കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി ‘വോട്ട്‌വൈബ്’ സർവേ. 51.9% പേർ സർക്കാരിനെതിരെ വോട്ടു ചെയ്തു. 31% പേർ വളരെ മോശം ഭരണമാണെന്നും 20.9% പേർ മോശം ഭരണമെന്നും അഭിപ്രായപ്പെട്ടു. 23.8% പേർ വളരെ മികച്ച ഭരണമാണെന്നും 10.7% പേർ ഭരണം കൊള്ളാമെന്നും 11.8% പേർ ശരാശരി ഭരണമാണെന്നും അഭിപ്രായപ്പെട്ടു. 1.8% അഭിപ്രായം രേഖപ്പെടുത്തിയില്ല.
വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് സർവേയിൽ പങ്കെടുത്ത 22.4% പേർ അഭിപ്രായപ്പെട്ടു. പിണറായി മുഖ്യമന്ത്രിയാകണമെന്ന് 18% പേരും കെ.കെ.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9% പേരും രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയാകണമെന്ന് 14.7% പേരും ശശി തരൂർ മുഖ്യമന്ത്രിയാകണമെന്ന് 9.8% പേരും അഭിപ്രായപ്പെട്ടു. യുഡിഎഫിനെ 32.7% അനുകൂലിച്ചു. എൽഡിഎഫിനെ 29.3 % പേരും എൻഡിഎയെ 19.8% പേരും മറ്റുള്ളവരെ 3% പേരും അനുകൂലിച്ചു.
ഡേറ്റ അനാലിസസ് സ്ഥാപനമായ വോട്ട്‌വൈബുമായി ചേർന്ന് എൻഡിടിവി തിരഞ്ഞെടുപ്പിനു മുൻപും പിൻപും നടത്തുന്ന സർവേയാണിത്. അമിതാഭ് തിവാരിയാണ് വോട്ട്‌വൈബ് കമ്പനിയുടെ പിന്നിൽ. #🛑 കേരളം UDFന് അനുകൂലം; പിണറായിയേക്കാൾ ജനപ്രീതി സതീശന്; സര്‍വേ ഫലം പുറത്ത്!

