ShareChat
click to see wallet page
search
റവ കേസരി 😋😋😋😋😋 നവരാത്രി സ്പെഷ്യൽ ആയിട്ടു ഒരു അടിപൊളി റവ കേസരിയുടെ റെസിപ്പി ആകാം . വിശേഷ ദിവസങ്ങളിൽ മാത്രം അല്ല, മധുരം കഴിക്കാൻ തോന്നുമ്പോഴും ഇത് പെട്ടന്നു തയ്യാറാക്കാം. കുഞ്ഞുങ്ങൾക്ക്‌ നല്ല ഇഷ്ടമാകും വായിലിട്ടാൽ വെണ്ണ പോലെ അലിഞ്ഞു പോകുന്ന റവ കേസരി. ചേരുവകൾ:- _പഞ്ചസാര - 3/4 കപ്പ്_ _വെള്ളം - 2 1/4 കപ്പ്_ _ഓറഞ്ച് കളർ - 2 0r 3 തുള്ളി_ _നെയ്യ് - 6 ടേബിൾസ്പൂൺ_ _അണ്ടി പരിപ്പ് - 3 ടേബിൾസ്പൂൺ_ _ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ_ _റവ - 1 കപ്പ്_ _പാൽ - 1/ 2 കപ്പ്_ തയ്യാറാക്കുന്ന വിധം:- പഞ്ചസാര പാനി കാച്ചി എടുക്കുക . നെയ്യ് ചൂടാക്കി അണ്ടി പരിപ്പ്, ഉണക്ക മുന്തിരി എന്നിവ വറുത്തു മാറ്റുക. ശേഷം റവ ചേർത്ത് നല്ല പോലെ വറുക്കുക. പഞ്ചസാര പാനിയും കളറും പാലും ചേർത്ത് തിളപ്പിക്കുക. അണ്ടി പരിപ്പും ഉണക്ക മുന്തിരിയും ചേർത്ത് പാനിൽ നിന്ന് വിട്ടു വരുന്ന പാകത്തിൽ തീ ഓഫ് ചെയ്യാം . 😋😋😋😋 #റവ കേസരി😋😋😋 #നവരാത്രി സ്പെഷ്യൽ 😋😋 #രുചി #രുചി
നവരാത്രി സ്പെഷ്യൽ 😋😋 - ShareChat