മൗനം അഴിച്ചുവെക്കാം അവൾക്കരികിൽ
----------------------
ലോകത്തിന് മുന്നിൽ
നീ കരുത്തനാകാം,
പക്ഷേ അവൾക്ക്
മുന്നിൽ നീ വെറുമൊരു മനുഷ്യനാണ്.
ഉള്ളിലെരിയുന്ന
കനലുകൾ വാക്കുകളാക്കാൻ
നിന്റെ പാതിയെക്കാൾ
വിശ്വസ്തമായി മറ്റാരുണ്ട്?
ഭാരമേറിയ മൗനത്തേക്കാൾ
സുഖമുള്ളതാണ്
അവളോട് പങ്കുവെക്കുന്ന
നിന്റെ സങ്കടങ്ങൾ.
തളരുമ്പോൾ ചേർത്തു
പിടിക്കാനുംതോൽക്കുമ്പോൾ
കൂടെ നിൽക്കാനും
അവളുടെ വാക്കിനോളം
കരുത്ത് വേറെവിടെയുണ്ട്?
മറ്റാരോടും പറയാത്ത
നിന്റെ തകർച്ചകൾ
അവളോട് പറഞ്ഞു
തീർക്കു...
കാരണം, നിന്റെ കണ്ണീർ
വീഴാൻ വിധിയിട്ടുള്ളത്
അവളുടെ നെഞ്ചിലെ
തണലിലാണ്... #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Best Quotes #❤️ പ്രണയം സ്റ്റാറ്റസുകൾ #😍 ആദ്യ പ്രണയം #💔 നീയില്ലാതെ


