ShareChat
click to see wallet page
search
വിവാഹം നടക്കാന്‍ 16 ദിവസം പ്രായമുള്ള കുട്ടിയെ ബലിനല്‍കിയ സ്ത്രീകള്‍ അറസ്റ്റില്‍. 💢⭕💢⭕💢⭕💢⭕ ജയ്പൂര്‍: വിവാഹം വേഗം നടക്കാനുള്ള പ്രാര്‍ത്ഥനകളുടെ ഭാഗമായി 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന സ്ത്രീകള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. ഭേരു എന്ന ദൈവത്തിനോട് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് നാല് യുവതികള്‍ ചേര്‍ന്ന് ബന്ധുവായ കുട്ടിയെ കൊന്നത്. കൊലപാതകത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നു. തന്റെ സഹോദരിമാരാണ് കുട്ടിയെ കൊന്നതെന്ന് കുട്ടിയുടെ പിതാവ് പോലിസിന് മൊഴി നല്‍കി. കുട്ടിയെ ബലിനല്‍കിയാല്‍ ഭേരു പ്രസാദിക്കുമെന്നും വിവാഹം വേഗം നടക്കുമെന്നുമായിരുന്നു യുവതികളുടെ വിശ്വാസം. എന്തായാലും സ്ത്രീകളെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു 💢⭕💢⭕💢⭕💢⭕ #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ക്രൈം #ക്രൈം വാർത്തകൾ
NEWS TODAY💢💢💢 - ShareChat