Meri
3K views • 3 months ago
Part 3 a
അന്തമില്ലാത്ത വരികൾ
- സഖിയുടെ സഖാവ് -
നിയ പുഞ്ചിരിയോടെ കോളേജിന്റെ വളവിൽ നിന്നു.
അവളുടെ അടുത്തേക്ക് കുറച്ച് സീനിയെസ് നടന്ന് വന്നു.
എന്താ മോളേ, ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത്?” അവരിലൊരാൾ ചോദിച്ചു.
“ഫ്രണ്ടിനെ കാത്ത് നിൽക്കുകയാണ്, ,” നിയ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“ഫ്രണ്ട് വരുന്നതുവരെ ഒരു പാട്ട് പാട്ട് ആയാലോ ? ഇന്നലത്തെ നിന്റെ പെർഫോമൻസിന് ശേഷം ഞങ്ങളെല്ലാവരും നിന്റെ ഫാൻസായി,” കള്ളച്ചിരിയോടെ അവൻ പറഞ്ഞു.
അവന്റെ ആ ചിരി കണ്ടപ്പോൾ നിയകും അറിയാതെ ചിരി വന്നു. നിയ ഒരു ചെറിയ നാണത്തോടെ അവനെ നോക്കി.
“അത്രയൊന്നും ഇല്ല ചേട്ടാ…” എന്ന് പറഞ്ഞെങ്കിലും, എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി മധുരമായ ശബ്ദത്തിൽ രണ്ട് വരികൾ പാടി.
ആ രണ്ട് വരികൾ കേട്ടതോടെ അവിടെ നിന്നിരുന്നവരുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിരിഞ്ഞു.
നമുക്ക് ഒന്ന് വിശദമായി പരിചയപ്പെട്ടാലോ?” അവളുടെ പാട്ട് കഴിഞ്ഞപ്പോൾ ഒരാൾ ചോദിച്ചു.
“അതിനെന്താ, ചേട്ടാ,” നിയ പറഞ്ഞു. “എന്റെ പേര് നിയ വീട്ടിൽ ഉപ്പ, ഉമ്മ, പിന്നെ ഒരു അനിയത്തിയുണ്ട്. അവൾ പത്താം ക്ലാസിലാണ്.”
അവളുടെ കുസൃതി നിറഞ്ഞ സംസാരവും ചിരിയും അവിടെ നിന്നിരുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടമായി.
ഞാൻ അലി.”
“ഞാൻ മുർഷിദ്.”
“എന്റെ പേര് വരുണ്.”
“ഞാൻ ദീപക്.”
അവർ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തി.
അപ്പോഴാണ് അവരെ ശ്രദ്ധിക്കാതെ ക്ലാസിലേക്കു നടന്നുപോകുന്ന ലക്ഷ്മിയെ നിയ കണ്ടത്.
“ലക്ഷ്മി… ഇങ്ങോട്ടൊന്ന് വാ!” നിയ ഉറക്കെ വിളിച്ചു.
മെല്ലെ വിളിക്കെടി,” അലി ചിരിച്ചുകൊണ്ട് അവളുടെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു.
ഹി. ... ! അവൾ മുപ്പത്തിരണ്ട് പല്ലും കാണിച്ചുകൊണ്ട് ചിരിച്ചു.
ലക്ഷ്മി തിരിഞ്ഞുനോക്കി സീനിയർമാരുടെ നടുവിലേക്ക് നടക്കുമ്പോൾ ലക്ഷ്മിയുടെ മുഖത്ത് ചെറിയൊരു ചമ്മൽ തെളിഞ്ഞു. എങ്കിലും നിയ അവിടെയുണ്ടെന്ന ധൈര്യത്തിൽ അവൾ പുഞ്ചിരിയോടെ അവരുടെ മുന്നിലെത്തി
അതേ നിമിഷം തന്നെയായിരുന്നു ദേവ് അവിടേക്ക് എത്തിയത്.
തുടരും
part 3 b
ബാക്കി ഭാഗം പ്രതിലിബിയിൽ
രണ്ടു വാക്കു പറയാതെ പോകരുതേ
ഫോളോ ചെയ്യാനും മറക്കണ്ട #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #prathilipi ##prathilipi
9 shares