നിലനിൽപ്പില്ലാത്ത ലോകത്തിൽ അത്ഭുതങ്ങൾ ഒരു നിമിഷ ആലസ്യത്തിൽ മിന്നിമറയുന്നതിന് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടോ?
ജീവിതം അത്രയും നിസ്സാരമാണത്രേ... ഒരു നീർകുമിള പോൽ
ചിരപരിചിതരിൽ നിന്നും അപരിചിതരിലേക്ക് പുഞ്ചിരിയുടെ മെമ്പോടിയാൽ കൈവീശി അകലുന്നത്രയും നിസ്സാരം..
ഇന്നലെകളിൽ നാം ചേർത്തുപിടിച്ചതൊക്കെയും ഇന്ന് വെറും നിഴൽരൂപങ്ങൾ മാത്രമായേക്കാം. നെഞ്ചോട് ചേർത്ത സ്വപ്നങ്ങളും, പറയാൻ ബാക്കിവെച്ച പ്രിയപ്പെട്ട വാക്കുകളും കാറ്റിൽ ഉലയുന്ന കരിയിലകൾ പോലെ എങ്ങോ പറന്നുപോയേക്കാം
അത്രമേൽ പ്രിയപ്പെട്ടവർ പോലും കാലത്തിന്റെ തിരശീലയ്ക്ക് പിന്നിൽ ഒരു നിഴലായി മറയുമ്പോൾ, ബാക്കിയാകുന്നത് ശൂന്യതയല്ല
അവർ തന്നുപോയ നിമിഷങ്ങളുടെ നനുത്ത ഓർമ്മകൾ മാത്രമാണ്.
അതെ, ജീവിതം അത്രമേൽ നിസ്സാരമാണ്, എങ്കിലും ആ നിസ്സാരതയിലാണ് മനുഷ്യൻ സ്നേഹമെന്നും ബന്ധങ്ങളെന്നും പേരിട്ട് തന്റേതായ ചെറിയ ലോകം തീർക്കുന്നത്..... 🫠🚶🏼♀️ #❤️ പ്രണയം സ്റ്റാറ്റസുകൾ #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗 #💭 Best Quotes #😔 ഇമോഷണൽ സ്റ്റാറ്റസ് 😍


