ShareChat
click to see wallet page
search
തിരികെ വരുമെന്ന് കരുതി ഞാൻ അവൾക്കായ് പിന്നെയും കാത്തിരുന്നിരിക്കണം.. മഴ പെയ്യുന്ന തണുത്ത സായാഹ്നങ്ങൾ കടം കൊണ്ട്.. പേനത്തുമ്പുകൊണ്ട് എന്റെ കവിതകളിൽ അത്രയും ചേർക്കപ്പെട്ടിട്ടുള്ളത് അവളോടുള്ള അടങ്ങാത്ത പ്രണയത്തെ പറ്റിയായിരുന്നു.. തെറ്റിദ്ധാരണകളുടെ വഴി തെറ്റിയാവണം അവളെന്നിൽ നിന്നും ദിശമാറി ഒഴുകിയതും ദൂരങ്ങൾ താണ്ടിയതും.. അവൾക്ക് തിരിച്ചു വരാനുള്ള വഴികളത്രയും തന്നെ ഞാനെന്റെ കവിതകളിൽ സ്നേഹം ചാലിച്ചു പിന്നെയും കോറിയിട്ടുകൊണ്ടേയിരുന്നു... നിലാവ് പൂത്തിറങ്ങുന്ന അരണ്ട വെളിച്ചത്തിൽ ഇരുന്നുകൊണ്ട് ഞാൻ അവൾക്കായ് നീട്ടി കുറിച്ച കവിതകളുടെ ഒരു അറ്റത്ത് നിന്നും അതിന്റെ ഉത്ഭവം തേടിയുള്ള യാത്രയാണ് ഇനി എന്റേത്.. കണ്ടുമുട്ടാതെയിരിക്കില്ല ഒരിക്കലും.. എന്റെ വരികളുടെയെല്ലാം അറ്റത്ത് അവളെനിക്കായ് കാത്ത് നിൽപ്പുണ്ടാവാം...❤️ #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #💘 Love Forever #😍 ആദ്യ പ്രണയം #💞 നിനക്കായ്
❤ സ്നേഹം മാത്രം 🤗 - விை @ಂ@oamalo6mo. விை @ಂ@oamalo6mo. - ShareChat