ShareChat
click to see wallet page
search
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു🥲 കൊച്ചി :മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം... പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാല്‍ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച്‌ മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. മോഹന്‍ലാല്‍, സുചിത്ര, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്ബാവൂര്‍, മേജര്‍ രവി, സമീര്‍ ഹംസ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍.. 🥲🥲 #📈 ജില്ല അപ്ഡേറ്റ്സ്‌ #📰ബ്രേക്കിങ് ന്യൂസ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat