ഏതോ ജന്മപുണ്യമായി ❤️❤️❤️❤️❤️
പാർട്ട് 190
പിറ്റേന്ന് രാവിലെ ജിത്തുവിന്റെ ഫോൺ കോൾ ആണ്, ദീപുവിനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്..........
എന്താടാ രാവിലെ തന്നെ........... ഫോൺ അറ്റൻഡ് ചെയ്തതും ദീപു ചോദിച്ചു.....
നീ ഇന്നത്തെ ന്യൂസ് വായിച്ചോ............?
ജിത്തു ചോദിച്ചു.....
ഇല്ലടാ......... എന്താ.......? ദീപു ചോദിച്ചു......
നീ പോയി ന്യൂസ് നോക്ക്, എന്നിട്ട് എന്നെ വിളിക്ക്.......... ജിത്തു പറഞ്ഞു........
നോക്കട്ടെ.......... ദീപു ഫോൺ വെച്ചു......
ദീപു വേഗം തന്നെ ബെഡിൽ നിന്ന് എഴുന്നേറ്റ്, ഊരി, ഇട്ടിരുന്ന ടി ഷർട്ട് എടുത്തിട്ട് താഴേക്ക് ഇറങ്ങി വന്ന് പത്രം എടുത്ത് നോക്കി...........
"മെഡിക്കൽ വിദ്യാർത്ഥിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകം എന്ന് പോലീസ് കണ്ടത്തൽ: കൊലപാതകത്തിന് പിന്നിൽ അവയവ മാഫിയ എന്ന നടക്കുന്ന കണ്ടെത്തൽ.......
കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളുടെ മരണത്തിൽ, അന്വേഷണം വിധേയമായി സി ഐ വിജിത്തിനെ സസ്‌പെൻഡ് ചെയ്തു........."
വാർത്ത വായിച്ചതും ദീപു ഇരുന്ന കസേരയിൽ നിന്നും ചാടി എഴുന്നേറ്റു........
പത്രം സൈഡിലേക്ക് വലിച്ചെറിഞ്ഞ് താഴേക്ക് വന്ന അതെ സ്പീഡിൽ മുകളിലേക്ക് കയറി ചെന്ന് അവന്റെ ഫോൺ എടുത്ത് ജിത്തുവിനെ വിളിച്ചു.........
എടാ ഞാൻ ഇപ്പോ ന്യൂസ് വായിച്ചു........ ദീപു പറഞ്ഞു.......
ഞാനും കണ്ടപ്പോ ഷോക്ക് ആയി പോയി........
ഇന്നലെ ഹോസ്പിറ്റലിൽ വച്ചും, മോർച്ചറിയിൽ വച്ചു വിജിത്തിനെ കണ്ടിരുന്നു, പക്ഷെ അപ്പോഴും ഒന്നും പറഞ്ഞില്ല......... ജിത്തു പറഞ്ഞു.......
വൈകുന്നേരം കമ്മീഷണറുമായി ഒരു മീറ്റിംഗ് ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നു......... ദീപു പറഞ്ഞു.........
നമുക്ക് വേണ്ടി കഷ്ടപ്പെട്ടിട്ട് വിജിത്തിന് ഇങ്ങനെ ഒരു തിരിച്ചടി ഉണ്ടായതിൽ, നമുക്ക് വെറുതെ ഇരിക്കാൻ പറ്റില്ല ദീപു, എന്തെങ്കിലും ചെയ്തേ പറ്റു.......
ഇന്നുവരെ ഔദോഗിക ജീവിതത്തിൽ ഒരു ബ്ലാക്ക് മാർക്ക് പോലും വിജിത്തിന് ഉണ്ടായിട്ടില്ല,ഏറ്റവും സത്യസന്ധനും, മിടുക്കനുമായിട്ടുള്ള ഒരു ഓഫീസർ ആണ് വിജിത്ത്, നമ്മള് കാരണം വിജിത്തിന് അവന്റെ കരിയറിൽ ഒരു കുഴപ്പവും ഉണ്ടാവരുത്............. ജിത്തു പറഞ്ഞു.............
ആ ന്യൂസിൽ അത്ര ഡീറ്റെലിഡ് ആയിട്ട് ഒന്നും പറയുന്നില്ല, എന്താ ശരിക്കും സംഭവിച്ചതെന്ന് വിജിത്തിന് മാത്രേ അറിയൂ........
നമുക്ക് വിജിത്തിനെ ഒന്ന് പോയി കണ്ടാലോ.........?
ദീപു ചോദിച്ചു.............
മ്മ്.......... ഞാൻ അത് നിന്നോട് അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു,........
എനിക്ക് ഇന്ന് 10 മണിക്ക് ആണ് ഡ്യൂട്ടി, നീ വേഗം വന്നാൽ, നമുക്ക് വിജിത്തിന്റെ വീട് വരെ ഒന്ന് പോയിട്ട് വരാം.........ജിത്തു പറഞ്ഞു.........
ശരി, നീ എന്നാ റെഡി ആയിട്ട് നിൽക്ക്, ഞാൻ ഇപ്പോ വരാം.......... ദീപു ഫോൺ കട്ട് ചെയ്തു, വേഗം റെഡി ഇറങ്ങി, ജിത്തുവിന്റെ വീട്ടിൽ ചെന്ന് അവനെ പിക്ക് ചെയ്തു വിജിത്തിന്റെ വീട്ടിലേക്ക് തിരിച്ച്..........
വീടിന്റെ മുന്നിൽ കോളിങ് ബെൽ അടിച്ചു, വെയിറ്റ് ചെയ്തതും, വിജിത്തിന്റെ അച്ഛൻ ആണ് ഡോർ തുറന്നത്.......
വിജിത്ത് ഇല്ലേ............. ജിത്തു ചോദിച്ചു.......
ഉണ്ടല്ലോ........ കയറി ഇരിക്ക് ഞാൻ അവനെ വിളിക്കാം........... അച്ഛൻ സ്റ്റെപ് കയറി മുകളിലേക്ക് പോയി, അല്പം കഴിഞ്ഞതും, വിജിത്ത് സ്റ്റെപ് ഇറങ്ങി താഴേക്ക് വന്നു............
അഹ് ശ്രീജിത്ത്, ദീപു നിങ്ങളോ.........?
എന്താ ഒരു മുന്നറിപ്പും ഇല്ലാതെ........വിജിത്ത് ചോദിച്ചു.........
ഞങ്ങള് വിജിത്തിനെ ഒന്ന് കണ്ട് സംസാരിക്കാൻ.........
നമുക്ക് ഒന്ന് പുറത്തേക്ക് ഇരുന്നാലോ........... ജിത്തു ചോദിച്ചു.........
അതിനെന്താ........... വാ നമുക്ക് ലോണിൽ ഇരിക്കാം........
എടൊ ഇവർക്ക് കോഫി എടുക്ക്, ഞാൻ പുറത്ത് ഉണ്ടാകും......... വിജിത്ത് വൈഫിനോട് പറഞ്ഞിട്ട് അവരുമായി പുറത്തേക്ക് നടന്നു........
ലോണിൽ മേശക്ക് ചുറ്റും ഇരിക്കുമ്പോൾ, വിജിത്തിനോട് എന്ത് പറഞ്ഞു തുടങ്ങണം എന്ന ആശങ്കയിൽ ആയിരുന്നു ജിത്തുവും ദീപുവും........
അത് മനസ്സിലാക്കിയതുപോലെ വിജിത്ത് ഒരു പുഞ്ചിരിയോടെ സംസാരത്തിന് തുടക്കമിട്ടു.......
രണ്ടും പേരും ന്യൂസ് കണ്ടിട്ട് വന്നതാണല്ലേ..........?
വിജിത്തേ....... തന്നോട് എന്താ പറയേണ്ടേ എന്ന ഞങ്ങൾക്ക് അറിയില്ല, താൻ കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങൾക്ക് ദച്ചുവിനെ ഈ അപകടത്തിൽ നിന്നും ഒരു കുഴപ്പവും കൂടാതെ രക്ഷിക്കാൻ കഴിഞ്ഞത്, അവരെ ഒക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞതും........
പക്ഷെ ഞങ്ങളുടെ കൂടെ നിന്നതിന്റെ പേരിൽ തനിക്ക് ഇത്ര വലിയ ഒരു തിരിച്ചടി ഉണ്ടാവുമെന്ന് കരുതിയില്ല,....... ജിത്തു പറഞ്ഞു..........
അതെ വിജിത്ത്....... എന്ത് വില കൊടുത്തും നമുക്ക് ഈ സസ്പെന്ഷൻ ഒഴിവാക്കണം, അതിന് വേണ്ടി ഏതറ്റം വരെ പോവാനും ഞങ്ങള് തയ്യാറാണ്, തന്നെ പോലെ ഉള്ള ഉദ്യോഗസ്ഥന്മാരേയാണ് സാധാരണക്കാരായ ജനങ്ങൾക്ക് ആവിശ്യം...........
ഞങ്ങൾക്ക് ഉള്ള എല്ലാ ഹോൾഡും ഉപയോഗിച്ച് ഞങ്ങള് തന്റെ ഈ സസ്പെന്ഷന് എത്രയും പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കി തരാം........... ദീപു പറഞ്ഞു..........
നിങ്ങൾ ഇത്ര വിഷമിക്കാൻ ഉള്ള കാര്യങ്ങൾ ഒന്നും ഇതിൽ ഇല്ല, ഇതൊക്കെ എന്റെ ജോലിയുടെ ഭാഗം ആണ്.......
എനിക്ക് അതിൽ ഒരു വിഷമവും ഇല്ല.......
അവർക്ക് രണ്ടുപേർക്കും നീതി കിട്ടിയല്ലോ...... ഇത്രയും വർഷം കൂടെ നിന്ന ചതിച്ച എല്ലാത്തിന്റെയും തനിനിറം പുറത്ത് കൊണ്ടുവരാൻ നമുക്ക് സാധിച്ചല്ലോ.......
മനസ്സ് ഒരുപാട് നിറഞ്ഞു, എന്നും നിയമം മാത്രം ജോലി ചെയ്തിരുന്ന ഒരാളാണ് ഞാൻ, പക്ഷെ നിങ്ങളുടെ കൂടെ ഇതിനൊക്കെ ഒരു ഭാഗം ആവാൻ സാധിച്ചല്ലോ എന്ന സന്തോഷം ആണ് എനിക്ക് ഇപ്പോ............
അതുകൊണ്ട് ഒരു തരത്തിൽ ഉള്ള ഹാർട്ട് ഫീലിങ്‌സും വേണ്ട...........
പിന്നെ സഞ്ജുവിന്റെ കൊലയാളിയെ കണ്ടെത്തുന്നതിൽ എന്റെയും പങ്ക് വേണം എന്ന ഉള്ളത് ദൈവത്തിന്റെ ഒരു തീരുമാനം കൂടി ആണ്.......
സഞ്ജുവിനോട് എനിക്കും ഉണ്ട് കടപ്പാട്.................വിജിത്ത് പറഞ്ഞു.......
സഞ്ജുവിനോട് കടപ്പാടോ........?
എന്തിന്.........?
ജിത്തു ചോദിച്ചു.............
എന്റെ വൈഫ് ഞങ്ങളുടെ മൂത്ത കുഞ്ഞിന്റെ ഡെലിവറിക്ക് അഡ്മിറ്റ് ആയ സമയത്ത് സഞ്ജു ഒരാള് കാരണമാണ് എനിക്ക് അവളെയും കുഞ്ഞിനേയും തിരികെ കിട്ടിയത്........
അവളുടെ ഡെലിവറി ഭയങ്കര കോംപ്ലിക്കേഷൻസ് നിറഞ്ഞതായിരുന്നു, അന്ന് ഞങ്ങള് ട്രിവാൻഡ്രത്ത് ആയിരുന്നു......
ഒരു എമർജൻസി കേസുമായി ബദ്ധപ്പെട്ട് എനിക്ക് കോഴിക്കോട് വരെ പോവേണ്ടി വന്ന സമയത്താണ് അവളെ പൈൻ കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്.......
അവളുടെ ബ്ലഡ് ഗ്രൂപ്പ് ab നെഗറ്റീവ് ആണ്, അന്ന് അവൾക്ക് ഒരുപാട് ബ്ലഡ് ലോസ് ഉണ്ടായി, കൃത്യസമയത്ത് ബ്ലഡ് തന്ന് അവളെ ഹെല്പ് ചെയ്തത് സഞ്ജു ആയിരുന്നു,
അന്ന് ബ്ലഡ് ഡോണറായി സഞ്ജുവിനെ കിട്ടിയില്ലായിരുന്നുങ്കിൽ എനിക്ക് അവളെ ഒരിക്കലും തിരിച്ച് കിട്ടില്ലായിരുന്നു..........
പക്ഷെ എനിക്ക് സഞ്ജുവിനെ അറിയില്ലായിരുന്നു, ഇവളുടെ ഡെലിവറി കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞ ഞാൻ സ്ഥലത്ത് തിരിച്ച് എത്തുന്നത്, ഈ പേര് മാത്രം എനിക്ക് അറിയാമായിരുന്നു.......
ഇന്ന് പത്രത്തിൽ സഞ്ജുവിന്റെ ഫോട്ടോ കണ്ടപ്പോഴാണ് പപ്പയും അമ്മയും വൈഫും ഒക്കെ സഞ്ജുവിനെ തിരിച്ചറിഞ്ഞത്...........
എനിക്ക് വേണ്ടി അത്രയും ചെയ്ത സഞ്ജുവിന് ഞാനും എന്തെങ്കിലും തിരിച്ച് കൊടുക്കേണ്ടേ, ഇത് എന്റെ ഭാഗത്ത് നിന്നും ഞാൻ സഞ്ജുവിന് വേണ്ടി ചെയ്തതാണെന്ന് ഓർത്താൽ മതി......... വിജിത്ത് പറഞ്ഞു...............
ആ തുറന്നപറച്ചിലിൽ അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു..........
ന്യൂസിൽ എൽദോയുടെ അമ്മയുടെ പേര് ഒന്നും കണ്ടില്ല,അത് എന്ത് പറ്റി.........ജിത്തു ചോദിച്ചു..........
ഞാൻ കേസ് ഫയൽ അങ്ങ് തിരുത്തി........ വിജിത്ത് പറഞ്ഞു.......
എങ്ങനെ..........ജിത്തു ചോദിച്ചു........
ആ ഫ്രെയിംൽ അവര് ആരും ഇല്ല, നിങ്ങളും ഇല്ല.........
ഓർഗൻ മാഫിയ, ധ്രുവികയുടെ പ്രോജെക്ടിനെ ഭയന്ന് ആ കുട്ടിയെ തട്ടികൊണ്ട് പോയി,
കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിച്ച എൽദോ എബിനെയും, വിക്കിയെയും അവരുടെ ഗൺ ഉപഗോയിച്ചു ഷൂട്ട് ചെയുന്നു, അവര് തിരിച്ചും എൽദോയെ ഷൂട്ട് ചെയുന്നു, ഇതിനൊക്കെ ഒത്താശ ചെയ്തു കൊടുത്ത നിഖിലിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ എടുത്തു, അവനിൽ നിന്നാണ് ധ്രുവിക എവിടെ ഉണ്ടെന്ന് സൂചന പോലീസിന് കിട്ടിയത്, പോലീസിന്റെ കണ്ണ് വെട്ടിച്ചു കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച നിഖിൽ ആക്‌സിഡന്റിൽ മരിക്കുന്നു........ഇതോടെ കേസ് ക്ലോസെഡ്.........വിജിത്ത് പറഞ്ഞു..........
പക്ഷെ വിജിത്തേ.......... അപ്പോ എൽദോ......?ദീപു ചോദിച്ചു.......
ഞാൻ മനഃപൂർവം അവനെ ഒഴിവാക്കിയതാണ്, അവന് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ അവന് കിട്ടി........
അതും സ്വന്തം അമ്മയുടെ കൈയിൽ നിന്നും,
ഇനി അവരെ ഇതിന്റെ പേരിൽ കോടതി കയറ്റുന്നത് ശരി അല്ലെന്ന് തോന്നി......
പിന്നെ എൽദോയുടെ മമ്മ ഇൻഡോഗേഷന്റെ സമയത്ത് എന്നോട് ഒരു റിക്വസ്റ്റ് പറഞ്ഞിരുന്നു,
സഞ്ജുവിന്റെ മമ്മയെ എൽദോ ആണ് ഇതിന്റെ പിന്നിൽ എന്ന അറിയിക്കാതിരിക്കാൻ പറ്റുവോന്ന്......
ആൾറെഡി അവരുടെ ജീവിതത്തിൽ മിച്ചം എന്ന പറയാൻ ഉള്ളത് എൽദോ ആണ്, അവൻ ആണ് സ്വന്തം മകന്റെ മരണത്തിന്റെ പിന്നിൽ എന്ന അറിഞ്ഞാൽ ആ ഷോക്ക് സൂസന് താങ്ങാൻ പറ്റില്ലെന്ന് അവർക്ക് ഉറപ്പാണ്.........
ഇത്രയും ഒക്കെ തെറ്റ് ചെയ്തിട്ട് ഇവർക്ക് ഒക്കെ ഈ സമൂഹത്തിൽ ഇരു കുറ്റബോധവും കൂടാതെ കഴിയാൻ സാധിച്ചില്ലേ , അതുകൊണ്ട് ആ രണ്ട് സ്ത്രീകളെ വെറുതെ ഇതിലേക്ക് വലിച്ച് ഇടരുതെന്ന് കരുതി........
എന്റെ മനസാക്ഷിക്ക് ശരി എന്ന തോന്നിയത് ചെയ്തു...........
പിന്നെ അങ്ങനെ അവരുടെ പേരിൽ ആക്ഷൻ എടുത്താൽ ഒരാളെ കൂടി എനിക്ക് കൊലപാതകുറ്റം ചുമത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടി വരും,...........വിജിത്ത് പറഞ്ഞു.......
അത് ആരാ മറ്റൊരാൾ.................. ജിത്തു ചോദിച്ചു...........
ദീപുവിന്റെ പപ്പാ............വിജിത്ത് പറഞ്ഞു.........
What.........? ദീപുവിന്റെ ശബ്ദം ഉയർന്നു..........
വിജിത്ത് എന്താ ഈ പറയുന്നേ......... ജിത്തു ചോദിച്ചു............
നിഖിലിന്റെ മരണം അത് ഒരു ആക്‌സിഡന്റ് ആണ്, പക്ഷെ അറിയാതെ സംഭവിച്ച ആക്‌സിഡന്റ് അല്ല തന്റെ പപ്പാ മനഃപൂർവം ചെയ്തതാ............
അന്ന് ആക്‌സിഡന്റ് സ്പോട്ടിൽ നിന്നും, എനിക്ക് ഒരു കാറിന്റെ വീൽ കപ്പ് കിട്ടിയിരുന്നു,
ഇന്നലെ മോർച്ചറിയിൽ ബോഡി കൊണ്ടുപോകാൻ എത്തിയപ്പോഴാ തന്റെ പപ്പയുടെ വണ്ടിയുടെ ഒരു വീൽ കപ്പ് മിസ്സിംഗ് ആണെന്ന് ഉള്ള കാര്യം ഞാൻ ശ്രദ്ധിച്ചത്..........
പിന്നെ കൈയിൽ ഉണ്ടായിരുന്ന ഫോട്ടോയുമായി ക്രോസ്സ് ചെക്ക് ചെയ്തപ്പോ അത് ആ വണ്ടിയുടെ തന്നെ ആണെന്ന് ഉറപ്പിച്ചു.......
അപ്പോഴും എനിക്ക് അങ്ങോട്ട് ഉറപ്പിക്കാൻ അത്ര വിശ്വാസം പോരയായിരുന്നോ,
ഇന്നലെ തന്റെ പപ്പയുടെ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്തപ്പോ അത് നമ്മുടെ ലൊക്കേഷൻ തന്നെയാണ് കാണിച്ചത്, പിന്നെ വഴിയിലെ സിസി ടീവി ദൃശ്യങ്ങൾ ഒക്കെ അത് ശരി വെയേക്കുന്നതായിരുന്നു........
ഇന്നലെ തന്റെ പപ്പാ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു, എല്ലാ സത്യങ്ങളും അദ്ദേഹം നേരിട്ട് അറിഞ്ഞിട്ടുണ്ട്......
തന്റെ മക്കളോട് ചെയ്ത തെറ്റിന് അദ്ദേഹം നിഖിലിനെ ഇല്ലാതാക്കി.......... വിജിത്ത് പറഞ്ഞു............
പക്ഷെ വിജിത്ത്, ഞാൻ ആണ് പപ്പയെ വിളിച്ചു എല്ലാം പറഞ്ഞത്, അങ്ങനെ ആണ് പപ്പാ എല്ലാം അറിഞ്ഞത്........ ദീപു പറഞ്ഞു.........
അത് തന്റെ വിശ്വാസം അല്ലേ..........
താൻ പറയുന്നതിന് മുൻപേ അദ്ദേഹം കാര്യങ്ങൾ അറിഞ്ഞിട്ടുണ്ട്........
വേണ്ടത് ചെയ്തിട്ടുമുണ്ട്.......... വിജിത്ത് പറഞ്ഞു..........
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല വിജിത്ത്........... ദീപു പറഞ്ഞു........
ഇതാണ് സത്യം.........അത് എനിക്ക് മനസ്സിലായി, പക്ഷെ ഞാൻ അദേഹത്തിന്റെ കൂടെ ആണ്, ഇതിൽ കുറഞ്ഞ ശിക്ഷ ഒന്നും ഇവരാരും അർഹിക്കുന്നില്ല..........
നിയമത്തിന്റെ കണ്ണിൽ കണ്ടെത്താൻ കഴിയാത്ത ഒരു ഹിറ്റ് ആൻഡ് റൺ കേസ് ആയി ഇത് അവിടെ കിടന്നോളും......... വിജിത്ത് പറഞ്ഞു..........
വിജിത്തേ............ തന്നോട് എന്ത് പറയണം എന്ന എനിക്ക് അറിയില്ല,
എങ്ങനാടോ തന്നോട് ഞാൻ നന്ദി പറയേണ്ടത്.......... ദീപു ചോദിച്ചു.........
നന്ദി ഒന്നും ആവിശ്യം ഇല്ല ദീപു, ഇത് എന്റെ കടമ ആണ്, കുറ്റവാളികളെ പിടികൂടുന്നത് മാത്രം അല്ല ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കടമ,
കുറ്റകൃത്യങ്ങൾ സംഭവിക്കാതെ നോക്കണ്ടേ ഉത്തരവാദിത്തം കൂടി ഞങ്ങൾക്ക് ഉണ്ട്..........
തമ്മിൽ ആദ്യമായി കണ്ടപ്പോ ശ്രീജിത്ത് എന്നോട് ചോദിച്ചില്ലേ, കുറ്റവാളികളെ കണ്ടെത്തിയാൽ അവർ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പ് ഉണ്ടോ എന്ന്.......
സത്യം പറഞ്ഞാൽ ഇല്ല, ഇവനൊക്കെ നിയമത്തിന്റെ ഏതെങ്കിലും വശത്തു കൂടി രക്ഷപെടും.........
നിയമം വളച്ചൊടിക്കാൻ കഴിവുള്ള സമർത്ഥനായ കുബുദ്ധിയുള്ള ഒരു വക്കിൽ വിചാരിച്ചാൽ ഇവനൊക്കെ പുഷ്പം പോലെ ഇറങ്ങി പോരും,എന്നിട്ട് വീണ്ടും ഇതുപോലെ ഓരോന്ന് ചെയ്യും....
അതുകൊണ്ട് ഇതാണ് ശരി എന്ന് എന്റെ മനസാക്ഷി പറഞ്ഞു.......... വിജിത്ത് പറഞ്ഞു............
വിജു........... കോഫി......... വിജിത്തിന്റെ ഭാര്യ കോഫിയുമായി അവർക്ക് അടുത്തേക്ക് വന്നു..........
എല്ലാവർക്കും കോഫി കൊടുത്തു.......
ഞാൻ സസ്പെന്ഷനിൽ ആയത് അറിഞ്ഞു വന്നതാ രണ്ടുപേരും.......... വിജിത്ത് വൈഫിനോട് പറഞ്ഞു..........
അതിന് നിങ്ങള് വിഷമിക്കുവൊന്നും വേണ്ട, ഇതിപ്പോ മൂന്ന് മാസം കഴിയുമ്പോ തിരിച്ച് കയറും........
വിജു എല്ലാം എന്നോട് പറയാറുണ്ട്........ ഈ കാര്യത്തിൽ വിജു ചെയ്തതാണ് ശരി.......
ആ കുട്ടിക്ക് ഇങ്ങനെ എങ്കിലും നീതി കിട്ടട്ടെ...........
ഒരിക്കലും നിങ്ങള് ഇതിന്റെ പേരിൽ വിഷമിക്കരുത്.......
സത്യം പറഞ്ഞാൽ ഞാൻ ഹാപ്പിയാണ് വിജുവിന് സസ്പെന്ഷൻ കിട്ടിയതിൽ,
ഇനി മൂന്നുമാസം ഇവിടെ ഞങ്ങളുടെ കൂടെ ഉണ്ടാകുമല്ലോ.........
നിങ്ങള് കോഫി കുടിക്ക് ഞാൻ ചെല്ലട്ടെ....... അവര് അകത്തേക്ക് പോയി.........
അവള് അങ്ങനെയാ......... എല്ലാം വളരെ ഈസി ആയി എടുക്കും,
കാര്യങ്ങൾ ഒക്കെ അറിയുന്നത്കൊണ്ട് അവൾക്ക് ഭയങ്കര സന്തോഷമാണ്,
അവരോടൊക്കെ ഇത്ര എങ്കിലും ചെയ്യാൻ പറ്റിയല്ലോ എന്ന് ഓർത്തു..........നിങ്ങള് ഇനി അത് ഓർത്ത് വെറുതെ ടെൻഷൻ അടിക്കണ്ട,
മൂന്നുമാസം ഞാൻ വേറെ ഒരു കാര്യത്തിന് മാറ്റി വച്ചിരിക്കുവാണ്,
വിക്കിയുടെ ഓർഗൻ മാഫിയുടെ തായ് വേര് അങ്ങ് മുംബയിൽ ആണ്, അത് അവിടെന്ന് ഇല്ലാതാക്കണം,ഇനി ഞാൻ അതിന്റെ പുറകേ ആണ്, തത്കാലം ഈ ബ്രേക്ക് എനിക്ക് ആവിശ്യമാണ്.......... വിജിത്ത് പറഞ്ഞു............
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അച്ഛമ്മ റൂമിലെ കസേരയിൽ ചാരി കണ്ണുകൾ അടച്ചു ഇരിക്കുന്നു,
അനൂപ് പതുക്കെ ഉള്ളിലേക്ക് ചെന്നു......
അമ്മേ.......... അനൂപ് വിളിച്ചു........
അച്ഛമ്മ കണ്ണ് തുറന്നു............
അനൂപ് അച്ഛമ്മയുടെ കസേരയുടെ താഴെ ഇരുന്നു അവരുടെ മടിയിലേക്ക് തല വെച്ചു...........
കഴിഞ്ഞോ നിന്റെ അഭിനയം.......... അച്ഛമ്മ ചോദിച്ചു.........
അമ്മേ ഞാൻ.......... അനൂപ് പറയാൻ തുടങ്ങിയതും അച്ഛമ്മ അവനെ മടിയിൽ നിന്നും പിടിച്ച് എഴുന്നേൽപ്പിച്ചു........
നിനക്ക് എന്നോട് എല്ലാം തുറന്ന് പറയാൻ വയ്യായിരുന്നോ.......?
എങ്കിൽ ഇത്രയും കാര്യങ്ങൾ വഷളാകുമായിരുന്നോ.........?
അവന് സ്വത്തുക്കൾ വേണം പോലും......?
നിന്നേ വളർത്തിയത് ഞാൻ ആണെന്ന് നീ അങ്ങ് മറന്ന് പോയി അല്ലേ........
നിന്റെ ഒക്കെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ, എനിക്ക് ഒരുപാട് പഠിത്തതിന്റെ ഒന്നും ആവിശ്യം ഇല്ല അനൂപേ.......
സ്വയം എല്ലാ കുറ്റവും ഏറ്റെടുത്താൽ ദച്ചു രക്ഷപ്പെടുമെന്ന് നിന്നോട് ആരാ പറഞ്ഞത്........?
അച്ഛമ്മ ചോദിച്ചു.............
എനിക്ക് അപ്പോ വേറെ വഴി ഒന്നും തോന്നിയില്ല അമ്മേ......
ഇനിയും ദച്ചുവിനെ ഒരു ആപത്തിലേക്കും തള്ളി വിടാൻ പറ്റില്ലായിരുന്നു, കൂടെ നിന്ന് ചതിക്കുന്നത്, അനിയനെ പോലെ കണ്ടവൻ ആണെന്ന് അറിഞ്ഞപ്പോ, വേറെ ഒന്നും ചിന്തിക്കാതെ എടുത്ത് ചാടി............
എല്ലാം സത്യമാണെന്ന് വിശ്വസിപ്പിക്കാൻ എനിക്ക് അമ്മയോട് എന്തൊക്കെയോ പറയേണ്ടി വന്നു, എന്തൊക്കെയോ ചെയ്യേണ്ടി വന്നു.........
അമ്മ ക്ഷമിക്കണം..........അനൂപ് പറഞ്ഞു.........
സാരില്ല.............
നിഖിൽ കൂടെ നിന്ന് ചതിച്ചതുപോലെ നീ ചെയ്തില്ലല്ലോ,അത് തന്നെ വലിയ ആശ്വാസം..........
എനിക്ക് അറിയാം എന്റെ കുട്ടിക്ക് ഇവിടെ ആരെയും ഒന്ന് നുള്ളി പോലും നോവിക്കാൻ കഴിയില്ലെന്ന്........
തത്കാലം നടന്ന കാര്യങ്ങൾ ഒന്നും സിന്ധു അറിയണ്ട.........
നീ ചെല്ല്........
ഞാൻ എപ്പഴും പറയാറില്ലേ നീ എന്റെ മകൻ തന്നെ ആണ്............
അത് നീ ഒരിക്കൽ കൂടി തെളിയിച്ചു..........
അച്ഛമ്മ അനൂപിനോട് പറഞ്ഞു........
അനൂപ് അച്ഛമ്മയെ ഒന്ന് നോക്കിട്ട് റൂമിൽ നിന്നും പുറത്തേക്ക് നടന്നു...........
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തറവാടിന്റെ മുറ്റത്ത്, കസേര ഇട്ട് അതിൽ ഇരിക്കുവായിരുന്നു ദാസ്......
ദീപു ദാസിന്റെ അരികിലേക്ക് ചെന്നു......
പപ്പാ എനിക്ക് പപ്പയോട് ഒരു കാര്യം പറയാൻ ഉണ്ട്, ദീപു പറഞ്ഞു........
എന്താ ദീപു........ എന്തിനാ ഒരു മുഖവുര കാര്യം പറ..........
പപ്പാ ദച്ചുവിന് ഇപ്പൊ പഴയത് ഒക്കെ ഓർമ ഉണ്ട്,
നമ്മള് അവളിൽ നിന്നും മറച്ചു വെച്ചതൊക്കെ അവൾക്ക് ഇപ്പോ ഓർമ്മ ഉണ്ട്........
ഇന്ന് അവള് എന്നോട് അവളുടെ കുഞ്ഞിനെപ്പറ്റി ചോദിച്ചു.......... ദീപു പറഞ്ഞു............
മ്മ്........ എന്നെങ്കിലും ഈ ഒരു സാഹചര്യം, നമുക്ക് ഫേസ് ചെയേണ്ടി വരും എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ.........
നീ എന്നിട്ട് അവളോട് എന്ത് പറഞ്ഞു...... ദാസ് ചോദിച്ചു............
അത് അവളുടെ കുഞ്ഞ് മരിച്ചുപോയി എന്ന് പറഞ്ഞു............ ദീപു പറഞ്ഞു......
മരിച്ച പോയ കുഞ്ഞിന് , തിരികെ ജീവൻ നൽകാൻ ആണോ രണ്ടുപേരുടെയും ഉദ്ദേശം..........പുറകിൽ നിന്നും അച്ഛമ്മയുടെ ശബ്ദം കേട്ടതും ദീപുവും ദാസും തിരിഞ്ഞു നോക്കി.........
അല്ല അമ്മേ......... ദാസ് പറയാൻ വന്നതും അച്ഛമ്മ ദാസിനെ തടഞ്ഞു.......
ആ കുഞ്ഞ് പ്രസവത്തോടെ മരിച്ചു പോയി....... അതിൽ കൂടുതൽ ഒന്നും ഇല്ല..........
അതിൽ കൂടുതൽ ഒന്നും ദച്ചു അറിയാനും പാടില്ല....... ഇത് എന്റെ തീരുമാനം ആണ്.........അച്ഛമ്മ പറഞ്ഞു.........
അമ്മയുടെ തീരുമാനം തന്നെയാണ് ശരി, അതിൽ ഇനി ഒരുമാറ്റവും ഇല്ല........ ദാസ് പറഞ്ഞു.......
എങ്കിൽ ഇനി ഈ വീട്ടിൽ അതെ കുറിച്ച് ഒരു സംസാരം പാടില്ല കേട്ടല്ലോ......... അച്ഛമ്മ രണ്ടുപേരോടും കൂടി പറഞ്ഞു.........
എന്നിട്ട് വീടിന്റെ ഉള്ളിലേക്ക് കയറി പോയി................
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എല്ലാം കഴിഞ്ഞിട്ട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞു.............
ദച്ചു ഹോസ്പിറ്റലിൽ പോവുന്നുണ്ടെങ്കിലും, നടന്ന കാര്യങ്ങൾ ഒക്കെ അവളെ ചെറുതല്ലാത്ത രീതിയിൽ ബാധിച്ചിരുന്നു............
ഇന്ന് ആണ് വിക്കിയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയുന്നത്..........
ഡിസ്ചാർജ് ചെയ്ത നേരെ കോടതിയിൽ ഹാജർ ആക്കാൻ പോലീസിന്റെ നീക്കം...........
ഡിസ്ചാർജിന് മുൻപ് ജിത്തു വിക്കിയേ കാണാൻ അവന്റെ മുറിയിൽ എത്തി........
എന്താണ് വിക്കി......... ഇപ്പോ എല്ലാം നോർമൽ ആയില്ലേ......... ജിത്തു അവനോട് ചോദിച്ചു..........
അഹ് ഇത് ആര് ശ്രീജിത്ത് ഡോക്ടറോ.............
ഞാൻ ഇപ്പോ ഡബിൾ ഓക്കേ അല്ലേ.......
നിനക്ക് ഇപ്പോഴെങ്ങിലും മനസ്സിലായോ നിനക്ക് ഒന്നും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെന്ന്...........
ഇവിടുന്ന് കോടതിയിൽ ഹാജർ ആക്കിയാലും ഞാൻ പുഷ്പം പോലെ പുറത്ത് വരും.................
പിന്നെ എനിക്ക് എന്ത് നഷ്ടപ്പെടാൻ..........വിക്കി ജിത്തുവിനോട് ചോദിച്ചു................
നിനക്ക് അങ്ങനെ പറയുന്ന അത്ര ഈസി ആയി ഈ കേസുകളിൽ നിന്നും പുറത്ത് പോരാൻ കഴിയില്ല വിക്കി............
ഒന്നും രണ്ടും അല്ല നിന്റെ പേരിൽ ഉള്ള കേസുകൾ............
നിന്നേ അടപടലം പൂട്ടാൻ ഉറപ്പിച്ചാണ് പോലീസിന്റെ നീക്കം............. ജിത്തു പറഞ്ഞു..........
അതിന് എന്നെ അവർക്ക് കിട്ടിയാൽ അല്ലേ മോനെ........ ഞാൻ ഊരും എന്ന് പറഞ്ഞിട്ടുണ്ട് ഊരി പൊന്നിരിക്കും, നീ നോക്കി ഇരുന്നോ.........
പിന്നെ നീ എനിക്കിട്ട് ഉണ്ടാക്കിയ പണിക്ക് ഞാൻ നിനക്ക് മറുപണി തന്നിരിക്കും,
നിന്നേ അങ്ങനെ വെറുതെ വിടും എന്ന് നീ ഒരിക്കലും കരുതണ്ട...........
കരുതി ഇരുന്നോ................ വിക്കി ജിത്തുവിന്റെ നേരെ വിരൽ ഞൊടിച്ചു...............
ഡോക്ടർ......... ഫോർമസലിറ്റിൽസ് ഒക്കെ കഴിഞ്ഞെങ്കിൽ ഞങ്ങൾ ഇയാളെ കൊണ്ടുപോകുവാണ്, എത്രയും പെട്ടെന്ന് കോടതിയിൽ ഹാഗർ ആക്കി കസ്റ്റടി വാങ്ങണം.........സി ഐ ജിത്തുവിനോട് പറഞ്ഞു........
ഇവിടുത്തേ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു, നിങ്ങൾക്ക് കൊണ്ടുപോകാം......... ജിത്തു പറഞ്ഞു........
സി ഐ വിക്കിയുടെ കൈയിൽ വിലങ്ങ് ഇട്ട് അവനെ മുറിയിൽ നിന്നും കൊണ്ടുപോയി............
ജിത്തു മുറിയിൽ നിന്നും പുറത്തിറങ്ങി വിജിത്തിന് ഫോൺ ചെയ്തു..........
വിജിത്തേ....... വിക്കിയെ കോടതിയിൽ ഹാജർ ആക്കാൻ കൊണ്ടുപോയിട്ടുണ്ട്, പക്ഷെ അവന്റെ കോൺഫിഡൻസ് കാണുമ്പോൾ ഒരു പേടി................ ജിത്തു പറഞ്ഞു.........
ശ്രീജിത്ത് പേടിക്കണ്ട, അവന് ഒരിക്കലും ജാമ്യം കിട്ടില്ല......
അതിനുള്ള പണി ഞാൻ ചെയ്ത വച്ചിട്ടുണ്ട്...........
ബാക്കി വേണ്ടതൊക്കെ പുറകേ തന്നെ ചെയ്തോളാം........... താൻ വർരീഡ് ആവണ്ട.................
കോടതിയിലെ വിവരങ്ങൾ അറിഞ്ഞിട്ട് ഞാൻ വിളിക്കാം........ വിജിത്ത് ഫോൺ വെച്ചു............
വിക്കിയുമായി പോലീസ് ജീപ്പ് കോടതിയിലേക്ക് തിരിച്ച്..........
പോലീസ് ജീപ്പ് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്ന് എടുത്തതും ആ ജീപ്പിനെ ഒരു കാർ ഫോളോ ചെയ്യാൻ തുടങ്ങിരുന്നു................
വിക്കിയുമായി രണ്ട് പോലീസ് ജീപ്പുകൾ വേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു........
മുന്നിൽ ഉണ്ടായിരുന്ന പോലീസ് ജീപ്പ് കടന്ന് പോയതും പിന്നിൽ ഉണ്ടായിരുന്ന പോലീസ് ജീപ്പിന് തടസ്സമായി ഒരു ലോറി ഫ്രണ്ടിലേക്ക് വന്നു, പോലീസ് ജീപ്പ് സഡൻ ബ്രേക്ക് ഇട്ട് നിന്നു..........
അതേസമയം ജീപ്പിന്റെ ബാക്കിൽ ഒരു കാർ വന്ന് നിന്നു അതിൽ നിന്നും മാസ്ക് വച്ച രണ്ട് ആളുകൾ ഇറങ്ങി..........
അവർ ജീപ്പിന്റെ അടുത്തേക്ക് വന്നതും സി ഐ അവർക്ക് നേരെ തോക്ക് ചൂണ്ടി..........
അവരും കയ്യിൽ ഉണ്ടായിരുന്ന തോക്ക് സി ഐ ക്ക് നേരെ ചൂണ്ടി..........
സി ഐ അവരെ കണ്ണടച്ച് കാണിച്ചതും അവർ സി ഐയെ തള്ളി ഇട്ട്, ജീപ്പിന്റെ ഉള്ളിൽ നിന്നും വിക്കിയെ പുറത്തേക്ക് വലിച്ചിട്ടു അവന് നേരെ തോക്ക് ചൂണ്ടി........
ഒരാൾ സി ഐ ക്ക് നേരെ തോക്ക് കൊണ്ടിയപ്പോൾ, മറ്റേ ആൾ വിക്കിയുമായി കാറിൽ കയറി.......
വിക്കിയെ സേഫ് ആയി കാറിൽ കയറ്റിയതും മറ്റേ ആൾ ഓടി വന്നു വണ്ടിയിൽ കയറി, വണ്ടി മുന്പോട്ട് എടുത്തതും വിക്കി സി ഐയെ കൈ ഉയർത്തി സസസ്സ് എന്ന് കാണിച്ചു.......
സി ഐയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.....
ബാക്കി ഉള്ള പോലീസ്‌കാർ അയാളുടെ അടുത്തേക്ക് ഓടി വന്നതും അയാൾ പതുക്കെ നിലത്ത് നിന്നും എഴുന്നേറ്റു......
സാർ അയാളെ അവര് കൊണ്ടുപോയല്ലോ............ഒരു പോലീസ്‌കാരൻ ചോദിച്ചു...........
പിന്നെ തലക്ക് നേരെ തോക്ക് ചൂണ്ടിയാൽ നമ്മൾ എന്ത് ചെയ്യാനാ, താൻ പറഞ്ഞു നിൽക്കാതെ വണ്ടി എടുക്ക്, നമുക്ക് അവരുടെ പുറകേ പോയി നോക്കാം........... സി ഐ വണ്ടിയിലേക്ക് കയറി, ജീപ്പ് ആ കാർ പോയ വഴിയേ മുന്പോട്ട് നീങ്ങി...........
തുടരും ❤️❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് എഴുതി തീർന്നാൽ ഉടൻ പോസ്റ്റ് ചെയ്യും,😍😍😍 #കഥ #📔 കഥ #വിരഹം #📙 നോവൽ