ShareChat
click to see wallet page
search
വിഷൻ 2031 ൻ്റെ സെമിനാർ പരമ്പരകളുടെ ഭാഗമായി ന്യൂനപക്ഷക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും പുതിയ ചർച്ചകൾക്കും ആശയങ്ങൾക്കും വഴിതുറന്ന് നവകേരളവും ന്യൂനപക്ഷ ക്ഷേമവും സെമിനാർ. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന സെമിനാർ നവീന ആശയങ്ങളാൽ സമ്പന്നമായി. സെമിനാറിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും ആശയങ്ങളും ഭാവി വികസന പദ്ധതികളുടെ രൂപീകരണത്തിനായി ഉപയോഗപ്പെടുത്തുമെന്ന് സെമിനാറിന്റെ ക്രോഡീകരണം നടത്തി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കേരളത്തിൻ്റെ തനതായുള്ള സാംസ്കാരിക പാരമ്പര്യവും നാം പടുത്തുയർത്തിയ തത്വങ്ങളും ന്യൂനപക്ഷങ്ങൾക്ക് പിന്തുണ ഉറപ്പാക്കുന്നുണ്ട്. ഓരോ പദ്ധതിയും വകുപ്പ് രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും കൃത്യമായ പരിശോധനയിലൂടെയാണ്. പദ്ധതിയുടെ തുടർപ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തിയാണ് മുന്നോട്ടുപോകുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളിലെയും പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്ത് നവകേരള സൃഷ്ടിക്കായി ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. #vision2031 #kerala
kerala - 0llt0g0gl0g ஐடவைணைகவம் 0llt0g0gl0g ஐடவைணைகவம் - ShareChat