ShareChat
click to see wallet page
search
മൂന്നാം ദിനമായ ചോതി ദിനത്തിൽ മൂന്നു നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിക്കുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിനെ പൂക്കളത്തിൽ സ്ഥാനം നൽകൂ. അതായത് ചോതിനാൾ മുതൽ പൂക്കളത്തിലെ വർണ്ണങ്ങൾ കൂടി വരുവാൻ ആരംഭിക്കും. ആദ്യ രണ്ടു ദിവസങ്ങളിൽ തുമ്പപ്പൂവും തുളസിയും ആണ് പൂക്കളത്തിലെ പ്രധാനികൾ. അതിനൊപ്പം മന്ദാരവും ഇടം പിടിക്കാറുണ്ട്. മൂന്നാം നാൾ മുതൽ ചുവന്ന നിറത്തിലുള്ള ചെമ്പരത്തി പൂവും പ്രധാനിയായി മാറും. ഐതിഹ്യവും വിശ്വാസവും അനുസരിച്ച് നിലവിളക്ക് കൊളുത്തി ഗണപതിക്ക് വെച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടുക. ചോതി നാൾ തൊട്ട് ഗൃഹനാഥന്റെ കയ്യിലെ പണം കുറഞ്ഞു വരുമെന്നും പഴമക്കാർ പറയാറുണ്ട്. കാരണം പുതിയ വസ്ത്രങ്ങൾ എടുക്കുവാനും ആഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങിക്കുവാനും ചോതി നാളാണ് തിരഞ്ഞെടുക്കുന്നത്. ചോതി ദിനത്തിൽ തന്നെയാണ് ഓണത്തിനായുള്ള പലഹാരങ്ങൾ തയ്യാറാക്കാൻ ആരംഭിക്കുന്നതും. ആശംസകൾ #ചോതി ദിനാശംസകൾ🌻🌻🌻🌼🌼🌼 ##🏵️ ചോതി ദിനാശംസകൾ🏵️ #ചോതി ദിനാശംസകൾ🌺 #🌺ചോതി ദിനാശംസകൾ
ചോതി ദിനാശംസകൾ🌻🌻🌻🌼🌼🌼 - న  800 ஹேி இடிடை న  800 ஹேி இடிடை - ShareChat