൽ നിന്റെ അന്ത്യം ഈ ബദ്രി കുറിക്കും
ബദ്രിയുടെ ആ രൂപം കണ്ട് സ്വപ്ന വിറച്ചുപോയി....
✨✨✨✨✨✨✨✨✨✨✨
മാസങ്ങൾ കടന്നുപോയി. അഞ്ചാം മാസമായപ്പോൾ മാളവികയ്ക്ക് തന്റെ ഉള്ളിൽ കുഞ്ഞിന്റെ ആദ്യത്തെ അനക്കം അനുഭവപ്പെട്ടു. അവൾ ബദ്രിയുടെ കൈ പിടിച്ച് തന്റെ വയറിൽ വെച്ചു.
ബദ്രിയുടെ കണ്ണുകൾ വിടർന്നു. ആ കുഞ്ഞു ജീവന്റെ സ്പന്ദനം അറിഞ്ഞപ്പോൾ അവന്റെ ഉള്ളിൽ ഇതുവരെ തോന്നിയിട്ടില്ലാത്ത ഒരു വികാരം ഉടലെടുത്തു. "മാളൂ... ഇത്... ഇത് അത്ഭുതമാണ്"
ബദ്രി ആനന്ദക്കണ്ണീരോടെ മാളവികയെ ചേർത്തുപിടിച്ചു.
✨✨
തുടരും
#❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💔 നീയില്ലാതെ #💑 Couple Goals 🥰


