കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് #kerala വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്.
ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
#cabinetdecisions #keralagovernment #titledeeds
കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ-ലിറ്റററി ഫെസ്റ്റിവെൽ ആയ 'യാനം' ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല ക്ലിഫിലെ രംഗകലാകേന്ദ്രത്തിൽ നടക്കും.
സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും ഒന്നിച്ചെത്തിക്കാൻ 'യാനം' വേദിയൊരുക്കും. സഞ്ചാര സാഹിത്യ മേഖലയിൽ കേരളത്തെ ഒരു പ്രധാന ഡെസ്റ്റിനേഷനായി അടയാളപ്പെടുത്തുകയാണ് ലക്ഷ്യം.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 50ലേറെ പ്രഭാഷകർ ഉൾപ്പെടെ യാത്രകളെ വ്യത്യസ്ത രീതിയിൽ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമമായിരിക്കും ഈ പരിപാടി.
#yaanam #keralatourism #kerala
മന്ത്രിസഭായോഗ തീരുമാനങ്ങൾ (15/10/2025)
-------
▶️ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
▶️ നിയമസഭയുടെ പ്രത്യേക സമ്മേളനം നവംബര്‍ ഒന്നിന്
നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീമാനിച്ചു.
▶️ ഭരണാനുമതി
കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയിൽ ഒരു നോൺ സെസ് ഐ.ടി കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകി.ഇൻഫോപാർക്കിൻ്റെ തനത് ഫണ്ടും ബാങ്കിൽ നിന്നുള്ള ടേം ലോണും ഉപയോഗിച്ച് 118.33 കോടി രൂപ ചെലവിൽ 1.9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക.
▶️ ലയിപ്പിക്കും
ഫോം മാറ്റിങ്ങ്സ് ഇന്ത്യ ലിമിറ്റഡിനെ കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനില്‍ ലയിപ്പിക്കും. വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. ലയനം സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറകറെ ചുമതലപ്പെടുത്തി.
▶️ തസ്തിക
കൊല്ലം കണ്ണനല്ലൂർ MKLM HSS- ൽ ഒരു HSST (Jr) മലയാളം തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി.
പ്രോസിക്യൂഷൻ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ടിന്റെ ഒരു തസ്തിക സൃഷ്ടിക്കും.
▶️സമയബന്ധിത ഹയർ ഗ്രേഡ് അനുവദിക്കും
സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ ഹെൽപ്പർ തസ്തികയിൽ നിയമിതരായ കോച്ച് ബിൽഡർമാർക്ക് 8 വർഷം സർവ്വീസ് പൂർത്തിയാക്കുന്ന മുറയ്ക്ക് സമയ ബന്ധിത ഹയർ ഗ്രേഡ് അനുവദിക്കും. ബിവറേജസ് കോർപറേഷനിലെ മറ്റ് ജീവനക്കാരുടെ സീനിയോരിറ്റിയെ ബാധിക്കാത്ത തരത്തിൽ, 23,700-52,600 എന്ന ശമ്പള സ്കെയിലിലാണ് ഹയര്‍ ഗ്രേഡ് അനുവദിക്കുക.
▶️ തുക തിരികെ പിടിക്കില്ല
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിലെ തൊഴിലാളികൾക്ക്, (01/01/2019 മുതൽ 2022 ഡിസംബർ വരെ) ദിവസം 28 രൂപ നിരക്കിൽ 2,54,69,618 രൂപ ഇടക്കാലാശ്വാസമായി അധികമായി നൽകിയ തുക തിരികെ പിടിക്കുന്ന നടപടി ഒഴിവാക്കും. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് പ്രത്യേക കേസായി പരിഗണിച്ച് ഇതിന് അനുമതി നൽകി.
▶️ ടെണ്ടര്‍
തൃശ്ശൂർ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന കുട്ടൻകുളം നവീകരണ പ്രവൃത്തികൾക്കായി 4,04,60,373 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
#cabinetdecisions #kerala
പരിസ്ഥിതി മലിനീകരണം കുറച്ച് ആഘോഷങ്ങൾ കളറാക്കാൻ ഹരിത പടക്കങ്ങൾ (green crackers ) ഉപയോഗിക്കാം. സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും സാധിക്കു.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകളും പരിഗണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.
ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാവുന്ന സമയം രാത്രി 8 മണിക്കും 10 മണിക്കും ഇടയ്ക്ക് 2 മണിക്കൂറാക്കി. കൂടാതെ, ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുവാനും പാടില്ല.
#greencrackers #keralagovernment #deepavali #kerala
*പുതിയ വികസനമാതൃകകൾഅനിവാര്യം;വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ മുഖഛായ മാറ്റും: മന്ത്രി കെ. എൻ. ബാലഗോപാൽ*
പുതിയ കാലത്തെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞുള്ള വികസന മാതൃകകൾ സൃഷ്ടിക്കണമെന്നും വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ മുഖഛായ മാറ്റുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. വിഷൻ 2031 ന്റെ ഭാഗമായി ധനകാര്യ വകുപ്പ് എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൽ ‘കേരളം@2031 : ഒരു പുതിയ ദർശനം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള വികസനത്തിലെ നാഴികക്കല്ലാണ് വിഴിഞ്ഞം പോർട്ട്. മൂന്നരലക്ഷം ടൺ ഭാരമുള്ള കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന സ്വാഭാവിക തുറമുഖം എന്ന രീതിയിൽ വിഴിഞ്ഞത്തിന് വലിയ വികസന സാധ്യതകളുണ്ട്. സംസ്ഥാന സർക്കാരും വിഴിഞ്ഞം കപ്പൽശാല യാഥാർഥ്യമാക്കുന്നതിനായി നിക്ഷേപം നടത്തിയത് അനുബന്ധമായി രൂപപ്പെടുന്ന വ്യാവസായിക വാണിജ്യ വളർച്ച കൂടി മുൻകൂട്ടി കണ്ടാണ്. ലോകത്തെ മികച്ച സമ്പദ്‌വ്യവസ്ഥകളിൽ ഭൂരിഭാഗവും തുറമുഖങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണെന്ന് മനസിലാക്കാം.
ഇറക്കുന്ന കണ്ടെയ്നറുകൾ, അതിലുള്ള ഉത്പന്നങ്ങൾ എന്നിവ കൈമാറ്റം ചെയ്യുന്നതിനൊപ്പം ഇവയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങളടക്കം നിർമിക്കുന്നതിനുള്ള ആവശ്യമായ സാഹചര്യം കേരളത്തിൽ ഉണ്ടാകും.
മുൻപ് വിദേശങ്ങളിലടക്കം തൊഴിലിനായി കുടിയേറിയ പലരും നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യമുണ്ട്. പ്രായമുള്ള മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും കുടുംബവുമായി ഒന്നിച്ച് താമസിക്കുന്നതിനും സഹായിക്കുന്ന രീതിയിൽ വീടിനടുത്ത് തന്നെ തൊഴിൽ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. സുൽത്താൻ ബത്തേരിയിലും ചാലക്കുടിയിലും കൊട്ടാരക്കരയിലുമടക്കം ഇത്തരത്തിൽ ഐ.ടി സ്ഥാപനങ്ങൾ ആരംഭിച്ചത് ശ്രദ്ധേയമാണ്. സ്വന്തം വീട് തന്നെ ഓഫീസുകളാക്കി മാറ്റിയ സംരംഭക മാതൃകളും ഉണ്ട്.
പരമ്പരാഗത വ്യവസായങ്ങൾ വെല്ലുവിളികൾ നേരിടുന്ന ഗ്രാമപ്രദേശങ്ങളിൽ കെ-ഡിസ്ക് അടക്കമുള്ള സ്ഥാപനങ്ങളെ സഹകരിപ്പിച്ചുകൊണ്ട് കൃത്യമായ നൈപുണ്യ പരിശീലനം യുവജനങ്ങൾക്കടക്കം നൽകി പുതുതായി സൃഷ്ടിക്കപ്പെടുന്ന മേഖലകളിലേക്ക് അവരെ എത്തിക്കണം.
പ്രായമാകുന്നവരുടെ എണ്ണം ഗണ്യമായി കൂടുന്ന സാഹചര്യത്തിൽ അതിനനുസൃതമായ പദ്ധതികളും പശ്ചാത്തല സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്. യുവസംരംഭകർക്ക് അവസരം നൽകുന്നതുപോലെ ‘ന്യൂ ഇന്നിംഗ്സ്’ എന്ന പേരിൽ അൻപത് വയസിൽ മുകളിൽ പ്രായമുള്ളവരുടെ ആശയങ്ങൾ സംരംഭങ്ങളാക്കി മാറ്റാനും അവരെ സമൂഹത്തിൽ ക്രിയാത്മകമായി ഉപയോഗിക്കുവാനും സർക്കാർ തുടക്കം കുറിച്ചു.
ജി.എസ്.ടി നിലവിൽ വന്നതോടെ നികുതി വിഹിതം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലും കേരളം തനതു വരുമാനം നിലനിർത്തിയും കൃത്യമായ ആസൂത്രണത്തിലൂടെയും മെച്ചപ്പെട്ട വളർച്ച നേടി. വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളടക്കമുള്ള സേവന മേഖലകളിൽ യാതൊരു കുറവും വരുത്താൻ സർക്കാർ തയ്യാറായില്ല.
വിജ്ഞാനത്തെ ഒരു മൂലധനമെന്ന രീതിയിൽ കരുതിയുള്ള വികസന മാതൃകയാണ് കേരളം സൃഷ്ടിക്കുന്നത്.
വ്യവസായ, കാർഷിക, വാണിജ്യ മേഖലകളിൽ വളർച്ചയും അവസരങ്ങളും സൃഷ്ടിക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ലോഹങ്ങളുടെയും ഉപലോഹങ്ങളുടെയും സാധ്യതകൾ, ചെലവു കുറഞ്ഞ ആരോഗ്യ, സുഖചികിത്സാ സൗകര്യങ്ങൾ, പുതിയ നിക്ഷേപ സാധ്യതകൾ എന്നിവയടക്കം സമൃദ്ധമായ ഭാവികേരളത്തിനുള്ള ചർച്ചകൾ വിഷൻ 2031 ലൂടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ഏറ്റവും മികച്ച ധനകാര്യ നിർവഹണമാണ് കഴിഞ്ഞ നാലര വർഷം കേരളത്തിൽ നടന്നതെന്ന് വിഷൻ 2031 ന്റെ ഭാഗമായി ധനകാര്യവകുപ്പിന്റെ നേട്ടങ്ങളും കാഴ്ചപ്പാടുകളും ചർച്ചചെയ്ത സെമിനാറിന്റെ സമാപന സമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
#vision2031 #keralagovernment #kerala
സംസ്ഥാന പോലീസ് സേനയുടെ വിവിധ യൂണിറ്റുകൾക്കായി വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പുതുതായി വാങ്ങിയ 49 വാഹനങ്ങളാണ് സേനയുടെ ഭാഗമായത്.
മഹീന്ദ്ര ബോലേറോ ജീപ്പുകൾ, മൊബൈൽ ഫോറൻസിക് വാനുകൾ, ട്രൂപ് ക്യാരിയർ ബസുകൾ ഗൂർഖ ജീപ്പുകൾ, റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകൾ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഇന്ന് ഫ്ലാഗ്ഗ് ഓഫ് ചെയ്തത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ലോ ആൻഡ് ഓർഡർ ഡി വൈ എസ് പി, എ സി മാരുടെ ഓഫീസുകൾ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ബറ്റാലിയനുകൾ, ക്വിക്ക് റെസ്‌പോൺസ് ടീം, ബോംബ് സ്‌ക്വാഡ്, ട്രാഫിക് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.
19 മൊബൈൽ ഫോറൻസിക് വാഹനങ്ങൾ വളരെ വേഗത്തിൽ കൃത്യസ്ഥലത്തു എത്തിച്ചേരാനും തെളിവ് ശേഖരണത്തോടൊപ്പം ആവശ്യമായ പ്രാഥമിക പരിശോധനകൾ നടത്താനുമുള്ള ലബോറട്ടറി സംവിധാനം സജ്ജീകരിച്ചവയാണ്.
19 ബൊലേറോ വാഹനങ്ങൾ പോലീസ് പെട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ലോ ആൻഡ് ഓർഡർ സിറ്റുവേഷൻ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ഉപകരിക്കും.
ഗൂർക്ക വാഹനങ്ങൾ അതികഠിനമായ ഹില്ലി ഏരിയസിൽ പെട്രോളിങ് ശക്തിപ്പെടുത്തി പോലീസിംഗ് നടപ്പിലാക്കുന്നതിനും ഏത് ദുർഘടം പിടിച്ച സാഹചര്യത്തിലും എത്തിച്ചേരുന്നതിനും ഉപകരിക്കും
ട്രൂപ്പ് കാരിയർ വാഹനങ്ങൾ ലോ ആൻഡ് ഓർഡർ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കും.
4 ബുള്ളറ്റ് വാഹനങ്ങൾ 24*7 പെട്രോളിംഗ് കാര്യക്ഷമമാക്കുന്നതിനും സർവൈലൻസ് വർദ്ധിപ്പിക്കുന്നതിനും ഉപകരിക്കും.
#keralapolice #kerala
5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കാം. നേരത്തെ 5 മുതൽ 7 വരെയും 15 മുതൽ 17 വയസ്സുവരെയും സൗജന്യമായിരുന്നു. പുതിയ നിർദ്ദേശമനുസരിച്ച് 7 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കും നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കും.
കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് കേരള സംസ്ഥാന ഐ.ടി. മിഷനാണ്. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും 1800-4251-1800 / 04712335523 (സിറ്റിസൺ കോൾ സെന്റർ) അല്ലെങ്കിൽ 0471-2525442 (കേരള സംസ്ഥാന ഐ.ടി. മിഷൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
#Aadhaar #AadhaarUpdate #kerala