ShareChat
click to see wallet page
search
*അമീബിക് മസ്തിഷ്കജ്വരം കൂടുതൽ പേരിലേക്ക്,* 💢⭕💢⭕💢⭕💢⭕💢⭕ *⚠️ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് കിണർ വെള്ളം നിർബന്ധമായും ക്ലോറിനേറ്റ് ചെയ്യാൻ നിർദ്ദേശം.* അപൂർവമായി കണ്ടിരുന്ന അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത് കൂടുതൽ പേരിൽ പ്രത്യക്ഷപ്പെട്ടതോടെ ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ്‌ എം. നമ്പൂതിരിപ്പാട് അറിയിച്ചു. *കുളിക്കാൻ ഉപയോഗിക്കുന്ന കിണർ വെള്ളം നിർബന്ധമായും ക്ലോറിനേറ്റ് ചെയ്യണം.* അമീബയെ നശിപ്പിക്കാൻ ക്ലോറിനേഷൻ ഫലപ്രദമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണമെന്ന് ഡിഎംഒ അഭ്യർഥിച്ചു. കുട്ടികൾ കുളിക്കുന്നതും നീന്തൽ പഠിക്കുന്നതുമായ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം. ക്ലോറിനേഷൻ ചെയ്യാത്ത നീന്തൽ കുളങ്ങളിൽ കുളിക്കരുത്. നിലവിൽ റിപ്പോർട്ട്‌ ചെയ്ത അമീബിക് മസ്തിഷ്കജ്വര കേസുകളിൽ പ്രധാനമായും മൂക്കിലൂടെയാണ് അമീബ തലച്ചോറിലേക്ക് പ്രവേശിച്ചത്. അതിനാലാണ് കെട്ടിക്കിടക്കുന്ന വെള്ളത്തിലെ മുങ്ങിക്കുളിയും ഡൈവ് ചെയ്യുന്നതും ഒഴിവാക്കാൻ നിർദേശിച്ചത്. ജില്ലയിൽ മസ്തിഷ്കജ്വര ലക്ഷണവുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട്‌ ചെയ്യാൻ ആസ്പത്രികൾക്ക് ഡിഎഒ നിർദേശം നൽകി. അമീബിക് മസ്തിഷ്കജ്വരം നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു. 💢⭕💢⭕💢⭕💢⭕💢⭕ # #അമീബിക് മസ്തിഷ്കജ്വരം⭕💢⭕ #മുന്നറിയിപ്പ് #ആരോഗ്യം
അമീബിക് മസ്തിഷ്കജ്വരം⭕💢⭕ - ShareChat