#😢 സൈക്കിള്‍ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു
തൃശ്ശൂര്‍: സൈക്കിള്‍ യാത്രയിലൂടെ ശ്രദ്ധേയനായ സഞ്ചാരി തൃശ്ശൂര്‍ പത്താംകല്ല് സ്വദേശി അഷ്‌റഫിനെ(43) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. സമീപത്തെ തോട്ടുപാലത്തിന് മുകളില്‍ നിന്ന് വീണതാകാം എന്നും സംശയമുണ്ട്.
പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കാലുകള്‍ക്ക് പരിമിതിയുള്ള ആള്‍ കൂടിയാണ് അഷ്‌റഫ്. 2017 ലെ ഒരു ബൈക്കപടത്തില്‍ അറ്റുപോയതാണ് അഷ്‌റഫിന്റെ കാല്‍പ്പാദം. സാഹസിക യാത്ര ഇഷ്ടപ്പെട്ടിരുന്ന അഷ്‌റഫ് തന്റെ പരിമിതികളെ മറികടന്ന് സൈക്കിളില്‍ ഹിമാലയം, ലഡാക്ക് ഉള്‍പ്പെടെയുള്ളയിടങ്ങളിലേക്ക് യാത്ര നടത്തിയിരുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📰ബ്രേക്കിങ് ന്യൂസ്
![😢 സൈക്കിള്‍ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍ - 6)6)0006)]000)6193@1 ஸவoவoவறிவவி @SAHAD SAIIM OaدellmJmuosommuمe ooooof @ooul8 3Soslso8 (GIoGm]nulomo@l@o(looo@్o6L@@ా 6)6)0006)]000)6193@1 ஸவoவoவறிவவி @SAHAD SAIIM OaدellmJmuosommuمe ooooof @ooul8 3Soslso8 (GIoGm]nulomo@l@o(looo@్o6L@@ా - ShareChat 😢 സൈക്കിള്‍ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍ - 6)6)0006)]000)6193@1 ஸவoவoவறிவவி @SAHAD SAIIM OaدellmJmuosommuمe ooooof @ooul8 3Soslso8 (GIoGm]nulomo@l@o(looo@్o6L@@ా 6)6)0006)]000)6193@1 ஸவoவoவறிவவி @SAHAD SAIIM OaدellmJmuosommuمe ooooof @ooul8 3Soslso8 (GIoGm]nulomo@l@o(looo@్o6L@@ా - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_403817_353f5190_1768626402253_sc.jpg?tenant=sc&referrer=pwa-sharechat-service&f=253_sc.jpg)

