നാടിനെ നടുക്കി കുവൈത്ത് ജയിലിലെ തീപിടുത്തം: മരണം മൂന്നായി; വിടവാങ്ങി ധീരനായ ഉദ്യോഗസ്ഥൻ..
കുവൈത്ത് സിറ്റി: കുവൈത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കറക്ഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഉണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് സാദ് അല്‍-ഹാജ്രി മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപകടമരണത്തെ തുടർന്ന് മുഹമ്മദ് സാദ് അല്‍-ഹാജ്രി രക്തസാക്ഷിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. റിപ്പോർട്ടനുസരിച്ച് ഇതോടെ മരണസംഖ്യ മൂന്നായി.
തീപിടുത്തത്തെ തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥാനായ സൗദ് അല്‍-ഹംസാനും ഒരു ഈജിപ്ഷ്യൻ തൊഴിലാളിയും മരണപ്പെട്ടിരുന്നു. വാറന്റ് ഓഫീസർ മുഹമ്മദ് അല്‍-ഷറാഫും രണ്ട് ഈജിപ്ഷ്യൻ തൊഴിലാളികളും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അന്തരിച്ച അല്‍-ഹാജ്രിയുടെ വേർപാടില്‍ ആഭ്യന്തര മന്ത്രാലയം അപലപിച്ചു. കൂടാതെ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ഉള്‍പ്പെടെയുള്ള മന്ത്രാലയ നേത്യത്വവും ഉദ്യോഗസ്ഥരും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
#📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്


