എവിടെയോ
നീ പാടുന്നതും
അവിടെയാകെ
മഞ്ഞു പെയ്യുന്നതും...
മഞ്ഞുതുള്ളികൾ
വെളുത്ത പുഷ്പങ്ങളായി മാറുന്നതും...
നിന്റെ നനുത്ത പാദങ്ങളെ
പൊതിയുന്നതും...
തണുപ്പിൽ
നിന്റെ വിരലുകൾ ചുവന്നു തുടുക്കുന്നതും...
ഇല പൊഴിച്ച മരങ്ങൾ
നിന്റെ വിരൽ തൊടാൻ
കാത്തു നിൽക്കുന്നതും...
തൊട്ടതും
നിറഞ്ഞു പൂക്കുന്നതും...
സ്വപ്നത്തിൽ എന്ന പോലെ
ഞാൻ കാണുന്നു...
പ്രിയപ്പെട്ടവനെ...
തിരികെ എത്താൻ വൈകരുതേ...
ഇവിടെ
വേനലാണ്
വെയിലാണ്...
#😔വേദന #😞 വിരഹം #📝 ഞാൻ എഴുതിയ വരികൾ #🖋 എൻ്റെ കവിതകൾ🧾 #💌 പ്രണയം

