MY WORLD❣️
ShareChat
click to see wallet page
@2112418295
2112418295
MY WORLD❣️
@2112418295
കണ്ണിൽ പതിഞ്ഞതിനേക്കാൾ ആഴത്തിൽ ഖൽബിൽ പതിഞ്ഞല്ലോ നീ
എത്ര കാലായി ഞാനെന്റെ കുഞ്ഞുകുഞ്ഞു വിശേഷങ്ങൾ ഒരു കത്താക്കി നിനക്കയച്ചിട്ട്..!! എനിക്കെഴുതാതേം.. നിനക്ക് വായിക്കാതേം.. പറ്റുമായിരുന്നില്ല അന്നൊക്കെ...... ശരിക്കും നിന്നോട് നേരിൽ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ മിണ്ടീരുന്നത് ആ കത്തുകളിൽ കൂടി തന്നേ ആയിരുന്നു.. അതായിരുന്നു എനിക്കിഷ്ടവും.. നിനക്കും അതങ്ങനെ തന്നെ.. "നിനക്ക് മാത്രേ വാക്കുകളിൽ ഇത്രയധികം സ്നേഹം നിറച്ച് എഴുത്തെഴുതാൻ സാധിക്കൂ.. നീയിങ്ങനെ അടുത്തു വന്നിരുന്ന് 'ന്നോട് മിണ്ടണ കൂട്ട് തോന്നും നിന്റെ എഴുത്തുകൾ വായിക്കുമ്പോ... സങ്കടായിരിക്കുമ്പോ നിന്റെ വാക്കുകളെ വായിച്ചാൽ മതി എനിക്ക് സന്തോഷം ആവാൻ..." എന്നൊക്കെ എത്രയോ തവണ നീയെന്നോട് പറഞ്ഞിരിക്കുന്നു..!! എത്ര എഴുതിയാലും പിന്നേം പിന്നേം എഴുതാനുണ്ടെന്ന് തോന്നും ഓരോ എഴുത്തുകളും എഴുതി തീരുമ്പോൾ.. വായിക്കുമ്പോ നിനക്കും തോന്നാറില്ലേ ഇത് തീരല്ലേ....ന്ന്..?? നിനക്കായി എഴുതാൻ എനിക്കെന്തിഷ്ടാന്നോ..!! നീ വായിക്കുന്ന എന്റെ അക്ഷരങ്ങളോട് ചിലപ്പോഴൊക്കെ എനിക്ക് കുശുമ്പു തോന്നും.. എന്നോടുള്ളതിനേക്കാൾ ഇഷ്ടാണോ നിനക്കവയോടെന്നോർത്തിട്ട്.. 'എത്രയെത്ര ഒഴുക്കിയാലും തീരാത്ത സ്നേഹത്തിന്റെ ഒരു ഉറവയുണ്ട് പെണ്ണെ.. എന്റെയുള്ളിൽ നിനക്ക് മാത്രമായ്...' വാക്കുകൾ ജനിക്കുന്നത് അവിടെ നിന്നായതു കൊണ്ടാവണം അതിലിത്രയധികം സ്നേഹം പുരണ്ടിരിക്കുന്നതും നിനക്കതിത്രമേൽ പ്രിയമാകുന്നതും..! നിന്നോടുള്ള പ്രണയം നിറഞ്ഞു തുളുമ്പുന്ന ചില സമയങ്ങളുണ്ട്.. മനസ്സേറ്റവും ശാന്തമായിരിക്കുന്ന ആ നിമിഷങ്ങളിൽ...... മൌനത്തിലൂടെ മാത്രമേ സംസാരിക്കാനാവൂ എന്നു തോന്നുന്ന ആ നേരങ്ങളിൽ.. എനിക്ക് തോന്നാറുണ്ട് നിന്നെ സ്നേഹിക്കുക എന്നത്.. എനിക്കൊരു ധ്യാനം പോലെയാണെന്ന്.. ഇന്നത്തെ ചന്ദ്രന് വലുപ്പം പതിവിനേക്കാൾ കൂടുതലുണ്ടോ.?? ജനലിലൂടെ നിലാവു നോക്കിയിരുന്നപ്പോൾ അങ്ങനെ തോന്നി.. ഇന്ന് പൌർണ്ണമിയാണ്.. നിലാവും മഴമേഘങ്ങളും മാറി മാറി വന്നും പോയും കൊണ്ടിരിക്കണ കാണാൻ ഒരു രസംണ്ട്.. മിനിഞ്ഞാന്നു രാത്രി അത്താഴം കഴിഞ്ഞ് വരാന്തയിൽ ഇരിക്കുമ്പോഴാ ഈ മഴക്കാലത്തിലെ ആദ്യത്തെ മഴ വന്നേ..!! തറവാട്ടിലപ്പോ ഞാൻ മാത്രേ 'ണ്ടായുള്ളൂ.. അതോണ്ട് ആരും കാണാതെ സുഖായിട്ട് ആ മഴ അങ്ങട് നനയാൻ പറ്റി.. നനയാൻ സാധിച്ചില്ലെങ്കിൽ പിന്നെന്തിനാ മഴ പെയ്യണേന്ന് ഞാനെപ്പഴും എന്നോടന്നെ ചോദിക്കാറുള്ള ഒരു ചോദ്യാണ്.. നനയാൻ സാധിക്കാതെ.. മഴ നോക്കി നിക്കേണ്ട ഗതികേട് എനിക്കെന്നും സങ്കടാണ്... മഴ നനയുമ്പൊ മനസ്സിൽ സ്നേഹം നിറയും... പക്ഷെ മഴ നോക്ക്യോണ്ടിരിക്കുമ്പോ മനസ്സു പഴയ കാലത്തേക്കു നടന്നു തുടങ്ങും.. ഓർമ്മകൾ കാഴ്ചകളാകുന്ന ആ വഴിയിലൂടെ വേണ്ടെന്നു വെച്ചാലും മനസ്സ് സഞ്ചരിക്കാൻ തുടങ്ങും.. മുന്നോട്ടു പോകുംതോറും കണ്ണിലെ കാർമേഘം ഉരുണ്ടു കൂടും.. പിന്നെ പെയ്യാൻ തുടങ്ങും.. കണ്ണീരിന്റെ ചൂടും സ്വാദും മാത്രം തരുന്നൊരു മഴയാത്ര..!! ഇടക്കൊക്കെ അതൊരു സുഖാണ്... കുറച്ചു മുന്നേ അപ്പറത്ത് പോയി മുറ്റത്തെക്കൊന്നു നോക്കി ഞാൻ.. ചെറുതായി മഴ ചാറണ കണ്ടു നിലാവിൽ... മഞ്ഞും പെയ്യ്ണുണ്ട്..! നിനക്കറിയണ്ടേ നിനക്കൊപ്പമുള്ള എന്റെ കുഞ്ഞു കുഞ്ഞു മഴ സ്വപ്‌നങ്ങളെന്തൊക്ക്യാന്ന്.. ഒരു പെരുമഴയിലൂടെ ആകെ നനഞ്ഞു കുതിർന്ന് എന്റെയടുത്തേക്ക് ഓടി വരുന്ന നീ.. നിന്റെ നെറുകയിൽ തോർത്തുന്ന ഞാൻ... മുഖത്തുള്ള മഴത്തുള്ളികളെ എന്റെ കവിളിലേക്ക് ഒരു'ഉമ്മയിലൂടെ നീ അപ്പോ ചേർത്തു വെച്ചു തരും..! ഒരു പുലർമഴയിൽ.. ഒരു കുടക്കീഴിൽ....... നിനക്കൊപ്പം മഴേം മഞ്ഞും കൂടി ഇലകളെ ഉമ്മ വെക്കുന്നത് കണ്ടോണ്ട് നടന്ന് പോണം... ഇടയ്ക്ക് വഴിയരികിലെ പുൽനാമ്പുകളിൽ നിന്നും മഞ്ഞു തുള്ളിയേം മഴത്തുള്ളിയേം വേർതിരിച്ചെടുക്കണം..! രാത്രിയിൽ... മഴ ചാറുന്നതും നോക്കി ഇയർ ഫോണിന്റെ ഒരു ഭാഗം 'ന്റേം.. മറുഭാഗം നിന്റെം ചെവീൽ വെച്ചോണ്ട്.. ഉമ്മറകോലായിൽ ഒരുമിച്ചിരുന്നു നിനക്കേറെ പ്രിയപ്പെട്ട.. പ്രണയാർദ്രമായ ഒരു ഗസലു കേൾക്കണം.. ദേ 'ന്റെ കണ്ണുകൾ നിറഞ്ഞു വരുന്നു.. നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യണൂ ഈ വരികൾ എഴുതിയപ്പോ.. വായിക്കുമ്പൊ നീ അറിയുമായിരിക്കും എന്റെയീ നോവിന്റെ ഇളം ചൂട്.. ല്ലേ പെണ്ണെ....!!! ഇങ്ങനെയൊക്കെ ആണെങ്കിലും നിനക്കറിയ്വോ ചില ദിവസങ്ങളുണ്ട്.... ഒരു കാരണവുമില്ലാതെ എല്ലാത്തിനോടും കലമ്പൽ കൂടാൻ തോന്നിക്കുന്ന..... കരയാൻ വേണ്ടി കാരണങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്ന...... ഉള്ളം പിടഞ്ഞു കൊണ്ടേയിരിക്കുന്ന...... സ്നേഹത്തിന്റെ ചുറ്റിപ്പിടിക്കലുകളിൽ വീർപ്പു മുട്ടി അതിൽ നിന്നും രക്ഷപ്പെടാൻ തോന്നിക്കുന്ന....... സൌഹൃദത്തിന്റെ നിറവിലും ഏകാന്തത മാത്രം മതിയെന്നു വാശി പിടിക്കുന്ന...... മൌനം പൊതിഞ്ഞൊരു കൂട്ടിൽ ഏറെ നേരം തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന..... ചില ദിനങ്ങൾ...!! പക്ഷെ അപ്പോഴും നിന്നോടുള്ള സ്നേഹം... അതിങ്ങനെ പുഴ പോലെ ഒഴുകുന്നു.... മഴ പോലെ പെയ്യുന്നു............!!!!! മനസ്സിനെ ശൂന്യമാക്കാൻ ശ്രമിക്കാറുണ്ട് ചിലപ്പോഴൊക്കെ.. ഒരിക്കൽ പോലും സാധിച്ചിട്ടില്ല.. തനിച്ചെന്നു തോന്നുമ്പോഴേക്കും നീയെന്ന വിചാരം ശക്തമാവും. സങ്കടപ്പെടുമ്പോൾ കണ്ണീരായും.. സന്തോഷിക്കുമ്പോൾ ചിരിയായും.. മാറുന്നു നീ... ഒരേ സമയം നേട്ടവും നഷ്ടവുമായി എന്നിലിങ്ങനെ... ഇന്നീ പൌർണ്ണമിയെ നോക്കിയിരിക്കുമ്പോൾ നിന്നെ കുറിച്ചുള്ള വിചാരങ്ങളിൽ മുങ്ങിയും പൊങ്ങിയും എന്റെ മനസ്സൊരു തിരമാല പോലെ.... ഈ മഴക്കാലം 'നിക്ക് കൊറച്ച് സങ്കടം കൂടി തരണ് ണ്ട്.. രാത്രികളിൽ മഴയ്ക്ക്.. മണം കൊടുക്കാൻ പൂക്കാറുള്ള ആ ചെമ്പക മരം ഇപ്പോഴില്ല.. നിനക്കറിയാലോ നിന്നോടുള്ള എന്റെ പ്രണയം ഏറെ മനസിലാക്കിയിരുന്നു ആ മരോം അതിലെ ഇലകളും പൂക്കളും.. സാരല്ല്യ..! നമ്മടെ മനസ്സിൽ പൂത്തു നിക്ക്ണ് 'ണ്ടല്ലോ അതെന്നുമെന്നും...! MY WORLD❤️ #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #💘 Love Forever #💞 നിനക്കായ്
❤ സ്നേഹം മാത്രം 🤗 - L_& Lut' %४^t  ^0 அகசி ر 0^9 0^^ ೦p ) ^&81&4 0 0 00 04 ٥ ~0 (1f  dou)vn L6' 40 {AA {6 %్ 1 6 tocUwt Aఓ 06^^ ஸின் 63@8 @98@@) L_& Lut' %४^t  ^0 அகசி ر 0^9 0^^ ೦p ) ^&81&4 0 0 00 04 ٥ ~0 (1f  dou)vn L6' 40 {AA {6 %్ 1 6 tocUwt Aఓ 06^^ ஸின் 63@8 @98@@) - ShareChat
❤എന്തെന്നറിയില്ലാ ❤️അവളോട് വെറുതെയങ്ങ് ഒരിഷ്ടം തോന്നു ❤പ്രണയത്തോടെ നോക്കിയാലും അല്ലാതെ നോക്കിയാലും ഒരിഷ്ടം തോന്നും ❤അവളെപ്പോഴും നിഴൽ പോലെ കൂടെയുണ്ട് എന്നു തോന്നും ❤അവളോടൊപ്പം ആരുമറിയാതെ രാവന്തിയോളം കൂട്ടിരിക്കാൻ തോന്നും ❤ഒരുമിച്ചു ചേർന്നിരുന്നു മഴ നനയാൻ തോന്നും ❤എപ്പോഴും ഹൃദയത്തിലേറ്റി നടക്കാൻ തോന്നും ❤പിണങ്ങിപ്പിരിയാതെ ❤️പരിഭവം പറയാതെ ❤️ശാന്തമായി ഒഴുകുന്ന നദിപോലെ അങ്ങനെയൊഴുകാൻ തോന്നും ❤അവളില്ലായ്മയിൽ ശൂന്യതയുടെ ആഴങ്ങളിലേക്കു പോകുന്നപോൽ തോന്നും ❤എത്ര വേദനിപ്പിച്ചാലും പിണങ്ങിയാലും ❤️തിരിച്ചു വേദനിപ്പിക്കാനോ വെറുക്കാനോ കഴിയാത്ത ഒരിഷ്ടം തോന്നും ❤പ്രാണൻ പറിഞ്ഞു പോകുമെന്ന് തോന്നിയാലും പ്രാണനായി നെഞ്ചിലേറ്റാൻ തോന്നും ❤ചിലപ്പോൾ നിസ്വാർത്ഥ സ്നേഹത്തിന്റെ നിർവചനം ആണെന്നു തോന്നും ❤ഏതോ ജന്മത്തിൽ നഷ്ടപെട്ടു പോയ പ്രണയത്തിന്റെ ബാക്കിയാണ് നമ്മൾ എന്നു തോന്നും ❤കരുതലും സ്നേഹവും പ്രതീക്ഷയും എല്ലാം ഒരുമിച്ചു പകർന്നു തരുന്ന ആളാണെന്നു തോന്നും ❤സ്വന്തമാക്കാൻ പറ്റില്ല എന്നറിഞ്ഞിട്ടും വിട്ടു കൊടുക്കാൻ കഴിയാതെ ഈ ജന്മം മുഴുവനും ❤️ഈ ഹൃദയമിടിപ്പ് അവസാനിക്കും വരെ വേണമെന്നു തോന്നും ❤കൈവിടില്ലയെന്നുള്ള എന്റെ വിശ്വാസം എന്റെ അഹങ്കാരം ആണെന്ന് തോന്നും ❤നീയാണ് എന്റെ ❤️സ്വർഗവും ❤️സ്വപ്നവും ❤️ലോകവുമാണെന്നു തോന്നും ❤നിന്നിൽ നിന്നൊരു തിരിച്ചു പോക്കു സാധ്യമല്ല ❤️അകലുന്നെങ്കിൽ അതെന്റെ മരണം കൊണ്ട് മാത്രം എന്ന് തോന്നും ❤️ അങ്ങനെ ❤ ❤️വാക്കുകൾ കൊണ്ടു വിവരിക്കാനാവാത്ത വിലമതിക്കാനാവാത്തൊരിഷ്ടം ✒️✒️✒️ #💞 നിനക്കായ് #😍 ആദ്യ പ്രണയം #💘 Love Forever #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗
💞 നിനക്കായ് - mlos ஈழி கவிகைவி் mிmு 603 வறிறில்வgவ oo(o 68538865 60308, 050 வஷீ ஹு ஹைதபி வஸவனவிு வேள3ி mlos ஈழி கவிகைவி் mிmு 603 வறிறில்வgவ oo(o 68538865 60308, 050 வஷீ ஹு ஹைதபி வஸவனவிு வேள3ி - ShareChat
സ്നേഹം എന്നാല്‍ എന്താണ്..? പലതവണ പല ആവര്‍ത്തി സ്വയം ചോദിച്ചു പലതരം ഉത്തരങ്ങളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്.. ഒരുപാട് അടുപ്പം തോന്നിയവരോട് പലപ്പോഴായി ചോദിച്ചിട്ടുണ്ട്.. സ്നേഹമെന്നാല്‍ നിങ്ങൾക്ക് എന്താണെന്നും.. ആരോടാണ് ഏറ്റവും സ്നേഹമെന്നും..? മനസ്സ് നിറയുന്ന ഒരു ഉത്തരം.. ഇനിയോരാവര്‍ത്തി ഇതേ ചോദ്യം ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ മാത്രം സംതൃപ്തി നല്‍കിയ ഒന്നും ഉണ്ടായില്ല എന്നതാണ് നേര്..! നമ്മള്‍ കണ്ടിട്ടുള്ള സ്നേഹം ഏറിയകൂറും ഒരു ഉടമ്പടി പോലെ ആണ്.. നോക്ക് എനിക്കിതൊക്കെ വേണം.. അതൊക്കെ നീ നല്‍കുന്നതിനാല്‍ എനിക്ക് സ്നേഹമാണ്.. തിരിച്ചും ഏകദേശം കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ.. ആ പറഞ്ഞതൊക്കെ എനിക്ക് സമ്മതം.. എന്റെ ചില ആവശ്യങ്ങള്‍ ഉണ്ട് അത് കൂടെ സാധിച്ചു തരൂ.. അപ്പോള്‍ സ്നേഹം പൂര്‍ണ്ണമായി.. ഇത്തരം വ്യവസ്ഥകള്‍ ഇല്ലാത്ത സ്നേഹത്തെ തേടിയല്ലേ നമ്മള്‍ എല്ലാവരും അലയുന്നത്.. ജീവന്റെ ഒറ്റ കോശം ആയിരുന്നപ്പോള്‍ തുടങ്ങുന്ന ഒരു തിരച്ചില്‍ ആണത്.. മരണത്തിനു അപ്പുറത്തെയ്ക്കും നീളുന്നു എന്ന് ഞാന്‍ കരുതുന്ന ഒന്ന്.. അവസാനിക്കാത്ത ദാഹവും അന്വേഷണവും..! ജീവിതത്തില്‍ കണ്ടുമുട്ടുന്ന ഓരോ പൂവിനോടും പുല്‍ക്കൊടിയോടും നമ്മള്‍ ഈ ബന്ധം സ്ഥാപിക്കാന്‍ നോക്കുന്നു.. കാലമേറെ ചെല്ലുമ്പോള്‍ മനസ്സ് തളരുമ്പോള്‍ പലരും ഈ അന്വേഷണം ഉപേക്ഷിക്കുന്നു.. പ്രായമായി ഇനിയെന്ത്..? വിവാഹം കഴിഞ്ഞു ഇനിയെന്ത്..? അങ്ങനെ ഒക്കെ ചോദ്യങ്ങള്‍.. സമൂഹത്തിന്റെ ചൂരല്‍ കാട്ടിയുള്ള നില്‍പ്പ്..! ബന്ധങ്ങള്‍ക്ക് എത്ര മാനം ഉണ്ട്..? ശരീരം.. മനസ്സ്.. ആത്മാവ്.. അങ്ങനെ... അതിലേതു പടിയിലാണ് നമ്മളൊക്കെ.. പലപ്പോളും ആദ്യത്തെ പടി കടക്കാനാവാതെ എത്ര ജന്മങ്ങൾ..? ഓരോ ജീവിതവും ഇങ്ങനെ സ്നേഹം തേടിയുള്ള അലച്ചില്‍ മാത്രമാണോ..? കടല്‍ കരയിലൂടെ അലസമായി നടക്കുമ്പോള്‍ എപ്പോഴെങ്കിലും അരികില്‍ വന്നു അടിഞ്ഞേക്കാവുന്ന ഒരു ശംഖ് പോലെ.. തിരകള്‍ക്കപ്പുറം എവിടെയോ അതുണ്ട്.. മനസ്സ് തേടി അലയുന്ന സ്നേഹം..!! വ്യവസ്ഥകളില്ലാതെ എന്നും കൂടെ ഉണ്ടാവുന്ന ഒന്ന്.. മനസ്സ് കൊണ്ടെങ്കിലും എന്നും കൂടെ ചേര്‍ത്ത് വയ്ക്കാന്‍ ഒരാള്‍..! പക്ഷേ.. ഈ ജീവിത യാത്രയില്‍ പലർക്കും അത് കണ്ടെത്താന്‍ ആവണം എന്നില്ല..! ആഗ്രഹിക്കാം.. കാത്തിരിക്കാം.. അത് മനസ്സിന്റെ മാത്രം അവകാശമാണ്.. പക്ഷെ.. കിട്ടണമെന്ന് ശഠിക്കരുത്...! സ്നേഹപൂർവ്വം MY WORLD❤️ #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #💘 Love Forever #😍 ആദ്യ പ്രണയം #💞 നിനക്കായ്
❤ സ്നേഹം മാത്രം 🤗 - ShareChat
00:23
ഏതു ചോദ്യത്തിനും എവിടെയോ ഒരു ഉത്തരമുണ്ട്... ഏത് രാവിനോടും പറയുന്നൊരു പകൽ സ്വപ്നമുണ്ട്... ഒന്നിടവിട്ട് കാണാതായാലും ഹൃദയത്തിൽ മായാത്ത ചില ആൾക്കാരുണ്ട്... ആശകളെല്ലാം വറ്റിപോയെങ്കിലും വീണ്ടും ആഗ്രഹിച്ചു പോവാനൊരു മനമുണ്ട്... ഏതു മരുഭൂമിയിലും ഒരു കുളിര്‍ക്കാറ്റുണ്ട്... ഏല്ലാ കണ്ണീരിലും ഒരു ചിരിയുണ്ട്... വരള്‍ച്ചയുടെ ഹൃദയത്തിലും ഉറവകളുണ്ട്... കത്തുന്ന വേനലിലും വിരഹത്തിന്റെ തണുത്ത പൂക്കളുണ്ട്... എത്ര തന്നെ ഇട്ടെറിഞ്ഞു പോയാലും തിരികെ വരാൻ ആഗ്രഹിക്കുന്നൊരു കാലവും കവിതയുമുണ്ട്... ഏതു പൂര്‍ണ്ണതയിലും ഇല്ലായ്മകളുണ്ട്... ഒരോ മഴക്കാലത്തിനും കരയുന്നൊരു വേഴാമ്പൽ ഉണ്ട്... ഏത് സ്വപ്നങ്ങളിലും പകുതിക്കു വെച്ചു പിരിയുന്നൊരു പുലർവെട്ടമുണ്ട്... പൊഴിഞ്ഞു വീണ ഒരോ ഇതളുകളിലും വാക്കടർന്ന വേരുകളുണ്ട്... ഏതു മുറിവിലും സാന്ത്വനമുണ്ട്... ശിശിരങ്ങള്‍ക്കെല്ലാം വസന്തവുമുണ്ട്... എവിടേക്ക് മറഞ്ഞാലും തിരഞ്ഞു വരുന്നൊരു വഴിയുണ്ട്... നഷ്ടപ്പെട്ടു പോകുന്നതെന്തും തിരികെ കൊണ്ടുവരുന്ന ഓര്‍മ്മയുണ്ട്... ജീവന്‍റെ കോണുകളിലെല്ലാം മരണത്തിന്‍റെ കയ്യൊപ്പുണ്ട്... ഓരോ തളിരിലും വേരിന്‍റെ സ്പന്ദനവും മുകിലിന്‍റെ സ്പര്‍ശവുമുണ്ട്... ഇന്നേതു ദുഖത്തിനും ഭാവികാലത്തിന്റെ ഒരു നല്ല നാളെയുണ്ട്‌💞 #💞 നിനക്കായ് #😍 ആദ്യ പ്രണയം #💘 Love Forever #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗
💞 നിനക്കായ് - @0லூ வேஒபவிo gooooa6ng 63@ MY WORLD @0லூ வேஒபவிo gooooa6ng 63@ MY WORLD - ShareChat
തിരികെ വരുമെന്ന് കരുതി ഞാൻ അവൾക്കായ് പിന്നെയും കാത്തിരുന്നിരിക്കണം.. മഴ പെയ്യുന്ന തണുത്ത സായാഹ്നങ്ങൾ കടം കൊണ്ട്.. പേനത്തുമ്പുകൊണ്ട് എന്റെ കവിതകളിൽ അത്രയും ചേർക്കപ്പെട്ടിട്ടുള്ളത് അവളോടുള്ള അടങ്ങാത്ത പ്രണയത്തെ പറ്റിയായിരുന്നു.. തെറ്റിദ്ധാരണകളുടെ വഴി തെറ്റിയാവണം അവളെന്നിൽ നിന്നും ദിശമാറി ഒഴുകിയതും ദൂരങ്ങൾ താണ്ടിയതും.. അവൾക്ക് തിരിച്ചു വരാനുള്ള വഴികളത്രയും തന്നെ ഞാനെന്റെ കവിതകളിൽ സ്നേഹം ചാലിച്ചു പിന്നെയും കോറിയിട്ടുകൊണ്ടേയിരുന്നു... നിലാവ് പൂത്തിറങ്ങുന്ന അരണ്ട വെളിച്ചത്തിൽ ഇരുന്നുകൊണ്ട് ഞാൻ അവൾക്കായ് നീട്ടി കുറിച്ച കവിതകളുടെ ഒരു അറ്റത്ത് നിന്നും അതിന്റെ ഉത്ഭവം തേടിയുള്ള യാത്രയാണ് ഇനി എന്റേത്.. കണ്ടുമുട്ടാതെയിരിക്കില്ല ഒരിക്കലും.. എന്റെ വരികളുടെയെല്ലാം അറ്റത്ത് അവളെനിക്കായ് കാത്ത് നിൽപ്പുണ്ടാവാം...❤️ #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #💘 Love Forever #😍 ആദ്യ പ്രണയം #💞 നിനക്കായ്
❤ സ്നേഹം മാത്രം 🤗 - விை @ಂ@oamalo6mo. விை @ಂ@oamalo6mo. - ShareChat
പെണ്ണെന്നാൽ കുറെയൊക്കെ സന്തോഷത്തിന്റെയും അതിലേറെ ദുഖത്തിന്റെയും പ്രതീകമാണ്.. എന്നാൽ പുരുഷൻ തന്നേ അംഗീകരിക്കുന്നു എന്നൊരു അറിവ് മാത്രം മതിയാകും ഒരുവൾക്കു അന്തസ്സോടെ ജീവിക്കാൻ.. ഒരുവൻ സ്നേഹത്തോടെ.. രക്ഷകനായി കൂടെയുണ്ടെന്നറിഞ്ഞാൽ ജീവിതത്തിലെ ദുഃങ്ങളെല്ലാം മറന്നു അവൾ പുഞ്ചിരിക്കും.. വിഷമഘട്ടങ്ങളിൽ സാന്ത്വനമേകുന്ന വാക്കിനാൽ നെഞ്ചിൽ ചേർത്തു നിർത്താൻ ഒരുവനുണ്ടെങ്കിൽ അവൾ സന്തോഷവതിയായിരിക്കും.. ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ അവൾക്ക് മുന്നേറാൻ അഭിനന്ദനങ്ങൾ നൽകുക.. അവളിലെ കുട്ടിത്തം അനുഭവിച്ചറിയണമെങ്കിൽ മടികൂടാതെ അവളുടെ മൊഴികളെ ശ്രവിക്കുക.. അവളുടെ പ്രാണനും അവളിലെ പ്രണയവും നേടിയെടുക്കാൻ ആദരവും അംഗീകാരവും നൽകുക.. മുകൾ ഭാഗവും താഴ്ഭാഗവും മാത്രം ആസ്വദിക്കാനുള്ള വെറുമൊരു പെണ്ണുടൽ മാത്രമായി കാണാതെ അവളുടെ പദവികളെ ബഹുമാനിക്കുക.. അവളുടെ ചിന്തകളിൽ എപ്പോഴും സ്ഥാനം ഉണ്ടാവണമെങ്കിൽ അവഗണിക്കാതെ അർഹിക്കുന്ന പ്രാധാന്യം നൽകി കൂടെ ചേർത്തു നിർത്തുക.. അവൾ പുരുഷനെ മനസ്സിൽ തളച്ചിടണമെങ്കിൽ അവൾക്ക് നൽകുന്ന സ്നേഹത്തിൽ നിന്നും പാതി വഴിയിൽ പിന്തിരിയാതെ ജീവിതത്തിലുടനീളം സ്നേഹിക്കുക.. അവൾ സ്നേഹിക്കപ്പെടാനും സംരക്ഷിക്കപ്പെടാനും ആഗ്രഹിക്കുന്ന രീതിയിൽ അവളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.. അവളിലെ യൗവനമണഞ്ഞു വാർധക്യമെത്തിയാലും നെഞ്ചോടു ചേർത്ത്.. കഴിഞ്ഞ് പോയ നല്ല ഓർമ്മകൾ പങ്ക് വെച്ച് അവളെ സന്തോഷിപ്പിക്കുക.. പുരുഷനെന്നാൽ പെണ്ണെന്ന പുസ്തകത്തിലെ തിരുത്താനാവാതെ പോയൊരു വരിയാവുകയല്ല വേണ്ടത്.. പകരം പുരുഷനെന്നാൽ അവളെ മനഃപാഠമാക്കിയവനാകണം.. അവളെ മനസ്സിലാക്കിയവൻ അർഹതപ്പെട്ടിടത്ത് അവളുടെ ചിറകടിയൊച്ച കേൾപ്പിക്കാനും അപ്പൂപ്പൻ താടി പോലെ പാറി പറക്കുവാനും അവസരം നൽകുന്നവനായിരിക്കും... എന്നാൽ മനസ്സിലാകാത്തവൻ അവളുടെ അകക്കണ്ണീരിന്‌ വിലയിട്ട് അവളുടെ ആശകളെ അവളിൽ തന്നെ കുഴിച്ചു മൂടി പടിയിറങ്ങുന്നു.. അതിനാൽ അവൾ സ്നേഹിക്കപ്പെടാനും സംരക്ഷിക്കപ്പെടാനും ആഗ്രഹിക്കുന്ന രീതിയിൽ തന്നെ അവളിലെ ഗുണങ്ങളോടൊപ്പം പോരാഴ്മകളും മനസ്സിലാക്കി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.....❤ #💞 നിനക്കായ് #😍 ആദ്യ പ്രണയം #💘 Love Forever #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗
💞 നിനക്കായ് - ShareChat
00:41
നിന്റെ പകിട്ടാര്‍ന്ന ഓര്‍മ്മകളുടെ വര്‍ണ്ണങ്ങളില്‍ നിന്നും🥰 ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ മറവിയുടെ മാറാലക്കൂട്ടിലേക്കെന്നെ വലിച്ചെറിഞ്ഞു കളയും മുന്‍പ് 👍 😍😍😍😍😍😍😍😍😍😍😍😍😍😍😍😍 ഒരു നിമിഷം എന്റെ പെണ്ണെ 🙏 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നിന്റെ നെഞ്ചിലേക്ക് കൈവെച്ചു നോക്കു😒 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നീനക്കറിയാതെ പോയോ അത് എനിക്കായ് മാത്രമാണ് മിടിക്കുന്നതെന്ന് 🥹 😒😒😒😒😒😒😒😒😒😒😒😒😒😒😒😒 നൊമ്പരങ്ങളെ ചൊല്ലി നീ വിലപിച്ചപ്പോഴെല്ലാം😭 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ ആത്മാവിന്റെ കരങ്ങളാല്‍ നിന്നെ പൊതിഞ്ഞു പിടിച്ചത് നീയറിയാതെ പോയോ 🤔 🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂 നിന്റെ വരണ്ടുണങ്ങിയ ഹ്രദയത്തിന്റെ മരുഭൂമിയില്‍ 🏜️ 💖💖💖💖💖💖💖💖💖💖💖💖💖💖💖💖 ഞാന്‍ സ്നേഹത്താല്‍ പതിപ്പിച്ച വര്‍ഷ ബിന്ദുക്കളാല്‍ ⛈️ ⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️ ഒരു മരുപച്ച പോലും കിളിര്‍ക്കാതെ പോയതെന്തെ ❓ 🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️ എന്റെ പ്രണയത്തിന്റെ ഇളം തെന്നല്‍ ഒരു തവണ പോലും നിന്റെ നെഞ്ചകം തൊട്ട് തഴുകിയീട്ടില്ലെന്ന് നിനക്കുറപ്പാണോ❓ ❓❓❓❓❓❓❓❓❓❓❓❓❓❓❓❓ മറക്കാന്‍ നമുക്കിടയില്‍ ഒന്നുമില്ല പെണ്ണെ 😒😒😒😒😒😒😒😒😒😒😒😒😒😒😒😒 പക്ഷെ ഓര്‍മ്മിക്കാന്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ സ്നേഹവുമുണ്ട് 🥰 ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹 എന്നിട്ടും 🙏 🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹 മിടിക്കുന്ന ഹൃദയം നിലയ്ക്കും വരെ നിനക്ക് മടുത്തെന്ന് പറയാം മറന്നെന്നു നടിക്കാം 👍 🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀 എങ്കിലും 💪 👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ഇനിയൊരു ജന്മത്തില്‍ നീ ഇലയും ഞാന്‍ കാറ്റുമാകണം 🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫 കൂടെ പോരാമെങ്കില്‍ നിലത്തു വീഴാതെ മണ്ണ് പറ്റാതെ ജന്മം മുഴുവന്‍ നിന്നെ നെഞ്ചോട് ചേര്‍ത്ത് പറന്നുയരാം ❤️‍🩹🥰❤️‍🩹 ❤️‍🩹😍❣️❤️‍🩹😍❣️❤️‍🩹😍❣️❤️‍🩹😍❣️❤️‍🩹😍❣️😍❤️‍🩹 #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #💘 Love Forever #😍 ആദ്യ പ്രണയം #💞 നിനക്കായ്
❤ സ്നേഹം മാത്രം 🤗 - ShareChat
00:14
നിൻ്റെ ഓർമ്മകൾ എവിടെ നിന്നാണ് മഴയായി ഇരമ്പി വരുന്നത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 സന്ധ്യക്ക് പെയ്യുന്ന നൂൽമഴ പോലെ വശ്യതയാണ് നിന്റെ പുഞ്ചിരിക്ക് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഞാനും നീയുമില്ലെങ്കിൽ നമ്മുടെ ജീവിതത്തിന് എങ്ങിനെ നിറമുണ്ടാകും 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 നീയില്ലെങ്കിൽ ഞാൻ എങ്ങിനെ സ്വപ്നം കാണും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ഒരുപാട് സ്നേഹിച്ചിട്ടും ചുംബനങ്ങളാൽ ഒരു വസന്തം നിറച്ചിട്ടും, മതി വരാത്ത എന്റെ ഹൃദയത്തെ എന്നാണ് നീ തിരഞ്ഞു വരിക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 #💞 നിനക്കായ് #💘 Love Forever #😍 ആദ്യ പ്രണയം #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗
💞 നിനക്കായ് - ShareChat
00:27
എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ ചുവന്ന പുഷ്പം വിരിയുമ്പോൾ നിന്റെ ഓർമ്മകൾ വസന്തം പോലെ എന്നിൽ നിറയുന്നു🥰❤️❤️ ഈ റോസാപ്പൂവിന്റെ ഇതളുകളിൽ ഒളിഞ്ഞിരിക്കുന്നത് എന്റെ ഹൃദയം ആണ്🥰❤️ നിനക്കുവേണ്ടി മാത്രം തുടിക്കുന്ന ഹൃദയം.❤️ എന്റെ ജീവിതമാകുന്ന കാവ്യത്തിൽ എപ്പോഴും നീ എൻ്റെ വരികളാകുമോ❤️🥰🥰 എന്റെ സ്വപ്നങ്ങൾക്ക് എപ്പോഴും നീ നിറം നൽകുമോ🥰❤️❤️❤️ ഓരോ നിമിഷവും എനിക്ക് നിന്നോടുള്ള പ്രണയം എന്റെ ഉള്ളിൽ ഒരു നദിയായി ഒഴുകുന്നുണ്ട്🥰❤️❤️ എന്റെ ജീവിതമാകുന്ന ഈ യാത്രയിൽ എന്റെ കൈകളിൽ കോർത്ത് ഒരുമിച്ച് മുന്നോട്ട് നടക്കാൻ ❓ 🥰❣️😘❤️❤️‍🩹❤️🥰❣️🥰💖🫀 #💞 നിനക്കായ് #💘 Love Forever #😍 ആദ്യ പ്രണയം #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗
💞 നിനക്കായ് - @ eeosego ஐலுை సరoయ్క @emun வவைகம் வெஒழிவைலை ஸம்னவை விமஷஸி வள் வவிஷ.ை @o@1mಂಟು೧@ಹ 0300@0@108ھ60%o ೧ಐm@ೀ GನaeJo mloordg ml@ఎపm @omouley எனைசைி! வகவைக ೧iuo nmlcemಥ (roelororo} Galozan | னைமுை @೧೨@] @೩೦೦m೦ ngmles @l @ eeosego ஐலுை సరoయ్క @emun வவைகம் வெஒழிவைலை ஸம்னவை விமஷஸி வள் வவிஷ.ை @o@1mಂಟು೧@ಹ 0300@0@108ھ60%o ೧ಐm@ೀ GನaeJo mloordg ml@ఎపm @omouley எனைசைி! வகவைக ೧iuo nmlcemಥ (roelororo} Galozan | னைமுை @೧೨@] @೩೦೦m೦ ngmles @l - ShareChat
പല നിറത്തിലുള്ള വളപ്പൊട്ടുകൾ ചേർത്ത് വക്കുന്ന പോലെയാണ് ചിലരെ കുറിച്ചുള്ള ഓർമകളും🥰 സൗഹൃദം ആണോ.. പ്രണയം ആണോ.. എന്ന് വേർതിരിച്ച് അടയാള പ്പെടുത്താൻ കഴിയാത്തത്ര നമ്മളിലേക്ക് അടുത്ത് പോയ ഒരാൾ😍 നമുക്ക് ഏറെ പ്രിയമുള്ള ഒരാൾ❣️ നമ്മുടെ ഹൃദയത്തിൽ അത്രമേൽ ചേർന്നു നിന്ന ഒരാൾ❤️ നോട്ടം കൊണ്ടും മൗനം കൊണ്ടും പോലും നമ്മളോടു മിണ്ടിയ ഒരാൾ🥰 എരിയുന്ന വേനലും കുളിരുന്ന ഗ്രീഷ്‌മവും എല്ലാം ഓർമകൾ കൊണ്ട് വസന്തമാക്കാൻ പഠിപ്പിച്ച ഒരാൾ❤️ ഒന്നിച്ച് ഒരു യാത്ര സാധ്യമാവില്ല എന്ന് ഉറപ്പുണ്ടായിട്ടും👍 ചേർത്ത് പിടിക്കാനും വിട്ടുകൊടുക്കാനും മനസ്സ് പൂർണമായും അനുവദിക്കാതെ😒 ഒടുവിൽ ഇനിയൊരു ജന്മത്തിൽ ഒന്നിക്കാം എന്നുള്ള ഉറപ്പിന്മേൽ അത്രമേൽ ഇഷ്‌ടം ഉള്ളിലൊതുക്കി പരസ്‌പരം കണ്ണിൽ നോക്കി യാത്ര പറഞ്ഞു തിരിഞ്ഞു നടന്നവർ🥹 അതേ👍 ചിലരെകുറിച്ചുള്ള ഓർമ്മകൾക്ക്‌ മഴവില്ലിന്റെ അഴകാണ് ❤️🥰❤️‍🩹 #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #💘 Love Forever #💞 നിനക്കായ്
❤ സ്നേഹം മാത്രം 🤗 - @nm6ತ3ಯಹ @nm6ತ3ಯಹ - ShareChat