ShareChat
click to see wallet page
search
കോഴിക്കോടൻ(കെ. അപ്പുക്കുട്ടൻ നായർ)(1925 - 2007 ജനുവരി 20 ഓർമ്മദിനം: 🌹➖🌹➖🌹➖🌹➖🌹 മലയാളത്തിലെ പ്രശസ്ത ചലച്ചിത്രനിരൂപകനായിരുന്നു. കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്നു. രണ്ടായിരത്തോളം സിനിമാ നിരൂപണങ്ങളെഴുതിയിട്ടുണ്ട്. കവി, ഹാസ്യസാഹിത്യകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. 1925-ൽ പാലക്കാട് തിരുവേഗപ്പുറം ചെമ്പ്രയിൽ പേങ്ങാട്ടിരി വീട്ടിൽ ജനനം. പോസ്റ്റുമാസ്റ്ററായി സേവനം അനുഷ്ടിച്ചിരുന്നു.മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ ‘ചിത്രശാല’ എന്ന സിനിമാ നിരൂപണ പംക്തിയിലൂടെ വായനക്കാർക്ക് പരിചിതനായി. കേരള ഫിലിം ക്രിട്ടിക്സ്‌ അസോസിയേഷന്റെ ആദ്യ പ്രസിഡന്റായിരുന്നു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1972, 82, 91, 95 എന്നീ വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 1980-ൽ ഫിലിം അക്രെഡിറ്റേഷൻ കമ്മിറ്റി അംഗമായിരുന്നു. കൂടാതെ 1985-87 കാലത്ത് ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സ്വർണ്ണകുമാരി ആണ് ഭാര്യ. മക്കൾ: കൃഷ്ണദാസ്, നിർമ്മലാ മുരളീധരൻ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങൾ ചലച്ചിത്ര സല്ലാപം, ചലച്ചിത്ര ജാലകം, സത്യൻ എന്ന നടൻ, മലയാള സിനിമ എന്റെ പ്രേമ ഭാജനം തുടങ്ങിയ ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മഹാനായ ശിക്കാറി, ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാർ, സ്നേഹാദരപൂർവ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു. ചലച്ചിത്ര ആസ്വാദനം എങ്ങനെ എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാർഡും പടച്ചോനിക്ക് സലാം എന്ന കവിതാസമാഹാരത്തിന് 2002-ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 🌹➖🌹➖🌹➖🌹➖🌹 #കോഴിക്കോൻ ഓർമ്മദിനം🙏🌹🙏 #സാഹിത്യം 💚💚 #🎬സിനിമ കോർണർ
കോഴിക്കോൻ ഓർമ്മദിനം🙏🌹🙏 - ShareChat