ShareChat
click to see wallet page
search
"സുകൃതം ഭാഗവത പുരസ്കാരം -2025" ഏറ്റുവാങ്ങി! ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ. മനോജ് ജിയ്ക്ക് ലഭിച്ച "സുകൃതം ഭാഗവത പുരസ്കാരം -2025" ആർഷവിദ്യാസമാജം ചീഫ് കോഴ്സ് കോഡിനേറ്റർ ശ്രീ വി.ആർ മധുസൂദനനൻ ജി ഏറ്റുവാങ്ങി. "സുകൃതം ഭാഗവതയജ്ഞസമിതി എറണാകുളം ഏർപ്പെടുത്തിയ അവാർഡ് മാതാ അമൃതാനന്ദമയി മഠം അന്താരാഷ്ട്ര ജനറൽ സെക്രട്ടറി സംപൂജ്യ ശ്രീമദ് പൂർണാമൃതാനന്ദ പുരി സ്വാമികളാണ് നൽകിയത്. "വീർ സവർക്കർ ഇൻ്റർനാഷണൽ ഇംപാക്ട് അന്താരാഷ്ട്ര പുരസ്കാരം" സ്വീകരിക്കുവാൻ ദൽഹിയിലെത്തിയ ആചാര്യന് ഫ്ലൈറ്റ് റദ്ദാക്കിയതിനാൽ കൊച്ചിയിലെത്തുവാൻ കഴിഞ്ഞിരുന്നില്ല. ശ്രീ. വി. ആർ മധുസൂദനൻ ജി മറുപടി പ്രഭാഷണം നടത്തി. സുകൃതം ഭാഗവതയജ്ഞ സമിതിയുടെ ചെയർമാൻ ബഹു: റിട്ട. ജഡ്ജ്, ജസ്റ്റിസ് എം. രാമചന്ദ്രൻ ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജായ ബഹു: ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ജി മുഖ്യാതിഥിയായിരുന്നു. സുകൃതം ഭാഗവതയജ്ഞ സമിതിയുടെ ഭരണസമിതിയംഗം ശ്രീ. എസ്. അജിത്ത്കുമാർ ജി സ്വാഗതവും സുകൃതം ഭാഗവതയജ്ഞസമിതിയുടെ ജനറൽ സെക്രട്ടറി ശ്രീ. പി. വി അതികായൻ ജി കൃതജ്ഞതയും പറഞ്ഞു. HRDS INDIA-യുടെ വൈസ് പ്രസിഡണ്ടായ ശ്രീ. കെ. ജി വേണുഗോപാൽ ജി, ആചാര്യശ്രീ കെ. ആർ മനോജ് ജിയുടെ പരിചയപത്രം വായിച്ചു. ഭാഗവതയജ്ഞാചാര്യൻ സംപൂജ്യ സ്വാമി ഉദിത് ചൈതന്യ ജി അനുഗ്രഹപ്രഭാഷണം നടത്തി. 17-12-2025 വൈകിട്ട് 5.00 PM ന് എറണാകുളത്തപ്പൻ ഗ്രൗണ്ട് യജ്ഞശാലയിൽ നടന്ന പുരസ്ക്കാരസമർപ്പണച്ചടങ്ങിൽ സുകൃതം ഭാഗവതയജ്ഞ സമിതിയുടെ രക്ഷാധികാരി ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ ജി, ഋഷികേശിൽ നിന്നുള്ള ശ്രീമദ് പ്രഭാകരാനന്ദ പുരി സ്വാമികൾ തുടങ്ങിയവരും പങ്കെടുത്തു. സ്നേഹാദരങ്ങളോടെ, ആർഷവിദ്യാസമാജം #award #ernakulam #Aacharya Sri Manoj ji #aarshavidyasamajam
award - ஸவ9ை 0 கூஸஒுமை 2025 ணிஸம் 10 400 17 no೦ Cpsl Ltp MAತ    " 4511 ஸவ9ை 0 கூஸஒுமை 2025 ணிஸம் 10 400 17 no೦ Cpsl Ltp MAತ    4511 - ShareChat