ShareChat
click to see wallet page
search
സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. പോരാട്ടങ്ങളുടെ നാൾവഴികളിൽ കരുത്തായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം പാർടി പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ കരുത്തേകും. കമ്യൂണിസ്റ്റ് തൊഴിലാളി മഹാസംഗമമായ ഉദ്‌ഘാടനച്ചടങ്ങിലേക്ക്‌ ജനലക്ഷങ്ങളാണ്‌ ഒഴുകിയെത്തിയത്‌. ആദ്യകാല നേതാക്കളും അവരുടെ കുടുംബാംഗങ്ങളും, അടിയന്തരാവസ്ഥാ പീഢിതർ, രാഷ്ട്രീയ എതിരാളികളുടെയും പൊലീസിന്റെയും കൊടിയ മർദനം ഏറ്റുവാങ്ങിയവർ, രക്തസാക്ഷി കുടുംബാംഗങ്ങൾ, കള്ളക്കേസിൽ ജയിലിൽ കഴിയുന്നവരുടെ ബന്ധുക്കൾ തുടങ്ങിയവരെല്ലാം ഒത്തുചേർന്ന ചടങ്ങ്‌ ജില്ലയിലെ പാർടി അനുഭവിച്ച ത്യാഗങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും സമരപോരാട്ടങ്ങളുടെയും സ്മരണ ഉയർത്തുന്നതായി. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat