ഡാലിയ
ShareChat
click to see wallet page
@1727739889
1727739889
ഡാലിയ
@1727739889
ഇതളുകൾ
കവിയോടുള്ള എന്റെ സ്നേഹത്തിന്റെ അളവറിയിക്കാൻ ഞാൻ ആകാശം സൃഷ്ടിച്ചു... പക്ഷിയായ് മാറി... കവിയുടെ വരികൾ നക്ഷത്രങ്ങളാക്കി നിറച്ചു വച്ചു... സ്നേഹത്തിന്റെ അനന്തതയെ കുറിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിച്ചു ആഹ്ലാദിച്ചു ചിറകു വിരിച്ചു... പക്ഷികൾ പലതും ആ വഴി വന്നു... ആറ് ആകാശവും അളന്നു വന്ന ഒരു കുരുവിയെ കുറിച്ച് കവി വാചാലനായി... ഇനിയും ഏറെയെന്നു കുരുവി കിതച്ചത്രെ... അജ്ഞാതമായ ആകാശങ്ങളെ ഓർത്ത് ഞാൻ നേടുവീർപ്പിട്ടു... എന്റെ നക്ഷത്രങ്ങൾ കെട്ടു... ചിറകു കുഴഞ്ഞു... എന്റെ ആകാശം നീ എന്ന് നീ മാത്രം എന്ന് ഞാനും കിതച്ചു... പക്ഷികളുടെ കലമ്പലിൽ കവി അതു കേട്ടില്ല... #💭 എന്റെ ചിന്തകള്‍ #🖋 എൻ്റെ കവിതകൾ🧾 #💌 പ്രണയം #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്
ഞാൻ കഥ കേൾക്കാൻ ഇരുന്നു... ആ കണ്ണിൽ നോക്കി നോക്കി... തുടങ്ങി വച്ചത് ശലഭങ്ങളെ കുറിച്ചുള്ള വർണനയോടെയാണ്... വർണാഭമായ തുടക്കം... ശലഭങ്ങൾ അപ്സരസുകളെ പോലെ സുന്ദരികളായി... അവരുടെ തുടുപ്പും മിനുപ്പും വർണിക്കുന്നതിൽ അയാൾ ഹരം കൊണ്ടു... അയാളോടുള്ള പ്രണയം നിറച്ചു വച്ച എന്റെ ഹൃദയത്തിൽ ആ വർണന നേരിയ അസ്വാസ്ഥ്യം പടർത്തി... എങ്കിലും സാകൂതം ഞാൻ കേട്ടിരുന്നു... കഥ തുടർന്നു... ആരാമത്തിൽ അയാൾ അഗ്നിപുഷ്പം ആണത്രേ... അയാളുടെ ജ്വലിക്കുന്ന സൗന്ദര്യം ശലഭങ്ങളെ മോഹിപ്പിച്ചു... ആ മനസ്സിന്റെ കാമനകൾ, കല്പനകൾ മദിപ്പിക്കുന്ന ഗന്ധം ഉതിർത്തു... സുന്ദരികൾ ചിറകുകൾ വീശി വന്നണഞ്ഞു... പുഷ്പത്തിൽ ശയിച്ചു... മരണത്തെ പുൽകി... അയാളിൽ ലയിച്ച ആത്മാക്കൾ അത്രയും തിളക്കമാർന്നു നിന്നു... തിളക്കമൊട്ടും ചോരാതെ അവയോരൊന്നും കവിതകളായി... അയാളുടെ തൂലികയിൽ പിറന്നു... കഥ കേട്ടു കേട്ട് ഞാൻ കവിയെ സ്നേഹിച്ചു... വീണ്ടും വീണ്ടും സ്നേഹിച്ചു... പ്രണയം ഒട്ടും ചോരാതെ... #📝 ഞാൻ എഴുതിയ വരികൾ #🖋 എൻ്റെ കവിതകൾ🧾 #💌 പ്രണയം #💭 എന്റെ ചിന്തകള്‍ #❤ സ്നേഹം മാത്രം 🤗
#🖋 എൻ്റെ കവിതകൾ🧾 #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #💌 പ്രണയം
🖋 എൻ്റെ കവിതകൾ🧾 - 236Jo gclc8  a[(3mGlomao விலி ஐிை mleloaij 6lo9logণojo  ೦@] @6೧ . . n08le%go @llo6m: (GIodGn coeI(zlnodm 8o/oc8| oeDeIவD ammoo ஸிை விலolo qlloi aclocmlas | 236Jo gclc8  a[(3mGlomao விலி ஐிை mleloaij 6lo9logণojo  ೦@] @6೧ . . n08le%go @llo6m: (GIodGn coeI(zlnodm 8o/oc8| oeDeIவD ammoo ஸிை விலolo qlloi aclocmlas | - ShareChat
#🤩പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി #🙏സ്വാഗതം 2026 #💥ന്യൂ ഇയർ സ്റ്റാറ്റസ് 🥳 #📝 ന്യൂ ഇയർ കോട്ട്സ് 🎉 #✨Happy New Year 🥳
🤩പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി - விவக2வ மவ் வசைவழவமி கூவு 20060|ے@06303... விவக2வ மவ் வசைவழவமி கூவு 20060|ے@06303... - ShareChat