ഗുജറാത്തിലെ സൂറത്ത് മാണ്ഡവി താലൂക്കിൽ ഉദ്ഘാടനം ചെയ്യുംമുമ്പേ കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു വീണു. തദ്കേശ്വർ ഗ്രാമത്തിൽ 21 കോടി രൂപ ചെലവഴിച്ചാണ് ടാങ്ക് നിർമിച്ചത്.
ഉദ്ഘാടനത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായി ടാങ്കിൽ വെള്ളം നിറച്ച് പരിശോധന നടത്തുന്നതിനിടെ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. 15 മീറ്റർ ഉയരമുള്ള ടാങ്ക് 11 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ വേണ്ടിയാണ് നിർമിച്ചത്. ഏകദേശം 9 ലക്ഷം ലിറ്റർ വെള്ളം നിറച്ചപ്പോഴാണ് ടാങ്ക് പൂർണ്ണമായും തകർന്നത്.
#🙏 രാഹുൽ ഗാന്ധി #🔶 BJP #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🗳️ രാഷ്ട്രീയം


