എകെജി സെന്ററിന് സമീപം ഏറെ കാലമായി തട്ടുകട നടത്തിയിരുന്ന ഷാജിയുടെ വിയോഗം ദുഃഖകരമാണ്. എകെജി സെന്ററിൽ എത്തുന്നവർക്കെല്ലാം സുപരിചിതനായിരുന്നു ഷാജി. പാർടി ഓഫീസിന് മുന്നിലെ തട്ടുകടയിലൂടെ എല്ലാവരോടും പുഞ്ചിരിയോടെ മാത്രം സംസാരിച്ചിരുന്ന ഷാജിക്ക് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുമായി രണ്ടരപതിറ്റാണ്ടിലേറെയായുള്ള സൗഹൃദവുമുണ്ടായിരുന്നു. പാർടിയെ നെഞ്ചേറ്റിയ കുടുംബം കൂടിയാണ് അദ്ദേഹത്തിന്റേത്. ഷാജിയുടെ നിര്യാണവാർത്ത അറിഞ്ഞയുടൻ തന്നെ മുഖ്യമന്ത്രി സ. പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്


