ഒരിക്കലും അതി തീവ്രമായി സ്നേഹിക്കുന്ന ഒരുവളെ നിങ്ങൾ അളക്കുവാൻ ശ്രമിക്കരുത്...
അവളുടെ രീതികൾ നിങ്ങൾക്കൊരിക്കലും മനസിലാക്കാൻ കഴിയണമെന്നില്ല...
കാരണം അവൾക്ക് ഏറ്റവും
പ്രിയപ്പെട്ടവരുടെ അവഗണനകളിൽ , കുറ്റപ്പെടുത്തലുകളിൽ ,
പലവട്ടം അവള് എരിഞ്ഞുതീർന്നിട്ടുണ്ടാവാം...
കരുതിയിരിക്കുക ..
അതിനാൽ പലപ്പോഴും അങ്ങിനെ ഒരുവളുടെ വാക്കുകളുടെ ചൂടേറ്റ് നിങ്ങളുടെ നെഞ്ചും അതി തീവ്രമായി പൊള്ളിയേക്കാം...
സ്നേഹിക്കുകയും
സ്നേഹിക്കപ്പെടുയും ചെയ്യുക.. എത്ര മനോഹരമായൊരു അവസ്ഥയാണത്...
പലപ്പോഴും ഈ ഭൂമിയിൽ
പല സുന്ദര നിമിഷങ്ങളും നൽകുന്നത്
സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നവരുമാണ്...
ഈ ലോകത്ത് എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റാൻ ശ്രമിക്കുന്നത് മനുഷ്യനാണ്...
അതിനാൽ തന്നെ
ഒരു മനുഷ്യനെ സംബന്ധിച്ച് സ്നേഹിക്കപ്പെടുക എന്നത് മനുഷ്യർക്ക് ഏറ്റവും വലിയൊരു കാര്യവുമാണ് ..
ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു വികാരമാണ് സ്നേഹിക്കപ്പെടുക എന്നത്...
പക്ഷെ
സ്നേഹിക്കപ്പെടുകയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനോളം വേദനിക്കുന്ന ആരും തന്നെ
ഈ ലോകത്ത് വേറെ കാണില്ല എന്നത് മറ്റൊരു സത്യം കൂടിയാണ്..
സ്നേഹിക്കുക , സ്നേഹിക്കപ്പെടുക , എന്നതിൽ കവിഞ്ഞ ഒരു സന്തോഷവും ആരുടെയും ജീവിതത്തിലേക്ക്
വരാനില്ല...
പലപ്പോഴും സ്നേഹിക്കുക എന്നത് നമ്മുടെ ശ്രമമാണെങ്കിൽ
സ്നേഹിക്കപ്പെടുക എന്നത് നമ്മുടെ വലിയൊരു ആഗ്രഹവുമാണ്...
അതിനാൽ നമ്മുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനമുള്ള വ്യക്തിയാല്‍ നമ്മൾ
സ്നേഹിക്കപ്പെടുക എന്നതും വലിയ
ഒരു വിപ്ലവം തന്നെയാണ്..
സ്നേഹിക്കപ്പെടുമ്പോൾ അവരുടെ ഹൃദയത്തിലും
വെറുക്കപ്പെടുമ്പോൾ അവരുടെ മനസ്സിലുമായിരിക്കും നമ്മൾ എന്ന വ്യത്യാസം മാത്രം...
സ്നേഹമെന്നത് നമ്മൾ തേടി പോകുമ്പോഴല്ല .
നമ്മെ തേടിയെത്തുമ്പോഴാണ് അത്രമേൽ മനോഹരമാകുന്നത്...gd mng frnds #❤️ പ്രണയം സ്റ്റാറ്റസുകൾ #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗 #💘 Love Forever #💔 നീയില്ലാതെ


