ShareChat
click to see wallet page
search
40,000 രൂപ ശമ്പളം ലഭിക്കുന്ന കോർപ്പറേറ്റ് ജോലി കുടുംബത്തോടൊപ്പം സമയം കിട്ടാനായി രാജിവെച്ചു: ഡ്രൈവറായി ഇപ്പോ സമ്പാദിക്കുന്നത് അതിലുമേറെ ============================================സോഷ്യൽ മീഡിയ കീഴടക്കി വീഡിയോ ഉബർ ഡ്രൈവറായ ദീപേഷിന്റെ കാറിൽ കയറിയ യുവ സംരംഭകൻ വെറും ഒരു കൗതുകത്തിന്റെ പുറത്ത് ദീപേഷിന്റെ ജീവിതകഥ ചോദിച്ചു. ജീവിതത്തിൽ ദീപേഷ് എടുത്ത തീരുമാനം അറിഞ്ഞപ്പോൾ അത് സംരംഭകനായ വരുൺ അഗർവാൾ ലിങ്കിഡ് ഇനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നിമിഷ നേരങ്ങൾക്കുള്ളിൽ അത് വൈറലാകുകയും ചെയ്തു. കോർപ്പറേറ്റ് കമ്പനിയിൽ പ്രതിമാസം 40,000 രൂപ വരെ ശമ്പളം ലഭിച്ചിരുന്ന ജോലിയായിരുന്നു ദീപേഷിന്റേത്. ജോലി സ്ഥിരത ഉണ്ടെങ്കിലും ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി സമയം കണ്ടെത്താനായില്ല. ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ക്യാബ് ഡ്രൈവറാകാൻ ദീപേഷ് തീരുമാനിച്ചു എന്നാണ് വരുൺ അഗർവാളിന്റെ പോസ്റ്റ്. ജീവിതത്തെ മാറ്റിമറിച്ച ഒരു തീരുമാനമായി അത് മാറിയെന്നും. 21 ദിവസം മാത്രം ജോലി ചെയ്ത് ദീപേഷ് ഇപ്പോൾ പ്രതിമാസം 56,000 രൂപ സമ്പാദിക്കുന്നുണ്ടെന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ ഈ തൊ‍ഴിൽ ചെയ്ത് സ്വന്തമായി കാർ വാങ്ങി ഒരു ഡ്രൈവറെ നിയമിച്ച് ഒടിക്കുയാണെന്നും, സ്വന്തമായി ഒരു വാഹനവ്യൂഹം നിർമിക്കുന്നതിനുള്ള പ്രയത്നത്തിലാണ് അദ്ദേഹമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. അവസരങ്ങൾ തിരിച്ചറിഞ്ഞ് പുതിയ നീക്കങ്ങൾ നടത്തുമ്പോഴാണ് ജീവതത്തിൽ വിജയം എത്തുകയെന്ന് ദീപേഷിന്റെ ജീവിതകഥയോട് പ്രതികരിച്ച് ആളുകൾ കുറിച്ചു. 2025 ഒക്ടോബർ 13-ന് പങ്കിട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത് #ഡ്രൈവർ #ജീവിത വിജയം👏👏 #ജീവിതവിജയം 💖ഒരു സന്ദേശം
ഡ്രൈവർ - ShareChat