ShareChat
click to see wallet page
search
#സുന്നത്ത് നിസ്കാരങ്ങള്‍🕌🕋 🕌🕋🕋🕋🕌📖🕌🕋🕋🕋🕌 *﷽* *_‼Attention Please‼_* *_🌟TODAY SPECIAL🌟_* *_🌚ഇസ്‌തിഖാറത്ത് നിസ്‌കാരം🌚_* _بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ_ _الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين_ _പവിത്രതയുള്ള ഒരു സുന്നത്ത് നിസ്‌കാരമാ‍ണിത്. അനുവദനീയമായ ഏതെങ്കിലും ഒരു കാര്യം ചെയ്യാനുദ്ദേശിക്കുകയും അത് ചെയ്യുന്നതാണോ, ചെയ്യാതിരിക്കുന്നതാണോ നന്മ എന്ന് തീരുമാനിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ രണ്ട് റക്അത്ത് ഇസ്തിഖാറത്ത് നിസ്കാരം സുന്നത്താകുന്നു. ഇസ്തിഖാറത്ത് എന്നാൽ ഗുണത്തെതേടൽ ,നന്മയെ തേടൽ എന്നൊക്കെയാണർ ത്ഥം.._ _*നിസ്കാരത്തിൻറെ രൂപം*_ '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' _ഇസ്തിഖാറത്ത് നിസ്കാരം ഞാൻ രണ്ട് റക്അത്ത് നിസ്കരിക്കുന്നു എന്നാണ് നിയ്യത്ത്. ഒന്നാമത്തെ റക്ക്അത്തിൽ 'ഫാത്തിഹ'ക്ക് ശേഷം 'കാഫിറൂനയും', രണ്ടാമത്തെ റക്അത്തിൽ 'ഇഖ്ലാസ് ' സൂറത്തും ഒാതുക.._ _സലാം വീട്ടിയതിനു ശേഷം , 'ആയത്തുൽ കുർസിയ്യ് ' *21* പ്രാവശ്യവും, ‘ഇന്നാഅൻസൽനാഹു’ സൂറത്ത് *1* പ്രാവശ്യം, ‘ഖുൽ ഹുവള്ളാഹു’ എന്ന സൂറത്ത് *3* പ്രാവശ്യം , 'ഖുൽ അഊദുബിറബ്ബിൽ ഫലഖ് ' *1* പ്രാവശ്യം, 'ഖുൽ അഊദുബിറബ്ബിന്നാസ് ' *1* പ്രാവശ്യവും ഒാതി *നബി(ﷺ)* യുടെ മേൽ സ്വലാത്തും ചൊല്ലിയ ശേഷം താഴെയുള്ള ഇമാം *ബുഖാരി (رحمه الله )* റിപ്പോര്‍ട്ട് ചെയ്ത പ്രാര്‍ത്ഥന നടത്തുക.._ _*اَللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ ، وَأَسْتَقْدِرُكَ بِقُدْرَتِكَ ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمْ ، فَإِنَّكَ تَقْدِرُ وَلاٰ أَقْدِرُ ، وَتَعْلَمُ وَلاٰ أَعْلَمُ ، وَأَنْتَ عَلاّٰمُ الْغُيُوبْ . اَللّٰهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هٰذَا الْأَمْرَ خَيْرٌ لِي فِي دِينِي وَمَعٰاشِي وَعٰاقِبَةِ أَمْرِي فَاقْدُرْهُ لِي ، وَيَسِّرْهُ لِي ، ثُمَّ بٰارِكْ لِي فِيهِ . وَإِنْ كُنْتَ تَعْلَمُ أَنَّ هٰذَا الْأَمْرَ شَرٌّ لِِي فِي دِينِي وَمَعٰاشِي وَعٰاقِبَةِ أَمْرِي فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ ، وَاقْدُرْ لِي الْخَيْرَ حَيْثُ كٰانَ ثُمَّ رَضِّنِي بِهِ*_ _(അള്ളാഹുമ്മ ഇന്നീ അസ്തഖീറുക്ക ബിഇൽമിക്ക വഅസ്തഖ്ദിറുക്ക ബിഖുദ്റത്തിക്ക വഅസ്അലുക്ക മിൻ ഫള്ലിക്കൽ അളീം. ഫഇന്നക്ക തഖ്ദീറു വലാഅഖ്ദിറു, വതഅലമു വലാ അഅ്ലമു, വഅന്‍ത അല്ലാ മുൽ ഗുയൂബ്. അള്ളാഹുമ്മ ഇൻ കുൻത തഅ്ലമു അന്ന ഹാദൽ അംറ ഖൈറുൻല്ലി ഫി ദീനീ വമആശീ വആഖിബിഹീ അംരീ ഫഖ്ദിർഹു ലീ, വയസ്സിർഹുലീ, സുമ്മ ബാരിക് ലീ ഫീഹി, വഇൻ കുൻത തഅലമു അന്ന ഹാദൽ അംറ ശർറുൽ ലീ ഫീ ദീനീ വമആശീ വആഖിബത്തി അംരീ ഫസ്രിഫ്ഹു അന്നീ വസ്രിഫ്നീ അൻഹു, വഖ്ദിർ ലീ ല്‍ഖൈറ ഹൈസു ക്കാന സുമ്മർളനീ ബിഹീ..)_ _*അര്‍ത്ഥം :-* അള്ളാഹുവേ ! നിന്റെ അറിവ് മുന്‍ നിറുത്തി നിന്നോട് ഞാന്‍ നന്മ ചോദിക്കുന്നു. നിന്റെ കഴിവ് മുന്‍ നിറുത്തി നിന്നോട് ഞാന്‍ കഴിവ് ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. എന്തുകൊണ്ടെന്നാല്‍ നീ എല്ലാറ്റിനും കഴിവുള്ളവനാകുന്നു. എനിക്കൊരറിവുമില്ല. നീ അദൃശ്യങ്ങളെല്ലാം നന്നായി അറിയുന്നവനാണ്. അള്ളാഹുവേ ! ഇക്കാര്യം എന്റെ ദീനിലും ദുന്‍യാവിലും ജീവിതത്തിലും എന്റെ കാര്യങ്ങളുടെ അന്ത്യഘട്ടത്തിലും എനിക്ക് ഗുണകരമാണെന്നു നീ അറിയുന്നുവെങ്കില്‍ അതെനിക്കു നീ വിധിക്കുകയും ,സൌകര്യപ്പെടുത്തുകയും അതിലെനിക്ക് ഗുണം വര്‍ദ്ധിപ്പിക്കുകയും ചെയ്യേണമേ,. ഇനി ഇക്കാര്യം എന്റെ ദീനിലും ദുന്‍യാവിലും ജീവിതത്തിലും കാര്യങ്ങളുടെ അന്ത്യഘട്ടത്തിലും എനിക്ക് ദോഷകരമാണെന്നാണ് നീ അറിയുന്നതെങ്കില്‍ എന്നില്‍ നിന്ന് അതിനെയും അതില്‍ നിന്ന് എന്നെയും നീ അകറ്റിക്കളയേണമേ. നന്മ എവിടെയാണെങ്കിലും അതെനിക്കു വിധിക്കുകയും അതിലെനിക്ക് തൃപ്‌തി നല്‍കുകയും ചെയ്യേണമേ._ _ഇസ്തിഖാറത്ത് നിസ്കാരത്തിന് ശേഷം താൻ ഉദ്ദേശിച്ച കാര്യം ചെയ്യണമോ വേണ്ടയോ അല്ലാഹു അവൻറെ മനസ്സിൽ തോന്നിക്കും അതനുസരിച്ച് പ്രവർത്തിക്കുക. തീർച്ചയായും അതിൽ നന്മയും ബർക്കത്തും ഉണ്ടാകും.._ *_✍🏻മുജീബ് പോപ്സ്_* _*കോട്ടക്കല്‍*_ *_📲00919745827721_* _*🌷ലോകത്തിന്റെ രാജകുമാരന്‍ മുത്ത് നബി(ﷺ)ക്കൊരായിരം സ്വലാത്ത് 🌷*_ *_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ_* *_وَعَلَى آلِ سَيِّدِنَا مُحَمَّدٍ_* *_وَبَارِكْ وَسَلِّمْ عَلَيْه🌹_* *_DUA VASIYATHODEY_* *_💫🌹BISMILLAH🌹💫_* *_《Admin Desk》​_*
സുന്നത്ത് നിസ്കാരങ്ങള്‍🕌🕋 - ShareChat