ShareChat
click to see wallet page
search
സെപ്റ്റംബര്‍ 5 ദേശീയ അധ്യാപകദിനമായി ആചരിക്കുകയാണ്. 1961 മുതലാണ് സെപ്റ്റംബർ 5 ദേശീയ അധ്യാപകദിനമായി ആഘോഷിച്ചുവരുന്നത്. പ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ (Sarvepalli Radhakrishnan) ജന്മദിനമാണ് ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത്. ഡോ. എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച്, തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുവാദം നൽകണമെന്നും അപേക്ഷിച്ചു. പക്ഷേ അദ്ദേഹമത് സ്നേഹപൂർവ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് പറഞ്ഞു. "നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്റ്റംബർ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി അധ്യാപക ദിനമായി ആഘോഷിച്ചു കൂടേ." തന്റെ ജന്മദിനം തനിക്കുവേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ മുഴുവൻ അധ്യാപകർക്കും വേണ്ടി നീക്കിവയ്ക്കാൻ അദ്ദേഹം തയ്യാറായി.അങ്ങനെയാണ് സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി തിരഞ്ഞെടുത്തത്. അതിപ്രശസ്തനായ ഒരു അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. #അദ്ധ്യാപക ദിനം #അദ്ധ്യാപക ദിനം #സെപ്റ്റംബർ,5 അദ്ധ്യാപക ദിനം #ലോക അദ്ധ്യാപക ദിനം 📚 #അദ്ധ്യാപക ദിനം
അദ്ധ്യാപക ദിനം - omuaJpoono 5 GoUJJaلھ slmo 60ngo మ్యకl6యుగ aod@du8 Ga@ja ிoஜgைவஸ் 000000  م  - imಬmvv೮  {ು omuaJpoono 5 GoUJJaلھ slmo 60ngo మ్యకl6యుగ aod@du8 Ga@ja ிoஜgைவஸ் 000000  م  - imಬmvv೮  {ು - ShareChat