കൃത്രിമമായി മരത്തടി നിർമിക്കുന്ന പരീക്ഷണം
🔶🔷🔶🔷🔶🔷🔶
ടിഷ്യൂ കൾചർ നമുക്കൊക്കെ പരിചിതമായ വാക്കാണ്. ഒരു ശരീര കോശത്തിനെ പരീക്ഷണ ശാലയിൽ ബഹു സഹസ്രം കോശങ്ങളായി വിഘടിപ്പിച്ചു വളർത്തുന്ന രീതി.
മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി MIT ഇപ്പോൾ കൃത്രിമമായി മരത്തടി നിർമിക്കുന്ന പരീക്ഷണത്തിലാണ്.
അനുകൂല സാഹചര്യങ്ങൾ ഒരുക്കി ഫർണിചർ ആവശ്യത്തിനുള്ള ടിമ്പർ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
അങ്ങനെയെങ്കിൽ ഒരു മരം പോലും ഇനി ടിമ്പർ ആവശ്യത്തിന് മുറിക്കേണ്ടി വരില്ല.
മാത്രമല്ല , ഏത് വലിപ്പത്തിലും ആകൃതിയിലുമാണോ പലക വേണ്ടത് , ആ വലിപ്പത്തിൽ തന്നെ കൾചർ ചെയ്ത് എടുക്കുകയും ചെയ്യാം.
അപ്പോൾ തടികഷണങ്ങൾ പാഴാകുകയുമില്ല !!
🔶🔷🔶🔷🔶🔷🔶
#പുതിയ അറിവുകൾ 😍😍 #ശാസ്ത്രം


