ShareChat
click to see wallet page
search
ഇന്ന് 2025 സെപ്തംബർ മാസം അഞ്ചാം തീയതി. ഈ ദിവസം തിരുവോണം, നബിദിനം, അധ്യാപക ദിനം എന്നീ പ്രധാനപ്പെട്ട മൂന്ന് വിശേഷദിനങ്ങളെ സൂചിപ്പിക്കുന്നു. നിലവിളക്കിന്‍റെ പരിശുദ്ധിയും, തുമ്പപ്പൂവിന്‍റെ നൈർമല്ല്യവും ഒത്തു ചേർന്ന പൊന്നിൻ ചിങ്ങ മാസത്തിലെ പൊന്നോണത്തെ വരവേൽക്കാൻ സ്നേഹത്തോടെയും സന്തോഷത്തോടെയും ജാതിമതഭേദമെന്യേ നമ്മുക്ക് ഏവർക്കും ഒരുമിച്ച് കൈകോർക്കാം... അതോടൊപ്പം ഐശ്വര്യത്തിന്‍റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ ലോകമെമ്പാടുമുള്ള എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും ഹൃദയപൂർവ്വം തിരുവോണാശംസകളും, പ്രവാചകന്റെ ജന്മദിനം ഇന്ന് പരിശുദ്ധിയോടെ ആഘോഷിക്കുമ്പോൾ അവിടുത്തെ ജ്ഞാനവും ഉപദേശവും നിങ്ങളുടെ പാതയെ ശോഭനമാക്കി സമാധാനവും സ്നേഹവും സന്തോഷവും നിറഞ്ഞ പൂർണ്ണതയിലേക്കുള്ള ഒരു നല്ല ജീവിതം നയിക്കാൻ നിങ്ങൾക്കിടയാകട്ടെ എന്ന പ്രാർത്ഥനയോടെ ഏവർക്കും നബിദിനാശംസകളും, എനിക്ക് നല്ല മൂല്യങ്ങളുള്ള ഒരു ജീവിതം തന്ന എന്റെ ആദ്യ ഗുരുക്കന്മാരായ എന്റെ മാതാപിതാക്കൾക്ക് ഞാൻ ആദ്യം നന്ദി പറയുന്നു. എഴുതാൻ പഠിപ്പിച്ചതുപോലെ പാഠപുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും ജീവിതത്തിന്റെയും നല്ല പാഠങ്ങൾ പകർന്നു ഈ ഭൂമിയിൽ ജീവിതം എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ചു തന്ന എന്റെ പ്രിയപ്പെട്ട എല്ലാ ഗുരുക്കന്മാർക്കും ഹൃദയപൂർവ്വം അധ്യാപക ദിനാശംസകളും നേർന്നു കൊള്ളുന്നു. ആശംസകളോടെ, ബിനോജ് ബാബു ദി ഹാപ്പി ഫാമിലി #തിരുവോണം #നബിദിനം #നബിദിനം വന്നെത്തി #സെപ്റ്റംബർ. 5. അധ്യാപക ദിനം.🥰 #😇 ഇന്നത്തെ ചിന്താവിഷയം
തിരുവോണം - 2025 ஸவீஜவம் @lozeqogmo @6nilelmo @0UJO೧]ವ3]mo வூவிஹூவிவி (| ( 2025 ஸவீஜவம் @lozeqogmo @6nilelmo @0UJO೧]ವ3]mo வூவிஹூவிவி (| ( - ShareChat