രാത്രിയുടെ മൂടൽമഞ്ഞിൽ 
മറഞ്ഞു പോയ
ശബ്ദമില്ലാത്ത പാട്ടായിരുന്നു 
അവൾ...
കാറ്റ് തൊട്ടു പോകുമ്പോൾ പോലും
അവളുടെ സ്പർശം 
പോലെ തോന്നും...
കണ്ണുകൾ പറഞ്ഞ കഥകൾ
വാക്കുകൾ മറച്ച വേദനകൾ 
ഇന്നും ഹൃദയം പകുതി അവളുടെ 
പേരിൽ തളർന്നിരിക്കുന്നു...
അവൾ പോയപ്പോൾ
മിഴികളിൽ ഒരു തീ മാത്രം ബാക്കി
ഓർമ്മകളിൽ അവളുടെ ചിരി
എന്നെ പൊള്ളിക്കുന്ന 
അഗ്നിപുഷ്പം...
പാടുകൾ തീർന്നിട്ടില്ല
വാക്കുകൾ തീർന്നുപോയി 
എന്നാലും ഓരോ രാത്രി
ഞാൻ അവളെ വീണ്ടും കാണുന്നു
സ്വപ്നങ്ങളിലൂടെ
മിണ്ടാതിരുന്ന ആ പഴയ
സ്നേഹത്തിൽ...
അവൾ ഇല്ലെങ്കിലും
അവൾ തന്നെയാണ് 
ഞാൻ ഇപ്പോഴും...❤️
 #❤️ പ്രണയ കവിതകൾ #🖋 എൻ്റെ കവിതകൾ🧾 #💞 നിനക്കായ് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😥 വിരഹം കവിതകൾ


