*പ്രസവം പൊല്ലാപ്പായി, വഴിനടക്കാനാവാതെ പാലക്കാട്ടുകാര്‍; പഞ്ചായത്ത്- കൃഷിഭവൻ ഓഫീസുകള്‍ക്കിടയില്‍ ജനിച്ചത് 24 പട്ടിക്കുഞ്ഞുങ്ങള്‍*
💢⭕💢⭕💢⭕💢⭕
പാലക്കാട്: പഞ്ചായത്ത് കെട്ടിടവും പരിസരവും തെരുവ് പട്ടികളുടെ പ്രസവവാർഡായി മാറി. മണ്ണാർക്കാട് കോട്ടോപാടം പഞ്ചായത്ത് ഓഫീസിന്റെ കെട്ടിടത്തിലാണ് ഇത്തരത്തില്‍ പട്ടികള്‍ പ്രസവിച്ചു കിടക്കുന്ന കാഴ്ച കാണാനാകുന്നത്.
നാലോളം തെരുവ് പട്ടികളാണ് ഇവിടെ പ്രസവിച്ചിട്ടുള്ളത്. ആകെ 24 ഓളം കുട്ടികളുമുണ്ട്. കൃഷിഭവൻ ഓഫീസിനും പഞ്ചായത്ത് ഓഫീസിനും ഇടയില്‍ ഉള്ള വിടവിലാണ് തെരുവ് പട്ടികള്‍ പ്രസവിച്ച് കിടക്കുന്നത്. ദിനംപ്രതി ആളുകള്‍ക്ക് പഞ്ചായത്തിലേക്ക് പോകാനോ മറ്റുള്ള അതുവഴി പോകാനോ ഇതുമൂലം പ്രയാസമായി. ആളുകളെ കണ്ടാല്‍ പട്ടികള്‍ കുരച്ച് വരുന്നതും പതിവ് കാഴ്ചയാണ്. പ്രസവിച്ച കുട്ടികളെ എടുക്കുമോ എന്നുള്ള ഭയമാണ് പട്ടികള്‍ക്ക്. സംഭവത്തില്‍ എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചിരിക്കുകയാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും.
💢⭕💢⭕💢⭕💢⭕
#NEWS TODAY💢💢💢 #ഫ്ലാഷ് ന്യൂസ് 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #പാലക്കാട്


