كٗـــⷶــⷱــⷪــᷜــــويا
540 views • 4 days ago
ഹോര്‍മുസ് പ്രതിസന്ധിയുടെ യഥാര്‍ത്ഥ ഇരകള്‍ അമേരിക്കയോ ഇസ്രായേലോ അല്ല, അത്, ഗള്‍ഫ് രാജ്യങ്ങളും ഇറാനിലെ ജനങ്ങളുമാണെന്ന്
ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ മാധ്യമ-വാര്‍ത്താവിനിമയ വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം അല്‍ ഹാഷ്മി.
അമേരിക്ക ഈ കടലിടുക്കില്‍നിന്ന് വളരെ ദൂരെയാണെന്നും ഗള്‍ഫ് മേഖലയിലെ സമുദ്രജലത്തെ ഇസ്രായേല്‍ ആശ്രയിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളും ഇറാനും ഈ സമുദ്രപാതയെ നേരിട്ട് ആശ്രയിക്കുന്നവരാണ്. അതിനാല്‍ ഇത്തരം നടപടികളുടെ ഏറ്റവും വലിയ ആഘാതം മേഖലയിലെ ജനങ്ങള്‍ക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്ക് എണ്ണക്കയറ്റുമതിക്ക് മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളുടെ കുടിവെള്ള സുരക്ഷയ്ക്കും നിര്‍ണായകമാണെന്ന് അല്‍ ഹാഷ്മി വ്യക്തമാക്കി.
കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന സംവിധാനങ്ങള്‍, മത്സ്യബന്ധനം, സമുദ്രവിഭവങ്ങള്‍, അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം എന്നിവയെല്ലാം ഈ കടലിടുക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ സംഘര്‍ഷം വര്‍ധിച്ചാല്‍ ഊര്‍ജവിതരണത്തിനൊപ്പം ഭക്ഷ്യസുരക്ഷയും സമുദ്രപരിസ്ഥിതിയും ആശയവിനിമയ സംവിധാനങ്ങളും ബാധിക്കപ്പെടാം.ഹോര്‍മുസ് കടലിടുക്ക് തുറന്നുവെക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് കപ്പല്‍ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഖത്തര്‍ ഇറാനോട് ആവശ്യപ്പെട്ടു.
#WorldNews #Qatar #🗳️ രാഷ്ട്രീയം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🔴 എൽഡിഎഫ് #📰ബ്രേക്കിങ് ന്യൂസ് #🟩 മുസ്ലിം ലീഗ്
16 shares