യീസ്റ്റില്ലാതെ തന്നെ അഞ്ചു ദിവസം കൊണ്ട് വൈൻ ഉണ്ടാക്കിയാലോ ?
🍒🍒🍒🍒🍒🍒🍒🍒🍒😋😋
ക്രിസ്തുമസ് കാലം എത്തിയിരിക്കുകയാണ്. നല്ല കേക്കും വൈനുമെല്ലാം ആയിരിക്കും ഇനി ആളുകളുടെ അടുക്കളയിൽ നിറയുക.
ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പ്രാധാന്യമുള്ള ഒരു പാനീയമാണ് വൈൻ എന്ന് പറയുന്നത്. മുന്തിരി, പൈനാപ്പിൾ, ലൂബിക്ക തുടങ്ങി വിവിധതരം പഴങ്ങൾ ഉപയോഗിച്ച് ഇത് തയാറാക്കാൻ കഴിയും.
ഇന്ന് നമുക്ക് ലൂബിക്ക കൊണ്ട് തന്നെ വൈൻ തയാറാക്കാം. സാധാരണ വൈനിൽ ഗോതമ്പ്, യീസ്റ്റ് എന്നിവ ചേർക്കാറുണ്ട്. എന്നാൽ ഇതൊന്നും ചേർക്കാതെ തന്നെ വെറും അഞ്ച് ദിവസം കൊണ്ട് വൈൻ ഉണ്ടാക്കിയാലോ ?
അവശ്യ ചേരുവകൾ:-
🍒🍒🍒🍒🍒🍒
ലൂബിക്ക- 3 കിലോ
പഞ്ചസാര- 2 കിലോ
വെള്ളം- 2 1/2 ലിറ്റർ
ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, തക്കോലം – ഒരുപിടി
തയ്യാറാക്കുന്ന വിധം:-
🍒🍒🍒🍒🍒🍒
ലൂബിക്ക കഴുകി വൃത്തിയാക്കി വെള്ളമെല്ലാം തുടച്ചെടുക്കാം. പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് 2 1/2 ലിറ്റർ വെള്ളം ചേർക്കാം. ഇനി 2 പഞ്ചസാര ചേർത്ത് അലിയിക്കാം. പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം ഏലയ്ക്ക, ഗ്രാമ്പൂ, തക്കോലം, കറുവാപ്പട്ട എന്നിവ ഒരുപിടി ചേർത്ത് തിളപ്പിക്കാം. അതിലേക്ക് ലൂബിക്ക ചേർത്ത് അടുപ്പണയ്ക്കാം. വെള്ളം തണുത്തതിനു ശേഷം ഒരു ഭരണിയിലേയ്ക്കു മാറ്റാം. കോട്ടൺ തുണി ഉപയോഗിച്ച് വായു സഞ്ചാരമില്ലാത്ത വിധം ഭരണിയുടെ വായ മൂടി കെട്ടാം. സൂര്യപ്രകാശം നേരിട്ടേൽക്കാത്ത സ്ഥലത്ത് ഭരണി അനക്കാതെ സൂക്ഷിക്കാം. അഞ്ച് ദിവസത്തിനു ശേഷം തുറന്ന് അരിച്ചെടുക്കാം.
🍒🍒🍒🍒😋😋
#ഈസ്റ്റില്ലാതെ വൈൻ 🍒🍒 #ലൂബിക്ക വൈൻ 🍒🍒🍒 #രുചി #പാചകം #പാചകം paachakam


