ഏതോ ജന്മപുണ്യമായി ❤️❤️❤️❤️❤️❤️
ലാസ്റ്റ് പാർട്ട്
തിരികെ ഉള്ള യാത്രയിൽ അവര് രണ്ടുപേരും മൗനത്തെ കൂട്ടുപിടിച്ച്.........
ഒടുവിൽ ദച്ചു തന്നെ ആ മൗനം ഭേധിച്ചു.......
എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്........ ദച്ചു പറഞ്ഞു.............
ജിത്തു ബീച്ച് സൈഡിൽ വണ്ടി ഒതുക്കി, പുറത്തേക്ക് നടന്ന്, ഒതുങ്ങിയ ഒരു സ്ഥലത്ത് ഇരുന്നു.............
ഡോക്ടർക്ക് ആദ്യം മുതൽ തന്നെ എന്നെ കുറിച്ച് എല്ലാം അറിയാമായിരുന്നു അല്ലേ........ ദച്ചു ചോദിച്ചു.........
മ്മ്......... നിന്നെപ്പറ്റി ദീപു എന്നോട് എല്ലാം പറഞ്ഞിരുന്നു.........
ജിത്തു പറഞ്ഞു............
അപ്പോ ഞാൻ ഒരു കുഞ്ഞിന് ജന്മം കൊടുത്ത കാര്യവും അറിഞ്ഞുകാണുമല്ലോ.......... ദച്ചു ചോദിച്ചു.........
അറിയാം........... ജിത്തു പറഞ്ഞു........
ആ കുഞ്ഞ് ജീവിച്ചിരുപ്പുണ്ടെന്നും അറിയാമായിരിക്കും അല്ലേ......... ദച്ചു ചോദിച്ചു...........
ജിത്തു ഞെട്ടലോടെ അവളെ നോക്കി.......
അവളുടെ മുഖം ശാന്തമായിരുന്നു, മനസ്സും........
എനിക്ക് അറിയാം ഡോക്ടറെ.......
അനൂപേട്ടന്റെ മോള് പാറു, ഞാൻ പ്രസവിച്ച കുഞ്ഞാണെന്ന്
അത് മനസ്സിലാക്കാൻ എനിക്ക് ആരും ഒന്നും പറഞ്ഞുതരണം എന്ന് ഇല്ല........
ദച്ചു പറഞ്ഞു..........
എന്നിട്ട് താൻ എന്താ അത് മനസ്സിലായെന്ന് ആരോടും പറയാതിരുന്നത്................. ജിത്തു ചോദിച്ചു............
മരണം വരെ അവള് അവരുടെ മക്കളായി തന്നെ വളരാൻ വേണ്ടി.........
പ്രസവിച്ചതുകൊണ്ട് ഒരാളും അമ്മ ആവില്ല,
എനിക്ക് ആ കുഞ്ഞിനോട് ഒരിക്കലും ഒരു അടുപ്പം ഉണ്ടാവാൻ പോണില്ല, മനസ്സ് അറിഞ്ഞു ആ കുഞ്ഞിനെ ഒന്ന് സ്നേഹിക്കാൻ പോലും എനിക്ക് കഴിയില്ല, അതുകൊണ്ട് അവൾ അനൂപേട്ടന്റെ സ്നേഹം അറിഞ്ഞു സിന്ധു ചേച്ചിയുടെ സ്നേഹം അറിഞ്ഞു വളരട്ടെ, എനിക്ക് അവള് എന്നും എന്റെ അനൂപേട്ടന്റെ കുഞ്ഞ് തന്നെ ആയിരിക്കും........ദച്ചു പറഞ്ഞു.........
ജിത്തു അവളെ അവനോട് ചേർത്തുപിടിച്ചു..........
ഇത് നമ്മള് മാത്രം അറിഞ്ഞാൽ മതി.......
ദച്ചു അവന്റെ നെഞ്ചിലേക്ക് തല ചായിച്ചു...........
ജിത്തു അവളുടെ തലയിൽ പതുക്കെ തലോടി............
കുറച്ച് സമയം അവർ അങ്ങനെ ഇരുന്നു............
ഡോക്ടറെ...........
ഡോക്ടർക്ക് എന്നെ എങ്ങനെയാ പരിചയം.......
എന്നോട് എങ്ങനാ ഇത്രയും ഇഷ്ടം ഉണ്ടായേ............ ദച്ചു ചോദിച്ചു..........
അത് ഒരുപാട് നാള് മുൻപുള്ള ഒരു സംഭവം ആണ്...........
ഇതുവരെ ഞാൻ ആരോടും പറയാതെ കൊണ്ടുനടക്കുന്ന ഒരു കുഞ്ഞ് സ്വകാര്യം........
പക്ഷെ താൻ അറിയണം.......... ജിത്തു പറഞ്ഞു..........
എങ്കിൽ പറ.......... ദച്ചു അവന്റെ ദേഹത്ത് നിന്ന് മാറി നേരെ ഇരുന്നു.....
ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന സമയം,
ഞങ്ങളുടെ സ്കൂളിൽ നിന്ന് പ്രോഗ്രാമിന് വേണ്ടി വന്നതായിരുന്നു ഞങ്ങള്.........
പ്രോഗ്രാം ഒക്കെ കഴിഞ്ഞു തെണ്ടി തിരിഞ്ഞു നടക്കുമ്പോഴാണ്, നല്ല മധുരമായ ശബ്ദത്തിൽ ആരോ പാടുന്നത് കേട്ടത്,ആ ശബ്ദം എന്നെ വേറെ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി............
ആ ശബ്ദത്തിൽ മതിമറന്ന് ഞാൻ നിന്നു.......
ദൂരെ നിന്ന് ആയതുകൊണ്ട് ആ കുട്ടിയുടെ യൂണിഫോം മാത്രേ മനസ്സിയാളൊള്ളൂ,
അതിലുടെ സ്കൂൾ മനസ്സിലാക്കി, അങ്ങനെ അത് ആരാണെന്ന് അറിയാൻ ഞാൻ ആളെ തപ്പി ഇറങ്ങി,അങ്ങനെ നടക്കുമ്പോഴാണ് അവിടെ ഒരു ബഹളം കേട്ടത്, ചെന്ന് നോക്കിയപ്പോ നീ ഒരു പയ്യനെ എടുത്തിട്ട് പെരുമാറുന്നു.........അതും ഞങളുടെ സ്കൂളിലെ പയ്യൻ......
ഞാൻ ഇടക്ക് കയറി നിന്നേ കുറെ ചീത്ത ഒക്കെ വിളിച്ചു, ആ പയ്യനെ പിടിച്ചു മാറ്റി.......
അപ്പോ നീ എന്റെ നേരെ തിരിഞ്ഞു.................
ഒരു പെണ്ണകൊച്ചു അതും അത്രയും പേരുടെ മുന്നിൽ വച്ചു എന്നോട് തർക്കുത്തരം പറഞ്ഞ് വഴക്ക് ഇട്ടപ്പോൾ, എനിക്ക് നാണക്കേടായി..........
ഞാനും വിട്ടു കൊടുക്കാതെ നിന്നോട് അടി ഉണ്ടാക്കി, ഒടുവിൽ ടീച്ചർമാർ വന്ന് നമ്മളെ പിടിച്ചു മാറ്റി...........
എനിക്ക് നിന്നോട് ദേഷ്യമായി..........
പക്ഷെ അതിലും സങ്കടം ആയത് ഞാൻ തപ്പി വന്ന ആളെ കാണാൻ പറ്റാതെ പോയപ്പോഴായിരുന്നു........
പിന്നെ അവിടെ മുഴുവൻ തിരിഞ്ഞെങ്കിലും ആളെ കിട്ടിയില്ല,
നമ്മുടെ സ്കൂളുകൾ ഒരു സ്ഥലത്ത് തന്നെ ആയിരുന്നില്ലേ........
അതുകഴിഞ്ഞു ഡെയിലി നിങ്ങളുടെ സ്കൂളിന്റെ ഫ്രണ്ടിൽ വരാൻ തുടങ്ങി, ആ കുട്ടിയെ കണ്ടുപിടിക്കാൻ, പക്ഷെ ഒരു അറിവും കിട്ടിയില്ല........
അങ്ങനെ കുറെ ദിവസങ്ങൾ ആ ഞാൻ കുട്ടിയെ അന്വേഷിച്ചു നടന്നു,
ഞാൻ പോലും അറിയാതെ ആ ശബ്ദവും എന്റെ മനസ്സിൽ കയറി.........
അതുകൊണ്ട് സ്കൂളിന്റെ മുന്നിൽ ആ പാട്ട് പാടിയ കുട്ടിയെ തപ്പി ഉള്ള നടപ്പ് പതിവാക്കി...........ഇത് സ്ഥിരം ആയതും എന്റെ ഫ്രണ്ട് കാര്യം തിരക്കി, അങ്ങനെ കാര്യം അവനോട് പറഞ്ഞു,
പിന്നെ ഞങ്ങൾ ഒരുമിച്ചു ആയി അന്വേഷണം..........
ആ അന്വേഷണത്തിൽ നിന്നേ പല തവണ കണ്ടു,ദേഷ്യം ആയിരുന്നു നിന്നേ കാണുമ്പോഴൊക്കെ...........
ഞാൻ അറിയാതെ തന്നെ നിന്നേ ശ്രദ്ധിക്കാൻ തുടങ്ങി..........
ദിവസങ്ങൾ കഴിയും തോറും എന്തോ നിന്നേ കാണാതിരിക്കാൻ പറ്റാതായി,പയ്യെ പയ്യെ ആ ഇഷ്ടക്കേട് എന്റെ ഉള്ളിൽ ഇഷ്ടമായിട്ട് വളർന്നു, നിന്നേ കാണാതിരിക്കാൻ പറ്റാതായി........
ഈ പെണ്ണ് എന്റെ ഉള്ളിൽ അങ്ങ് വേര് പേടിച്ചുപോയി..............
പക്ഷെ അതെ സമയം ആ പാട്ടും എന്റെ ഉറക്കം കിടത്തി...........
അപ്പോ എന്റെ കൂട്ടുകാരൻ
അവന്റെ ഒരു ഫ്രണ്ട് വഴി അന്വേഷിച്ചു പാട്ട് പാടിയ ആളെ കണ്ടുപിടിച്ചു................
നിന്നേ കണ്ടുപിടിച്ചെന്ന് അറിഞ്ഞപ്പോ മനസ്സിന് ഒരു പിടച്ചിൽ ആയിരുന്നു,
ഒരുപാട് ടെൻഷനോട് ആണ് ഞാൻ ആളെ കാണാൻ അവന്റെ ഒപ്പം ചെന്നത്, അത് നീയാണെന്ന് അറിഞ്ഞപ്പഴാ എനിക്ക് ജീവൻ നേരെ വീണത്.........
അന്ന് മുതൽ എന്റെ നെഞ്ചിന്റെ പിടിച്ചാണ് പെണ്ണെ നീ........... ജിത്തു പറഞ്ഞു.................
ദച്ചു അവനെ കെട്ടിപിടിച്ചു.......... അവനും അവളെ തിരികെ കെട്ടിപിടിച്ചു.........
ഡോക്ടറെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്........
വിക്കി.......... ദച്ചു പറയാൻ ഒരുങ്ങിയതും ജിത്തു അവളെ തടഞ്ഞു..........
വേണ്ട....... ഇനി ആ കാര്യങ്ങൾ ഒന്നും പറയണ്ട...............നീ പറയാതെ തന്നെ എനിക്ക് എല്ലാം അറിയാം.........
ഇനി നമ്മുടെ ജീവിതത്തിൽ നമ്മളെ സ്നേഹിക്കുന്നവര് മാത്രം മതി..........
കരയിലേക്ക് വീശി അടിക്കുന്ന തീരമാലകളെ സാക്ഷി നിർത്തി ജിത്തു ദച്ചുവിന്റെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ ചേർത്തു, അവൾ കണ്ണുകൾ അടച്ചു ആ ചുംബനം സ്വീകരിച്ചു...........
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മൂന്ന് വർഷങ്ങൾക്ക് ശേഷം,
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഒരു അവാർഡ് ഫങ്ക്ഷൻ.................
Next award category is best service communitty award,........... And the award goes to mrs Druvika krishnadas........
Please welcome mrs dhruvika krishnadas..........
ആങ്കർ അനൗൺസ് ചെയ്തതും ദച്ചു സ്റ്റേജിലേക്ക് കയറി ചെന്നു,
IMAyude പ്രസിഡന്റ് അവൾക്ക് അവാർഡ് കൈ മാറി.................
ഓർഗൻ ഡോണഷനുവേണ്ടി ധ്രുവികയുടെ നേതൃത്വത്തിൽ ഇവർ തന്നെ കണ്ടുപിടിച്ച പ്രൊജക്റ്റ് ആണ് ധ്രുവികക്ക് ഈ അവാർഡ് നേടി കൊടുത്തത്............... ആങ്കർ മൈകിലൂടെ അനൗൺസ് ചെയ്തു........
ഈ മോമെന്റിൽ ധ്രുവികക്ക് എന്താണ് പറയാൻ ഉള്ളത്.......,.ആങ്കർ ചോദിച്ചു.........
ഒരുപാട് സന്തോഷം ഉണ്ട്, ഇങ്ങനെ ഒരു അവാർഡ് ഒരിക്കലും പ്രതീഷിച്ചില്ല, ഈ അവാർഡ് ഞാൻ ഇവിടെ നിന്ന് വാങ്ങുന്നത് ഞങ്ങൾ ഒരുപാട് പേർക്ക് വേണ്ടിയാണ്,
ഈ പ്രൊജക്റ്റ് സസസ്സ് ആവാൻ കഷ്ടപ്പെട്ട ഒരുപാട് പേര് ഉണ്ട്, അവരുടെ ഒക്കെ ഒരു പ്രതിനിധി മാത്രമാണ് ഞാൻ.......
ഇങ്ങനെ ഒരു പ്രൊജക്റ്റ് ഉണ്ടാവാൻ കാരണക്കാരൻ സഞ്ജുവാണ്,അവന്റെ ഓർമകൾക്ക് മുന്നിൽ ഈ അവാർഡ് സമർപ്പിക്കുന്നു...........
എന്റെ ഈ വിജയങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഒരു ശക്തി ഉണ്ട്, ഒന്നും ആഗ്രഹിക്കാതെ എന്റെ സന്തോഷങ്ങൾക്ക് വേണ്ടി എപ്പോഴും എന്റെ കൂടെ നിൽക്കുന്ന,എന്നെ വീഴാതെ താങ്ങി നിർത്തുന്ന രണ്ട് കൈകൾ എന്റെ ഹസ്ബൻഡ് ഡോക്ടർ ശ്രീജിത്ത് ശ്രീധർ................
ദച്ചുവിന്റെ കണ്ണുകൾ മുന്നിലെ ആൾക്കൂട്ടത്തിൽ, തന്നെ നോക്കി പുഞ്ചിരി തൂക്കി നിൽക്കുന്ന ജിത്തുവിലേക്കും അവന്റെ കൈയിൽ ഇരിക്കുന്ന 1.5 വയസ്സുകാരൻ ദക്ഷയിലേക്ക് ആയി.............
ഈ സ്റ്റേജിൽ എന്നോടൊപ്പം ഡോക്ടറും വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു........ ദച്ചു പറഞ്ഞു.......
Please welcome mr sreejith on stage......... ആങ്കർ മൈകിലൂടെ അനൗൺസ് ചെയ്തതും, ജിത്തു കുഞ്ഞിനോടൊപ്പം സ്റ്റേജിലേക്ക് കയറി...........
സാറിന് ഈ മൊമെന്റില്‍ എന്താണ് പറയാൻ ഉള്ളത്...... ആങ്കർ ചോദിച്ചു.......
ദച്ചുവിന്റെ നേട്ടങ്ങൾ അവളുടെ ഹാർഡ് വർക്കിന്റെ ഫലമാണ്,
I am really proud of her.......... ജിത്തു അവളെ ചേർത്തു പിടിച്ചു..............
ഇതൊക്കെ കണ്ട് അവന്റെ കൈയിൽ ഇരുന്ന ദക്ഷ അച്ഛനെയും അമ്മയും നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു...........
ഇതേസമയം അവാർഡ് ഫങ്ക്ഷൻ ടീവിയിൽ കാണുകയായിരുന്നു ദാസും കുടുംബവും.........
തങ്ങളുടെ മകളുടെ സന്തോഷത്തിൽ മാലതി ദാസിന്റെ കൈകളിൽ മുറുക്കി പിടിച്ചു..............
ദീപു ചിന്നുവിനെ നോക്കി പുഞ്ചിരിച്ചു.........അപ്പോഴേക്കും ചിന്നുവിന്റെ തോളിൽ കിടന്ന് 2 വയസ്സ്കാരി ജാൻവി ഉറക്കം പിടിച്ചിരുന്നു...........
ജിത്തുവിന്റെ വീട്ടിൽ അവാർഡ് ഫങ്ക്ഷനിൽ തിളങ്ങി നിൽക്കുന്ന മക്കളെ കണ്ട് ശ്രീധരന്റെയും ജാനകിയുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു.......
ഉണ്ണിയും സെറയും തമ്മിൽ ഇപ്പോഴും ടോം ആൻഡ് ജെറി ഗെയിം തുടരുന്നു......
എങ്കിലും ഇനി അധികം വലിച്ച് നീട്ടാതെ അവരെ തമ്മിൽ കുരുക്കി ഇടാൻ വീട്ടുകാര് തീരുമാനം എടുത്ത് കഴിഞ്ഞു ..........
അവസാനിച്ചു....................
ദച്ചുവിന്റെയും ജിത്തുവിന്റെയും കഥ ഇവിടെ അവസാനിച്ചു...........
ഇത്രയും നാള് ഈ കഥക്ക് വേണ്ടി വെയിറ്റ് ചെയ്ത് ഇരുന്ന് എല്ലാവരോടും ഒരുപാട് സ്നേഹവും നന്ദിയും ഉണ്ട്,
ഈ കഥ എഴുതി തുടങ്ങുമ്പോൾ ഇത്രയും സ്വീകാര്യത ഇതിന് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.......
എന്നെയും എന്റെ കഥയെയും സ്വീകരിച്ചതിൽ ഒരുപ്പാട് സന്തോഷം.......
എല്ലവരും അവരുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപെടുത്തില്ലേ,നിങ്ങളുടെ കമന്റ് വായിക്കാൻ ഞാൻ ആകാംക്ഷയോടെ നോക്കി ഇരിക്കും..........
നൈസ്, സൂപ്പർ, എന്നൊക്കെ ഉള്ള കമന്റ് ഒന്ന് മാറ്റി പിടിച്ചു, ഒരു വരി എങ്കിലും എനിക്കായി കുറിക്കുമെന്ന് കരുതുന്നു......
സ്നേഹപൂർവ്വം ശ്രീനിധി #കഥ #📔 കഥ #വിരഹം #📙 നോവൽ