സ്പൈഡർ-മാൻ
🕸️🕷️🕸️🕷️🕸️🕷️🕸️
കുട്ടികളുടെ പ്രിയ കഥാപാത്രമായ സ്പൈഡർ-മാൻ മാർവൽ കോമിക്‌സിലെ ഒരു സൂപ്പർ ഹീറോ കഥാപാത്രമാണ്.
മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്. ഒരിക്കൽ അണുവിസരണമുള്ള ഒരു ചിലന്തിയുടെ കടിയേൽക്കു ന്നതോടെ ഹൈ സ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കർക്കറിന് ചിലന്തിയോട് സമാനമായ ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു. പിന്നീട് അദ്ദേഹം സ്പൈഡർ-മാൻ എന്ന പേരിൽ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നു. ഏറ്റവും കൂടുതൽ വില്പന ഉള്ള ഒരു കാർട്ടൂൺ കഥാപാത്രമാണ് സ്പൈഡർ മാൻ എന്നു കരുതപ്പെടുന്നു.
🕸️🕷️🕸️🕷️🕸️🕷️🕸️
#spiderman #spiderman🕸️🕷️🕸️ #കോമിക്ക്🕸️🕷️🕸️


