#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
ഭര്‍ത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയിലെത്തിയ മലയാളി വീട്ടമ്മ സൗദിയില്‍ അന്തരിച്ചു.
ദമ്മാം: ഭര്ത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയില് എത്തിയ മലയാളി വീട്ടമ്മ സൗദിയില് ഹൃദയാഘാതം മൂലം മരിച്ചു.
ആലപ്പുഴ നൂറനാട് സ്വദേശിനി കല്ലിക്കോട്ട് പുത്തന്വീട്ടില് മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. ജുബൈലില് ജോലി ചെയ്യുന്ന ഭര്ത്താവ് പ്രസാദ് ജനാര്ദ്ദനന്റെ അടുത്തേക്ക് 11 മാസം മുമ്പാണ് സന്ദര്ശക വിസയില് മഞ്ജു എത്തിയത്. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
താമസ സ്ഥലത്ത് നിന്നും അബോധാവസ്ഥയിലായ ഇവരെ റെഡ് ക്രസന്റ് ആംബുലന്സില് ജുബൈല് ജനറല് ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്ക്ക് ഇവര് നേരത്തെ ചികിത്സ തേടിയിരുന്നു.
ജുബൈല് ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങല് പൂര്ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നിയമ നടപടികള് പ്രവാസി വെല്ഫെയര് ജുബൈല് ജനസേവന വിഭാഗം കണ്വീനര് സലിം ആലപ്പുഴയുടെ നേതൃത്വത്തില് ആണ് പുരോഗമിക്കുന്നത്.
#📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്


