ShareChat
click to see wallet page
search
#✍️വിദ്യാഭ്യാസം _*( മകരമാസത്തിലെ ആദ്യം വരുന്ന ചൊവ്വാഴ്ച്ച)*_ *"ഇന്ന് മകരച്ചൊവ്വ".* +-------+-------+-------+--------+ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ വ്യാപകമായി ആഘോഷിച്ചുവരുന്ന ഒരു അനുഷ്ഠാനവിശേഷമാണ് "മകരച്ചൊവ്വ". മകരമാസത്തിലെ മുപ്പട്ടുചൊവ്വാഴ്ച്ച (മാസത്തിൽ ആദ്യം വരുന്ന ചൊവ്വാഴ്ച്ച)യാണ് മകരച്ചൊവ്വയായി ആഘോഷിക്കുന്നത്. പ്രത്യേകിച്ചും ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷാൽ പൂജകൾ, തായമ്പക മുതലായ വാദ്യകലാപ്രകടനങ്ങൾ, പ്രത്യേക ദീപാലങ്കാരങ്ങൾ, പുഷ്പാലങ്കാരങ്ങൾ, പൂമൂടൽ, പൊങ്കാല, ഉത്സവം എന്നിവ പതിവാണ്. അന്നേ ദിവസം കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ ദേവീദർശനം വിശേഷമാണെന്നു പറയപ്പെടുന്നു. നവഗ്രഹങ്ങളിൽ ഒന്നായ ചൊവ്വ ബലവാനാകുന്ന രാശിയാണ് മകരം. അതിനാൽ മകരമാസം ചൊവ്വയുടെ ഉച്ചക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച അതായത് മുപ്പെട്ട് ചൊവ്വ പ്രധാനമാണല്ലോ. ചൊവ്വയുടെ സ്വാധീനശക്തി കൂടുതൽ ഉള്ള മകരമാസത്തിലെ മുപ്പെട്ട് ചൊവ്വ കേരളീയർ ഭക്തിപൂർവം ആചരിക്കുന്നു. ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ്. മകരം യുഗ്മരാശിയായതിനാൽ ഭദ്രകാളീ പ്രീതികരമാണ്. ഈ ദിനത്തിൽ ഭദ്രകാളീ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും മറ്റും നടത്താറുണ്ട്. അന്നേദിവസം ഭക്തിയോടെ ഭദ്രകാളീ ക്ഷേത്ര ദർശനവും കടുംപായസ വഴിപാടുസമർപ്പണവും കുടുംബൈശ്വര്യത്തിനു കാരണമാകും എന്നാണു വിശ്വാസം. ഹൈന്ദവ വിശ്വാസപ്രകാരം സംഹാരത്തിന്റെ ദേവതയായാണ് ഭദ്രകാളി അറിയപ്പെടുന്നത്. ഭഗവതിയുടെ രൗദ്രഭാവമാണ് ഭദ്രകാളി എന്ന് ദേവീമാഹാത്മ്യത്തിൽ പറയുന്നു . സർവ മംഗളങ്ങളും പ്രദാനം ചെയ്യുന്ന മംഗള സ്വരൂപിണിയാണ്. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. ആദിപരാശക്തിയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ടു രക്തം വാർന്നൊലിക്കുന്ന തല, അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയ രൂപം . നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്നൊരു തത്വം ഇതിന്റെ പിന്നിലുണ്ട്. സർവചരാചരങ്ങളുടെയും മാതാവായ ദേവി തന്നെയാണ് ഭദ്രകാളി. ദുഷ്ട നിഗ്രഹത്തിനായി അവതരിച്ച രൂപമാണിത്.തന്റെ മക്കൾക്ക് ദോഷം സംഭവിക്കാൻ ഒരമ്മയും ആഗ്രഹിക്കുകയില്ല. ദേവിയുടെ അനുഗ്രഹമുള്ള ഭവനത്തിൽ എപ്പോഴും ഐശ്വര്യം കളിയാടും . ദേവീ പ്രീതിയാൽ ഒരു ദുഷ്ട ശക്തിയും ദോഷങ്ങളും ബാധിക്കുകയുമില്ല . ഭദ്രകാളി എന്നാൽ ഭദ്രമായ കാലത്തെ നൽക്കുന്നവൾ എന്നർഥം. ഭദ്രകാളീദേവിയോടുള്ള ഉദാത്തമായ ഭക്തി സമ്പത്തും ഐശ്വര്യവും സർവ്വ മംഗളങ്ങളും നേടിതരുമെന്നാണ് വിശ്വാസം. ജാതക പ്രകാരം യുഗ്മരാശികളായ ഇടവം , കർക്കിടകം , കന്നി , വൃശ്ചികം, മകരം, മീനം ഇവയിൽ ചൊവ്വ നില്ക്കുന്നവർ , ചൊവ്വ ദശാ കാലമുള്ളവർ , അവിട്ടം, ചിത്തിര , മകയിരം നക്ഷത്രക്കാർ ഭദ്രകാളിയെ ഭജിക്കണം. കേരളത്തിലെ മകരച്ചൊവ്വ ആഘോഷിക്കുന്ന ഭഗവതിക്ഷേത്രങ്ങൾ: *തൃശ്ശൂർ ജില്ല* ചെമ്പൂത്ര ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ക്ഷേത്രം ചാവക്കാട് പാലയൂർ ചെഞ്ചേരി തൃശ്ശൂർ താണിക്കുടം കൈപ്പറമ്പ് പുത്തൂര് തിരുവാണിക്കാവ് വെളപ്പായ കോഴിക്കുന്ന് കോക്കുളങ്ങര ഭഗവതിക്ഷേത്രം. *പാലക്കാട് ജില്ല* ചെർപ്പുളശ്ശേരി പുത്തനാൽക്കൽ വടക്കുഞ്ചേരി കൊടിക്കാട്ടു ഭഗവതി ക്ഷേത്രം *മലപ്പുറം* പൊന്നാനി : ആറ്റുപുറം ഭഗവതി ക്ഷേത്രം, കടവനാട് എടപ്പാള്: അവിണ്ടിത്തറ ചേന്ദംകുളത്ത് തവനൂർ: പാപ്പിനിക്കാവ് ഭഗവതി ക്ഷേത്രം ഗംഭീര ഉത്സവം മംഗലം : ചേന്നര ശ്രീ പേരാൽ ഭഗവതി ക്ഷേത്രം ചങ്ങരംകുളം: പന്താവൂര് പാക്കത്തുവളപ്പ് നന്നംമുക്ക് മണലിയാര്കാവ് വാണിയമ്പലം മുടപ്പിലാശ്ശേരി തൃത്താല കൂടല്ലൂർ തോട്ടകം *എറണാകുളം ജില്ല* ആലുവ ദേശം പള്ളിപ്പാട്ടുകാവ് ഭദ്രകാളീ ക്ഷേത്രം (വിശേഷാൽ പൂജകൾ, പ്രസാദ ഊട്ട് പ്രധാനം) എളവൂർ പുത്തൻകാവ് കുറ്റിയാൽ എരയാൽ തുരുത്തിശ്ശേരി കുമരംചിറങ്ങര പൊയ്ക്കാട്ടുശ്ശേരി കുറുമ്പക്കാവ് കാലടി പുത്തൻകാവ് അന്നനാട് പള്ളിയിൽ പൈങ്കുളം ഉന്നത്തൂർ
✍️വിദ്യാഭ്യാസം - ೫೧m ೧c೦6290 ೫೧m ೧c೦6290 - ShareChat