#👩🍳 പാചകലോകം
+------+------+-----+-------+
_*🌶️ ഇന്നത്തെ പാചകം 🍳*_
_*ഹോട്ട് മിൽക്ക് കേക്ക്*_
+------+------+------+-------+
```ഈ ക്രിസ്തുമസിന് നമുക്ക് ഒരു വെറൈറ്റി കേക്ക് തയ്യാറാക്കി നോക്കാം. സോഫ്റ്റ് ആൻഡ് സ്പോഞ്ചി കേക്ക്. ഇത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം. ```
________________________
*ചേരുവകൾ*
________________________
_മൈദാ -1 കപ്പ്+2 ടേബിൾ സ്പൂൺ_
_പൊടിച്ച പഞ്ചസാര - 3/4 കപ്പ്_
_ചൂട് പാൽ -1/2കപ്പ്_
_മുട്ട -2 എണ്ണം_
_ബേക്കിംഗ് പൌഡർ -1 ടീസ്പൂൺ_
_അൺസൾട്ടഡ് ബട്ടർ -50 ഗ്രാം_
_വാനില എസ്സെൻസ് -1 ടീസ്പൂൺ_
_________________________
*തയ്യാറാക്കുന്ന വിധം*
_________________________
```മൈദാ ,ബേക്കിംഗ് പൌഡർ എന്നിവ മിക്സ് ചെയ്തു വക്കുക.
മുട്ട നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ,വാനില എസ്സെൻസ് എന്നിവ ചേർത്ത് നല്ല ക്രീമി ആകുന്ന വരെ ബീറ്റ് ചെയ്യുക.
ഇതിലേക്ക് മൈദയുടെ കൂട്ട് കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ചെയ്യുക.
അതിനു ശേഷം ചൂട് പാലും കുറച്ചു കുറച്ചായി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
പ്രീ ഹീറ്റ് ചെയ്ത ഓവനിൽ വച്ച് 180 ഡിഗ്രിയിൽ 35 മിനിറ്റ് ബേക്ക് ചെയ്യുക.```
+-----+-------+-------+---------+


