#😱 സ്വാമി ചൈതന്യാനന്ദക്കെതിരെ പീഡനപരാതിയുമായി വിദ്യാർഥികൾ
‘അനുസരിച്ചില്ലെങ്കിൽ നിന്നെ തോൽപിക്കും’– ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥിനിക്കു സ്വാമി ചൈതന്യാനന്ദ അയച്ച സന്ദേശങ്ങളിൽ ഒന്നാണിത്. വാട്സാപ്പിലൂടെയാണു സ്വാമി വിദ്യാർഥികളെ വിളിച്ചിരുന്നതും സന്ദേശങ്ങൾ അയച്ചിരുന്നതും. ആദ്യം സാമ്പത്തിക സഹായവും വിദേശയാത്രകളും വാഗ്ദാനം ചെയ്യും. വഴങ്ങിയില്ലെങ്കിൽ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും തോൽപിക്കുമെന്നും ഭീഷണിപ്പെടുത്തും. സ്വാമിയുടെ ആജ്ഞാനുവർത്തികളായ വനിതാ വാർഡൻമാരും കുട്ടികളെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു. പതിവായി രാത്രി വളരെ വൈകിയാണു ചൈതന്യാനന്ദ പെൺകുട്ടികൾക്കു സന്ദേശമയയ്ക്കുകയും വിളിക്കുകയും ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. #ചൂടുള്ള വാർത്തകൾ 👌👌👌 #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്