ShareChat
click to see wallet page
search
എസ്. ഐ.ആർ കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ സഹായിക്കാന്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കും. വില്ലേജ് ഓഫീസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസുകളില്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ അറിയിച്ചു. ഹെല്‍പ്പ് ഡെസ്കുകളില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ വീതം താല്‍ക്കാലിക ജോലി ക്രമീകരണ വ്യവസ്ഥയില്‍ ചുമതലപ്പെടുത്തും. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് അതത് ജില്ലാ കളക്ടര്‍മാരെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉന്നതികള്‍, തീരദേശമേഖല, മറ്റ് പിന്നോക്ക പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ട് എത്തി അര്‍ഹരായവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കും. ഇതിന് വില്ലേജ് ഓഫീസര്‍മാരുടെ ആവശ്യപ്രകാരം അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ഇതിന് അതത് സ്ഥാപനങ്ങളില്‍ ക്യാമ്പയിന്‍ പരിപാടികള്‍ സംഘടിപ്പിച്ച് ആവശ്യമായ ബോധവല്‍ക്കരണവും നടത്തും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 6ه0. @00: ngm. வொலவ்ஸஸ்கூகம் m22300608० t@s @nos0 nslaul@u உஸவெsஒை (dnno@ (Unn3cjld53nb| nlloge 60nflmuael@ வவ்ஸஸ்கிகம் 6ه0. @00: ngm. வொலவ்ஸஸ்கூகம் m22300608० t@s @nos0 nslaul@u உஸவெsஒை (dnno@ (Unn3cjld53nb| nlloge 60nflmuael@ வவ்ஸஸ்கிகம் - ShareChat