തെമ്മാടി ചെക്കൻ 🥴🥴😎
ShareChat
click to see wallet page
@208393037
208393037
തെമ്മാടി ചെക്കൻ 🥴🥴😎
@208393037
എനിക്ക് തന്നെ അറിയില്ല ഞാൻ ആരാണെന്ന് 🤷‍♂️🤷‍♂️
#❤️ പ്രണയ കവിതകൾ #💑 Couple Goals 🥰 #💔 നീയില്ലാതെ #😍 ആദ്യ പ്രണയം
❤️ പ്രണയ കവിതകൾ - ShareChat
00:16
പാർട്ട്‌ 10 രുദ്രൻ നിലത്തേക്ക് നീട്ടി തുപ്പി, കാര്യമറിയാതെ വെറുമൊരു കാഴ്ച വസ്തുവായി മാറിയ, ഗായത്രി വിറച്ചുപോയിരുന്നു…… ​പക്ഷെ, അതിൽ പരാജയപ്പെട്ടവന്റെ നിസ്സംഗതയായിരുന്നില്ല, മറിച്ച്, കളി ജയിച്ചവന്റെ അഹങ്കാരമായിരുന്നു രുദ്രന്…. ​ജയദേവൻ ഞെട്ടിത്തിരിഞ്ഞു. ​മാധവ് ആ കസേരയിൽ നിവർന്നിരുന്നു. അവൻ ജയദേവനെ നോക്കി ചിരിക്കുകയായിരുന്നു. ആ സ്പോട്ട് ലൈറ്റിൽ അവന്റെ കണ്ണുകൾ ഭ്രാന്തമായി തിളങ്ങി. ​"ആ കുടുംബത്തെ മുഴുവൻ തീർക്കാതെ, വേഷം കെട്ടിയ ഈ രുദ്രന്റെ കഥ തീരില്ല, ജയദേവാ..." ​"എന്താ...?" ജയദേവൻ അവിശ്വസനീയതയോടെ അവന്റെ അടുത്തേക്ക് വന്നു. ​"നീ എന്നെ പിടിച്ചു. സമ്മതിച്ചു. പക്ഷെ നീ വൈകിപ്പോയി." മാധവ് ചിരിച്ചു. "നീ എന്നെ ഇവിടെ ചോദ്യം ചെയ്യുന്ന ഈ നിമിഷം... എന്റെ അടുത്ത പ്ലാൻ നടക്കുകയാണ്." ​"What plan?" ​"നീ അലനെ വിട്ടയച്ചില്ലേ?" മാധവ് ആ പേര് ആസ്വദിച്ചു പറഞ്ഞു. "ആദർശിന്റെ അച്ഛൻ, അമ്മ, സഹോദരി... എല്ലാവരും അവനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ്. അലനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ, ആ വീടും വീട്ടിലുള്ളവരും വളരെ സന്തോഷത്തിൽ ആയിരിക്കും. അല്ലേ?" ​ജയദേവന്റെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി. ​"അവർ ഇപ്പോൾ ആ ഹാളിൽ ഒരുമിച്ചിരുന്ന് ചിരിക്കുകയാവും. അവരുടെ സന്തോഷം ആഘോഷിക്കുകയാവും." മാധവിന്റെ മുഖം ഭ്രാന്തമായ ഒരു സന്തോഷത്തിൽ വിടർന്നു. ​"മാധവ്! എന്താ നീ ചെയ്തത്?" ജയദേവൻ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു. ​"നീ തിരഞ്ഞത് ചോക്ലേറ്റ് മാത്രമായിരുന്നില്ലേ, ജയദേവാ? പക്ഷെ ഞാൻ... ഞാൻ ആ വീടിന്റെ സെൻട്രൽ എ.സി. സിസ്റ്റത്തിൽ ഒരു ചെറിയ സമ്മാനം ഒളിപ്പിച്ചുവെച്ചിരുന്നു. കല്യാണത്തിന് മുൻപ് തന്നെ. ​"എന്താണ്... എന്താണത്?" ​"ഒരു ഓട്ടോമാറ്റിക് ഡിവൈസ്," മാധവ് ശാന്തനായി പറഞ്ഞു. "കൃത്യം ഇന്ന്, ഉച്ചയ്ക്ക് ഒരു മണിക്ക്, അത് ആക്റ്റിവേറ്റ് ആകും. ഒരൊറ്റ ബട്ടണിൽ, സയനൈഡ് ലായനി തിളയ്ക്കാൻ തുടങ്ങും. അതിന്റെ ആവി Hydrogen Cyanide Gas... ആ സെൻട്രൽ എ.സി. ഡക്ടുകളിലൂടെ ആ വീട് മുഴുവൻ നിറയും. വെറും മൂന്ന് സെക്കന്റ്‌… finally close the chapter…..!!” നിന്റെ ഫുൾ പവർ ഉപയോഗിച്ച് രക്ഷിക്കാൻ പറ്റുമെങ്കിൽ രക്ഷിക്കെടാ, പോലീസേ….!!” ​ജയദേവൻ തന്റെ വാച്ചിലേക്ക് നോക്കി. സമയം 12: 45 PM. ​"നീ തോറ്റു, ജയദേവാ! നീ എന്നെ ഇവിടെ പിടിച്ചുവെച്ചിരിക്കാം. പക്ഷെ ആ കുടുംബം... മൂന്ന് സെക്കന്റ്... എല്ലാരും ഫിനിഷ്....!!" ​മാധവിന്റെ ആ ഭ്രാന്തൻ ചിരി ആ മുറിയിൽ മുഴങ്ങി. ​"ബേസിൽ!" ജയദേവൻ അലറി. "Get Alan's house on the line! NOW! അവരോട് ആ വീട്ടിൽ നിന്ന് എല്ലാവരും വേഗം പുറത്തിറങ്ങാൻ പറയ്! മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ പറയ്!" ​ബേസിൽ വിറയ്ക്കുന്ന കൈകളാൽ ഫോൺ ഡയൽ ചെയ്തു. അവന്റെ മുഖം വിളറി. "സാർ! റിംഗ് ചെയ്യുന്നുണ്ട്! പക്ഷെ... പക്ഷെ ആരും എടുക്കുന്നില്ല! Not reachable! സാർ!" ​"ഹാ... ഹാ... ഹാ..." മാധവ് ആ കസേരയിൽ കിടന്ന് ചിരിച്ചു. "അവർ ആഘോഷത്തിലല്ലേ, ജയദേവാ. ഫോൺ ആര് നോക്കുന്നു! ഇനി 14 മിനിറ്റ്!" ​ജയദേവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു. അയാളുടെ തലച്ചോറിലൂടെ ആയിരം ചിന്തകൾ പാഞ്ഞു. 14 മിനിറ്റ്. ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ആ വീട്ടിലേക്ക്... ട്രാഫിക്... അസാധ്യം. ​അവൻ മുറിയിലെ മാസ്റ്റർ ഇന്റർകോം പാനലിലേക്ക് പാഞ്ഞുവന്നു. ​"കൺട്രോൾ റൂം! കൺട്രോൾ റൂം! ഇത് DySP ജയദേവനാണ്! എമർജൻസി റെസ്പോൺസ്!" ​അയാളുടെ ശബ്ദം സ്റ്റേഷൻ മുഴുവൻ അലയടിച്ചു. ​"എന്താ സാർ?" കൺട്രോൾ റൂം ഓപ്പറേറ്റർ മറുപടി നൽകി. ​"ആദർശിന്റെ വീട്! അയാൾ വിലാസം ഉച്ചത്തിൽ പറഞ്ഞു…. ആ ലൊക്കേഷനിലേക്ക് ഏറ്റവും അടുത്തുള്ള എല്ലാ പട്രോൾ യൂണിറ്റുകളെയും ഉടൻ അയക്ക്! ഫയർഫോഴ്സ്! ആംബുലൻസ്! ആ വീടിന്റെ പരിസരത്തുള്ള എല്ലാ യൂണിറ്റും! ഉടൻ! It's a bio-hazard! സൈനൈഡ് ഗ്യാസ്!" ​"സാർ... പക്ഷെ..." ​"NO QUESTIONS! MOVE! NOW!" ​"യെസ് സാർ! ഏറ്റവും അടുത്തുള്ള പട്രോൾ കാർ, Kilo-10, അങ്ങോട്ട് തിരിച്ചു! ETR: 6 minutes!" ​ജയദേവൻ ഇന്റർകോം ഓഫ് ചെയ്തു. ഇനി 13 മിനിറ്റ്. ​അയാൾ തിരിഞ്ഞ് മാധവിന് നേരെ നടന്നു. അയാളുടെ മുഖത്ത് രക്തക്കറയും വിയർപ്പും കലർന്ന് നെറ്റിയിലെ ബാൻഡേജ് കുതിർന്നിരുന്നു. ​"നീ...!" ​ജയദേവൻ മാധവിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അവനെ കസേരയിൽ നിന്ന് വലിച്ചെഴുന്നേൽപ്പിച്ചു. ​"അത് ഓഫ് ചെയ്യാൻ ഒരു വഴിയുണ്ടാകും... പറയെടാ പുല്ലേ….!!! ​അയാൾ മാധവിനെ ആ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് ആഞ്ഞടിച്ചു. ആദർശിന്റെയും അഞ്ജലിയുടെയും ചിത്രങ്ങൾ ആ ഇടിയിൽ നിലം പറ്റി…. ​"വഴി?" മാധവ് ചോര തുപ്പി. അവൻ ചിരിക്കുകയായിരുന്നു. "വഴിയുണ്ട്, ജയദേവാ. പക്ഷെ അത് നിനക്ക് കഴിയില്ല. ആ സിസ്റ്റത്തിന്റെ മെയിൻ പവർ ഗ്രിഡ്... അത് ഓഫ് ചെയ്താൽ ആ ടൈമർ നിൽക്കും. പക്ഷെ... ആ പവർ ഗ്രിഡ്... അത് വീടിന്റെ ഉള്ളിലാണ്. ആ ഗ്യാസ് റൂമിന്റെ തൊട്ടടുത്ത്! അങ്ങോട്ട് പോകുന്നവൻ... തിരിച്ചു വരില്ല!" ​"സാർ!" ബേസിൽ അലറി. "Kilo-10 വയർലെസ്സിൽ! അവർക്ക് അഡ്രസ്സ് കിട്ടി! 4 മിനിറ്റ് കൂടി!" ​"Kilo-10!" ജയദേവൻ തന്റെ വയർലെസ് കയ്യിലെടുത്തു. "ഇത് DySP ജയദേവനാണ്! Listen carefully! വീടിന്റെ പിന്നിലുള്ള മെയിൻ പവർ ഗ്രിഡ്... അത് ഓഫ് ചെയ്യണം! വാതിൽ തകർത്ത് അകത്ത് കയറണം!" ​"സാർ... പക്ഷെ വീടിനുള്ളിൽ..." ​"അകത്ത് ഗ്യാസ് ലീക്ക് ആണ്! ഡോണ്ട് ബ്രീത്ത്! ശ്വാസം പിടിച്ചുവേണം അകത്ത് കയറാൻ! ആ കുടുംബത്തെ രക്ഷിക്കാൻ നിങ്ങൾക്ക് കുറച്ച് നിമിഷങ്ങളേ ഉള്ളൂ!" Move fast….!!” ​ജയദേവൻ വയർലെസ്സ് ഓഫ് ചെയ്തു. ​"നീയെന്തിനാ അവരെ കൊല്ലുന്നത്??? മാധവ് ജയദേവനെ നോക്കി. "അവർ മരിച്ചോട്ടെ. നിന്റെ ഡ്യൂട്ടി കഴിഞ്ഞു. നീ എന്നെ പിടിച്ചില്ലേ?" ​ജയദേവൻ മാധവിനെ നോക്കി. അവന്റെ കണ്ണുകളിൽ ഭ്രാന്തായിരുന്നില്ല. തണുത്തുറഞ്ഞ പകയായിരുന്നു. ​"ബേസിൽ! Stay with him! ഇവൻ ചാവരുത്! ഇവൻ ഇത് കാണണം!" ​ജയദേവൻ ആ 'വാർ റൂമിൽ' നിന്ന് പുറത്തേക്ക് പാഞ്ഞു. ഐ.ജി.യെ വിളിക്കാനും റിപ്പോർട്ട്‌ ചെയ്യുവാനുള്ള സമയമൊന്നും ജയദേവന്റെ മുന്നിൽ ഉണ്ടായിരുന്നില്ല….. ​അയാൾ സ്റ്റേഷന്റെ പടികൾ ഓടിയിറങ്ങി, ആ ബ്ലാക്ക് സ്കോർപിയോയിലേക്ക് ചാടിക്കയറി. എഞ്ചിൻ ഇരമ്പി. ​"Kilo-10! Kilo-10! What's your status?" അയാൾ ജീപ്പിലെ മെയിൻ വയർലെസ്സിലൂടെ അലറി. ​സ്കോർപിയോ സ്റ്റേഷന്റെ ഗേറ്റ് കടന്ന് റോഡിലേക്ക് ഡ്രിഫ്റ്റ് ചെയ്ത് പാഞ്ഞു. ​"സാർ! വീടിന്റെ അടുത്ത് എത്തുന്നു! 30 സെക്കന്റ്സ്!" ​ജയദേവൻ ആക്സിലറേറ്ററിൽ കാൽ അമർത്തി. "ഒന്നും നോക്കണ്ട ചവിട്ടിപ്പൊളിച്ച് അകത്ത് കയറ്! Get them out! Get them out!" ​സമയം: 12:59 PM. ​"സാർ! ഞങ്ങൾ മതിലിനടുത്തെത്തി! ഗേറ്റ്..." ​"ഗേറ്റ് നോക്കണ്ട! ഇടിച്ച് കയറ്! SHOOT THE LOCKS!" ​വയർലെസ്സിൽ നിന്ന് ഒരു വെടിയൊച്ച കേട്ടു. പിന്നാലെ ഒരു ക്രാഷ് സൗണ്ട്. ​പിന്നെ… ​...സ്റ്റാറ്റിക്... ​...ഭീകരമായ നിശബ്ദത... ​ജയദേവൻ സ്റ്റിയറിംഗിൽ ആഞ്ഞടിച്ചു. സ്കോർപിയോ 120-ൽ പായുകയാണ്. ​അയാളുടെ കാറിലെ ക്ലോക്ക് 1:00 PM എന്നതിലേക്ക് മാറി. ​"Kilo-10... Kilo-10... Respond! Dammit, RESPOND!" ​വയർലെസ്സിൽ നിന്ന് ഒരു മറുപടിയും വന്നില്ല. ഭീകരമായ സ്റ്റാറ്റിക് മാത്രം. ​അതേസമയം... ആദർശിന്റെ വീട്ടിൽ. (സമയം: 12:59 PM) ​വീടിന്റെ ഹാളിൽ സന്തോഷം അലയടിക്കുകയായിരുന്നു. അലൻ തിരിച്ചെത്തിയ സന്തോഷത്തിൽ വലിയ ഊണ് മേശക്കരികിൽ, എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കയാണ്…. ​"മോനെ..." അവർ നിന്നെ ഉപദ്രവിച്ചൊന്നുമില്ലല്ലോ… "നീയില്ലാതെ... ഞങ്ങളാകെ..." "സാരമില്ലമ്മേ," അലൻ അവരെ സമാധാനിപ്പിച്ചു. "എല്ലാം കഴിഞ്ഞില്ലേ. ആ ജയദേവൻ സാറിനോട് നമ്മൾ നന്ദി പറയണം. അദ്ദേഹമാണ്..." ​അവൻ പറഞ്ഞുതീർന്നില്ല. ​തോക്ക് പൊട്ടിയ ശബ്ദം, ഒരുനിമിഷം എല്ലാവരും ഞെട്ടിവിറച്ചു. ​മുൻവാതിലിന്റെ പൂട്ട് വെടിയേറ്റ് ചിതറിത്തെറിക്കുന്ന ശബ്ദം! ​അവർ ഞെട്ടിത്തിരിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുൻപ്, ആ വലിയ മുൻവാതിൽ ആരോ ചവിട്ടിപ്പൊളിച്ച് അകത്തേക്ക് തുറന്നു. ​"പുറത്തിറങ്ങ്! എല്ലാവരും!" വേഗം…!!” ​ശ്വാസം പിടിച്ചുകൊണ്ട്, മുഖം തുണികൊണ്ട് മൂടിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അകത്തേക്ക് ഇരച്ചുകയറി. ​"എന്താ... എന്താ സാറേ..." ആദർശിന്റെ അച്ഛൻ ഭയന്ന് വിറച്ചു. ​"സംസാരിക്കാൻ സമയമില്ല! ഗ്യാസ്! പുറത്തേക്ക് ഓട്!" എസ്.ഐ. വർഗീസ് അലറി. ​അവർക്ക് ചിന്തിക്കാൻ സമയം കൊടുക്കാതെ, ഒരു പോലീസുകാരൻ അലനെയും അവന്റെ അച്ഛനെയും പിടിച്ചുവലിച്ചു. മറ്റേയാൾ അമ്മയെയും ആർദ്രയെയും തള്ളിമാറ്റി. ​അവർ നാലുപേരും എന്താണെന്നറിയാതെ നിലവിളിച്ചുകൊണ്ട് മുറ്റത്തെ പുല്ലിലേക്ക് ഓടിയിറങ്ങി. ​അവർ പുല്ലിലേക്ക് വീണതും, ആ വീടിന്റെ ക്ലോക്കിൽ 1:00 PM എന്ന സമയം തെളിഞ്ഞു. ​"ക്ലിക്ക്." ​ഒരു ചെറിയ ശബ്ദം. ​അകത്ത്, സെൻട്രൽ എ.സി.യുടെ വെന്റുകളിൽ നിന്ന്, നേരിയ, മധുരമുള്ള ബദാമിന്റെ മണമുള്ള, അദൃശ്യമായ ആവി പുറത്തേക്ക് ഒഴുകാൻ തുടങ്ങി. ​"ദൈവമേ..." എസ്.ഐ. വർഗീസ് അത് കണ്ടു. ​"രാജൻ! ഇവരെ നോക്കിക്കോ! ആരെയും അകത്തേക്ക് വിടരുത്!" അയാൾ അലറി. ​"സാർ! എങ്ങോട്ടാ!" ​ജയദേവന്റെ അവസാനത്തെ ഓർഡർ വർഗീസിന്റെ തലച്ചോറിലായിരുന്നു. 'മെയിൻ പവർ ഗ്രിഡ്! വീടിന്റെ ഉള്ളിലാണ്!' ​എസ്.ഐ. വർഗീസ് തന്റെ സർവീസ് റിവോൾവർ താഴെയിട്ടു. അവസാനമായി ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്തു. തന്റെ തൂവാലയെടുത്ത് മുഖം മൂടി, അവൻ ആ മരണവാതകം നിറയുന്ന വീടിന്റെ ഉള്ളിലേക്ക് തിരികെ ഓടിക്കയറി! ​ഹാളിലൂടെ, അടുക്കളയുടെ ഭാഗത്തുള്ള യൂട്ടിലിറ്റി റൂമിലേക്ക് അയാൾ പാഞ്ഞു. ​അവിടെയായിരുന്നു അത്. ആ മെയിൻ പവർ ഗ്രിഡ്. ​അവന്റെ ശ്വാസകോശം പൊട്ടിത്തെറിക്കാൻ തുടങ്ങിയിരുന്നു. കണ്ണുകൾ നീറിപ്പുകഞ്ഞു. ബദാമിന്റെ മണം തലച്ചോറിനെ മരവിപ്പിക്കുന്നു. ​അവൻ തോക്കിന്റെ ബട്ട് കൊണ്ട് ആ പവർ ഗ്രിഡിന്റെ ഗ്ലാസ് തകർത്തു. കൈകൾ മുറിഞ്ഞു. ​അവൻ ആ മെയിൻ സ്വിച്ചിലേക്ക് കൈനീട്ടി.. ​പുറത്ത്, ജോൺ വയർലെസ് ഫോണിൽ അലറുകയായിരുന്നു. "സാർ! Kilo-10! എന്തെങ്കിലും പറയ്!" ​അകത്ത്, എസ്.ഐ. വർഗീസ് തന്റെ സർവ്വശക്തിയുമെടുത്ത് ആ മെയിൻ സ്വിച്ച് താഴേക്ക് വലിച്ചിട്ടു. ​ ​വീടിന്റെ എല്ലാ ലൈറ്റുകളും അണഞ്ഞു. എ.സി.യുടെ ഇരമ്പൽ നിന്നു. എല്ലാം നിശ്ചലമായി. ​വർഗീസ് ചുമരിൽ ചാരി, നിലത്തേക്ക് ഊർന്നുവീണു. അയാൾ ശ്വാസം കിട്ടാതെ പിടഞ്ഞു. ​"സാർ!" രാജൻ അകത്തേക്ക് ഓടിക്കയറി, പുകയുന്ന ആ മുറിയിൽ നിന്ന് വർഗീസിനെ വലിച്ചിഴച്ച് പുറത്തെ പുല്ലിലേക്ക് ഇട്ടു. ​വർഗീസ് പുല്ലിൽ കിടന്ന് ഭീകരമായി ചുമച്ചു. അയാൾ മരണത്തെ മുഖാമുഖം കണ്ടിരുന്നു. വിറയ്ക്കുന്ന കൈകളാൽ തന്റെ ഷർട്ടിൽ ഘടിപ്പിച്ച വയർലെസ് എടുത്തു. ബട്ടൺ അമർത്തി. ​അതേസമയം, സ്കോർപിയോയിൽ, ജയദേവൻ സ്റ്റിയറിംഗിൽ ആഞ്ഞടിച്ചുകൊണ്ട് അലറുകയായിരുന്നു. "Respond! Dammit, RESPOND!" ​...സ്റ്റാറ്റിക്... ​...സ്റ്റാറ്റിക്... ​പിന്നെ... ഒരു ക്ലിക്ക്. ​അതിലൂടെ, ചുമയ്ക്കുന്ന, കിതയ്ക്കുന്ന ഒരു ശബ്ദം… ​"... .. സാർ... Kilo kilo 10... സാർ.. വീട്... വീട് ക്ലിയർ ആണ് സാർ." അയാൾ ചുമച്ചുകൊണ്ട് പറഞ്ഞു… ​"Family... family safe…….. The device... I think... I think it's neutralized, sir." ജയദേവൻ സ്കോർപിയോയുടെ ബ്രേക്കിൽ ആഞ്ഞുചവിട്ടി. വണ്ടി നടുറോഡിൽ നിന്നു. ​"Kilo-10... Good job. Stay put. I'm on my way.” ​ജയദേവൻ വയർലെസ്സ് തിരികെ വെച്ചു. ​അയാൾ സ്കോർപിയോയുടെ സ്റ്റിയറിംഗ് വീലിലേക്ക് തന്റെ നെറ്റി മുട്ടിച്ചു. അയാളുടെ തോളുകൾ കുലുങ്ങുന്നുണ്ടായിരുന്നു. അത് കരച്ചിലായിരുന്നില്ല. ക്ഷീണമായിരുന്നു. ഭ്രാന്തമായ ഒരു വേട്ട അവസാനിച്ചതിന്റെ ആശ്വാസമായിരുന്നു. ​അയാൾ ഒരു നിമിഷം കണ്ണുകളടച്ചു. എസ്.ഐ. വർഗീസിന്റെ കിതയ്ക്കുന്ന ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി. ആ കുടുംബം... അവർ രക്ഷപ്പെട്ടു. ​ജയദേവൻ തലയുയർത്തി. നെറ്റിയിലെ മുറിവ് നീറുന്നുണ്ട്. അയാൾ റിയർ-വ്യൂ മിററിലൂടെ സ്വന്തം മുഖത്തേക്ക് നോക്കി. രക്തവും വിയർപ്പും കലർന്ന ഒരു ഭ്രാന്തൻ രൂപം.. ​അയാൾ പതുക്കെ കാർ സ്റ്റാർട്ട് ചെയ്തു. കാർ അതിവേഗം തിരികെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് പാഞ്ഞു. ​ഇനി ഒരാൾ കൂടി ബാക്കിയുണ്ട്. ഈ കളിയിലെ യഥാർത്ഥ പരാജിതൻ. ​അയാൾ തന്റെ പേഴ്സണൽ ഫോൺ എടുത്തു. ബേസിലിന്റെ നമ്പറിലേക്ക് വിളിച്ചു… ​"സാർ!" ബേസിൽ ഫോൺ എടുത്തതും ഒരു ഭീകരതയോടെ അവന്റെ ശബ്ദം പുറത്തേക്ക് വന്നു….. എന്തായി? Kilo-10...?" ​"They are safe, ബേസിൽ," ജയദേവന്റെ ശബ്ദം ശാന്തമായിരുന്നു. "Kilo-10 neutralized the threat. ആ കുടുംബം സുരക്ഷിതരാണ്. ഞാൻ തിരിച്ചു വരികയാണ്." ​"Thank God!" ബേസിലിന്റെ ആശ്വാസം ഫോണിലൂടെ കേൾക്കാമായിരുന്നു. "സാർ... മാധവ്... അവൻ... അവൻ ചിരിക്കുകയാണ്. അവൻ ഭ്രാന്തമായി ചിരിക്കുന്നു. സമയം നോക്കി ചിരിക്കുന്നു. അവൻ കരുതുന്നത്..." ​"I know," ജയദേവൻ പറഞ്ഞു. "അവനോട് ഒന്നും പറയരുത്. ആ മുറിയിൽ നിന്ന് അവനെ മാറ്റരുത്. I'm coming. ഞാൻ തന്നെ അവനോട് പറയാം." ​സമയം: ഉച്ചയ്ക്ക് 1:25 PM. സ്ഥലം: ഹെഡ്ക്വാർട്ടേഴ്സ്, അതീവ സുരക്ഷാ ചോദ്യം ചെയ്യൽ മുറി. ​മാധവ് ആ കസേരയിൽ വിലങ്ങണിഞ്ഞ് ഇരിക്കുകയായിരുന്നു. അവന്റെ മുഖത്ത് അക്ഷമയും, അഹങ്കാരം നിറഞ്ഞ ഒരു ചിരിയുമായിരുന്നു. അവൻ മുറിയിലെ ക്ലോക്കിലേക്ക് നോക്കി. 1:25 PM. ​"തീർന്നു," അവൻ തനിയെ പറഞ്ഞു. "എല്ലാം തീർന്നു. ഹാ... ഹാ..." ബേസിലെ എത്രപേർ തീർന്നെടോ, എന്റെ കാലൻ തന്റെ സാറിനെയും കൊണ്ട് പോയോ….??” “ഛീ മിണ്ടാതിരിയെടാ നായെ…!!” ബേസിൽ അവന്റെ നേരെ ചീറി വന്നതും, ​ആ മുറിയുടെ കനത്ത സ്റ്റീൽ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ബേസിൽ തിരിഞ്ഞു. ​വാതിൽക്കൽ, രക്തം പുരണ്ട അതേ യൂണിഫോമിൽ, നെറ്റിയിലെ ബാൻഡേജുമായി, ജയദേവൻ നിൽക്കുന്നു. ​മാധവിന്റെ മുഖത്തെ ചിരി ഒരു നിമിഷം കൊണ്ട് മരവിച്ചു. അവന്റെ കണ്ണുകൾ അവിശ്വസനീയതയോടെ വിടർന്നു. ​"നീ...!" അവന്റെ ശബ്ദം പുറത്തേക്ക് വന്നില്ല. "നീ... നീയെങ്ങനെ ഇവിടെ? സമയം... സമയം 1:25 ആയി! നീ... ചത്തില്ലേ….!!” അവൻ ഉച്ചത്തിൽ അലറി….! ​"അവിടെയെത്താൻ എനിക്ക് കഴിഞ്ഞില്ല, മാധവ്," ജയദേവൻ സാവധാനം അവന്റെ അടുത്തേക്ക് നടന്നു. "പക്ഷെ... എന്റെ ടീം എത്തി." ​മാധവ് കസേരയിൽ നിന്ന് ഞെട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു. "ഇല്ല! അത് നടക്കില്ല! ആ ടൈമർ... അത് പെർഫെക്റ്റ് ആയിരുന്നു!" ​"അതെ," ജയദേവൻ പറഞ്ഞു. "പക്ഷെ നീ ഒരു കാര്യം മറന്നു. ആ കുടുംബം മരിക്കണമെന്ന് നിനക്ക് വാശിയുണ്ടായിരുന്നതുപോലെ, അവരെ രക്ഷിക്കണമെന്ന് എനിക്കും വാശിയുണ്ടായിരുന്നു." ​അവൻ മാധവിന് മുന്നിൽ, മേശപ്പുറത്ത് ഇരുന്നു. അവന്റെ മുഖത്തേക്ക് കുനിഞ്ഞു. ​"സമയം കൃത്യം 1 PM. Kilo-10 യൂണിറ്റിലെ എസ്.ഐ. വർഗീസ്… നിന്റെ പവർ ഗ്രിഡ് ഓഫ് ചെയ്തു. ആ ഗ്യാസ് പുറത്തുവരുന്നതിന് ഒരു സെക്കന്റിന് മുൻപ്." ​"നുണ!" മാധവ് അലറി. "നീ എന്നെ തകർക്കാൻ നോക്കുകയാണ്! നുണ!" ​"നുണയാണോ?" ജയദേവൻ തന്റെ ഫോൺ എടുത്തു. അതിൽ അയച്ച ഒരു ഓഡിയോ ഫയൽ പ്ലേ ചെയ്തു. ​...സ്റ്റാറ്റിക്… "... .. സാർ... Kilo-10...... വീട്... വീട് ക്ലിയർ ആണ് സാർ. Family... family safe..." ​ആ ശബ്ദം കേട്ട് മാധവ് തകർന്നു. അവന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി. അവന്റെ 'പെർഫെക്റ്റ് പ്ലാൻ'... അവന്റെ 'ചെക്ക്മേറ്റ്'... എല്ലാം തകർന്നിരിക്കുന്നു. ​"ഇല്ല... ഇല്ല... എന്റെ അമ്മ... എന്റെ പ്രതികാരം... ഇല്ല...!" അവൻ ഒരു ഭ്രാന്തനെപ്പോലെ അലറാൻ തുടങ്ങി. ​"നിന്റെ പ്രതികാരം തീർന്നു, മാധവ്," ജയദേവൻ എഴുന്നേറ്റു. "നീ ജയിച്ചില്ല. നീ എന്നെയും തോൽപ്പിച്ചില്ല. നീ സ്വയം തോൽക്കുകയാണ് ചെയ്തത്." ​"ബേസിൽ!" "ഇവനെ കൊണ്ടുപോ! സ്പെഷ്യൽ സെല്ലിലേക്ക്! “Put him on suicide watch!” അയാൾ ബേസിലിനോട് പതുക്കെ പറഞ്ഞു: "ഇവൻ ചാവരുത്. ഇവൻ ജീവിക്കണം. ഓരോ ദിവസവും... ഈ പരാജയം അറിഞ്ഞുകൊണ്ട് ഇവൻ ജീവിക്കണം." ​ജയദേവൻ ആ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു. പിന്നിൽ, തന്റെ ജീവിതം മുഴുവൻ തകർന്ന ഒരു മനുഷ്യന്റെ അലർച്ച മുഴങ്ങുന്നുണ്ടായിരുന്നു. 𝚃𝙷𝙴 𝙴𝙽𝙳 *********** പിറ്റേ ദിവസം രാവിലെ 10:30. ഐ.ജി. സക്കറിയയുടെ ഓഫീസ്. പുറത്തെ ബഹളങ്ങളിൽ നിന്നെല്ലാം അകന്ന്, ആ മുറി ശാന്തമായിരുന്നു. ജയദേവൻ ഓഫീസിന് പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. വൃത്തിയുള്ള യൂണിഫോം അണിഞ്ഞിട്ടുണ്ട്. നെറ്റിയിലെ ബാൻഡേജും, കൈത്തണ്ടയിലെ കെട്ടും ആ പോരാട്ടത്തിന്റെ ബാക്കിപത്രമായി അവശേഷിച്ചു. ​"ജയദേവൻ സർ, അകത്തേക്ക് ചെല്ലാൻ പറഞ്ഞു." അകത്തു നിന്നും വന്ന ഓഫീസർ പറഞ്ഞതും, ​ജയദേവൻ ഒരു ദീർഘശ്വാസമെടുത്തു. ഡോർ തുറന്ന് ഓഫീസിനുള്ളിലേക്ക് കയറി. ​ഐ.ജി. സക്കറിയ തന്റെ വലിയ കസേരയിൽ നിന്ന് എഴുന്നേറ്റു. സങ്കീർണ്ണമായ ഒരു പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു. ​"വരണം... വരണം, മിസ്റ്റർ DySP ജയദേവൻ." ​അകത്തേക്ക് കയറിയ ജയദേവൻ, കാലുകൾ ചേർത്തടിച്ച്, ഒരു കുറ്റമറ്റ സല്യൂട്ട് നൽകി. "സർ!" ​സക്കറിയ ചിരിച്ചുകൊണ്ട് കൈവീശി. "Sit down, Jayadevan. Sit down. ആ സല്യൂട്ടൊന്നും ഇനി എനിക്ക് വേണ്ട. ഹൃദയത്തിലൊരു ബഹുമാനം... That’s enough." ഒരു കീഴുദ്യോഗസ്ഥന് മേലുദ്യോഗസ്ഥനോടുള്ള ബഹുമാനവും ആദരവും ആണ് സർ ഇത്," ജയദേവന്റെ ശബ്ദം വിനയാന്വിതമെങ്കിലും ഉറച്ചതായിരുന്നു. ​"ഹാ... താൻ ഇരിക്ക്," സക്കറിയ പറഞ്ഞു. "ഇന്ന് DySP ആയി ചാർജ് എടുക്കുകയല്ലേ…” ​ജയദേവൻ ഇരുന്നില്ല. അവൻ ഒരു നിമിഷം നിശബ്ദനായി നിന്നു. പിന്നെ, തന്റെ കൈവശമിരുന്ന ഒരു ഒഫീഷ്യൽ കവർ പതുക്കെ സക്കറിയയുടെ മേശപ്പുറത്തേക്ക് വെച്ചു. ​"Sorry sir ," ജയദേവൻ പറഞ്ഞു. "I'm quitting. ഞാൻ എന്റെ പോലീസ് ജീവിതം ഇവിടെ അവസാനിപ്പിക്കുകയാണ്." ​സക്കറിയ ഒരു ഞെട്ടലോടെ അയാളെ നോക്കി. ​"WHAT? What the hell are you talking about?" അയാൾ കസേരയിൽ നിന്നെഴുന്നേറ്റു. "നീ കള്ള് കുടിച്ചിട്ടുണ്ടോ? എന്താ നീ പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ?" ​"നല്ല ബോധത്തോടെയാണ്, സർ. Please... accept my resignation." ​"NO!" സക്കറിയ അലറി. "I will not accept this nonsense!" ​"സാർ, ഈ DySP പട്ടം," ജയദേവൻ തന്റെ തോളിലെ നക്ഷത്രങ്ങളിലേക്ക് നോക്കി. "ഇതെനിക്ക് അഭിമാനത്തോടെ തലയിൽ വെച്ച് നടക്കാൻ കഴിയില്ല." ​"What do you mean?" ​"ഞാനൊരു ഹീറോ അല്ല സർ," ജയദേവൻ പറഞ്ഞു. "I didn't win this case. Madhav lost it. അവന്റെ അഹങ്കാരം കൊണ്ട് മാത്രം അവൻ എനിക്ക് വിട്ടുതന്ന ചില തുമ്പുകൾ. This promotion... this is a gift from the man I just arrested. It feels like charity, sir. അവന്റെ ഔദാര്യം... അതണിഞ്ഞു നടക്കാൻ എനിക്ക് കഴിയില്ല!" ​"Enough!" സക്കറിയ മേശപ്പുറത്ത് ആഞ്ഞടിച്ചു. "നീ കരുതുന്നുണ്ടോ നീ മാത്രമാണ് ഇത് അറിഞ്ഞതെന്ന്? The CM knows. I know! മാധവ് ഒരു പ്രേതമായിരുന്നു. അവനെ വേട്ടയാടാൻ ഈ ഡിപ്പാർട്ട്‌മെന്റിൽ നിനക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ! That’s not luck, Jayadevan. That's skill! Damn good skill!" ​ജയദേവൻ ഒരു നിമിഷം നിശബ്ദനായി. അവന്റെ കണ്ണുകൾ നിലത്തേക്ക് താഴ്ന്നു. ​"അത് മാത്രമായിരുന്നെങ്കിൽ ഞാൻ സഹിക്കുമായിരുന്നു, സർ. പക്ഷെ എന്റെ ജീവിതം... എന്റെ ഫാമിലി..." അവന്റെ ശബ്ദം ഇടറി. "This uniform... it cost me everything. എന്റെ മകളെയും ഭാര്യയേയും എനിക്ക് നഷ്ടപ്പെട്ടു." ​സക്കറിയ നിശബ്ദനായി നിന്നു…. ​"പക്ഷെ ഇന്നലെ..." ജയദേവൻ തലയുയർത്തി. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. "ആ കല്ലേറ് കൊണ്ട്, തല പൊട്ടി ചോരയൊലിച്ച്, ലോകം മുഴുവൻ ഞാൻ സസ്പെൻഷനിലാണെന്ന് അറിഞ്ഞ ആ നിമിഷം... എനിക്ക് ഒരു ആപത്ത് വന്നപ്പോൾ... അവൾ ഓടി വന്നു സർ. പാർവതി. അവൾക്ക് ഒരാവശ്യം വന്നാൽ... എന്റെ മോൾക്ക് ഒരാവശ്യം വന്നാൽ... ഓടിച്ചെല്ലാൻ കഴിയാത്ത ദൂരത്തിലാണ് ഞാനിപ്പോ." ​"This uniform... it's keeping me away from them. I'm done, sir. എനിക്ക് പോണം." ​സക്കറിയ ഒരു നിമിഷം അവനെത്തന്നെ നോക്കി നിന്നു. അയാളുടെ ദേഷ്യം അലിഞ്ഞുപോയിരുന്നു. അയാൾ ആ രാജിക്കത്ത് കയ്യിലെടുത്തു... എന്നിട്ട് അത് കീറി വേസ്റ്റ് ബിന്നിലേക്കിട്ടു. ​"സാർ...!" ​"I am rejecting your resignation," സക്കറിയ പറഞ്ഞു. "But... I am sanctioning you an indefinite leave. ഒരു ലോങ്ങ് ലീവ്. പോ, പോയി നിന്റെ തല തണുപ്പിക്ക്. Go... be a father. Be a husband." ​സക്കറിയ തിരിഞ്ഞ് ജനലിനടുത്തേക്ക് നടന്നു. ​"പക്ഷെ ഒന്നോർത്തോ. എനിക്ക്... ഈ ഡിപ്പാർട്ട്‌മെന്റിന്... നിന്നെപ്പോലെ ഒരുത്തനെ വീണ്ടും ആവശ്യം വരും." ​അയാൾ തിരിഞ്ഞ് ജയദേവനെ നോക്കി. ​"When this city needs a hunter again, I will call. And you will come back." ​ജയദേവന്റെ കണ്ണുകളിൽ ആശ്വാസത്തിന്റെ ഒരു നനവ് പടർന്നു. അവൻ ഒരു നിമിഷം അവിടെ നിന്നു. പിന്നെ, കാലുകൾ ചേർത്തടിച്ച്, ആ മുറിയിൽ തന്റെ അവസാനത്തെ, ഏറ്റവും മികച്ച സല്യൂട്ട് നൽകി. ​"Yes സർ!" ​സക്കറിയ ഒരു സുഹൃത്തിനെപ്പോലെ തലകുലുക്കി. "Go, come back soon…!!” ​ജയദേവൻ തിരിഞ്ഞു, ആ മുറിക്ക് പുറത്തേക്ക് നടന്നു. ​ആ ഓഫീസിന്റെ കനത്ത വാതിൽ തുറന്ന്, വെളിച്ചമുള്ള ഇടനാഴിയിലേക്ക് ഇറങ്ങുമ്പോൾ... അത് തന്റെ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുനടത്തം കൂടിയായിരുന്നു. അവസാനിച്ചു... ✍️✍️ബിനു. #📔 കഥ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
പാർട്ട്‌,, 09 . "നിന്നെ സസ്പെൻഡ് ചെയ്തതല്ലേ, ജയദേവൻ? ഈ യൂണിഫോം ഇട്ട് ചോദ്യം ചെയ്യാൻ നിനക്ക് എന്ത് അധികാരമാണുള്ളത്?" രുദ്രൻ ജയദേവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു….. ​അരികിൽ ഗായത്രിയും ധൈര്യം വീണ്ടെടുത്തു. "ഞാൻ എന്റെ വക്കീലിനോട് മാത്രമേ സംസാരിക്കൂ. You can't force us." ​ജയദേവൻ ചിരിച്ചില്ല. അയാൾ മേശപ്പുറത്തിരുന്ന ഫയൽ തുറന്നു. അതിൽ നിന്ന് രണ്ട് ഫോട്ടോകൾ എടുത്ത് മേശപ്പുറത്തേക്ക് സ്ലൈഡ് ചെയ്തു. ​"അധികാരം... അതവിടെ നിൽക്കട്ടെ," ജയദേവന്റെ ശബ്ദം തണുത്തുറഞ്ഞിരുന്നു. "വക്കീൽ വരും. അതിനുമുൻപ്, എനിക്കൊരു കഥ കേൾക്കണം." ​അയാൾ ഗായത്രിയെ നോക്കി. "ഗായത്രി. ആദർശ് നിന്നെ ഒഴിവാക്കി. അഞ്ജലിയെ വിവാഹം കഴിക്കാൻ വേണ്ടി. മറ്റൊരു ജീവിതത്തിന് വേണ്ടി." ​എന്നിട്ട് രുദ്രനെ നോക്കി. "രുദ്രൻ, അഞ്ജലിയും നിന്നെ ചതിച്ചു. ആദർശിന്റെ പണത്തിനുവേണ്ടി. അങ്ങനെ, ബാംഗ്ലൂരിൽ വെച്ച്, വഞ്ചിക്കപ്പെട്ട നിങ്ങൾ രണ്ടുപേരും കണ്ടുമുട്ടി. ഒരുമിച്ച്... ഒരു പ്ലാൻ ഉണ്ടാക്കി. അല്ലേ?" ജയദേവൻ ചോദിച്ചു. ​"പ്രതികാരം," രുദ്രൻ പല്ലിറുമ്മി. "അതെ. അവർ അത് അർഹിച്ചിരുന്നു. അതിനെന്താ?" ​"അതിനെന്താ?" ജയദേവൻ ഒരു നിമിഷം നിർത്തി. പിന്നെ അയാൾ എഴുന്നേറ്റു. ​"പ്രതികാരം കൊള്ളാം. പക്ഷെ, നിങ്ങൾ ചെയ്തത് വെറും പ്രതികാരമല്ല. അതൊരു 'പെർഫെക്റ്റ് മർഡർ' ആയിരുന്നു. നിങ്ങളുടെ പ്ലാൻ... ഗംഭീരമായിരുന്നു.” “താങ്ക്സ്…!!” രുദ്രൻ ചിരിച്ചു. "അപ്പോൾ... ഏതാണ് സാറേ ശരിക്കുള്ള വാർത്ത? DySP ജയദേവൻ? അതോ... ഇന്നലെ ഞങ്ങൾ ടിവിയിൽ കണ്ട, സസ്പെൻഡ് ചെയ്യപ്പെട്ട SI ജയദേവനോ?" രുദ്രൻ ഗായത്രിയെ നോക്കി കണ്ണിറുക്കി. "ഏതായാലും, തലയിലെ കെട്ട് ഗംഭീരമായിട്ടുണ്ട്." ഗായത്രിയുടെ ചുണ്ടിലൊരു ചിരി വിടർന്നു. ജയദേവൻ ഫയലിൽ നിന്ന് കണ്ണെടുത്തില്ല. അയാളുടെ ശാന്തത രുദ്രനെ അലോസരപ്പെടുത്തി. "രുദ്രൻ. ഗായത്രി," ജയദേവന്റെ ശബ്ദം ശാന്തമായിരുന്നു. "Let's start." അയാൾ ഫയൽ അടച്ചു. "ബാംഗ്ലൂർ, വിപ്രോ. 'അമാര'സ്' ചോക്ലേറ്റ്. ബാച്ച് നമ്പർ BN-451. അലൻ എന്ന 'scapegoat'. വ്യാജ സിമ്മുകൾ. എയർപോർട്ട് ഡൈവേർഷൻ. നിങ്ങളുടെ ആ 'കുക്കിംഗ് ലാബ്'. സയനൈഡ്. വെൽവെറ്റ് ബോക്സ്… പാലയിലെ സീക്രട്ട് ഗാർഡൻ…!!” ജയദേവൻ ഓരോ വാക്കുകളും ഒരു കല്ലെടുത്ത് മേശപ്പുറത്ത് വെക്കുന്നതുപോലെ പറഞ്ഞു. രുദ്രന്റെയും ഗായത്രിയുടെയും മുഖത്തെ ചിരി മാഞ്ഞു. "A brilliant plan," ജയദേവൻ പറഞ്ഞു. "Almost perfect. എന്റെ അഭിനന്ദനങ്ങൾ." "So you admit it," രുദ്രൻ അഹങ്കാരത്തോടെ പറഞ്ഞു. "ഞങ്ങൾ ബുദ്ധിശാലികളായിരുന്നു." "ആയിരുന്നു," ജയദേവൻ സമ്മതിച്ചു. "പക്ഷെ നിങ്ങൾ ഇപ്പോൾ എവിടെയാണ്. ഞാൻ ഇവിടെയും. So... ആരാണ് കൂടുതൽ ബുദ്ധിശാലി?" ആ ചോദ്യത്തിൽ രുദ്രന്റെ മുഖം മുറുകി. "അപ്പോൾ... ആരായിരുന്നു ഈ കളിയുടെ സൂത്രധാരൻ?" ജയദേവൻ ചോദിച്ചു. "ആരുടെ തലയാണ് ഇതിന് പിന്നിൽ? രുദ്രൻ? അതോ ഗായത്രി?" "അതറിഞ്ഞിട്ട് നിനക്കെന്താ?" രുദ്രൻ കയർത്തു. "ഞങ്ങൾ രണ്ടുപേരുമാണ്. അവർ ഞങ്ങളെ ചതിച്ചു. അവർ മരിക്കണമായിരുന്നു." "അതെ," ജയദേവൻ സമ്മതിച്ചു. "അവർ ചതിച്ചു. പക്ഷെ... ആ ചതി ഒരുപോലെയായിരുന്നില്ല." അവൻ തന്റെ പൂർണ്ണ ശ്രദ്ധ ഗായത്രിക്ക് നേരെ തിരിച്ചു. ആ സ്പോട്ട് ലൈറ്റിൽ അവൾ വിയർക്കുന്നത് ജയദേവൻ കണ്ടു. "ഗായത്രീ," അവന്റെ ശബ്ദം മയപ്പെട്ടു. "ആദർശ് നിന്നെ ഉപയോഗിച്ചു. അല്ലേ? നിന്റെ ആവശ്യങ്ങൾക്ക് പണം തന്നു. കറങ്ങാൻ കൊണ്ടുപോയി. ഒരു 'good time' പാർട്ണർ. പക്ഷെ, കല്യാണം കഴിക്കാൻ നേരം... അവന് 'കുടുംബത്തിൽ പിറന്ന' ഒരു പെണ്ണിനെ വേണമായിരുന്നു. അവൻ നിന്നെ വലിച്ചെറിഞ്ഞു. പോരാത്തതിന്, അവൻ തന്ന പണം തിരികെ ചോദിച്ച് ഭീഷണിപ്പെടുത്തി. ഒരു വേശ്യയോട് പെരുമാറുന്നതിനേക്കാൾ മോശമായി..." ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ പല്ലിറുമ്മി. "അതെ," അവൾ പതറി. "ആ പന്ന മോൻ..." അവൾ പിറുപിറുത്തു. "Correct," ജയദേവൻ പറഞ്ഞു. എന്നിട്ട് അതിവേഗം രുദ്രന് നേരെ തിരിഞ്ഞു. "And you, രുദ്രാ," ജയദേവന്റെ ശബ്ദം കനത്തു. "നിന്റെ കഥ അതായിരുന്നില്ല. നിന്റേത് പ്രണയമായിരുന്നു. യഥാർത്ഥ പ്രണയം. നീ അഞ്ജലിയെ പെണ്ണുകണ്ടു. നിന്റെ വീട്ടുകാർക്ക് അവളെ ഇഷ്ടപ്പെട്ടു. അവളുടെ വീട്ടുകാർക്ക് നിന്നെയും. നിങ്ങൾ വിവാഹം സ്വപ്നം കണ്ടു. പക്ഷെ, നിന്റെ കയ്യിൽ പണമില്ലായിരുന്നു. നീ കുറച്ച് സമയം ചോദിച്ചു... പക്ഷെ ആദർശ് എന്ന പണച്ചാക്ക് ആ സമയം തന്നില്ല. അവൻ നിന്റെ ജീവിതം... നിന്റെ ഭാവി... എല്ലാം വിലയ്ക്ക് വാങ്ങി." രുദ്രന്റെ കൈകൾ കസേരയുടെ കൈപ്പിടിയിൽ ഞെരിഞ്ഞമർന്നു. അവന്റെ ശ്വാസം ഭാരമായി, ജയദേവൻ അവന്റെ മുറിവിലാണ് തൊട്ടത്. "അപ്പോൾ, ഇതാണ് സത്യം," ജയദേവൻ കസേരയിൽ നിവർന്നിരുന്നു. "രണ്ടുപേരും ചതിക്കപ്പെട്ടു. പക്ഷെ," അവൻ ഗായത്രിയെ നോക്കി. "നിനക്ക് നഷ്ടപ്പെട്ടത് ഒരു എ.ടി.എം. മെഷീൻ മാത്രമാണ്. രുദ്രനോ? അവന് നഷ്ടപ്പെട്ടത് അവന്റെ ജീവിതമാണ്." "സാർ!" രുദ്രൻ ജയദേവനെ നോക്കി. ആദ്യമായി, ആ കണ്ണുകളിൽ ഒരു നന്ദി പ്രകാശിച്ചു. "അതുകൊണ്ട് ഗായത്രീ," ജയദേവൻ തുടർന്നു. "നിന്റെ ഈ ചെറിയ 'പ്രതികാരത്തിന്' വേണ്ടി, യഥാർത്ഥത്തിൽ സ്നേഹിച്ച, ജീവിതം തകർന്ന ഈ മനുഷ്യനെ നീ എന്തിന് ഉപയോഗിച്ചു?" "What?" ഗായത്രിയും രുദ്രനും ഒരുമിച്ച് ഞെട്ടി. "നീയെന്താ പറയുന്നേ?" രുദ്രൻ ജയദേവന് നേരെ തിരിഞ്ഞു. "ഞാൻ പറഞ്ഞത് മനസ്സിലായില്ലേ?" ജയദേവൻ രുദ്രനോട് പറഞ്ഞു. "ഇവൾ! ഗായത്രി! ഇവളാണ് ഈ പ്ലാനിന്റെ മാസ്റ്റർമൈൻഡ്! അവൾക്ക് ആദർശിനെ കൊല്ലണമായിരുന്നു, അവന്റെ ഭീഷണിയിൽ നിന്ന് രക്ഷപ്പെടണമായിരുന്നു. പക്ഷെ ഒറ്റയ്ക്ക് അത് ചെയ്യാൻ അവൾക്ക് ധൈര്യമില്ലായിരുന്നു. അപ്പോഴാണ് അവൾ നിന്നെ കണ്ടെത്തുന്നത്. അഞ്ജലിയുടെ പേരും പറഞ്ഞ് നിന്റെ പ്രണയത്തെ... നിന്റെ വേദനയെ... അവൾ ആളിക്കത്തിച്ചു! അവൾ നിന്നെ ഒരു ആയുധമാക്കി മാറ്റി!" "അല്ല!" ഗായത്രി അലറി. "രുദ്രാ! ഇയാൾ നുണ പറയുകയാണ്!" "നുണയോ?" ജയദേവൻ രുദ്രനോട് ചോദിച്ചു. "ആ വ്യാജ സിമ്മുകൾ ഉണ്ടാക്കിയത് ആരാണ്? ആ പേടിഎം അക്കൗണ്ട്? ആ എയർപോർട്ട് ഡൈവേർഷൻ? അതെല്ലാം ചെയ്തത് ഇവളുടെ ടെക്നിക്കൽ ബുദ്ധിയാണ്! നീ വെറുമൊരു വിഡ്ഢി! സ്നേഹത്തിന് വേണ്ടി കൊല്ലാൻ നടന്ന ഒരു വിഡ്ഢി! ഇവൾ നിന്നെ ഉപയോഗിച്ച്... ഇപ്പോൾ നിന്നെ ഒറ്റിക്കൊടുത്ത് രക്ഷപ്പെടാൻ നോക്കുന്നു!" "രുദ്രാ!" ഗായത്രി പൊട്ടിക്കരഞ്ഞു. "ഇയാളെ വിശ്വസിക്കരുത്! അത്... അത് നമ്മൾ..." "ഗായത്രീ! Shut your mouth!" രുദ്രൻ അവൾക്ക് നേരെ അലറി. ആ ഒരൊറ്റ അലർച്ചയിൽ ഗായത്രി തകർന്നു. "എന്നെ... എന്നെയാണോടാ നീ നിശബ്ദയാക്കുന്നത്?" അവൾ ജയദേവന് നേരെ തിരിഞ്ഞു. അവളുടെ കണ്ണുകൾ കത്തുകയായിരുന്നു. "അല്ല! അവൻ പറഞ്ഞത് നുണയാണ്! ഞാനല്ല അവനെ കണ്ടുപിടിച്ചത്! അവനാണ്! അവനാണ് എന്നെ ബാംഗ്ലൂരിലെ ആ ബാറിൽ വെച്ച് കണ്ടത്! അവൻ കരയുകയായിരുന്നു! അവന്റെ കാമുകിയെക്കുറിച്ച് പറഞ്ഞുകൊണ്ട്!" രുദ്രൻ സ്തംഭിച്ചിരുന്നു. "ഗായത്രീ!" "ഞാനാണ് അവനോട് പറഞ്ഞത് കരഞ്ഞിട്ട് കാര്യമില്ലെന്ന്!" ഗായത്രി അലറി. "ആദർശ് എന്നെ ഭീഷണിപ്പെടുത്തിയപ്പോൾ, ഞാനാണ് അവനോട് ഒരു വഴി ചോദിച്ചത്! അപ്പോൾ... അപ്പോഴാണ് അവൻ...!" ഗായത്രി ഒരു നിമിഷം നിർത്തി. "അപ്പോഴാണ് അവൻ എന്ത് ചെയ്തത്?" ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "അവനാണ്... അവനാണ് ആ പ്ലാൻ പറഞ്ഞത്!" ഗായത്രി പൊട്ടിക്കരഞ്ഞു. "അവനാണ് പറഞ്ഞത്... 'നമുക്ക് അവരെ കൊല്ലണം. പക്ഷെ, ഒരു കൊലപാതകം പോലെയല്ല. ഒരു കല പോലെ.' അവനാണ് അലന്റെ കാര്യം പറഞ്ഞത്... ആ ചോക്ലേറ്റ്... ആ വെൽവെറ്റ് ബോക്സ്... എല്ലാം! 'നമ്മൾ ജീവിക്കാൻ അവർ സമ്മതിക്കില്ലെങ്കിൽ, അവരെയും ജീവിക്കാൻ നമ്മൾ സമ്മതിക്കരുത്! ഒരു തുമ്പുപോലും അവശേഷിപ്പിക്കാതെ!' എന്ന് പറഞ്ഞത് അവനാണ്! എല്ലാം അവനാണ്!" ആ മുറി നിശ്ചലമായി. കുറ്റസമ്മതം. പൂർണ്ണമായ കുറ്റസമ്മതം. രുദ്രൻ പരാജയപ്പെട്ടവനെപ്പോലെ കസേരയിലേക്ക് തളർന്നിരുന്നു. ജയദേവൻ ഒരു വാക്കുപോലും മിണ്ടിയില്ല. അവൻ കസേരയിൽ നിന്നെഴുന്നേറ്റു. ഇരുട്ടിൽ നിന്നിരുന്ന ബേസിലിനെ നോക്കി. ബേസിൽ എല്ലാം റെക്കോർഡ് ചെയ്തിരുന്നു. ജയദേവൻ ആ ഇരുണ്ട മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു. ഡോർ തുറക്കുന്നതിന് മുൻപ്, അവൻ തിരിഞ്ഞുനിന്ന് രുദ്രനെ നോക്കി. "നീ ഒരു ആർട്ടിസ്റ്റ് തന്നെയായിരുന്നു, രുദ്രാ. പക്ഷെ, നിന്റെ ഈ കല... ഇത് മനസ്സിലാക്കാൻ കഴിയുന്ന ഒരു പോലീസുകാരന്റെ മുന്നിലായിപ്പോയി നിന്റെ കഷ്ടകാലം." രുദ്രൻ അഹങ്കാരത്തോടെ ചിരിച്ചു. "So, you finally figured it out. കളി തീർന്നു." ​"അതെ," ജയദേവൻ പറഞ്ഞു. "കളി തീർന്നു. പക്ഷെ... നിങ്ങളുടെ കളി." ​അയാൾ ഗായത്രിയെ നോക്കി. "ഗായത്രീ, നിനക്ക് രുദ്രനെ എങ്ങനെ അറിയാം?" ​"അത്... ഞങ്ങൾ ബാംഗ്ലൂരിൽ... ഒരു കോഫി ഷോപ്പിൽ," അവൾ പതറി. ​"നുണ," ജയദേവൻ പറഞ്ഞു. "നിങ്ങൾ കണ്ടുമുട്ടിയത് ഒരു ഡാർക്ക് വെബ് ഫോറത്തിലാണ്. 'Revenge Seekers' എന്ന ഗ്രൂപ്പിൽ. നിങ്ങൾ പരസ്പരം കണ്ടിട്ടുപോലുമില്ല. എല്ലാം ഓൺലൈൻ പ്ലാനിംഗ് ആയിരുന്നു. അല്ലേ?" ​ഇരുവരും ഞെട്ടി. ഇത് പോലീസിന്റെ കയ്യിലുള്ള തെളിവുകളിൽ ഉണ്ടായിരുന്നില്ല. ​"നിങ്ങൾ രണ്ടുപേരും ബുദ്ധിശാലികളാണ്," ജയദേവൻ തുടർന്നു. "പക്ഷെ നിങ്ങളുടെ ഈ 'പെർഫെക്റ്റ് പ്ലാനിൽ' ഒരു ചെറിയ പിശകുണ്ട്." ​അയാൾ രുദ്രന് നേരെ തിരിഞ്ഞു. ആ സ്പോട്ട് ലൈറ്റിൽ അവന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. ​"രുദ്രാ... നീ പറഞ്ഞത് പച്ചക്കള്ളമാണ്." ​രുദ്രന്റെ മുഖത്തെ ചിരി മാഞ്ഞു. ​"നീ അഞ്ജലിയെ പ്രണയിച്ചിട്ടില്ല," ജയദേവൻ പതുക്കെ പറഞ്ഞു. "അഞ്ജലിക്ക് നിന്നെ അറിയുക പോലുമില്ല." ​"What?!" ഗായത്രി അവിശ്വസനീയതയോടെ രുദ്രനെ നോക്കി. ​"നുണ പറയരുത്!" രുദ്രൻ അലറി. "അവൾ എന്റെ..." ​"അല്ല!" ജയദേവൻ മേശപ്പുറത്ത് ആഞ്ഞടിച്ചു. "ഞങ്ങൾ അഞ്ജലിയുടെ പഴയ ഫോൺ, അവളുടെ ലാപ്ടോപ്പ്, അവളുടെ ഡയറികൾ... എല്ലാം കീറിമുറിച്ച് പരിശോധിച്ചു. അതിൽ രുദ്രൻ എന്നൊരു കാമുകൻ ഉണ്ടായിരുന്നു. പക്ഷെ അത് എന്റെ മുന്നിൽ ഇരിക്കുന്ന ഈ രുദ്രൻ അല്ല…..!! ഈ രുദ്രനുമായി അഞ്‌ജലിക്ക് ജീവിതത്തിൽ എവിടെയും ഒരു ബന്ധവുമില്ല…!!” ​ഗായത്രിയുടെ ശ്വാസം നിലച്ചു. ​"നീ ആരാണ്?" ജയദേവൻ രുദ്രന് നേരെ അലറി. "'രുദ്രൻ' എന്നത് നിന്റെ യഥാർത്ഥ പേരല്ല. അതൊരു ഫേക്ക് ഐഡിയാണ്. നീ അഞ്ജലിയുടെ കാമുകനല്ലെങ്കിൽ... പിന്നെ എന്തിനാണ് ഈ നാടകം കളിച്ചത്?" ​ജയദേവൻ ഗായത്രിക്ക് നേരെ തിരിഞ്ഞു. ​"ഗായത്രീ, നീ ചതിക്കപ്പെട്ടു! ഇവൻ ആദർശിന്റെ കാമുകിയായിരുന്ന നിന്നെ കണ്ടെത്തി. നിന്റെ പ്രതികാരദാഹം മനസ്സിലാക്കി. എന്നിട്ട്, നിന്റെ വിശ്വാസം നേടാൻ, ഇവൻ അഞ്ജലിയുടെ 'വ്യാജ കാമുകനായി' അഭിനയിച്ചു! ഇവൻ നിന്നെക്കൊണ്ട് ഈ കൊലപാതകം ചെയ്യിക്കുകയായിരുന്നു!" ​"അല്ല... അല്ല..." ഗായത്രി പൊട്ടിക്കരഞ്ഞു. "രുദ്രാ... പറ... ഇത് സത്യമല്ലെന്ന് പറ!" ​രുദ്രൻ നിശബ്ദനായിരുന്നു. അവന്റെ എല്ലാ അഹങ്കാരവും തകർന്നിരുന്നു. ​"ഇനി പറയ്," ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "നീ ആരാണ്? ആദർശിനോടും അഞ്ജലിയോടും നിനക്ക് എന്ത് പകയാണ് ഉണ്ടായിരുന്നത്? എന്തിനാണ് നീ ഗായത്രിയെയും അലനെയും ഒരുപോലെ കരുക്കളാക്കിയത്?" ​"നീ വെറുമൊരു പ്രണയപ്പകയുടെ ഇരയല്ല. നീയാണ് ഈ കളിയുടെ മാസ്റ്റർമൈൻഡ്." ​രുദ്രൻ നിശബ്ദത ഭേദിച്ചു. അവൻ പതുക്കെ തലയുയർത്തി. ​അവന്റെ മുഖത്ത് ഭയമായിരുന്നില്ല. പരാജയപ്പെട്ടവന്റെ നിസ്സംഗതയായിരുന്നു. അവൻ ജയദേവനെ നോക്കി. ​"നീ ജയിച്ചു, ജയദേവൻ. അതെ, ഞാൻ അഞ്ജലിയുടെ കാമുകനായിരുന്നില്ല." ​"പിന്നെ എന്തിന്?" ​"കാരണം," രുദ്രൻ ചിരിച്ചു. അതൊരു ഭ്രാന്തമായ ചിരിയായിരുന്നു. "എനിക്ക് ആദർശിനെ കൊല്ലണമായിരുന്നു. പക്ഷെ, അത് മാത്രം പോരായിരുന്നു. എനിക്കവനെ മാനസികമായി തകർക്കണമായിരുന്നു. അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം... അവന്റെ ആദ്യരാത്രി... അവൻ ഏറ്റവും വിശ്വസിക്കുന്ന, സ്നേഹിക്കുന്ന പെണ്ണിന്റെ കൈകൊണ്ട് തന്നെ അവന് വിഷം കൊടുത്ത് കൊല്ലണം. അതാണ് എന്റെ പ്രതികാരം." ​ഗായത്രി സ്തംഭിച്ചിരിക്കുകയായിരുന്നു. ​"നീ... നീ ആരാണ്...?" ജയദേവൻ ചോദിച്ചു. ​രുദ്രൻ ജയദേവന്റെ കണ്ണുകളിലേക്ക് നോക്കി. ​"നീ അഞ്ജലിയുടെ ഡയറി വായിച്ചെന്നല്ലേ പറഞ്ഞത്? അതിൽ ‘രുദ്രൻ’ എന്നൊരു പേര് കണ്ടു. പക്ഷെ, നീ ആ ഡയറി മുഴുവൻ വായിച്ചില്ല." ​അവൻ ഒരു നിമിഷം നിർത്തി. ​"ആദർശിന് ഒരു അനിയൻ മാത്രമല്ല ഉണ്ടായിരുന്നത്, ജയദേവൻ. അവനൊരു ചേട്ടൻ കൂടിയുണ്ടായിരുന്നു. ആദർശിന്റെ നിഴലിൽ, ആരുടെയും ശ്രദ്ധ കിട്ടാതെ വളർന്ന, അവന്റെ അഹങ്കാരം കൊണ്ട് ബിസിനസ്സിൽ നിന്ന് പുറത്താക്കപ്പെട്ട, സ്വന്തം അച്ഛന്റെ സ്വത്തിൽ നിന്ന് ഒരു നയാപൈസ കിട്ടാതെ പോയ ഒരു മൂത്ത മകൻ." ​ജയദേവന്റെ കൈകൾ അറിയാതെ മേശയിൽ മുറുകി. ​"അവന്റെ പേര്... എന്റെ പേര്..." രുദ്രൻ പറഞ്ഞു. "അത് 'രുദ്രൻ' എന്നല്ല." ​"അത്... 'മാധവ്' എന്നാണ്." ​അവൻ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് നോക്കി. "ആദർശിന്റെ സ്വന്തം ചേട്ടൻ." ​ആ മുറിയിൽ സമ്പൂർണ്ണ നിശബ്ദത തളംകെട്ടി. ബേസിലിന്റെ കയ്യിൽ നിന്ന് പേന നിലത്തുവീണു. ​"നീ... നീ ആദർശിന്റെ..." ജയദേവൻ അവിശ്വസനീയതയോടെ പറഞ്ഞു. ​"അതെ," മാധവ് പറഞ്ഞു. "അവന്റെ അച്ഛന്റെ ആദ്യ ഭാര്യയിലെ മകൻ. ആരും അറിയാത്ത രഹസ്യം. ഗായത്രിയെ ഞാൻ കണ്ടെത്തി, പണം വാഗ്ദാനം ചെയ്തു. അലനെ ഞാൻ കരുവാക്കി. എല്ലാം... എല്ലാം അവന്റെ അന്ത്യം ഇങ്ങനെയായിരിക്കാൻ വേണ്ടി മാത്രമായിരുന്നു. അവന്റെ കല്യാണ രാത്രിയിൽ, അവന്റെ വധുവിന്റെ കൈകൊണ്ട് തന്നെ.” ജയദേവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു. അയാൾ ആ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് നോക്കി. പിന്നെ... പതുക്കെ... ​അവൻ ചിരിക്കാൻ തുടങ്ങി. ​അതൊരു സാധാരണ ചിരിയായിരുന്നില്ല. ക്ഷീണിച്ച, എന്നാൽ എല്ലാം മനസ്സിലാക്കിയ ഒരുവന്റെ തണുത്ത ചിരി. ​മാധവിന്റെ മുഖത്തെ അഹങ്കാരം ഒരു നിമിഷം സംശയത്തിന് വഴിമാറി. "നീ... നീയെന്തിനാ ചിരിക്കുന്നത്?" ​ജയദേവൻ ചിരി നിർത്തി. അവൻ മുറിയുടെ മൂലയിൽ, ഇരുട്ടിൽ വെച്ചിരുന്ന മറ്റൊരു ഫയൽ കയ്യിലെടുത്തു. അവൻ അത് തിരികെ വന്ന് സ്റ്റീൽ മേശപ്പുറത്ത്, ആ സ്പോട്ട് ലൈറ്റിന് താഴേക്ക് വലിച്ചെറിഞ്ഞു. ​"നീ ഒരു ഗംഭീര കഥ പറഞ്ഞു, മാധവ്," ജയദേവൻ പറഞ്ഞു. "പക്ഷെ, നീ ആ കഥ തുടങ്ങാൻ ഒരുപാട് വൈകിപ്പോയി." ​അവൻ ആ ഫയൽ തുറന്നു. അതിലെ ആദ്യത്തെ പേജ് മാധവിന് നേരെ തിരിച്ചു. അതൊരു പഴയ ഫോട്ടോയായിരുന്നു. ആദർശിന്റെ അച്ഛന്റെയും, മറ്റൊരു സ്ത്രീയുടെയും, അവർക്കിടയിൽ നിൽക്കുന്ന ഒരു കൗമാരക്കാരന്റെയും. ​"മാധവ്. ജനനം 1988," ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "പിതാവ്: സച്ചിദാനന്ദൻ. മാതാവ്: മാധവിയമ്മാൾ, പഠനം ഊട്ടിയിൽ. 2015-ൽ ബാംഗ്ലൂരിലേക്ക് മാറി. ഒരു ടെക് കമ്പനി തുടങ്ങി... പക്ഷെ അത് പൂട്ടിപ്പോയി. കാരണം, നിന്റെ അച്ഛൻ, ആദർശിന്റെ അച്ഛൻ, ഫണ്ടിംഗ് പിൻവലിച്ചു." ​മാധവിന്റെ കണ്ണുകൾ അവിശ്വസനീയതയോടെ വിടർന്നു. അവന്റെ അഹങ്കാരം ഒരു നിമിഷം കൊണ്ട് തകർന്നു. ​"നീ... നിനക്കിതെങ്ങനെ...?" ​"നീ കരുതിയോ എനിക്കിതൊന്നും അറിയില്ലായിരുന്നെന്ന്?" "നീ എറിഞ്ഞുതന്ന 'രുദ്രൻ', 'ഗായത്രി' എന്ന എല്ലിൻ കഷണങ്ങൾക്ക് പിന്നാലെ മാത്രം ഓടുന്ന ഒരു വിഡ്ഢിയാണ് ഞാനെന്ന് നീ കരുതി അല്ലെ…!!” ​ജയദേവൻ മേശയിൽ ആഞ്ഞടിച്ചു. ​"നിന്റെ പ്ലാൻ പെർഫെക്റ്റ് ആയിരുന്നു, മാധവ്! അത് അത്ര പെർഫെക്റ്റ് ആയതുകൊണ്ട് തന്നെയാണ് എനിക്ക് സംശയം തോന്നിയത്! ഇതൊരു സാധാരണ പ്രണയപ്പകയല്ല. ഇതൊരു പ്രൊഫഷണൽ ഹിറ്റ് ആണ്. അതിവിദഗ്ദ്ധമായി പ്ലാൻ ചെയ്ത ഒന്ന്. ഒരു സാധാരണ കാമുകന് ഇത് കഴിയില്ല!. ​അവൻ ഗായത്രിക്ക് നേരെ വിരൽ ചൂണ്ടി. "അതുകൊണ്ട്, ഞങ്ങൾ ഇവളുടെ പിന്നാലെ മാത്രം പോയില്ല." ​അവൻ മാധവിന് നേരെ തിരിഞ്ഞു. "ഞങ്ങൾ ആദർശിന്റെ ശത്രുക്കളെ തിരഞ്ഞു. അവന്റെ ബിസിനസ്സ്... അവന്റെ കുടുംബം... അവന്റെ ഭൂതകാലം... എല്ലാം ഞങ്ങൾ അരിച്ചുപെറുക്കി. അപ്പോഴാണ് ഞങ്ങൾ നിന്നെ കണ്ടെത്തിയത്." ​ജയദേവൻ ആ ഫോട്ടോയിൽ വിരലമർത്തി. ​"ആരും അറിയാത്ത, ആരും സംസാരിക്കാത്ത ആ Blank son. ആ മൂത്ത മകൻ!" ​"നീ 'രുദ്രൻ' എന്ന പേരിൽ ഒളിച്ചിരിക്കുമ്പോൾ, ഞാൻ 'മാധവ്' എന്ന നിന്റെ യഥാർത്ഥ പേരിന് പിന്നാലെയായിരുന്നു. നീയാണ് ഗായത്രിയെ കണ്ടെത്തിയത്. നീയാണ് അലന്റെ ബലഹീനത മുതലെടുത്തത്. നീയാണ് ഈ കളി മുഴുവൻ നിയന്ത്രിച്ചത്." ​ജയദേവൻ അവന്റെ മുഖത്തേക്ക് കുനിഞ്ഞു. നെറ്റിയിലെ ബാൻഡേജിൽ നിന്ന് ഒരു തുള്ളി വിയർപ്പ് മേശപ്പുറത്തേക്ക് ഇറ്റുവീണു. ​"നീയിപ്പോൾ കുറ്റം സമ്മതിക്കുകയല്ല ചെയ്തത്, മാധവ്." ജയദേവന്റെ ശബ്ദം ഒരു മന്ത്രം പോലെ താഴ്ന്നു. ​"എനിക്ക് നേരത്തെ അറിയാമായിരുന്ന ഒരു സത്യം... നീയിപ്പോൾ ഉറപ്പിക്കുക മാത്രമാണ് ചെയ്തത്." ​ആ മുറിയിൽ സമ്പൂർണ്ണ നിശബ്ദത. മാധവ് എന്ന 'മാസ്റ്റർമൈൻഡ്', ജയദേവൻ എന്ന പോലീസുകാരന് മുന്നിൽ ആദ്യമായി പതറി. ​"ഒരൊറ്റ ചോദ്യം കൂടി, മാധവ്," ജയദേവന്റെ ശബ്ദം താഴ്ന്നു. "എന്തിനാണ് ഇത്രയും ക്രൂരമായി? സ്വന്തം സഹോദരനെ... അവന്റെ വിവാഹ രാത്രിയിൽ തന്നെ…? എന്താണ് അവൻ നിന്നോട് ചെയ്തത്?" ​ആ ചോദ്യം മാധവിനെ തളർത്തി. അവൻ ഒരു നിമിഷം കണ്ണുകളടച്ചു. അവന്റെ അഹങ്കാരമെല്ലാം ഒരു ചില്ലുപാത്രം പോലെ തകർന്നുവീണു. ​"സഹോദരനോ?" ​അവൻ ചിരിച്ചു. അതൊരു ഭ്രാന്തൻ ചിരിയായിരുന്നില്ല. അതിൽ ഒരു ജന്മത്തിന്റെ മുഴുവൻ വേദനയും ഉണ്ടായിരുന്നു. ​"അവനെന്റെ സഹോദരനായിരുന്നില്ല, ജയദേവാ... അവൻ എന്റെ അന്തകനായിരുന്നു." ​അവൻ ആ ചോദ്യം ചെയ്യൽ മുറിയിലെ കസേരയിലേക്ക് തളർന്നിരുന്നു. ​"നിനക്കറിയോ എന്റെ ബാല്യം?" മാധവ് ദൂരേക്ക് നോക്കി സംസാരിച്ചുതുടങ്ങി. ആ മുറി പെട്ടെന്ന് ഒരു കോടതിമുറി പോലെ നിശബ്ദമായി. ​"എന്റെ ഓർമ്മ തുടങ്ങുന്നത് ഊട്ടിയിലെ ഒരു വലിയ ബംഗ്ലാവിലാണ്. 'ഗ്ലെൻവ്യൂ എസ്റ്റേറ്റ്'. പുറംലോകത്തിന് അതൊരു ഗസ്റ്റ് ഹൗസ് മാത്രം. എനിക്ക്... അതൊരു സ്വർണ്ണക്കൂടായിരുന്നു. ആരും അറിയാത്ത, ആർക്കും വേണ്ടാത്ത ഒരു രാജകുമാരൻ. ഞാൻ... 'അയാളുടെ' ആദ്യഭാര്യയിലെ മകൻ… ​"എല്ലാ മാസവും ഒന്നാം തീയതി അയാൾ വരും. വിലകൂടിയ കളിപ്പാട്ടങ്ങൾ... മുന്തിയ ചോക്ലേറ്റുകൾ... എല്ലാം തരും. പക്ഷെ ഒന്നുറക്കെ, 'അച്ഛാ' എന്ന് വിളിക്കാൻ എനിക്ക് അനുവാദമില്ലായിരുന്നു. കാരണം, ഞാൻ 'രഹസ്യമായിരുന്നു'." ​"എന്റെ അമ്മ... അവർ സുന്ദരിയായിരുന്നു. പക്ഷെ, ആരും വരാത്ത ആ ബംഗ്ലാവിൽ, പുറംലോകം കാണാതെ, ഭർത്താവിന്റെ പേര് പറയാൻ അവകാശമില്ലാതെ, അവർ പതിയെപ്പതിയെ... ഇല്ലാതാവുകയായിരുന്നു. അതൊരു ഒറ്റപ്പെട്ട ബാല്യമായിരുന്നു." ​"എന്റെ അഞ്ചാമത്തെ വയസ്സിലാണ് ആദർശ് ജനിക്കുന്നത്. 'അയാളുടെ' നിയമപരമായ മകൻ. പത്രങ്ങളിലെല്ലാം അവന്റെ ചിരിക്കുന്ന ഫോട്ടോ വന്നു. 'കോടീശ്വരന്റെ അവകാശി'. അന്ന് രാത്രി ആദ്യമായി എന്റെ അമ്മ അയാളോട് വഴക്കിട്ടു. എനിക്കും ആ പേര് വേണം... എനിക്കും ആ സ്ഥാനം വേണം..." ​മാധവിന്റെ കണ്ണുകൾ ചുവന്നു. ​"അയാൾ അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ ഒരു വാക്കുണ്ട്... 'അവൻ എന്റെ മകനാണ്. നീയോ... നീ എന്റെയൊരു തെറ്റാണ്. തെറ്റിന് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും. അതാണ് നീയും അവനും.'" ​"അതായിരുന്നു എന്റെ അമ്മയുടെ നരകയാതനയുടെ തുടക്കം. അവർക്ക് ഭ്രാന്തായിരുന്നില്ല, ജയദേവാ. അവർക്ക് സ്‌നേഹം കിട്ടിയില്ല. അവർ ആ മുറിക്കുള്ളിൽ കിടന്ന് അലറി... കരഞ്ഞു... അവസാനം അവർ മരുന്നുകളിൽ അഭയം തേടി." ​"എന്റെ പത്താമത്തെ വയസ്സിൽ, അയാൾ അവരെ ഊട്ടിയിലെ ഒരു ഭ്രാന്താശുപത്രിയിലാക്കി. എന്നെ ബാംഗ്ലൂരിലെ ഏറ്റവും വിലകൂടിയ ബോർഡിംഗ് സ്കൂളിലേക്കും അയച്ചു. പണം... അതെന്റെ അക്കൗണ്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. പക്ഷെ, പേരിന്റെ സ്ഥാനത്ത് അപ്പോഴും ആ നീചന്റെ പേരുണ്ടായിരുന്നില്ല." ​"പിന്നീട് ഞാൻ കേൾക്കുന്നത് ആദർശിന്റെ വളർച്ചയാണ്. അച്ഛന്റെ സ്നേഹം... ബിസിനസ്സിലെ പങ്കാളിത്തം... എല്ലാം. ഞാൻ ബിസിനസ്സ് തുടങ്ങാൻ പണം ചോദിച്ചപ്പോൾ അയാൾ തന്നു. പക്ഷെ, ഞാൻ ആദർശിനേക്കാൾ വളരുമെന്ന് കണ്ടപ്പോൾ, അയാൾ എന്റെ ഫണ്ടിംഗ് നിർത്തി. എന്നെ വീണ്ടും പൂജ്യമാക്കി." ​അവൻ ജയദേവന്റെ കണ്ണുകളിലേക്ക് നോക്കി. ​"അവസാനമായി ഞാൻ അവനെ കണ്ടു. ആദർശിനെ. അഞ്ജലിയുമായുള്ള അവന്റെ വിവാഹനിശ്ചയത്തിന് ഒരാഴ്ച മുൻപ്. ഞാൻ അവന്റെ ഓഫീസിൽ പോയി. ഒരൊറ്റ കാര്യം ചോദിക്കാൻ. എന്റെ അമ്മ ഇപ്പോഴും ആ ഇരുട്ടുമുറിയിലുണ്ട്. അവരെ മോചിപ്പിക്കാൻ... അവരെ എനിക്ക് തിരിച്ചുതരാൻ." ​"അവൻ എന്നെ നോക്കി ചിരിച്ചു. അവനറിയില്ലായിരുന്നു ഞാൻ അവന്റെ ചേട്ടനാണെന്ന്. അവൻ അവന്റെ അച്ഛൻ എന്നോട് പറഞ്ഞ അതേ വാക്ക് ആവർത്തിച്ചു." ​'You are a mistake. My father's mistake.' ​"അന്ന്," മാധവ് ശ്വാസമെടുക്കാൻ പാടുപെട്ടു. "അന്ന് ഞാൻ തീരുമാനിച്ചു. ഈ 'തെറ്റ്' നിങ്ങളെ എല്ലാവരെയും തിരുത്തും." ​"എന്റെ അമ്മയുടെ താലി അറുത്ത ആ കുടുംബത്തെ ഞാൻ ഇല്ലാതാക്കും. എന്റെ അച്ഛൻ ഏറ്റവും കൂടുതൽ സ്നേഹിച്ച, അവന്റെ അഹങ്കാരമായ ആദർശിൽ നിന്ന് തന്നെ ഞാൻ തുടങ്ങി. അവന്റെ ഏറ്റവും സന്തോഷമുള്ള രാത്രി... അവന്റെ ആദ്യരാത്രി... അത് അവന്റെ അവസാനത്തെ രാത്രിയാക്കി. അവന്റെ പെണ്ണിനെ കൊണ്ട് തന്നെ അവന് വിഷം കൊടുപ്പിച്ചു!" ​മാധവ് പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ കണ്ണുനീരുണ്ടായിരുന്നു. ​"അതൊരു പ്രതികാരമായിരുന്നില്ല, ജയദേവാ. അതൊരു ശുദ്ധീകരണമായിരുന്നു. ആര് കേട്ടാലും അറച്ചു പോകുന്ന എന്റെ ബാല്യത്തിനുള്ള എന്റെ സ്വന്തം നീതി!" ​ആ മുറിയിൽ നിശബ്ദത തളംകെട്ടി. ബേസിലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ജയദേവൻ ഒരു നിമിഷം ശ്വാസമെടുക്കാൻ മറന്നുപോയി. ​അയാൾ ഒരു ഭീകരനായ കുറ്റവാളിയെ ആയിരുന്നില്ല പിടികൂടിയത്. കാലം വേട്ടയാടി, മുറിവേൽപ്പിച്ചു ഭ്രാന്തനാക്കിയ ഒരു ഇരയെയായിരുന്നു. ​"ബേസിൽ," ജയദേവൻ തിരിഞ്ഞുനോക്കാതെ വിളിച്ചു. "വനിതാ പോലീസിനെ വിളിക്ക്. ഗായത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തു. ആൻഡ്..." ​അവൻ മാധവനെ നോക്കി. "ഇവന് സ്പെഷ്യൽ സെല്ലിലേക്ക് ഒരു സിംഗിൾ റൂം ബുക്ക് ചെയ്തേക്ക്. The rest of his life.” ജയദേവൻ വേഗം അവിടെ നിന്നേഴുന്നേറ്റു, പുറത്തേക്ക് കടക്കുവാൻ ദൃതിയോടെ നടന്നു…. പെട്ടെന്ന്, പിന്നിൽ നിന്ന് ഒരു നീട്ടിയ വിസിലടി കേട്ടു. ജയദേവൻ വാതിൽക്കൽ നിശ്ചലനായി. ​"ഐവ... എന്താ സാറേ, കഥ തീർന്നോ…? നിന്റെ സ്ക്രിപ്റ്റ് ഇവിടെ വരെ ഉണ്ടായിരുന്നുള്ളൂല്ലേ….…. പക്ഷെ എന്റെ കഥ ഞാൻ അവസാനിപ്പിച്ചിട്ടില്ല, ജയദേവാ….. നീ എനിക്ക് പറ്റിയ ഒരു നായകനേയല്ല, ഇത് വില്ലന്റെ കഥയാടാ DySP സാറേ…!!” ലേശം ഉളുപ്പുണ്ടെങ്കിൽ കാക്കിയൂരി കളഞ്ഞിട്ട്, തെണ്ടി തിന്നെടാ… തുഫ്…..!” തുടരും.. ✍️✍️ബിനു. #✍ തുടർക്കഥ
#😥 വിരഹം കവിതകൾ #❤️ പ്രണയ കവിതകൾ
😥 വിരഹം കവിതകൾ - ~oNసlo Mgiso సక్క Nolr &6ھ3(&60p023 emwunte "| mlyUJ৬o mle2QULo ~oNసlo Mgiso సక్క Nolr &6ھ3(&60p023 emwunte "| mlyUJ৬o mle2QULo - ShareChat
പാർട്ട്‌, 08 ബ്ലാക്ക് സ്കോർപിയോ ഒരു കൊടുങ്കാറ്റുപോലെ ഹൈവേയിലൂടെ പാഞ്ഞു. ജയദേവന്റെ തലയിലെ മുറിവ് ഒരു താൽക്കാലിക ബാൻഡേജ് കൊണ്ട് മറച്ചിട്ടുണ്ട്, പക്ഷെ അതിലൂടെ രക്തം കിനിഞ്ഞു തുടങ്ങിയിരുന്നു. ​"സാർ... ലൊക്കേഷൻ കിട്ടി!" ബേസിൽ ലാപ്ടോപ്പിൽ നിന്ന് തലയുയർത്തി, ഇത് കോട്ടയം ജില്ലയാണ്... പാലാ-കാഞ്ഞിരപ്പള്ളി റൂട്ടിൽ, മീനച്ചിലാറിന്റെ തീരത്ത്!" ************ ​സമയം: വൈകുന്നേരം 6:15. സ്ഥലം: കാഞ്ഞിരപ്പള്ളി-പാലാ റൂട്ടിലെ ഒരു ഒറ്റപ്പെട്ട എസ്റ്റേറ്റ് ബംഗ്ലാവ്. ​സൂര്യൻ റബ്ബർ മരങ്ങൾക്കിടയിലേക്ക് താഴ്ന്നുകഴിഞ്ഞിരുന്നു. നേരം ഇരുട്ടിത്തുടങ്ങി. ഇലകൾക്കിടയിലൂടെ വീശുന്ന കാറ്റിന്റെ ശബ്ദവും, ദൂരെ മീനച്ചിലാർ ഒഴുകുന്നതിന്റെ നേർത്ത ഇരമ്പലും അല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ​"സാർ... അതാണ്," ബേസിൽ ശബ്ദം താഴ്ത്തി. ​സ്കോർപിയോയുടെ വെളിച്ചം അണച്ച്, അവർ ആ ബംഗ്ലാവിലേക്ക് തിരിയുന്ന ഭാഗത്ത് വണ്ടി ഒതുക്കി. ​'സീക്രട്ട് ഗാർഡൻ.' വലതു ഭാഗത്തേക്ക് ഒരു ആരോ മാർക്കുമായുള്ള ഒരു ചെറിയ ബോർഡ് റോഡിന് വശത്തായി വച്ചിട്ടുണ്ടായിരുന്നു. ​പഴയ, ഒറ്റപ്പെട്ട ഒരു എസ്റ്റേറ്റ് ബംഗ്ലാവ്. ചുറ്റും ഉയർന്ന കരിങ്കൽ മതിൽ. ഗേറ്റിന് മുന്നിൽ, ഇരുട്ടിൽ, ഒരു ബ്ലാക്ക് ഹ്യുണ്ടായ് വെർണ കാർ പാർക്ക് ചെയ്തിട്ടുണ്ട്. ​"KL 01 XX 5678," ബേസിൽ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞു. "സാർ... എയർപോർട്ടിൽ നിന്ന് അവരെ പിക്ക് ചെയ്ത അതേ വണ്ടി! അവർ ഇവിടെയുണ്ട്!" ​"തോക്കെടുക്ക്," ജയദേവൻ പറഞ്ഞു. "ഒച്ചയുണ്ടാക്കരുത്. പുഴയുടെ ഭാഗത്തുകൂടി നമുക്ക് മതിലിനടുത്തെത്താം." ​അവർ ഇരുവരും സ്കോർപിയോയിൽ നിന്നിറങ്ങി, ഇരുട്ടിന്റെ മറപറ്റി, പുഴയുടെ വശത്തുള്ള മതിലിനടുത്തേക്ക് നീങ്ങി. ​"ബേസിൽ, നീ ഗേറ്റിന്റെ ഭാഗം കവർ ചെയ്യ്. ജയദേവൻ, നിർത്തിയിട്ടിരുന്ന കാറിന്റെ പിൻ വശത്തായി ഒളിച്ചു. കയ്യിൽ കരുതിയ കത്തി കൊണ്ട് പിൻ വശത്തെ രണ്ട് ടയറുകളിലും, അയാൾ കത്തി കുത്തിയിറക്കി, ബേസിൽ അപ്പോഴേക്കും പുഴയുടെ വശത്തേക്ക് നടന്നു. ജയദേവൻ അവന്റ അടുത്തേക്ക് വേഗത്തിൽ ചെന്നു, ഞാൻ അകത്ത് കയറുന്നു," ജയദേവൻ പറഞ്ഞു. ​"സാർ, ആ മുറിവ്..." ​"Shut up and move!" ​ജയദേവൻ മതിലിനോട് ചേർന്ന് പടർന്നുനിന്ന ഒരു മരത്തിൽ പിടിച്ചുകയറി. മുറിവിന്റെ വേദന പല്ലിറുക്കി കടിച്ചമർത്തി, അയാൾ ആ പത്തടി മതിൽ നിശബ്ദമായി മറികടന്ന് പുൽത്തകിടിയിലേക്ക് ചാടിയിറങ്ങി. ​അയാൾ നിഴലുകളിലൂടെ ബംഗ്ലാവിന്റെ മുൻവശത്തേക്ക് നീങ്ങി. ആ വലിയ ഗ്ലാസ് ജനലിലൂടെ അകത്തെ കാഴ്ച വ്യക്തമായിരുന്നു. ​അകത്ത്, രണ്ടുപേർ ഉണ്ടായിരുന്നു. ​മേശപ്പുറത്ത് വിസ്കി ബോട്ടിൽ, ഗ്ലാസുകൾ. അവർ ആഘോഷത്തിലാണ്. ഭിത്തിയിലെ വലിയ ടിവിയിൽ ​"ബ്രേക്കിംഗ് ന്യൂസ്: നവദമ്പതികളുടെ കൊലപാതകക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.ഐ. ജയദേവന് സസ്പെൻഷൻ!" ​സ്ക്രീനിൽ, സ്റ്റേഷന് മുന്നിൽ കല്ലേറ് കൊള്ളുന്ന ജയദേവന്റെ ദൃശ്യങ്ങൾ. നിലത്ത് വീണുകിടക്കുന്ന തൊപ്പി. ​"യെസ്!!" രുദ്രൻ ആർത്തുവിളിച്ച് ഗ്ലാസ് ഉയർത്തി. "ഞാൻ പറഞ്ഞില്ലേ! അവൻ വീണു! ആ നായിന്റെമോൻ വീണു!" ഗായത്രി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അവന്റെ ഗ്ലാസ്സിൽ മുട്ടിച്ചു. "Cheers to us! നമ്മളെ പിടിക്കാൻ ഇനി ഒരു പോലീസും വരില്ല!" നാളെ രാവിലെ ഡൽഹിക്ക്… അവിടുന്ന് നമ്മൾ രണ്ട് ദിക്കിലേക്ക്…!!” The last day of kerala…. ഇനി ഇങ്ങോട്ടേക്കു ഒരു മടക്കമില്ല…!!” രുദ്രൻ സിഗിരറ്റ് കത്തിച്ചുകൊണ്ട് പറഞ്ഞു. ​ബാൽക്കണിയിലെ ഗ്ലാസ്സിന് മറവിൽ നിന്ന് ഇത് കണ്ടുനിന്ന ജയദേവൻ… നെറ്റിയിലൂടെ ഒഴുകി വന്ന രക്തം തുടച്ചു….അയാളുടെ സിരകളിൽ രക്തം തിളച്ചു. ​'അപ്പോൾ... ഇതായിരുന്നു നിങ്ങളുടെ പ്ലാൻ. ഞാൻ കരുതിയ പോലെ തന്നെ, എന്റെ ഓരോ നീക്കവും അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജയദേവൻ പല്ലിറുമ്മി. ​അയാൾ ഗ്ലാസ്സ് ഡോർ തുറക്കാൻ നോക്കി, അത് അകത്തു നിന്നും ലോക്ക്ട് ആണ്, സമയം കളയാൻ ഇല്ലായിരുന്നു… തന്റെ കൈമുട്ട് അവിടെ കിടന്നിരുന്ന തുണികൊണ്ട് പൊതിഞ്ഞു. ​മുറിക്കകത്ത്, രുദ്രൻ ഗ്ലാസ്സെടുക്കാനായി തിരിഞ്ഞ നിമിഷം... ​ ​കാതടപ്പിക്കുന്ന ശബ്ദത്തോടെ ജയദേവൻ ആ കൂറ്റൻ ഗ്ലാസ് തകർത്ത് മുറിക്കുള്ളിലേക്ക് ഉരുണ്ട് വീണു… ​"ദൈവമേ!" ഗായത്രി അലറി. ​"പോലീസ്!" അവൾ വെപ്രാളത്തോടെ ഇരു കൈകളും കൊണ്ട് ചെവി പൊത്തി…. ​രുദ്രൻ ഒരു നിമിഷം സ്തംഭിച്ചു. പക്ഷെ, അടുത്ത നിമിഷം അവൻ മേശപ്പുറത്തിരുന്ന വിസ്കി ബോട്ടിൽ പൊട്ടിച്ച് ഒരു മൂർച്ചയുള്ള ആയുധമാക്കി ജയദേവന് നേരെ പാഞ്ഞടുത്തു. ​ ​ജയദേവൻ ഒഴിഞ്ഞുമാറിയെങ്കിലും, കുപ്പിച്ചില്ല് അയാളുടെ കൈത്തണ്ടയിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. രക്തം ചീറ്റി. ​"സാർ!" പുറത്തുനിന്ന് ബേസിൽ അലറുന്നത് കേട്ടു. ​രുദ്രൻ വീണ്ടും ആ കുപ്പിച്ചില്ല് ജയദേവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കാൻ ആഞ്ഞു. പക്ഷെ ജയദേവൻ ബ്ലോക്ക് ചെയ്തു. അതൊരു ഭ്രാന്തമായ പോരാട്ടമായി. ഇരുവരും നിലത്ത് ഉരുണ്ടു. രുദ്രൻ ജയദേവന്റെ തല ഭിത്തിയിൽ ആഞ്ഞിടിച്ചു. ജയദേവന്റെ നെറ്റിയിലെ മുറിവിലൂടെ വീണ്ടും രക്തം അയാളുടെ മുഖം മൂടി. ​വേദനയിൽ ജയദേവന്റെ പിടി അയഞ്ഞു. രുദ്രൻ മുകളിൽ കയറി, ആ കുപ്പിച്ചില്ല് ജയദേവന്റെ കഴുത്തിന് നേരെ താഴ്ത്തി. ​"നീ തീർന്നെടാ...!" രുദ്രൻ അലറി. ​അതേ നിമിഷം, ജയദേവൻ തന്റെ സർവീസ് റിവോൾവർ അരയിൽ നിന്ന് വലിച്ചൂരി. പക്ഷെ, അത് ചൂണ്ടാൻ അയാൾക്ക് കഴിഞ്ഞില്ല. അയാൾ ആ റിവോൾവറിന്റെ ബട്ട് കൊണ്ട് രുദ്രന്റെ ചെവിക്കുറ്റി നോക്കി ആഞ്ഞടിച്ചു! ​"ആ..." രുദ്രൻ വേദനയിൽ അലറി, പിടിവിട്ടു. ​ആ അവസരം ജയദേവൻ പാഴാക്കിയില്ല. അയാൾ രുദ്രനെ തള്ളിമാറ്റി എഴുന്നേറ്റു. രുദ്രൻ വീണ്ടും പാഞ്ഞടുത്തപ്പോൾ, ജയദേവൻ പോലീസ് ബൂട്ടിന്റെ സർവ്വശക്തിയുമെടുത്ത് അവന്റെ നെഞ്ചിലേക്ക് ചവിട്ടി. രുദ്രൻ പിന്നിലേക്ക് മലർന്നടിച്ച് ഭിത്തിയിൽ തലയിടിച്ചു വീണു. അവൻ ബോധരഹിതനായി. ​"രുദ്രാ!" ​ഗായത്രി അലറി. രുദ്രൻ വീണെന്ന് കണ്ടതും അവൾ ഓടി. പിൻവാതിലിലേക്ക്! ​"നിൽക്കെടീ!" ജയദേവൻ രക്തം പുരണ്ട മുഖവുമായി അവൾക്ക് പിന്നാലെ പാഞ്ഞു. ​"ബേസിൽ! ഡോർ!" ​ഗായത്രി പിൻവാതിൽ തുറന്ന് പുഴയുടെ ഭാഗത്തേക്ക് ഓടാൻ ശ്രമിച്ചതും, വാതിൽക്കൽ തോക്കുചൂണ്ടി നിന്ന ബേസിലിനെ കണ്ട് സ്തംഭിച്ചു. അവൾ തിരിഞ്ഞ്, അടുക്കള വാതിലിലൂടെ ഓടി, മുൻവശത്തെ കാർ ലക്ഷ്യമാക്കി പാഞ്ഞു. ​"അവളെ വിടരുത്!" ബേസിൽ പിന്നാലെ ഓടിക്കൊണ്ട് വിളിച്ചു. ​ഗായത്രി വെർണയുടെ ഡോറിനടുത്തെത്തി. കീ കയ്യിലിട്ട് തിരിക്കാൻ ശ്രമിച്ചു. ​”നിൽക്കാൻ!" ജയദേവൻ പിന്നാലെ ഓടിയെത്തി. ​അവൾ തിരിഞ്ഞു, കയ്യിൽ കിട്ടിയ എന്തോ ഒന്ന് ജയദേവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. "നിങ്ങളെന്നെ പിടിക്കില്ല!" അവൾ കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചു. ജയദേവൻ ഓടിയെത്തി, അവളുടെ തോളിൽ പിടിച്ചു വലിച്ചു തിരിച്ചു നിർത്തി. ​അയാൾ തന്റെ സർവ്വശക്തിയുമെടുത്ത് അവളുടെ ചെകിടത്ത് ആഞ്ഞടിച്ചു. ​ആ ഒരൊറ്റ അടിയിൽ അവളുടെ ബോധം പാതിപോയി. ചെവിയിൽ നിന്ന് മൂളൽ മാത്രം. ഗായത്രി ഒരു ചാക്ക് പോലെ നിലത്തേക്ക് ഊർന്നുവീണു. ​ജയദേവൻ ശ്വാസമെടുക്കാൻ പാടുപെട്ടുകൊണ്ട്, ആ വെർണയിൽ ചാരിനിന്നു. അയാളുടെ യൂണിഫോം രക്തത്തിൽ കുതിർന്നിരുന്നു. ബേസിൽ ഓടിവന്ന് ഗായത്രിക്ക് കൈവിലങ്ങിട്ടു. ​ജയദേവൻ തന്റെ വയർലെസ് കയ്യിലെടുത്തു. ഐ.ജി. സക്കറിയയുടെ പേഴ്സണൽ ചാനൽ. ​"സാർ... ജയദേവനാണ്.” ജയദേവൻ ആ വയർലെസ് കയ്യിൽപ്പിടിച്ച് കാറിലേക്ക് ചാരിനിന്നു. അയാളുടെ ശ്വാസം കിതയ്ക്കുന്നുണ്ടായിരുന്നു. ​"നീയെവിടാ...?" മറുതലയ്ക്കൽ സക്കറിയയുടെ ശബ്ദം കേട്ടു. ​"സാർ," ജയദേവൻ നിലത്ത് ചോരതുപ്പി കിടക്കുന്ന രുദ്രനെയും, വിറച്ചുനിൽക്കുന്ന ഗായത്രിയെയും നോക്കി. ​"The game is finished, sir. I repeat... The game is finished." ​ഒരു നിമിഷം മറുതലയ്ക്കൽ സമ്പൂർണ്ണ നിശബ്ദതയായിരുന്നു. ഐ.ജി. സക്കറിയ ആ വാക്കുകൾ വിശ്വസിക്കാൻ പാടുപെടുകയായിരുന്നു. ​"What? ജയദേവാ... What are you talking about? നീ എവിടെയാണ്? ​"രുദ്രൻ... ആൻഡ് ഗായത്രി," ജയദേവൻ അവന്റെ സംസാരം മുറിച്ചു. ശബ്ദം ക്ഷീണിച്ചിരുന്നെങ്കിലും അതിൽ വിജയത്തിന്റെ മൂർച്ചയുണ്ടായിരുന്നു. "The killers. ആദർശിന്റെയും അഞ്ജലിയുടെയും കൊലയാളികൾ... അവർ എന്റെ കസ്റ്റഡിയിലാണ്." ​വീണ്ടും നിശബ്ദത. ​"നീ... നീ അവരെ പിടിച്ചെന്നോ?" സക്കറിയയുടെ ശബ്ദത്തിൽ അവിശ്വസനീയത നിറഞ്ഞു. "രണ്ടുപേരെയും? Are you sure?" ​"100% sure, sir. കാഞ്ഞിരപ്പള്ളി-പാലാ റൂട്ടിലെ 'സീക്രട്ട് ഗാർഡൻ' ഹോംസ്റ്റേയിൽ വെച്ച്. The scene is secured," ജയദേവൻ പറഞ്ഞു. "But... I need backup. I need more force." ​"What do you need?" ഐ.ജി. സക്കറിയയുടെ ശബ്ദം ഒരു നിമിഷം കൊണ്ട് പ്രൊഫഷണലായി മാറി. ​"സാർ, എനിക്ക് പരിക്കുണ്ട്. ബേസിൽ മാത്രമാണ് എന്റെകൂടെയുള്ളത്. ഈ പ്രദേശം എനിക്ക് പരിചയമില്ല. പ്രതികൾ അപകടകാരികളാണ്. എനിക്ക് ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിൽ നിന്ന്... പാലാ അല്ലെങ്കിൽ കാഞ്ഞിരപ്പള്ളി... ഒരു ഫുൾ ടീമിനെ ഇങ്ങോട്ട് ഉടൻ അയക്കണം." ​ജയദേവൻ നിലത്ത് വീണുകിടക്കുന്ന ഗായത്രിയെ നോക്കി. "മീഡിയ ഈ മണം പിടിക്കുന്നതിന് മുൻപ്, ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണം. പ്രതികളെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണം. ആൻഡ്... send an ambulance." ​"I'm on it," സക്കറിയ പറഞ്ഞു. "കോട്ടയം എസ്.പി.യുടെ ടീം അഞ്ച് മിനിറ്റിനുള്ളിൽ അങ്ങോട്ട് തിരിക്കും. Sit tight, Jayadevan. And..." ​"സാർ?" ​"Good job." ​കോൾ കട്ട് ആയി. ​ജയദേവൻ വയർലെസ്സ് താഴെയിട്ടു. മുറിവിന്റെ വേദനയും, ഒരു ദിവസത്തെ മുഴുവൻ അഡ്രിനാലിനും അയാളെ തളർത്താൻ തുടങ്ങിയിരുന്നു. അയാൾ ബേസിലിനെ നോക്കി. ​"ബേസിൽ... പാലാ സ്റ്റേഷനിലേക്ക് വിളിക്ക്. ഐ.ജി.യുടെ മെസ്സേജ് വരുന്നുണ്ടെന്ന് പറയ്. കൂടുതൽ ഫോഴ്സിനെയും ആംബുലൻസിനെയും ഇങ്ങോട്ടയക്കാൻ പറ. വേഗം.” രുദ്രന്റെ കയ്യിൽ വിലങ്ങ് വച്ചുകൊണ്ട് ബേസിൽ ജയദേവന്റെ അടുത്തേക്ക് വന്നു. ************* ​സ്ഥലം: എറണാകുളം സിറ്റി ഹോസ്പിറ്റൽ. സമയം: പിറ്റേന്ന് രാവിലെ 9:30. ​അതി തീവ്ര പരിചരണ വിഭാഗത്തിലെ ഒരു മുറിയിൽ, തലയിലെ ബാൻഡേജുമായി ജയദേവൻ നേരിയ മയക്കത്തിലായിരുന്നു. കൈത്തണ്ടയിലെ ആഴത്തിലുള്ള മുറിവിൽ മരുന്ന് വെച്ച് കെട്ടിയിട്ടുണ്ട്. ​അപ്പോഴാണ് ആശുപത്രി മുറ്റത്തേക്ക് ഐ.ജി. സക്കറിയയുടെ ഒഫീഷ്യൽ കാർ പാഞ്ഞുവന്ന് നിന്നത്. കൂടെയുള്ള പോലീസ് ജീപ്പുകളിൽ നിന്ന് പോലീസുകാർ ചാടിയിറങ്ങി. ​എവിടെ നിന്നോ വാർത്ത മണം പിടിച്ചറിഞ്ഞ മീഡിയകൾ മൈക്കുമായി സക്കറിയയുടെ അടുത്തേക്ക് ഓടിയടുത്തു. ​"സാർ, ജയദേവനെ സസ്പെൻഡ് ചെയ്യുമോ?", "അന്വേഷണം കൈമാറുമോ?", "നിയമം കയ്യിലെടുത്ത ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയെടുക്കും?" ​ചോദ്യങ്ങളുടെ ആ ബഹളത്തെ കൈകൊണ്ട് വകഞ്ഞുമാറ്റി, ഒന്നും പ്രതികരിക്കാതെ, കൂളിംഗ് ഗ്ലാസ് വെച്ച് സക്കറിയ ഗൗരവത്തോടെ ആശുപത്രിക്ക് ഉള്ളിലേക്ക് വേഗത്തിൽ നടന്നു. ​ജയദേവന്റെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് സക്കറിയ അകത്തേക്ക് കയറി. ​അവിടെ, കട്ടിലിനരികിൽ, പാർവതി നിൽപ്പുണ്ടായിരുന്നു. രാത്രിയിലെ ഉറക്കമില്ലായ്മ അവളുടെ കണ്ണുകൾ കലങ്ങി വീർത്തിരുന്നു, മുടി പാറിപ്പറന്നിരുന്നു. ഒരു ഐ.ജി.യെ ആ മുറിയിൽ പ്രതീക്ഷിക്കാത്തതുകൊണ്ട് അവൾ ഭയത്തോടെ എഴുന്നേറ്റുനിന്നു. ​സക്കറിയ അവളെ ഒന്ന് നോക്കി. ആ നോട്ടം താങ്ങാനാവാതെ പാർവതിയുടെ മുഖം നിലത്തേക്ക് താഴ്ന്നു. “ജയദേവന്റെ വൈഫ്‌ പാർവതി അല്ലെ…?” അയാൾ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. “ഉവ്വ് സർ…!!” “എപ്പോ വന്നു താൻ…?” ഐജി വീണ്ടും ചോദിച്ചു. “ഞാൻ രാത്രി തന്നെ എത്തിയിരുന്നു സാർ…!!” “മ്മ് ഗുഡ്..!!” അയാൾ പറഞ്ഞു കൊണ്ട് ജയദേവനെ നോക്കി, ​അയാളുടെ കയ്യിൽ മുദ്രവെച്ച ഒരു ഒഫീഷ്യൽ കവർ ഉണ്ടായിരുന്നു. ​ആ ശബ്ദം കേട്ട് ജയദേവൻ ഞെട്ടി കണ്ണ് തുറന്നു. തന്റെ കട്ടിലിനരികിൽ നിൽക്കുന്ന ഐ.ജി. സക്കറിയയെ കണ്ട് അയാൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ​"സാർ..." മുറിവിന്റെ വേദന വകവെക്കാതെ ജയദേവൻ പതിയെ എണീക്കാൻ ശ്രമിച്ചു. ​"ഏയ്... വേണ്ട. കിടന്നോളൂ." സക്കറിയ ഗൗരവം വിടാതെ ജയദേവന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. ​അയാൾ ജയദേവനെ ഒരു നിമിഷം അടിമുടി നോക്കി. നെറ്റിയിലെ കെട്ട്, കൈയിലെ ബാൻഡേജ്. "Congrats, ജയദേവൻ." ​ജയദേവൻ വേദനയ്ക്കിടയിലും ചിരിക്കാൻ ശ്രമിച്ചു. "സസ്പെൻഷനിൽ ആയതിനാണോ സാർ, ഈ congrats?" അയാളുടെ മുഖത്ത് നോക്കി, ജയദേവൻ പതിയെ ചോദിച്ചു. ​പാർവതി ഭയത്തോടെ സക്കറിയയെ നോക്കി. ​"ഏയ് അല്ല, ജയദേവൻ," സക്കറിയ പറഞ്ഞു. "അതിന് മുൻപ് താൻ ഈ ഗിഫ്റ്റ് പിടിക്ക്." അയാൾ ആ ഒഫീഷ്യൽ കവർ ജയദേവന് നേരെ നീട്ടി. ​"എന്താ സാർ ഇത്...?" ജയദേവൻ സംശയത്തോടെ അത് വാങ്ങി. ​"താൻ തുറന്ന് നോക്കെടോ," സക്കറിയ പറഞ്ഞു. "തനിക്കുള്ള സസ്പെൻഷൻ ലെറ്ററുമായി വരാനാ ഞാൻ ഇരുന്നത്. ഇന്നലെ നീ കാണിച്ച ആ ഷോയ്ക്ക്... നിയമം കയ്യിലെടുത്തതിന്... But... പ്ലാൻ എല്ലാം മുകളിൽ നിന്ന് മാറി." ​ജയദേവൻ ആ കവർ പൊട്ടിച്ചു. അയാളുടെ വിറയ്ക്കുന്ന കൈകൾ കൊണ്ട് ആ ലെറ്റർ നിവർത്തി. അതിലെ ഒഫീഷ്യൽ എംബ്ലവും, താഴെയുള്ള കുറിപ്പും അയാൾ വായിച്ചു. ​അയാളുടെ കണ്ണുകൾ അവിശ്വസനീയതയോടെ വിടർന്നു. ​"സാർ... ഇത്... പ്രൊമോഷൻ?" ​ലെറ്റർ തുറന്നു നോക്കിയ ജയദേവൻ അമ്പരന്നു. ​"Out-of-turn promotion," സക്കറിയയുടെ മുഖത്ത് ആദ്യമായി ഒരു നേരിയ ഭാവമാറ്റം വന്നു. "കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു കേസ്, ഡിപ്പാർട്ട്‌മെന്റിന്റെ മാനം കാത്തുകൊണ്ട് 24 മണിക്കൂറിനുള്ളിൽ തെളിയിച്ചതിന്. മുഖ്യമന്ത്രി നേരിട്ട് വിളിച്ചിരുന്നു. ജയദേവൻ ഞെട്ടലോടെ സക്കറിയയെ നോക്കി. അയാളുടെ ശബ്ദം പുറത്തേക്ക് വന്നില്ല. "സാർ... ഇത്... ഇത് CI, അല്ല... DySP?" ​ഒരു സബ് ഇൻസ്പെക്ടർക്ക് നേരിട്ട് ഡിവൈഎസ്പി ആകാൻ കഴിയില്ലെന്ന് ജയദേവന് അറിയാമായിരുന്നു…. ​"Out-of-turn. Double promotion," സക്കറിയയുടെ ശബ്ദം കനത്തു. "കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു എസ്.ഐ. 24 മണിക്കൂർ കൊണ്ട് CI എന്ന റാങ്ക് സ്കിപ്പ് ചെയ്ത് DySP ആകുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമുള്ള ഉത്തരവാണ്." ​"കേരള പോലീസിന്റെ അഭിമാനം, ഒരു ജനക്കൂട്ടത്തിന്റെയും, സ്വന്തം ഡിപ്പാർട്ട്‌മെന്റിന്റെയും മുന്നിൽ പണയപ്പെടുത്താതെ, ജീവൻ പണയം വെച്ച് തെളിയിച്ചതിന്," സക്കറിയ കൂട്ടിച്ചേർത്തു. ​ജയദേവൻ ആ ലെറ്ററിലേക്ക് തന്നെ നോക്കിയിരുന്നുപോയി. ​നെറ്റിയിലെ മുറിവിന്റെ വേദനയല്ല... ഇന്നലെ ആൾക്കൂട്ടം തന്റെ തൊപ്പി ചവിട്ടിത്തേച്ചപ്പോൾ നെഞ്ച് പിളർന്ന വേദന... സ്റ്റേഷൻ കത്തിക്കുമെന്ന് അവർ അലറിയപ്പോൾ അനുഭവിച്ച നിസ്സഹായത... ഐ.ജി.യുടെ അന്ത്യശാസനം... എല്ലാം ഒരു നിമിഷം കൊണ്ട് അയാളുടെ മനസ്സിലൂടെ കടന്നുപോയി. ​അയാളുടെ കണ്ണുകൾ നിറഞ്ഞു. ​അയാൾ ആ ലെറ്റർ നെഞ്ചോട് ചേർത്തുപിടിച്ചു. വേദന കടിച്ചമർത്തി കണ്ണുകളടച്ചു. ഒരു തുള്ളി കണ്ണുനീർ, നെറ്റിയിലെ ഉണങ്ങിയ രക്തപ്പാടുകളിലൂടെ അരിച്ചിറങ്ങി. ​അയാൾ തിരിഞ്ഞ് പാർവതിയെ നോക്കി. അവളുടെ കണ്ണുകളിലും അത്ഭുതവും ആശ്വാസവും കലർന്ന കണ്ണുനീർ തിളങ്ങുന്നുണ്ടായിരുന്നു. ​സക്കറിയ വാതിൽക്കലേക്ക് നടന്നു. തിരിഞ്ഞു, ​" anyway Congratulations... DySP Jayadevan.” IG യുടെ നാവിൽ നിന്ന് ആ വാക്കുകൾ, കേട്ടതും പാർവതി ഞെട്ടലോടെ ജയദേവനെ നോക്കി….. ********* സാർ..." ജയദേവൻ പെട്ടെന്ന് എന്തോ ഓർത്തപോലെ വിളിച്ചു. "രുദ്രൻ... ഗായത്രി... അവർ എവിടെയാണ്?" അവൻ തിടുക്കത്തോടെ ചോദിച്ചു. ​സക്കറിയ തിരിഞ്ഞു നിന്നു. ഇപ്പോൾ അയാളുടെ മുഖത്ത് ഒരു മേലുദ്യോഗസ്ഥന്റെ ഗൗരവമായിരുന്നില്ല, മറിച്ച് ഒരു സഹപ്രവർത്തകന്റെ ഭാവമായിരുന്നു. ​"അവർ നമ്മുടെ കസ്റ്റഡിയിൽ തന്നെയുണ്ട്, ജയാ. ഇന്നലെ രാത്രി തന്നെ അവരെ സ്പെഷ്യൽ സെല്ലിലേക്ക് മാറ്റിയിരുന്നു. അവരെ ചോദ്യം ചെയ്യലിന്... താൻ ഓക്കേ ആണെങ്കിൽ..." സക്കറിയ ഒരു നിമിഷം മൗനത്തിലേക്ക് പോയ്‌. ​"സാർ ഞാൻ...?" മുറിവിന്റെ വേദനയിലും ജയദേവന്റെ കണ്ണുകൾ തിളങ്ങി. ​"Yes, ജയദേവൻ," സക്കറിയ ഉറപ്പിച്ചു പറഞ്ഞു. "താൻ തന്നെ വേണം അവരെ ചോദ്യം ചെയ്യാൻ. ഈ കേസ് തുടങ്ങിയത് താനാണ്. അത് പൂർത്തിയാക്കുന്നതും താൻ തന്നെയായിരിക്കണം." ​"സാർ... അലൻ?" ജയദേവൻ ചോദിച്ചു. "അവനെ വിട്ട് നൽകിയോ?" ​"ഉവ്വ്," സക്കറിയ പറഞ്ഞു. "ഇന്നലെ രാത്രി തന്നെ ഞാൻ സ്റ്റേഷനിൽ നേരിട്ട് ചെന്നാണ് അലനെ വീട്ടുകാർക്ക് വിട്ട് നൽകിയത്. കാര്യങ്ങൾ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കി. മീഡിയയോടും സംസാരിച്ചു. പിന്നെ... വിവരങ്ങൾ എല്ലാം അലന് അറിയാവുന്നതുകൊണ്ട്, എല്ലാം എളുപ്പമായി." ​സക്കറിയ ജയദേവന്റെ അടുത്തേക്ക് തിരിച്ചുവന്നു. ​”തന്റെ ആ ബുദ്ധി... സമ്മതിച്ചേടോ!" ​"ഞാൻ ഇറങ്ങട്ടെ," സക്കറിയ വീണ്ടും തിരിഞ്ഞു. ​"സാർ... ബേസിൽ...?" ​ഐ.ജി. സക്കറിയ വാതിൽക്കൽ നിന്ന് പുഞ്ചിരിച്ചു. "Yeah. ഞാൻ അത് പറയാൻ വിട്ടു." ​അയാൾ ജയദേവനെ നോക്കി. ​"തന്റെ ആ പഴയ എസ്.ഐ. കസേര... അതിലേക്ക് ഞാൻ അവനെ ഇരുത്തിയെടോ. അവനും കിട്ടി ഒരു പ്രൊമോഷൻ." ​ജയദേവൻ കട്ടിലിലേക്ക് ചാരിയിരുന്നു. തന്റെ പ്രൊമോഷൻ ലെറ്റർ നെഞ്ചോട് ചേർത്തു. തന്റെ പങ്കാളി, താൻ വിശ്വസിച്ച ബേസിൽ, ഇപ്പോൾ തന്റെ കസേരയിൽ. നിരപരാധിയായ അലൻ മോചിതനായി. യഥാർത്ഥ കൊലയാളികൾ ഇരുമ്പഴിക്കുള്ളിൽ. അയാളുടെ മനസ് ശാന്തമായി…… ************* സ്ഥലം: പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ അതീവ സുരക്ഷാ ചോദ്യം ചെയ്യൽ മുറി. സമയം: പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി, തലയിലെ ബാൻഡേജുമായി ജയദേവൻ നേരെ പോയത് അവിടേക്കായിരുന്നു. ആദർശിന്റെയും അഞ്ജലിയുടെയും കൊലയാളികളെ ഔദ്യോഗികമായി ചോദ്യം ചെയ്യുവാനുള്ള തിടുക്കത്തിലായിരുന്നു, ജയദേവൻ. രുദ്രനെയും ഗായത്രിയെയും പിടികൂടി. തെളിവുകളെല്ലാം അവർക്കെതിരാണ്. എങ്കിലും, വെറും പ്രണയ വൈരാഗ്യം കൊണ്ട് മാത്രമാണ് ഇത്രയും ബുദ്ധിപരമായി, പോലീസിനെത്തന്നെ വെല്ലുവിളിച്ച് ഇങ്ങനെയൊരു 'പെർഫെക്റ്റ് ക്രൈം' അവർ പ്ലാൻ ചെയ്തത് എന്ന് അന്ധമായി വിശ്വസിക്കുവാൻ ജയദേവന് കഴിയുമായിരുന്നില്ല. അതിനുമപ്പുറം എന്തോ ഒന്ന് ഈ കളിയുടെ പിന്നിലുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി, രണ്ട് വനിതാ പോലീസുകാരുടെ അകമ്പടിയോടെ ഗായത്രിയെയും, പിന്നാലെ രുദ്രനെയും ആ മുറിയിലേക്ക് കൊണ്ടുവന്നു. അതൊരു സാധാരണ മുറിയായിരുന്നില്ല. ശബ്ദം പുറത്തുപോകാത്ത ചാരനിറത്തിലുള്ള ഭിത്തികൾ. ജനലുകളില്ല. മുറിയിൽ ആകെയുള്ളത് തറയിൽ ബോൾട്ട് ചെയ്ത ഒരു കനത്ത സ്റ്റീൽ മേശയും, മൂന്ന് കസേരകളും മാത്രം. രുദ്രനെയും ഗായത്രിയെയും പരസ്പരം നോക്കാൻ കഴിയാത്ത രീതിയിൽ, മേശയുടെ ഇരുവശത്തുമായി ഇരുത്തി, അവരുടെ കൈകൾ കസേരയിൽ ബന്ധിച്ചിരുന്നു. മുറിയിലെ ലൈറ്റുകൾ അണച്ചിരുന്നു. ആകെ വെളിച്ചം വരുന്നത് മേശയ്ക്ക് മുകളിൽ, കൃത്യം അവരുടെ മുഖങ്ങളിലേക്ക് മാത്രം പതിക്കുന്ന ഒരൊറ്റ, തീവ്രതയേറിയ സ്പോട്ട് ലൈറ്റിൽ നിന്നാണ്. അത് അവരെ വല്ലാതെ വിയർപ്പിച്ചു. മുറിയുടെ ഇരുണ്ട മൂലയിൽ, ഒരു ഡോം ക്യാമറയുടെ ചുവന്ന ലൈറ്റ് ഇടയ്ക്കിടെ മിന്നുന്നുണ്ടായിരുന്നു. അവർക്ക് അഭിമുഖമായുള്ള ഭിത്തി മുഴുവൻ, ജയദേവന്റെ 'വാർ ബോർഡ്' സ്ഥാനം പിടിച്ചിരുന്നു. ആദർശിന്റെയും അഞ്ജലിയുടെയും ചിരിക്കുന്ന ഫോട്ടോകൾ, അവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ, വിഷം കലർന്ന ചോക്ലേറ്റ് ബോക്സിന്റെ ക്ലോസ്-അപ്പ്, 'BN-451/BLR' എന്ന് വലുതാക്കി എഴുതിയത്, ബാംഗ്ലൂരിലെ മാളിന്റെ സിസിടിവി ദൃശ്യം, എയർപോർട്ടിലെ ടാക്സി... ചുവന്ന നൂലുകൾ കൊണ്ട് ആ തെളിവുകളെല്ലാം രുദ്രന്റെയും ഗായത്രിയുടെയും ചിത്രങ്ങളിലേക്ക് കുരുക്കിട്ടിരുന്നു. ആ ഭിത്തി അവരോട് വിളിച്ചുപറയുന്നുണ്ടായിരുന്നു: "നിങ്ങളുടെ എല്ലാ നീക്കങ്ങളും ഞങ്ങൾക്കറിയാമെന്ന്…!” ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട്, മുറിയുടെ കനത്ത സ്റ്റീൽ ഡോർ ഒരു ക്ലിക്കോടെ തുറന്നു. അകത്തേക്ക് വെളിച്ചം കടന്നുവന്നു. ആ വെളിച്ചത്തിന് മുന്നിൽ ഒരു നിഴൽരൂപം പോലെ, ജയദേവൻ ആ ഇരുണ്ട മുറിയിലേക്ക് കാലെടുത്തുവെച്ചു. അവന്റെ വരവ് രുദ്രനും ഗായത്രിയും ഞെട്ടലോടെ അറിഞ്ഞു. ഇന്നലെ തങ്ങൾ ടിവിയിൽ 'സസ്പെൻഡ്' ആയെന്ന് കണ്ട് ചിരിച്ച അതേ ഉദ്യോഗസ്ഥൻ! ജയദേവൻ സാവധാനം അവർക്ക് മുന്നിലെ, ഇരുട്ടിൽ മറഞ്ഞിരുന്ന കസേരയിലേക്ക് വന്നിരുന്നു. സ്പോട്ട് ലൈറ്റിന്റെ വെളിച്ചം അവന്റെ മുഖത്ത് പാതി മാത്രം പതിച്ചു. നെറ്റിയിലെ ബാൻഡേജും, കൈത്തണ്ടയിലെ കെട്ടും അവർ ഭയത്തോടെ കണ്ടു. ജയദേവൻ മേശപ്പുറത്തേക്ക് ഒരു ഫയൽ വെച്ചു. ഒരു വാക്കുപോലും മിണ്ടിയില്ല. ആ മുറിയിൽ എ.സി.യുടെ നേർത്ത മൂളലും, ഭിത്തിയിലെ ക്ലോക്കിന്റെ ടിക്.. ടിക്.. ശബ്ദവും മാത്രം. അഞ്ചു മിനിറ്റ്. അയാൾ ഒന്നും ചോദിച്ചില്ല. ആ നിശബ്ദത അവരെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു. ഒടുവിൽ, ഗായത്രി ആ നിശബ്ദത ഭേദിച്ചു. "വെള്ളം..." ജയദേവൻ അവളെ നോക്കിയില്ല. രുദ്രനെ നോക്കി. "രുദ്രൻ... ഗായത്രി..." ജയദേവന്റെ ശബ്ദം ശാന്തവും, എന്നാൽ ഒരു കഠാര പോലെ മൂർച്ചയുള്ളതുമായിരുന്നു. "Let's start from the beginning. എന്തിനായിരുന്നു?" തുടരും.. DARK CHOCOLATE✍️✍️✍️ബിനു. #📙 നോവൽ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #📔 കഥ
. പാർട്ട്‌ 07 സൈബർ സെല്ലിൽ നിന്നുള്ള റിപ്പോർട്ട്‌ കിട്ടുവാൻ കാത്തിരിക്കവേയാണ്, ​അയാളുടെ പേഴ്സണൽ ഫോണിൽ ഒരു ന്യൂസ് അലേർട്ട് പോപ്പ്-അപ്പ് ചെയ്യുന്നത്. ​"LIVE: അലൻ നിരപരാധി; പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ബന്ധുക്കൾ. വൻ പ്രതിഷേധം." ​ജയദേവന്റെ നെറ്റി ചുളിഞ്ഞു. അയാൾ ആ ലൈവ് സ്ട്രീം തുറന്നു. ​ഫോണിന്റെ ചെറിയ സ്ക്രീനിൽ ആകെ ബഹളമായിരുന്നു. ആദർശിന്റെ വീടിന് മുന്നിൽ മാധ്യമങ്ങൾ തടിച്ചുകൂടിയിരിക്കുന്നു. ഒരു റിപ്പോർട്ടർ ക്യാമറയ്ക്ക് മുന്നിൽ നിന്ന് അലറുകയായിരുന്നു, ​"...അലൻ കുറ്റക്കാരനല്ലെന്ന് വീട്ടുകാർ തറപ്പിച്ചു പറയുന്നു. പോലീസിന്റെ പക്കൽ വ്യക്തമായ തെളിവുകളില്ലെന്നും, കേസ് ക്ലോസ് ചെയ്യാൻ വേണ്ടി പോലീസ് അലനെ ബലിയാടാക്കുകയാണെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു..." ​ക്യാമറ ആദർശിന്റെ അച്ഛനിലേക്ക് തിരിഞ്ഞു. "എന്റെ മകനെ കൊന്നവനെയാണ് ഞങ്ങൾക്ക് വേണ്ടത്! അല്ലാതെ എന്റെ ഇളയമകനെ പിടിച്ചു കസ്റ്റഡിയിൽ വെക്കുകയല്ല വേണ്ടത്…!! ജയദേവൻ എന്ന ആ ഓഫീസർ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു! എന്റെ മകനെ അവർ കസ്റ്റഡിയിൽ വെച്ച് മർദ്ദിക്കുകയാണ്!" ​അതിനിടയിൽ, ആദർശിന്റെ അമ്മയുടെ കരച്ചിൽ കേൾക്കാം. "എന്റെ കുഞ്ഞിനെ വിട്ടുതരൂ! അവനത് ചെയ്യില്ല!" ​"ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് പോവുകയാണ്!" കൂട്ടത്തിൽ നിന്നൊരു ബന്ധു അലറി. "അവനെ വിട്ടില്ലെങ്കിൽ ഞങ്ങൾ ആ സ്റ്റേഷൻ കത്തിക്കും!" ​"ഛെ!" ജയദേവൻ ദേഷ്യത്തിൽ ഫോൺ മേശയിലേക്കെറിഞ്ഞു. ​കൊലയാളികൾ പുറത്ത് ചിരിക്കുമ്പോൾ, ഇവിടെ നിരപരാധിയായ ഒരുവന്റെ പേരും പറഞ്ഞ് ജനക്കൂട്ടം തനിക്കെതിരെ തിരിയുന്നു. തന്റെ പ്ലാനുകളെല്ലാം താളം തെറ്റുകയാണ്. അലനെ ഒരു 'ഇര'യായി ഉപയോഗിക്കാനുള്ള നീക്കം, ഇപ്പോൾ തനിക്ക് നേരെ തന്നെയുള്ള ആയുധമായി മാറിയിരിക്കുന്നു. ​അയാൾ ബേസിലിനെ വിളിക്കാൻ ഫോൺ എടുക്കുന്നതിന് മുൻപ്, അയാളുടെ മേശപ്പുറത്തിരുന്ന ഒഫീഷ്യൽ ഫോൺ റിംഗ് ചെയ്തു. ​സ്ക്രീനിൽ ആ പേര് തെളിഞ്ഞു: IG സക്കറിയ. ​ജയദേവന്റെ മുഖം വലിഞ്ഞുമുറുകി. അയാൾ ഒരു ദീർഘശ്വാസമെടുത്തു. ഇനി വരാൻ പോകുന്ന കൊടുങ്കാറ്റിനായി അയാൾ തയ്യാറെടുത്തു. ​അയാൾ കാൾ അറ്റൻഡ് ചെയ്തു. ​"സാർ…” ​"ജയദേവൻ! What the HELL is this circus I'm seeing on TV?" ​സക്കറിയയുടെ ശബ്ദം ഫോണിലൂടെ പൊട്ടിത്തെറിച്ചു. "സ്റ്റേഷൻ കത്തിക്കും എന്നാണോ അവർ പറയുന്നത്? Are you losing control of your city? നീ എന്ത് കോപ്പിലെ അന്വേഷണമാണ് അവിടെ നടത്തുന്നത്?" ​"സാർ," ജയദേവൻ ശാന്തനായിരിക്കാൻ ശ്രമിച്ചു. "ഞാൻ അത് ഹാൻഡിൽ ചെയ്തോളാം. വീട്ടുകാർ ഇമോഷണലാണ്..." ​"ഇമോഷണലോ? അതോ നീ ഒരു നിരപരാധിയെ പിടിച്ച് അകത്തിട്ട് ടോർച്ചർ ചെയ്യുകയാണോ?" സക്കറിയ അലറി. "മീഡിയ പറയുന്നത് കേട്ടില്ലേ? കേസ് ക്ലോസ് ചെയ്യാൻ നീ അലനെ ബലിയാടാക്കുകയാണെന്ന്! എനിക്കിപ്പോൾ മിനിസ്റ്ററുടെ ഓഫീസിൽ നിന്ന് കോൾ വന്നതേയുള്ളൂ. This is a PR nightmare, Jayadevan!" ​"സാർ, നമ്മുടെ കയ്യിൽ തെളിവുണ്ട്. അലൻ അതേ ബ്രാൻഡ് ചോക്ലേറ്റ് ബാംഗ്ലൂരിൽ നിന്ന് വാങ്ങി. അവൻ അത് ഞങ്ങളോട് മറച്ചുവെച്ചു. അവൻ ഞങ്ങളോട് കള്ളം പറഞ്ഞു," ജയദേവൻ പ്രതിരോധിച്ചു. ​"കള്ളം പറഞ്ഞാൽ അവൻ കൊലയാളിയാകുമോ, ജയദേവാ?" സക്കറിയയുടെ ശബ്ദം താഴ്ന്നു, പക്ഷെ കൂടുതൽ അപകടകരമായി. "നിന്റെ കയ്യിൽ അവനെതിരെ വേറെ എന്ത് തെളിവുണ്ട്?. അവന്റെ വിരലടയാളം ആ മുറിയിൽ നിന്ന് കിട്ടിയോ? അവൻ വിഷം കലർത്തിയത് നീ കണ്ടോ? ഇല്ലല്ലോ! ഇപ്പോൾ ആ കുടുംബം മൊത്തം നമുക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഇത് മനുഷ്യാവകാശ കമ്മീഷൻ വരെ എത്തും!" ​"സാർ, എനിക്ക് കുറച്ച് സമയം തരണം. ഞാൻ ഒരു ബ്രേക്ക്ത്രൂവിന്റെ വക്കിലാണ്. അലൻ ഒരു താക്കോൽ മാത്രമാണ്..." ​"What breakthrough? എന്ത് താക്കോൽ? നീ എന്താണ് എന്നിൽ നിന്ന് മറച്ചുവെക്കുന്നത്? നിന്റെ കയ്യിൽ വ്യക്തമായ തെളിവില്ലാതെയാണ് നീ അവനെ അറസ്റ്റ് ചെയ്തതെങ്കിൽ..." ​"സാർ, പ്ലീസ്!" ജയദേവൻ ഇടയിൽ കയറി. "എനിക്കൊരു ലീഡ് കിട്ടിയിട്ടുണ്ട്. പക്ഷെ അത് ഇപ്പോൾ ഫോണിലൂടെ പറയാൻ കഴിയില്ല. അതിന് അലൻ കസ്റ്റഡിയിൽ ഇരിക്കേണ്ടത് അത്യാവശ്യമാണ്. അതൊരു കെണിയാണ്. Just give me 24 hours, sir. വെറും 24 മണിക്കൂർ." ​ഫോണിൽ മറുതലയ്ക്കൽ കനത്ത നിശബ്ദതയായിരുന്നു. ​"Fine!" "24 മണിക്കൂർ! Not a minute more! നാളെ ഈ നേരമാകുമ്പോഴേക്കും, എനിക്ക് യഥാർത്ഥ കൊലയാളികളെ കിട്ടണം. അല്ലെങ്കിൽ, അലന്റെ കുറ്റസമ്മത മൊഴി എന്റെ ടേബിളിൽ എത്തണം. ആൻഡ്... ആ സ്റ്റേഷന് മുന്നിൽ കൂടാൻ പോകുന്ന ആൾക്കൂട്ടത്തെ, അത് അങ്ങോട്ട് എത്തുന്നതിന് മുൻപ് നീ ഒതുക്കിയിരിക്കണം. Do you understand me?" ​"Yes, sir!" ​"And Jayadevan," സക്കറിയ തുടർന്നു, "ഈ കളിയിൽ നീ തോറ്റാൽ, ഈ തൊപ്പി തലയിൽ കാണില്ല. ഓർത്തോ." ​കോൾ കട്ട് ആയി. ​ജയദേവൻ ഒരു നിമിഷം ആ ഫോണും പിടിച്ചു നിന്നു. അയാൾ വിയർക്കുന്നുണ്ടായിരുന്നു. ഒരു വശത്ത്, തനിക്കെതിരെ വരുന്ന ജനക്കൂട്ടം. മറുവശത്ത്, തന്നെ നിരീക്ഷിക്കുന്ന അതിബുദ്ധിശാലികളായ കൊലയാളികൾ. അതിന് നടുവിൽ, ഐ.ജി. നൽകിയ 24 മണിക്കൂർ സമയം. ​ജയദേവന് ഭ്രാന്ത്‌ പിടിച്ചു. അയാൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ​"Fu–ck! എന്റെ കയ്യിൽ നിന്നെ കിട്ടിയാൽ...!!" ​ദേവന്റെ അലർച്ചയിൽ വാർ റൂം കുലുങ്ങി. മുഷ്ടി ചുരുട്ടി അയാൾ ഭിത്തിയിലെ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് തന്റെ വലതു കൈ വലിച്ചിടിച്ചു. ആദർശിന്റെയും അഞ്ജലിയുടെയും ചിത്രങ്ങൾ ആ ഇടിയിൽ വിറച്ചു. അയാളുടെ കൈത്തണ്ടയിൽ നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നു. ​അയാൾ ചതഞ്ഞ കൈകൊണ്ട് തന്നെ ഇന്റർകോം ബട്ടൺ അമർത്തി ഞെരിച്ചു. ​"ബേസിൽ! Get in my office! NOW!" ​വാതിൽ തള്ളിത്തുറന്ന് ബേസിൽ അകത്തേക്ക് ഓടിവരുമ്പോൾ കണ്ടത് കലിതുള്ളി നിൽക്കുന്ന ജയദേവനെയും, അയാളുടെ കയ്യിൽ നിന്ന് ഇറ്റുവീഴുന്ന രക്തത്തുള്ളികളെയുമാണ്. ​"സാർ... ആ ന്യൂസ്... ഞാൻ കണ്ടു... ജനക്കൂട്ടം..." ​"Shut up about the crowd!" ജയദേവൻ അലറി. "സൈബർ സെൽ! എവിടെ ആ റിപ്പോർട്ട്? എന്തായി ബേസിൽ? എന്തെങ്കിലും വിവരം കിട്ടിയോ?" ​"Yes സാർ," ബേസിൽ തന്റെ കയ്യിലിരുന്ന ഫയൽ വേഗത്തിൽ തുറന്നു. "അവർ ആ 'രുദ്രൻ' എന്ന പേടിഎം അക്കൗണ്ട് ട്രേസ് ചെയ്തു. അത് ലിങ്ക് ചെയ്ത മെയിൽ ഐഡി ഫൈൻഡ് ചെയ്തു. സാർ... ആ മെയിൽ ഐഡി നിലവിൽ ഉപയോഗിക്കുന്ന ഫോണിന്റെ IP അഡ്രസ്സ്, ആ ഫോൺ നമ്പർ... എല്ലാം കിട്ടിയിട്ടുണ്ട്!" ​ഒരു നിമിഷം മുറി നിശ്ചലമായി. ജയദേവന്റെ കണ്ണുകളിലെ ഭ്രാന്തമായ ദേഷ്യത്തിന് മുകളിൽ പ്രതീക്ഷയുടെ ഒരു നേരിയ തിളക്കം വന്നു. ​"എന്നിട്ട്?" ജയദേവൻ അവന്റെ നേരെ നോക്കി. "Why the bloody hell did it take so long? എനിക്കിത് ഒരു മണിക്കൂർ മുൻപ് കിട്ടിയിരുന്നെങ്കിൽ..." ​"സാർ... അത് മൾട്ടിപ്പിൾ ഫയർവാൾ വെച്ച് മാസ്ക് ചെയ്തിരിക്കുകയായിരുന്നു. സൈബർ സെൽ ശരിക്കും പണിപ്പെട്ടു..." ബേസിൽ വിക്കി. ​"Give me the address!" ജയദേവൻ അവന്റെ കയ്യിൽ നിന്ന് ആ ഫയൽ തട്ടിപ്പറിച്ചുവാങ്ങി. "ആ IP അഡ്രസ്സ്! എവിടെയാണത്?" ​ബേസിൽ ഫയലിലെ ഒരു വരിയിലേക്ക് വിരൽ ചൂണ്ടി. "സാർ... ഫോർട്ട് കൊച്ചി. ഒരു ഹോംസ്റ്റേ. 'സീക്രട്ട് ഗാർഡൻ'." ​ജയദേവൻ ആ പേര് വായിച്ചു. അയാളുടെ മുഖത്ത്, ഇരയെ കണ്ടെത്തിയ വേട്ടക്കാരന്റെ ക്രൂരമായ ചിരി വിടർന്നു. "രുദ്രൻ... ഗായത്രി... നിങ്ങൾ കുടുങ്ങി." ​"ബേസിൽ! ടീമിനെ റെഡിയാക്ക്!" അയാൾ തന്റെ സർവീസ് റിവോൾവർ എടുത്ത് ഹോൾസ്റ്ററിലിട്ടു. "രണ്ട് ജീപ്പ് മതി.. മീഡിയ അറിയരുത്. We move NOW!" ​അയാൾ വാതിൽ തുറക്കാൻ ഭാവിച്ചതും, പുറത്തുനിന്ന് ഒരു ഇരമ്പൽ കേട്ടു. ഒരു ജനക്കൂട്ടത്തിന്റെ അലർച്ച. ​"സാർ!" ഒരു കോൺസ്റ്റബിൾ വാതിൽ തുറന്ന് അകത്തേക്ക് വന്നു. "അവർ എത്തി! ആൾക്കൂട്ടം സ്റ്റേഷന്റെ ഗേറ്റ് വരെ എത്തി. അവർ ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിക്കുകയാണ്!" ​ജയദേവൻ ഒരു നിമിഷം നിശ്ചലനായി. കയ്യിൽ കൊലയാളികളുടെ അഡ്രസ്സ്. പടിവാതിൽക്കൽ തന്നെ തടയാൻ ജനക്കൂട്ടം. അയാൾ പല്ലിറുമ്മി. ​"യഥാർത്ഥ കൊലയാളികളെ പിടിക്കാൻ പോകുന്നതിന് മുൻപ്, ഈ നാടകം തീർക്കണം." ​അയാൾ മുറിവിട്ടിറങ്ങി, സ്റ്റേഷന്റ പുറത്തേക്ക് എത്തി. ജയദേവൻ കവാടത്തിലേക്ക് നടന്നടുത്തു. നൂറുകണക്കിന് ആളുകൾ. ചാനൽ ക്യാമറകൾ. "പോലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക!" "അലനെ പുറത്തുവിടുക..!" എന്ന മുദ്രാവാക്യങ്ങൾ. ആ നഗരത്തിലെ കാറ്റിൽ അലിഞ്ഞു ചേർന്നു… ​“എല്ലാത്തിനേം അടിച്ചോടിക്കട്ടെ സാർ, ബേസിൽ അടുത്ത് നിന്നുകൊണ്ട് ചോദിച്ചു. ​"വെയിറ്റ് ," ജയദേവൻ പറഞ്ഞു. അയാൾ തന്റെ യൂണിഫോം ഒന്നുകൂടി വലിച്ചു മുറുക്കി. തൊപ്പിയെടുത്ത് തലയിൽ വെച്ചു. അയാളുടെ മുഖം കല്ലുപോലെ ഉറച്ചിരുന്നു. അലർച്ചകൾ ഉച്ചസ്ഥായിലായി. ​ജയദേവൻ ഗേറ്റിന് കാവൽ നിന്ന പോലീസുകാരനോട് എന്തോ പതുക്കെ പറഞ്ഞു. ആ ഉദ്യോഗസ്ഥൻ ഞെട്ടലോടെ ജയദേവനെ നോക്കി. ​"സാർ... അത്...?" ​"തുറക്ക്," ജയദേവന്റെ ശബ്ദം കനത്തു. ​ആൾക്കൂട്ടം മുഴുവൻ നോക്കിനിൽക്കെ, പോലീസുകാർ ബാരിക്കേഡിന്റെ ഒരു ഭാഗം തുറന്നു. ​ജയദേവൻ മാത്രം, ഒറ്റയ്ക്ക്, ആ ജനരോഷത്തിന്റെ നടുവിലേക്ക് ശാന്തനായി ഇറങ്ങിച്ചെന്നു. ​ഒരു നിമിഷം. ആൾക്കൂട്ടം സ്തംഭിച്ചു. അവർ അലറിക്കൊണ്ട് വന്നത് ഈ മനുഷ്യന് നേരെയായിരുന്നു. ഇപ്പോൾ അയാൾ അവരുടെ മുന്നിൽ, കൈകൾ പിന്നിൽ കെട്ടി, നിസ്സംഗനായി നിൽക്കുന്നു. ​മാധ്യമപ്രവർത്തകർ മൈക്കുകളുമായി അയാളെ പൊതിഞ്ഞു. "സാർ, നിരപരാധിയെ അറസ്റ്റ് ചെയ്തോ?" "അലനെ മർദ്ദിച്ചോ?" "ഐ.ജി. രാജി ആവശ്യപ്പെട്ടോ?" ​ജയദേവൻ ഒന്നും മിണ്ടിയില്ല. അയാളുടെ കണ്ണുകൾ ആൾക്കൂട്ടത്തെ അരിച്ചുപെറുക്കുകയായിരുന്നു. ആദർശിന്റെ അച്ഛൻ മുന്നിൽ നിന്ന് അലറുന്നുണ്ടായിരുന്നു. ​"സമാധാനപരമായി വിഷയം കൈകാര്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ജയദേവൻ. അയാളുടെ കണ്ണുകൾ തന്നെ അധിക്ഷേപിച്ച ആദർശിന്റെ അച്ഛനിലായിരുന്നു." ​പെട്ടെന്ന്, ആൾക്കൂട്ടത്തിന്റെ പിന്നിൽ നിന്ന്, ഒരു പ്രാദേശിക രാഷ്ട്രീയ പ്രവർത്തകൻ, ഈ അവസരം മുതലെടുക്കാൻ അലറി. ​"പോലീസ് നായേ! @#$..." ​ആരും പ്രതീക്ഷിക്കുന്നതിന് മുൻപ്, അയാൾ നിലത്തുനിന്ന് ഒരു കരിങ്കൽ ചീള് വലിച്ചെടുത്തു. അത് ജയദേവന് നേരെ ആഞ്ഞെറിഞ്ഞു! ​സമയം ഒരു നിമിഷം നിലച്ചതുപോലെ. ​ആ കല്ല് വായുവിൽ പാഞ്ഞുവരുന്നത് ജയദേവൻ കണ്ടു. അയാൾ ഒഴിഞ്ഞുമാറിയില്ല. അനങ്ങിയില്ല. ​ ​കല്ല് കൃത്യമായി അയാളുടെ നെറ്റിയിൽ, പുരികത്തിന് മുകളിലായി വന്നിടിച്ചു.ജയദേവൻ ഒരടി പിന്നിലേക്ക് മാറി…..!! ​അയാളുടെ തലയ്ക്ക് മുകളിലിരുന്ന പോലീസ് തൊപ്പി തെറിച്ച് നിലത്തേക്ക് വീണു. ​ഒരു നിമിഷം അവിടെ സമ്പൂർണ്ണ നിശബ്ദത പടർന്നു. ​ജയദേവൻ കണ്ണുകൾ അടച്ചു പിന്നെ പതിയെ തുറന്നു….. ര.ക്തം അണപൊട്ടി ഒഴുകും പോലെ കണ്ണിലൂടെ ഒഴുകിയിറങ്ങി. അയാൾ സാവധാനം തന്റെ നെറ്റിയിൽ കൈവെച്ചു. വിരലുകളിൽ രക്തം പടർന്നു. ​അയാൾ ആ രക്തം പുരണ്ട വിരലുകൾ നിലത്തേക്ക് കുടഞ്ഞു. എന്നിട്ട്, കല്ലെറിഞ്ഞവന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. ​ആ നോട്ടം. അതൊരു പോലീസുകാരന്റേതായിരുന്നില്ല. അതൊരു വേട്ടമൃഗത്തിന്റെതായിരുന്നു. ആ നോട്ടത്തിൽ, കല്ലെറിഞ്ഞവൻ ഭയന്നോടി. ​"സാആആർ!!!!" ​ബേസിലിന്റെ അലർച്ചയാണ് ആ നിശബ്ദതയെ ഭേദിച്ചത്. ​"ചാർജ്ജ്!!!" ​പോലീസ് ബാരിക്കേഡുകൾ തള്ളിമാറ്റി ആൾക്കൂട്ടത്തിലേക്ക് ഇരച്ചുകയറി. ലാത്തികൾ വായുവിൽ ഉയർന്നുതാണു. ആളുകളുടെ അലർച്ച, ക്യാമറകളുടെ ഫ്ലാഷുകൾ, തെറികൾ... സ്റ്റേഷൻ മുറ്റം ഒരു യുദ്ധക്കളമായി. ​ബേസിലും മറ്റ് രണ്ട് പോലീസുകാരും ജയദേവന് ചുറ്റും ഒരു കവചം തീർത്തു. ​"സാർ! ഹോസ്പിറ്റലിൽ പോകണം!" ​"വേണ്ട!" ജയദേവൻ രക്തം തുടച്ചുകൊണ്ട് അലറി. "എനിക്ക്... ആ ഹോംസ്റ്റേയിൽ..." ​"ഇതൊന്റെ ഓർഡറാണ് സാർ!" ബേസിൽ തിരികെ അലറി. "ആദ്യം ഹോസ്പിറ്റലിൽ! ജീപ്പിൽ കയറ്!" ​അവർ ജയദേവനെ നിർബന്ധിച്ച് പിടിച്ച്, ​"സാർ, വരൂ!" ബേസിൽ അയാളെ ബലമായി പിടിച്ച് ജീപ്പിലേക്ക് തള്ളി. ജീപ്പിലേക്ക് കയറുമ്പോൾ അയാളുടെ നോട്ടം, ആ ആൾക്കൂട്ടത്തിന്റെ ബഹളത്തിനിടയിൽ, നിലത്ത് വീണുകിടന്ന തന്റെ തൊപ്പിയിലായിരുന്നു. ​ആളുകൾ ഭയന്ന് ചിതറി ഓടുമ്പോൾ, ബൂട്ടുകൾ ആ തൊപ്പിയെ ചവിട്ടിമെതിച്ചു. ആരോ അതിൽ തുപ്പി. ചെളിയും മണ്ണും പുരണ്ട്, ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അഭിമാനത്തിന്റെ ചിഹ്നം... അത് നിലത്ത് അനാഥമായി കിടന്നു. ​നെറ്റിയിൽ നിന്ന് രക്തം കവിളിലൂടെ ഒലിച്ചിറങ്ങുന്നത് ജയദേവൻ അറിഞ്ഞില്ല. പക്ഷെ, തന്റെ ആത്മാഭിമാനം നിലംപതിക്കുന്നത് അയാൾക്ക് തോന്നി. അയാളുടെ കണ്ണുകൾ നിറഞ്ഞു. ​മാധ്യമപ്രവർത്തകർ ആ അക്രമം ചിത്രീകരിക്കുന്നതിനിടയിൽ, ചിലരുടെ ക്യാമറകൾ നിലത്തുവീണ ആ തൊപ്പിയിലേക്ക് സൂം ചെയ്തു. ഒരു പോലീസുകാരന്റെ പതനത്തിന്റെ ക്ലോസ്-അപ്പ് ഷോട്ടുകൾ പകർത്താൻ അവർ ധൃതികൂട്ടി. ​ജീപ്പ് സൈറൺ മുഴക്കി ഹോസ്പിറ്റലിലേക്ക് കുതിച്ചു. ​ബഹളമെല്ലാം ഒരുവിധം ഒതുങ്ങി. പോലീസ് എല്ലാവരെയും അടിച്ചോടിച്ചിരുന്നു. സ്റ്റേഷൻ മുറ്റത്ത് ചെരുപ്പുകളും കല്ലുകളും പിന്നെ ആ തൊപ്പിയും മാത്രം ബാക്കിയായി. ​അപ്പോഴാണ്, ആരും ശ്രദ്ധിക്കാതെ, ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു പത്തു വയസ്സുകാരൻ ബാലൻ അവിടേക്ക് ഓടിവന്നത്. ഭയവും അത്ഭുതവും കലർന്ന കണ്ണുകളോടെ അവൻ ആ തൊപ്പിക്കടുത്തേക്ക് വന്നു. ​അവൻ കുനിഞ്ഞു. ചവിട്ടേറ്റും, മണ്ണും ചളിയും പുരണ്ട്, നനഞ്ഞുകുതിർന്ന ആ തൊപ്പി അവൻ ഭയഭക്തിയോടെ കയ്യിലെടുത്തു. ​തന്റെ ഷർട്ടിന്റെ കോന്തല കൊണ്ട് അവൻ അതിലെ ചെളി തുടയ്ക്കാൻ ശ്രമിച്ചു. ​അവൻ ആ തൊപ്പിയും നെഞ്ചോട് ചേർത്തുപിടിച്ച് നിന്നു. ദൂരെ, പോലീസ് ജീപ്പ് ഒരു ചുവന്ന പൊട്ടുപോലെ അകന്നു മറയുന്നത് വരെ, അവൻ ആ തൊപ്പിയിലേക്കും നോക്കി ആ സ്റ്റേഷൻ മുറ്റത്ത് തനിച്ചുനിന്നു… ************ ​സ്ഥലം: ഐ.ജി. സക്കറിയയുടെ ഓഫീസ്. സമയം: രാവിലെ 11:50 AM. ​വിശാലമായ, എയർ കണ്ടീഷൻഡ് മുറി. മേശപ്പുറം വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു. ഭിത്തിയിലെ വലിയ ടിവി സ്ക്രീനിൽ, ജയദേവന്റെ സ്റ്റേഷന് മുന്നിലെ ലൈവ് ദൃശ്യങ്ങൾ നിശബ്ദമായി ഓടുന്നുണ്ടായിരുന്നു. ​സക്കറിയ തന്റെ കസേരയിൽ അസ്വസ്ഥനായി ഇരിക്കുകയായിരുന്നു. 24 മണിക്കൂർ അന്ത്യശാസനം നൽകിയതിന്റെ ദേഷ്യം അപ്പോഴും മാറിയിട്ടില്ല. ​"അവരേ ഒതുക്കാൻ പറഞ്ഞാൽ, അവൻ ജനക്കൂട്ടത്തെ ഉണ്ടാക്കുകയാണ്..." സക്കറിയ പിറുപിറുത്തു. ​അപ്പോഴാണ് ആ ദൃശ്യം സ്ക്രീനിൽ തെളിഞ്ഞത്. ജയദേവൻ ബാരിക്കേഡ് തുറന്ന് ഒറ്റയ്ക്ക് ജനക്കൂട്ടത്തിലേക്ക് ഇറങ്ങുന്നു. ​"ഇവനെന്താ ഭ്രാന്താണോ?" സക്കറിയ അറിയാതെ കസേരയിൽ നിന്നെഴുന്നേറ്റു. ​പിന്നാലെ ആ കല്ലേറ്. ജയദേവന്റെ തൊപ്പി തെറിച്ചുവീഴുന്നത്. രക്തം പൊടിയുന്നത്. തുടർന്നുണ്ടായ പോലീസ് ലാത്തിച്ചാർജ്ജ്. ​ഐ.ജി. സക്കറിയയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി…. ​"ഇവനെന്ത് മൈ.രാണ് കാണിക്കുന്നത്....!" ​അയാൾ ടേബിളിൽ ആഞ്ഞടിച്ചു. ടിവിയുടെ ശബ്ദം റിമോട്ട് ഉപയോഗിച്ച് കൂട്ടിക്കൊണ്ട് അയാൾ അലറി. "ഷോ കാണിക്കാൻ ഇറങ്ങിയതാണോ @#$%. ഹീറോ! അവനോട് ആരാടാ ആ ജനക്കൂട്ടത്തിലേക്ക് ഒറ്റയ്ക്ക് ഇറങ്ങാൻ പറഞ്ഞത്?" ​അയാൾ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ​"അവന്റെ അമ്മേടെ ഒരന്വേഷണം!" അയാൾക്ക് രോഷം അടക്കാനായില്ല. ​"ഇപ്പോൾ കണ്ടില്ലേ? ലാത്തിച്ചാർജ്ജ്! കല്ലേറ്! നാളെ എല്ലാ പത്രത്തിന്റെയും തലക്കെട്ട് ഇതായിരിക്കും! 'പോലീസ് ഭീകരത!' @#$%. എല്ലാം അവന്റെ അഹങ്കാരം കൊണ്ടാ! ഡിപ്പാർട്ട്‌മെന്റ് മുഴുവൻ നാണം കെടുത്തി!" ​സക്കറിയ ഇന്റർകോം എടുത്ത് തന്റെ പി.എ. യെ വിളിച്ചു. "വേണു! Get me his file! ആ ജയദേവന്റെ സർവീസ് ഫയൽ എടുക്കാൻ പറയ്!" ​അയാൾ ഫോൺ വലിച്ചെറിഞ്ഞു. ടിവിയിൽ, നിലത്ത് ചെളിയിൽ പുരണ്ടുകിടക്കുന്ന ആ പോലീസ് തൊപ്പിയുടെ ക്ലോസ്-അപ്പ് ദൃശ്യങ്ങൾ ആവർത്തിക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ അത് സൂം ചെയ്ത് കാണിക്കുന്നു. ​സക്കറിയ ആ ദൃശ്യത്തിലേക്ക് നോക്കി പല്ലിറുമ്മി. ​"അഭിമാനം! @#$%. ഡിപ്പാർട്ട്‌മെന്റിന്റെ മുഴുവൻ അഭിമാനമാണ് അവൻ ആ ചളിയിലേക്ക് വലിച്ചെറിഞ്ഞത്!" ​അയാൾ തിരിഞ്ഞു. "അവൻ ആശുപത്രിയിൽ പോയിട്ട് വരട്ടെ. ആ മുറിവ് വെച്ചുകെട്ടി ഇങ്ങോട്ട് വരും മുൻപ്, ഞാൻ അവന്റെ സസ്പെൻഷൻ ലെറ്റർ അടിച്ചു വച്ചേക്കാം. ഇനി കുറച്ചു നാൾ വീട്ടിലിരിക്കട്ടെ….!!” Get him out! Get him out of my case!” ************ പോലീസ് ജീപ്പ് സൈറൺ മുഴക്കി നഗരത്തിലൂടെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു. പിന്നിലെ സീറ്റിൽ ജയദേവൻ നെറ്റിയിൽ നിന്ന് ഒലിക്കുന്ന രക്തം ഒരു തൂവാല കൊണ്ട് അമർത്തിപ്പിടിച്ചിരുന്നു. അയാളുടെ കണ്ണുകൾ പക്ഷെ, റിയർ വ്യൂ മിററിലായിരുന്നു. ​"സാർ, നല്ലോണം മുറിവുണ്ട്. സ്റ്റിച്ച് ഇടേണ്ടിവരും..." ബേസിൽ ആശങ്കയോടെ പറഞ്ഞു. ​ജയദേവൻ അവനെ നോക്കിയില്ല. അയാളുടെ നോട്ടം പിന്നാലെ വരുന്ന വാഹനങ്ങളിലായിരുന്നു. ​"ബേസിൽ," ജയദേവന്റെ ശബ്ദം ശാന്തമായിരുന്നു. "നമ്മുടെ പിന്നാലെ, ഒരു ബ്ലാക്ക് സ്കോർപിയോ. നീ കാണുന്നുണ്ടോ?" ​ബേസിൽ പെട്ടെന്ന് മിററിലേക്ക് നോക്കി. "ഉവ്വ് സാർ. കുറേ നേരമായി... ഞാൻ കരുതി..." ​"അത് നമ്മളെ ഫോളോ ചെയ്യുകയാണ്," ജയദേവൻ പറഞ്ഞു. “സാർ എന്തെങ്കിലും ഇഷ്യൂ..!!” ഒരു ഞെട്ടലോടെ ബേസിൽ അയാളെ നോക്കി. "അടുത്ത വളവ് തിരിയുമ്പോൾ, ജീപ്പ് സൈഡാക്ക്." ​"സാർ! ഹോസ്പിറ്റലിൽ പോകണം!""ബ്ലഡ്‌ പോകുന്നുണ്ട്..." ബേസിൽ കടുപ്പിച്ചു…. “ shut up, ഞാൻ പറയുന്നത് നീ കേട്ടാൽ മതി…!!” ദേവന്റെ ഉറച്ച ശബ്ദം, ഓടിക്കൊണ്ടിരുന്ന ജീപ്പ് നിയന്ത്രണം വിട്ടപോലെയായി… ​"ഈ ലോകം മൊത്തം," ജയദേവൻ പല്ലിറുമ്മി, "മാധ്യമങ്ങളും, ഐ.ജി. സക്കറിയയും, ആ കൊലയാളികളും... എല്ലാവരും ഇപ്പോൾ വിചാരിച്ചിരിക്കുന്നത് നമ്മൾ ഹോസ്പിറ്റലിലേക്കാണ് പോകുന്നതെന്നാണ്. ആ ജനക്കൂട്ടവും അതാണ് കണ്ടത്." ​"So what സാർ?" ​"നമ്മളിപ്പോ ഹോസ്പിറ്റലിലേക്ക് പോകുന്നില്ല…!!” നീ വണ്ടി സൈഡാക്ക്…!!” ​ജയദേവൻ നിർത്തി. ബേസിലിന് കാര്യം മനസ്സിലായി. ​"ടേൺ ഹിയർ! നൗ!" ​തിടുക്കത്തിൽ ബേസിൽ ജീപ്പ് ഒരു ഒഴിഞ്ഞ ഇടറോഡിലേക്ക് വെട്ടിച്ച് സൈഡാക്കി നിർത്തി. കൂടെയുണ്ടായിരുന്ന എസ്കോർട്ട് ജീപ്പ് മുന്നോട്ട് പാഞ്ഞുപോയി. ​"സാർ!" ആ ജീപ്പിലെ അസിസ്റ്റന്റ് എസ്.ഐ. വയർലെസ്സിൽ ശബ്ധിച്ചു. ​"നിങ്ങൾ നേരെ ഹോസ്പിറ്റലിലേക്ക് പോ," ജയദേവൻ വയർലെസ് കയ്യിലെടുത്ത് ആജ്ഞാപിച്ചു. "സിറ്റി ഹോസ്പിറ്റലിലേക്ക്. മീഡിയ വരും. ഒരുത്തനെയും അകത്തേക്ക് അടുപ്പിക്കരുത്. ബാക്കി കാര്യങ്ങൾ ഡോക്ടർ റാം നോക്കിക്കോളും, ആൾക്കൂട്ടം അങ്ങോട്ട് വരട്ടെ! ഫസ്റ്റ്! മൂവ്!" ​"യെസ് സാർ!" എസ്കോർട്ട് ജീപ്പ് ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു. നിമിഷങ്ങൾക്കകം, ആ ബ്ലാക്ക് സ്കോർപിയോ അവർ നിർത്തിയ ഇടറോഡിലേക്ക് പാഞ്ഞുവന്നു, അവരുടെ ജീപ്പിന് പിന്നിലായി സഡൻ ബ്രേക്കിട്ട് നിന്നു… ​"ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്ത്," ജയദേവൻ പറഞ്ഞു. ​ഇരുവരും ജീപ്പിന്റെ ഡോറുകൾ തള്ളിത്തുറന്ന് പുറത്തേക്കിറങ്ങി. ജയദേവൻ ഒട്ടും സമയം കളയാതെ, രക്തം പുരണ്ട മുഖവുമായി ആ സ്കോർപിയോയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് ഓടിക്കയറി. അതിൽ നിന്നിറങ്ങിയ, കറുത്ത ടീ ഷർട്ട്‌ ധരിച്ച മൈക്കിളിന്, ബൊലേറോയുടെ കീ പാസ് ചെയ്തു. “നേരെ സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടോളു..!!” ജയദേവൻ അയാളെ നോക്കി പറഞ്ഞു. ​"ബേസിൽ! കയറ്!" വേഗം..!!” ​ബേസിൽ പിന്നാലെ കോ-ഡ്രൈവർ സീറ്റിലേക്കും ചാടിക്കയറി. ​"സാർ, ഞാൻ ഡ്രൈവ് ചെയ്യണോ?" ​"വേണ്ട!" ജയദേവൻ സ്കോർപിയോ സ്റ്റാർട്ട് ചെയ്തു. അതിന്റെ എഞ്ചിൻ ഇരമ്പി. "ആ ലൊക്കേഷൻ ഫൈൻഡ് ചെയ്യ്! 'സീക്രട്ട് ഗാർഡൻ'!" “ രുദ്രനും ഗായത്രിയും എന്നെ സസ്പെൻഡ് ചെയ്തു എന്ന വാർത്ത ടീവിയിൽ കണ്ട് എൻജോയ് ചെയ്യുകയായിരിക്കും ഇപ്പൊ….!!” അയാൾ പുച്ഛത്തോടെ പറഞ്ഞു. ​അവർ നമ്മളെ സ്റ്റേഷനിൽ തളച്ചിട്ടു എന്ന് കരുതി വിശ്രമിക്കുകയാവും. ക്വിക്ക്! ഫാസ്റ്റ്!" ​​"യെസ് സാർ!" ബേസിൽ തന്റെ ഫോണിൽ 'സീക്രട്ട് ഗാർഡൻ' എന്ന ലൊക്കേഷൻ സെറ്റ് ചെയ്യുകയായിരുന്നു. ​ജയദേവൻ ഒരു നിമിഷം കണ്ണുകളടച്ചു. നെറ്റിയിലെ മുറിവിൽ നിന്നുള്ള രക്തം കൺപോളകളിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. അയാൾ അത് കൈത്തണ്ട കൊണ്ട് തുടച്ചുമാറ്റി. അയാളുടെ കണ്ണുകൾ ഇൻസ്ട്രുമെന്റ് പാനലിലെ മങ്ങിയ വെളിച്ചത്തിൽ തിളങ്ങി. ​"സാർ...?" ബേസിൽ എന്തോ പറയാൻ തുടങ്ങിയതും… ​"ഹോൾഡ് ഓൺ!" ​ജയദേവൻ ചുണ്ടിൽ വിരൽ വച്ചു. ​അയാൾ സ്കോർപിയോയുടെ ക്ലച്ച് ചവിട്ടി, ആക്സിലറേറ്റർ അമർത്തി. ആ ഭാരമേറിയ വാഹനത്തിന്റെ ഡീസൽ എഞ്ചിൻ, ഒരു ചങ്ങല പൊട്ടിച്ച കാട്ടുപോത്തിനെപ്പോലെ ഇരമ്പിവിളിച്ചു. ആർ.പി.എം. മീറ്റർ ചുവപ്പ് വര തൊട്ടു. ​പിന്നെ, ആരും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ, അയാൾ സ്റ്റിയറിംഗ് വീൽ പൂർണ്ണമായും വലത്തേക്ക് ഒടിച്ചുവച്ചു. അതേ സെക്കൻഡിൽ, അയാൾ ഹാൻഡ്‌ബ്രേക്ക് ആഞ്ഞുവലിച്ചു. ​"കർത്താവേ!" ​ബേസിൽ സീറ്റിലേക്ക് അള്ളിപ്പിടിച്ചിരുന്നു. ​ആ ഭാരമേറിയ സ്കോർപിയോയുടെ പിൻചക്രങ്ങൾ ലോക്കായി. ടയറുകൾ ഉരയുന്നതിന്റെ നിലവിളി ആ ഒഴിഞ്ഞ ഇടറോഡിനെ കീറിമുറിച്ചു. കരിഞ്ഞ റബ്ബറിന്റെ രൂക്ഷഗന്ധം വായുവിൽ നിറഞ്ഞു. ​നിയന്ത്രണം വിട്ടപോലെ, ആ കറുത്ത വാഹനം അതിന്റെ സ്വന്തം അച്ചുതണ്ടിൽ പുകമറ സൃഷ്ടിച്ചുകൊണ്ട് ഒരു ഭീകരമായ ഡ്രിഫ്റ്റിൽ വട്ടം കറങ്ങി. ​ബേസിൽ ഭയന്ന് കണ്ണുകളടച്ചു. ​ഒരു സെക്കന്റിന്റെ പത്തിലൊരംശം. ​ആ കറക്കം 180 ഡിഗ്രി പൂർത്തിയാകുന്നതിന് തൊട്ടുമുൻപ്, ജയദേവൻ ഹാൻഡ്‌ബ്രേക്ക് റിലീസ് ചെയ്തു, സ്റ്റിയറിംഗ് നേരെയാക്കി, ക്ലച്ച് വിട്ട് ഗിയർ ഒന്നിലേക്ക് മാറ്റി. ​ടയറുകൾ ഒരു നിമിഷം പുകഞ്ഞുനിന്നു. ​പിന്നെ, ഒരു വെടിയുണ്ട പോലെ, ആ ബ്ലാക്ക് സ്കോർപിയോ അവർ വന്ന വഴിയിലേക്ക്, എതിർദിശയിലേക്ക്, കുതിച്ചുപാഞ്ഞു. ​ഒന്ന്... രണ്ട്... മൂന്ന്... ​നിമിഷങ്ങൾക്കകം അത് ടോപ് ഗിയറിലെത്തി. ​"ബേസിൽ," ജയദേവന്റെ ശബ്ദം ശാന്തമായിരുന്നു. പക്ഷെ അത് കേട്ട് ബേസിൽ വിറച്ചു. ​"ആ ലൊക്കേഷൻ പറയ്.” തുടരും.. DARK CHOCOLATE.✍️✍️ബിനു. #📙 നോവൽ #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ
. പാർട്ട്‌ 06. ജയദേവന്റെ 'വാർ റൂം' ഒരു യുദ്ധക്കളം പോലെയായിരുന്നു. അയാൾ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല… അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല…. ഇൻവെസ്റ്റിഗേഷൻ ബോർഡിലെ ചുവന്ന നൂലുകൾ ഇപ്പോൾ 'അലൻ', 'രുദ്രൻ', 'ഗായത്രി' എന്നീ മൂന്ന് പേരുകളിലേക്കും, 'ബാംഗ്ലൂർ', 'ചങ്ങമ്പുഴ പാർക്ക്', 'കൊച്ചിൻ എയർപോർട്ട്' എന്നീ മൂന്ന് സ്ഥലങ്ങളിലേക്കും നീണ്ടു കിടന്നു. ​രാവിലെ പത്ത് മണിയോടെ ജയദേവന്റെ ഡെസ്കിലെ ഫോൺ ശബ്ദിച്ചു. എയർപോർട്ട് ലെയ്‌സൺ ടീമിൽ നിന്നായിരുന്നു. ​"സാർ, ജയദേവനാണ്." ജയദേവൻ കാൾ അറ്റണ്ട് ചെയ്തുകൊണ്ട് പറഞ്ഞു. ​"സാർ, ഞങ്ങൾ ഇവിടുത്തെ കഴിഞ്ഞ നാല് ദിവസത്തെ മുഴുവൻ പാസഞ്ചർ മാനിഫെസ്റ്റും പരിശോധിച്ചു. ഇന്റർനാഷണൽ, ഡൊമസ്റ്റിക്... 'രുദ്രൻ' എന്ന പേരിലോ 'ഗായത്രി' എന്ന പേരിലോ ആരും യാത്ര ചെയ്തിട്ടില്ല." ​"Fake ID?" ജയദേവൻ ചോദിച്ചു. "ഫോട്ടോ വെച്ച് മാച്ച് ചെയ്തോ?" ​"അതും ചെയ്തു സാർ. സൈബർ സെൽ തന്ന ഫോട്ടോകളുമായി സാമ്യമുള്ള ആരും ഈ ദിവസങ്ങളിൽ ഇവിടെ നിന്ന് പുറത്തേക്ക് പോയിട്ടില്ല. We are 100% sure. അവർ ഫ്ലൈറ്റ് യാത്ര ചെയ്തിട്ടില്ല." ​ജയദേവന്റെ നെഞ്ചിലൊരു ഭാരം കയറി. "Impossible! അവരുടെ ഫോണുകൾ എയർപോർട്ടിൽ വെച്ചാണ് ഓഫ് ആയത്. ടവർ ലൊക്കേഷൻ പെർഫെക്റ്റ് ആയിരുന്നു!" ​"അതാണ് സാർ ഏറ്റവും വലിയ ട്വിസ്റ്റ്," മറുതലയ്ക്കൽ ഉദ്യോഗസ്ഥന്റെ ശബ്ദം താഴ്ന്നു. "ഞങ്ങൾ ആ ടവർ ലൊക്കേഷൻ വന്ന സമയം വെച്ച് എയർപോർട്ടിന്റെ പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. രാത്രി ഒന്നേകാൽ കഴിഞ്ഞതോടെ ഒരു ടാക്സി... അത് ഇന്റർനാഷണൽ ഡിപ്പാർച്ചർ ഡ്രോപ്പ്-ഓഫ് പോയിന്റിൽ വന്ന് നിർത്തുന്നു. കൃത്യം ആ സമയത്താണ് രണ്ട് ഫോണുകളും ഒരുമിച്ച് ഓഫ് ആകുന്നത്." ​"എന്നിട്ട്?" ​"അവർ ടെർമിനലിലേക്ക് കയറിയില്ല സാർ. അവർ വണ്ടിയിൽ നിന്നിറങ്ങി, ടെർമിനലിലേക്ക് നടക്കുന്നതായി ഭാവിക്കുന്നു, ക്യാമറയുടെ ബ്ലൈൻഡ് സ്പോട്ടിൽ വെച്ച് തിരികെ നടക്കുന്നു... ഡിപ്പാർച്ചറിൽ നിന്ന് നേരെ അറൈവൽ ഏരിയയിലേക്ക് വരുന്നു. അവിടെ... അവരെ കാത്ത് മറ്റൊരു കാർ കിടപ്പുണ്ടായിരുന്നു. അവർ അതിൽ കയറി, സിറ്റിയിലേക്ക് തന്നെ തിരിച്ചുപോയി." ​ജയദേവൻ ഒരു നിമിഷം സ്തംഭിച്ച് നിന്നു. "സാർ... അതൊരു പക്ക പ്ലാൻ ആയിരുന്നു. ഞങ്ങൾ അവരെ എയർപോർട്ടിൽ തിരയുമ്പോൾ, അവർ നഗരത്തിൽ എവിടെയോ സുരക്ഷിതരായി ഇരിപ്പുണ്ട്. അവർ നമ്മളെ വഴിതെറ്റിച്ചതാണ്." ​ജയദേവൻ ഫോൺ വെച്ചു. "അവർ എവിടെയും പോയിട്ടില്ല ... അവർ ഇവിടെത്തന്നെയുണ്ട്. കൊച്ചിയിൽ." ​അയാൾ ഇത് പറഞ്ഞ് തീരുമ്പോഴേക്കും ബേസിൽ മറ്റൊരു റിപ്പോർട്ടുമായി വാർ റൂമിലേക്ക് ഓടിക്കയറി. ​"സാർ... ചങ്ങമ്പുഴ പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ...!" ​"എന്തെങ്കിലും ഇമ്പ്രൂവ്മെന്റ്?" ജയദേവൻ ടേബിളിൽ നിന്ന് എഴുന്നേറ്റുകൊണ്ട് ചോദിച്ചു. ​"അലൻ പറഞ്ഞത് നൂറ് ശതമാനം സത്യമാണ് സാർ!" ബേസിൽ ഒരു ലാപ്ടോപ്പ് തുറന്ന് അതിലെ മങ്ങിയ ദൃശ്യം പ്ലേ ചെയ്തു. "ദാ... ഇതാണ് അവർ. കല്യാണത്തിന് രണ്ട് ദിവസം മുൻപ്, വൈകുന്നേരം 5:30. അലനും ആ പെൺകുട്ടി പ്രിയയും. ദാ, അവൻ പോക്കറ്റിൽ നിന്ന് ആ ചോക്ലേറ്റ് എടുക്കുന്നു, അവർ അത് പൊട്ടിച്ച് കഴിക്കുന്നു... എല്ലാം ക്ലിയർ ആണ് സാർ." ​"Good. ഇനി... ആ വേസ്റ്റ് ബിൻ. ആ ദൃശ്യങ്ങൾ നോക്കിയോ? ആരെങ്കിലും അത് എടുക്കുന്നത്?" ​ബേസിലിന്റെ മുഖം മങ്ങി. "അതാണ് സാർ പ്രശ്നം. പാർക്കിലെ പ്രധാന ക്യാമറകൾ ഗേറ്റ് ആണ് കവർ ചെയ്യുന്നത്. ഇവർ ഇരുന്ന സ്ഥലവും ആ വേസ്റ്റ് ബിന്നും ഒരു ബ്ലൈൻഡ് സ്പോട്ടിലാണ്. ക്യാമറ കവറേജ് ഇല്ലാത്തതുകൊണ്ട് അവിടെ എന്ത് നടന്നു എന്ന് കാണാൻ കഴിയില്ല. അവർ ബിന്നിനടുത്തേക്ക് പോകുന്നത് കാണാം, പക്ഷെ പിന്നീട് ആരെങ്കിലും അവിടെ വന്നോ എന്ന് വ്യക്തമല്ല." ​ജയദേവന്റെ മുഖം മുറുകി. ഒരു തുമ്പ് അടഞ്ഞല്ലോ എന്ന് അയാൾ ചിന്തിച്ചു. ​"പക്ഷെ സാർ!" ബേസിലിന്റെ കണ്ണുകൾ തിളങ്ങി. "എനിക്ക് വേറൊന്ന് കിട്ടി. ഞാൻ അവിടുത്തെ ടിക്കറ്റ് കൗണ്ടറിലെ അന്നലത്തെ ലോഗ് ബുക്കും, ആ ദിവസത്തെ ഇഷ്യൂ ചെയ്ത ടിക്കറ്റുകളുടെ ലിസ്റ്റും പരിശോധിച്ചു." ​"എന്നിട്ട്?" ​"അലനും പ്രിയയും ടിക്കറ്റ് എടുത്തത് വൈകുന്നേരം 5:25 PM-നാണ്. രണ്ട് ടിക്കറ്റുകൾ. അവരുടെ പേര് ലോഗിൽ ഉണ്ട്." ​ബേസിൽ ലാപ്ടോപ്പിലെ മറ്റൊരു ഫയൽ തുറന്നു. ​"കൃത്യം രണ്ട് മിനിറ്റിന് ശേഷം. 5:27 PM. രണ്ട് ടിക്കറ്റുകൾ കൂടി ഇഷ്യൂ ചെയ്തിട്ടുണ്ട്. കൗണ്ടറിലെ രജിസ്റ്ററിൽ ടിക്കറ്റ് വാങ്ങിയ ആൾ കൊടുത്ത പേര്... 'രുദ്രൻ'." ​ആ പേര് കേട്ട് ജയദേവൻ ഞെട്ടി. സൈബർ സെൽ റിപ്പോർട്ടിലെ അതേ പേര്! ​"ഞാൻ ഉടൻ ആ സമയത്തെ ഫ്രണ്ട് ഗേറ്റിലെ സിസിടിവി ഫൂട്ടേജ് എടുത്തു," ബേസിൽ വീഡിയോ പ്ലേ ചെയ്തു. ​"ദാ നോക്കൂ സാർ... ഒരു പുരുഷനും സ്ത്രീയും. പക്ഷെ... അവർ മുഖം മറച്ചിരിക്കുകയാണ്." ​ആ ദൃശ്യം വ്യക്തമായിരുന്നു. മഴയൊന്നും ഉണ്ടായിരുന്നില്ല, എന്നിട്ടും ആ സ്ത്രീയും പുരുഷനും ഒരു വലിയ കറുത്ത കുട നിവർത്തിപ്പിടിച്ച്, അത് ക്യാമറയ്ക്ക് നേരെ മറച്ചുകൊണ്ടാണ് ഗേറ്റ് കടന്ന് അകത്തേക്ക് പോകുന്നത്. ​ജയദേവന്റെ സിരകളിലൂടെ ഒരു തരിപ്പ് പാഞ്ഞുപോയി. ​"yes… അവർ അവിടെ ഉണ്ടായിരുന്നു… അല്ലെ…!!” ജയദേവന്റെ ശബ്ദം കനത്തു. "അലനെയും പ്രിയയെയും അവർ പിന്തുടരുകയായിരുന്നു. അവർ നമ്മളെ വെല്ലുവിളിക്കുകയാണ്. അവർ ആ പേര് അവിടെ ഉപയോഗിച്ചത് മനഃപൂർവ്വമാണ്. അവർ ഇവിടെയുണ്ട്. നമ്മുടെ തൊട്ടടുത്ത്!” ********** ​"എല്ലാ വഴിയും അടഞ്ഞിരിക്കുകയാണ്, സാർ," ബേസിൽ ക്ഷീണത്തോടെ പറഞ്ഞു. "അവർ നമ്മളെക്കാൾ ഒരുപടി മുന്നിലാണ്. അവർക്ക് നമ്മൾ എന്ത് ചിന്തിക്കുന്നു എന്ന് പോലും അറിയാം." ​ജയദേവൻ ഒരു സിഗരറ്റ് കത്തിച്ചു. "അതെ. അവർക്കറിയാം. അവർ നമ്മളെ എയർപോർട്ടിലേക്കും പാർക്കിലേക്കും മനഃപൂർവ്വം പറഞ്ഞുവിട്ടതാണ്. നമ്മൾ ആ തെളിവുകളുടെ പിന്നാലെ ഓടുമ്പോൾ, അവർ അടുത്ത നീക്കം പ്ലാൻ ചെയ്യുകയായിരുന്നു." ​അയാൾ സൈബർ സെൽ റിപ്പോർട്ടിലേക്ക് വിരൽ ചൂണ്ടി. "ഒരൊറ്റ വഴി കൂടിയുണ്ട്, ബേസിൽ. നമ്മൾ ഇതുവരെ പോകാത്ത വഴി." ​"സാർ... ആ ലോഡ്ജ്?" ബേസിൽ സംശയത്തോടെ ചോദിച്ചു. "അവർ സിം കാർഡ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ആ അഡ്രസ്സ്? അത് 100% ഒരു കെണിയായിരിക്കും." ​"അതെ," ജയദേവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. "അതൊരു കെണിയാണ്. അങ്ങോട്ട് ചെന്നാൽ നമുക്ക് ഒന്നും കിട്ടില്ലെന്ന് അവർക്കറിയാം. അതുകൊണ്ട് നമ്മൾ അങ്ങോട്ട് പോകില്ലെന്ന് അവർ ഉറപ്പിച്ചു. അതുകൊണ്ട്... നമ്മൾ അങ്ങോട്ട് പോകുന്നു." ​സമയം: പുലർച്ചെ 3:15 AM. സ്ഥലം: ഫോർട്ട് കൊച്ചി, ഓൾഡ് ഹാർബർ ലോഡ്ജ്. ​പോലീസ് ജീപ്പിന്റെ ഇരമ്പമോ ലൈറ്റോ ഉണ്ടായിരുന്നില്ല. ഒരു പഴയ, അടയാളങ്ങളില്ലാത്ത മാരുതി 800-ൽ ജയദേവനും ബേസിലും ആ പൂട്ടിക്കിടന്ന കെട്ടിടത്തിന് മുന്നിൽ നിന്നു. ഇരുവരും സാധാരണ വേഷത്തിലാണ്. ​"ആരും താമസിക്കാത്ത സ്ഥലമാണ്, സാർ. അവർ നമ്മളെ പറ്റിക്കാൻ കൊടുത്ത അഡ്രസ്സ്," ബേസിൽ മന്ത്രിച്ചു. ​"അവർ നമ്മളെ പറ്റിക്കാൻ തന്നെയാണ് ഇത് തന്നത്. വാ," ജയദേവൻ ശബ്ദമുണ്ടാക്കാതെ ഗേറ്റ് തള്ളിത്തുറന്നു. ​അവർ തങ്ങളുടെ തോക്കുകൾ കയ്യിലെടുത്തു. മൊബൈൽ ഫോണിന്റെ മങ്ങിയ വെളിച്ചത്തിൽ ആ പൊളിഞ്ഞ കെട്ടിടത്തിന്റെ പടികൾ കയറി. പൊടിയും ചിലന്തിവലയും നിറഞ്ഞ മുറികൾ. ​"ഒന്നുമില്ല, സാർ. വെറുതെ..." ​"ശ്!" ജയദേവൻ ബേസിലിനെ തടഞ്ഞു. ​രണ്ടാമത്തെ നിലയിലെ ഒരു മുറിയുടെ വാതിൽ പാതി തുറന്നിരുന്നു. അതിൽ നിന്ന് മാത്രം ഒരു നേരിയ വെളിച്ചം വരുന്നു. ​അവർ പരസ്പരം നോക്കി, തോളോട് തോൾ ചേർന്ന് ആ വാതിൽ തള്ളിത്തുറന്നു. ​മുറി ഒഴിഞ്ഞതായിരുന്നു. ​പക്ഷെ, ആ മുറിയിൽ അവർക്കായി ചിലത് ഒരുക്കിവെച്ചിരുന്നു. ​മുറിയുടെ നടുവിലെ പൊടിപിടിച്ച മേശപ്പുറത്ത്, രണ്ട് ഒഴിഞ്ഞ കോഫി കപ്പുകൾ. ​ഭിത്തിയിൽ, ആദർശിന്റെയും അഞ്ജലിയുടെയും വിവാഹ ഫോട്ടോകൾ പതിപ്പിച്ചിരിക്കുന്നു. ചുവന്ന മഷികൊണ്ട് ആ ചിത്രങ്ങൾ വെട്ടിമുറിച്ചിരിക്കുന്നു. ​അതിന് നടുവിലായി, ആ മുറിയിലെ ഏക വെളിച്ചമായ ഒരു ചെറിയ ടേബിൾ ലാമ്പിന് താഴെ, ഒരു വസ്തു വെച്ചിരുന്നു. ​അതൊരു വെൽവെറ്റ് ഗിഫ്റ്റ് ബോക്സ് ആയിരുന്നു. ആദർശിന്റെ മുറിയിൽ നിന്ന് കിട്ടിയ, വിഷം നിറച്ച അതേ തരം ബോക്സ്. ​പക്ഷെ, ഇത് ഒഴിഞ്ഞതായിരുന്നു. ​"ദൈവമേ..." ബേസിൽ അറിയാതെ പറഞ്ഞുപോയി. "ഇതൊരു ഒളിത്താവളമല്ല. ഇതൊരു ട്രോഫി റൂമാണ്. ജയദേവൻഅയാളുടെ മൊബൈൽ വെളിച്ചം മുറിയുടെ മൂലയിലേക്ക് നീങ്ങി. അവിടെ, ഒരു പഴയ ചാക്ക് കൊണ്ട് എന്തോ ഒന്ന് മൂടിയിട്ടിരിക്കുന്നു. ​ബേസിൽ തോക്ക് ചൂണ്ടിനിൽക്കേ, ജയദേവൻ സാവധാനം ആ ചാക്ക് വലിച്ചുമാറ്റി. ​അതിനടിയിൽ ഒരു ചെറിയ ബാഗ് പാക്ക്. ​ജയദേവൻ ഗ്ലൗസ് ധരിച്ച കൈകൊണ്ട് അതിന്റെ സിബ്ബ് വലിച്ചു തുറന്നു. ഉള്ളിലെ സാധനങ്ങൾ കണ്ട് ഇരുവരും ഒരു നിമിഷം സ്തംഭിച്ചു. ​അതൊരു കൊലപാതകത്തിന്റെ 'Do It Yourself' കിറ്റ് ആയിരുന്നു. ​ഒരു മിനി ഗ്യാസ് സ്റ്റൗ (ട്രെക്കിംഗിന് ഉപയോഗിക്കുന്ന തരം). ​കൈപ്പിടിയുള്ള ഒരു ചെറിയ സ്റ്റീൽ പാൻ. അതിന്റെ അടിയിലും വശങ്ങളിലും കരിഞ്ഞ കറുത്ത പാടുകൾ. ​ഒരു ലൈറ്റർ. ​പിന്നെ... ജയദേവൻ അതീവ ശ്രദ്ധയോടെ പുറത്തെടുത്ത, ലേബലുകൾ പൂർണ്ണമായും ചുരണ്ടിക്കളഞ്ഞ ഒരു ചെറിയ ചില്ലുകുപ്പി. അതിനുള്ളിൽ വെളുത്ത തരികൾ പറ്റിപ്പിടിച്ചിരിക്കുന്നു. ​ബേസിൽ അവിശ്വസനീയതയോടെ ജയദേവനെ നോക്കി. "സാർ... ഇത്...?" ​ജയദേവൻ ആ ചെറിയ പാൻ എടുത്ത് വെളിച്ചത്തിൽ കാണിച്ചു. അതിൽ പറ്റിപ്പിടിച്ച കരിഞ്ഞ അംശത്തിൽ നിന്ന് നേരിയ, മധുരമുള്ള ഒരു ഗന്ധം വരുന്നുണ്ടായിരുന്നു. ​"ചോക്ലേറ്റ്," ജയദേവൻ പറഞ്ഞു. ​അയാൾ ആ ചെറിയ കുപ്പിയിലേക്ക് നോക്കി. ​"യെസ്, ബേസിൽ," ജയദേവന്റെ ശബ്ദം ആ ഒഴിഞ്ഞ മുറിയിൽ മുഴങ്ങി. " അവർ ആ ചോക്ലേറ്റ് ഇവിടെയാണ് തയ്യാറാക്കിയത്." ​അയാൾ ആ പാനിലേക്ക് വിരൽ ചൂണ്ടി. "അവർ 'അമാര'യുടെ വെൽവെറ്റ് ബോക്സ് വാങ്ങി. അത് ഇവിടെ കൊണ്ടുവന്നു... അത് ഈ പാനിലിട്ട് ഉരുക്കി, അതിലേക്ക് ഈ സൈനയിഡ് കൃത്യമായ അളവിൽ ചേർക്കുകയായിരുന്നു." ​ബേസിൽ ഞെട്ടി. "അവർ... അവർ അത് വീണ്ടും അതേ ബോക്സിൽ പാക്ക് ചെയ്ത്..." ​"അതെ," ജയദേവൻ പറഞ്ഞു. "അവർ വെറും കൊലയാളികളല്ല, ബേസിൽ. അവർ ക്ഷമയുള്ളവരാണ്. അവർ ഈ ഒഴിഞ്ഞ കെട്ടിടം ഒരു ലബോറട്ടറിയാക്കി മാറ്റി. വിഷം കലർത്തി, അത് വീണ്ടും ആ വെൽവെറ്റ് ബോക്സിൽ നിറച്ച്, ആർക്കും സംശയം തോന്നാത്ത ഒരു പെർഫെക്റ്റ് ഗിഫ്റ്റ് ആക്കി മാറ്റി." ​"സാർ," ബേസിൽ ചുറ്റും നോക്കി. "അവർക്ക് നമ്മൾ ഇവിടെ എത്തുമെന്ന് അറിയാമായിരുന്നോ? അവർ ഈ തെളിവുകൾ നമുക്ക് വേണ്ടി ഉപേക്ഷിച്ചതാണോ?" ​"അറിയില്ല," ജയദേവൻ എഴുന്നേറ്റു. "ഒരുപക്ഷേ, കൃത്യം കഴിഞ്ഞപ്പോൾ തിടുക്കത്തിൽ പോയപ്പോൾ മറന്നതാവാം. അല്ലെങ്കിൽ... ഇത് നമ്മളെ വഴിതെറ്റിക്കാനുള്ള മറ്റൊരു കെണിയാവാം. എന്തായാലും, ഈ കുപ്പി ലാബിലേക്ക് അയക്കണം . ഇത് സയനൈഡ് തന്നെയാണെന്ന് എനിക്ക് സ്ഥിരീകരിക്കണം. ഈ മുറി ഉടൻ സീൽ ചെയ്യണം." ​അവർ ആ മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, കൊലയാളികളുടെ മുഖം വ്യക്തമായില്ലെങ്കിലും, അവരുടെ ക്രൂരമായ രീതി ജയദേവന് മുന്നിൽ തെളിഞ്ഞിരുന്നു. *********** ജയദേവനും ബേസിലും ആ പഴയ കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങി, അടയാളങ്ങളില്ലാത്ത മാരുതി 800 ലേക്ക് കയറി. പുലർച്ചെയുടെ തണുത്ത കാറ്റ് കാറിനുള്ളിലേക്ക് അരിച്ചുകയറി. ബേസിൽ ആവേശത്തിലായിരുന്നു. ​"സാർ! നമുക്ക് അവരുടെ ലാബ് കിട്ടി. സയനൈഡ് ബോട്ടിൽ, ഗ്യാസ് സ്റ്റൗ... അവർ അത് ഉരുക്കിയ പാൻ! ഇത് വലിയൊരു ലീഡ് അല്ലേ? നമുക്കിവരെ പൂട്ടാം!" ​ജയദേവൻ കാറിന്റെ ഗ്ലാസിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു. അയാൾ ഒരു സിഗരറ്റ് കത്തിച്ചു, പക്ഷെ വലിച്ചില്ല. അത് വിരലുകൾക്കിടയിൽ എരിഞ്ഞുതീരുന്നത് അയാൾ നോക്കിനിന്നു. ​"ലീഡോ?" ജയദേവൻ പതുക്കെ പറഞ്ഞു. അയാളുടെ ശബ്ദം ക്ഷീണിച്ചിരുന്നു. "ഇതൊരു ലീഡല്ല, ബേസിൽ. ഇതൊരു പ്രസ്താവനയാണ്. ഒരു വെല്ലുവിളി." ​"സാർ?" ബേസിലിന് മനസ്സിലായില്ല. ​"നമ്മൾ ഇവിടെ എത്തുമെന്ന് അവർക്ക് അറിയാമായിരുന്നു. ഈ തെളിവുകൾ നമ്മൾ കാണണമെന്ന് അവർ ആഗ്രഹിച്ചു. അവർ നമ്മളോട് പറയുകയാണ്... 'നോക്കൂ, ഞങ്ങൾ എത്ര സൂക്ഷ്മമായാണ് ഇത് ചെയ്തതെന്ന്. ഞങ്ങൾ നിങ്ങളുടെ കൺമുന്നിലുണ്ട്, എന്നിട്ടും നിങ്ങൾക്ക് ഞങ്ങളെ തൊടാൻ കഴിയില്ല'." ​ജയദേവൻ എരിഞ്ഞ തീർന്ന സിഗരറ്റ് കുറ്റി പുറത്തേക്കെറിഞ്ഞു. ​"നമുക്ക് അവരുടെ പേരുകൾ അറിയാം. രുദ്രൻ, ഗായത്രി. പക്ഷെ, അത് അവരുടെ യഥാർത്ഥ പേരുകളാണോ? അറിയില്ല. അവർ എയർപോർട്ടിൽ നമ്മളെ കബളിപ്പിച്ചു. പാർക്കിൽ മുഖം മറച്ചു. ഇപ്പോൾ ഈ ലോഡ്ജിൽ നമുക്കായി ഒരു കെണിയൊരുക്കി." ​അയാൾ സ്റ്റിയറിംഗിൽ ആഞ്ഞിടിച്ചു. ​"നമ്മൾ അവരുടെ നിഴലുകളെയാണ് പിന്തുടരുന്നത്, ബേസിൽ. അവർ എറിഞ്ഞുതരുന്ന എല്ലിൻ കഷണങ്ങൾക്ക് പിന്നാലെ ഓടുകയാണ് നമ്മൾ. അവർക്ക് നമ്മളെ അറിയാം. നമ്മുടെ പേര്, നമ്മുടെ നീക്കങ്ങൾ... എല്ലാം." ​ജയദേവൻ കാർ സ്റ്റാർട്ട് ചെയ്തു. ​"നമുക്ക് 'എങ്ങനെ' എന്ന് ഇപ്പോൾ വ്യക്തമായി അറിയാം. 'എന്തിന്' എന്നും ഊഹിക്കാം. പക്ഷെ 'ആര്' എന്ന ആ പ്രധാന ചോദ്യത്തിന് മുന്നിൽ… നമ്മൾ തുടങ്ങിയടത്ത് തന്നെ തിരികെ വരും." ​ആ കാർ സാവധാനം ആ ഒഴിഞ്ഞ തെരുവിലൂടെ നീങ്ങുമ്പോൾ, ജയദേവന് ആദ്യമായി ആ അദൃശ്യരായ ശത്രുക്കളോട് ഒരുതരം ഭയം കലർന്ന ബഹുമാനം തോന്നിത്തുടങ്ങി. ഇപ്പോഴും അവർ ആരാണെന്ന് മനസിലാകാതെ, അവർ ഇരുട്ടിൽ തപ്പുകയായിരുന്നു……. ******** ​ആ പഴയ മാരുതി 800 ഫോർട്ട് കൊച്ചിയിലെ ഇടുങ്ങിയ തെരുവുകളിൽ നിന്ന് ഹൈവേയിലേക്ക് കയറി. ബേസിൽ കരുതിയത് അവർ സ്റ്റേഷനിലേക്കാണ് മടങ്ങുന്നത് എന്നായിരുന്നു. എന്നാൽ ജയദേവൻ വണ്ടി തിരിച്ചത് നെടുമ്പാശ്ശേരി ഭാഗത്തേക്കാണ്. ​പുലർച്ചെ 5 മണി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഏരിയയിലേക്ക് ആ അടയാളങ്ങളില്ലാത്ത കാർ സാവധാനം വന്നുനിന്നു. ആദ്യത്തെ അന്താരാഷ്ട്ര വിമാനങ്ങൾക്കായി യാത്രക്കാർ എത്തിത്തുടങ്ങിയിരുന്നു. ജയദേവൻ കാറിന്റെ എഞ്ചിൻ ഓഫ് ചെയ്തു. ​"എന്താ സാർ ഇവിടെ...?" ബേസിൽ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു. "അവർ ഇവിടെ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്ന് നമുക്ക് ഉറപ്പായതല്ലേ? ഇതും അവരുടെ മറ്റൊരു കെണിയാണെങ്കിലോ?" ​ജയദേവൻ പുറത്തിറങ്ങി. പുലർച്ചെയുടെ തണുത്ത കാറ്റിൽ അയാൾ ഒരു സിഗരറ്റ് കത്തിച്ചു. ​"അതെ, ബേസിൽ. ആ ലോഡ്ജ് ഒരു കെണിയായിരുന്നു. അവർക്കറിയാമായിരുന്നു നമ്മൾ അവിടെ വരുമെന്ന്." അയാൾ പുക പുറത്തേക്ക് ഊതി. "പക്ഷെ ഇത്... ഇത് കെണിയല്ല. ഇതാണ് അവർക്ക് പറ്റിയ ഒരേയൊരു പിഴവ്." ​ജയദേവൻ യാത്രക്കാരെ ഇറക്കിവിടുന്ന ടാക്സി പാതയിലേക്ക് വിരൽ ചൂണ്ടി. "അവർ നമ്മളെ കബളിപ്പിക്കാൻ കാണിച്ച ആ നാടകം... ആ പത്ത് മിനിറ്റ്... അതാണ് അവരെ കുടുക്കാൻ പോകുന്നത്." ​"സാർ?" ​"അവർ അതിബുദ്ധിശാലികളാണ്. അവർ നമ്മളെ ലോഡ്ജിലേക്ക് വലിച്ചിഴച്ചു. പാർക്കിൽ മുഖം മറച്ചു. പക്ഷെ, എയർപോർട്ട് പോലൊരു ഹൈ-സെക്യൂരിറ്റി സോണിൽ വന്ന് ഫോൺ ഓഫ് ചെയ്യുമ്പോൾ, അവർ ആയിരക്കണക്കിന് ഡിജിറ്റൽ കാല്പാടുകളാണ് ഇവിടെ ഉപേക്ഷിച്ചുപോയത്." ​അയാൾ മുകളിലെ സെൽ ടവറിലേക്ക് നോക്കി. ​"ഒന്ന്, ആ ടവർ ഡമ്പ്. അവർ ആ ഫോണുകൾ ഓഫ് ചെയ്ത പത്ത് മിനിറ്റ്... ആ സമയത്ത് ആ ടവറിൽ കണക്റ്റ് ആയിരുന്ന മറ്റ് ആക്റ്റീവ് നമ്പറുകൾ. അതൊരു വൈക്കോൽത്തുറുവാണ്. അതിൽ നമ്മൾ തിരയും." ​"രണ്ട്," ജയദേവന്റെ കണ്ണുകൾ ഒരു വേട്ടക്കാരന്റേതുപോലെ തിളങ്ങി. "അതിലും വ്യക്തമായ ഒരു തുമ്പ്. ടാക്സികൾ!" ​അയാൾ താഴെ അറൈവൽ ഏരിയയിലേക്ക് കൈചൂണ്ടി. "അവരെ ഇവിടെ ഇറക്കിവിട്ട ആ ടാക്സിയും... അവരെ ഇവിടെ നിന്ന് പിക്ക് ചെയ്ത ആ കാറും. അവർ റിസ്ക് എടുക്കില്ല. അവർ ഒരു റാൻഡം ടാക്സി കൈ കാണിച്ചു നിർത്തില്ല. അവർ പണം നേരിട്ട് കൊടുക്കില്ല." ​അയാൾ ബേസിലിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. ​"അവർ അത് ബുക്ക് ചെയ്തിരിക്കും. ഊബർ... ഓല... ഏതെങ്കിലും ഒരു ഓൺലൈൻ ആപ്പ്." ​ബേസിലിന്റെ മുഖം തെളിഞ്ഞു. ​"യെസ്," ജയദേവൻ പറഞ്ഞു. "സൈബർ സെല്ലിനോട് ആ ടവർ ഡമ്പ് എടുക്കാൻ പറ. അതോടൊപ്പം, ഈ ലൊക്കേനിൽ, ആ കൃത്യസമയത്ത് നടന്ന എല്ലാ ഓൺലൈൻ ടാക്സി ബുക്കിംഗുകളുടെയും ട്രിപ്പ് ലോഗുകൾ എനിക്ക് വേണം. അവരെ ഇറക്കിവിട്ട ട്രിപ്പ്. അവരെ പിക്ക് ചെയ്ത ട്രിപ്പ്." ബേസിൽ ഒരു നിമിഷം ആലോചിച്ചു. "സാർ, പക്ഷെ ആ കാറുകൾ... അത് സാധാരണ ടാക്സി ആണെങ്കിൽ... നമ്മൾ എങ്ങനെ അവരെ കണ്ടെത്തും? ആയിരക്കണക്കിന് വണ്ടികൾക്കിടയിൽ നിന്ന്?" ​ജയദേവൻ ബേസിലിന്റെ തോളിൽ തട്ടി. "അതാണ് ബേസിൽ, അവർക്ക് പറ്റിയ പിഴവ്. അവർ ഒരു സാധാരണ ടാക്സി വിളിക്കില്ല. അത് റിസ്ക് ആണ്. പണം നേരിട്ട് കൊടുത്താൽ ഡ്രൈവർ അവരെ ഓർത്തുവെക്കും. അവർ ഓൺലൈൻ ബുക്കിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്." ​അയാൾ സൈബർ സെല്ലിനെ വിളിക്കാൻ ഫോൺ കയ്യിലെടുത്തു. ​"നീ ഉടൻ എയർപോർട്ട് പോലീസിന്റെ സഹായത്തോടെ ആ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണം," ജയദേവൻ ബേസിലിന് നിർദ്ദേശം നൽകി. "ഗായത്രിയേയും, രുദ്രനേയും ഇറക്കിവിട്ട ആ കാറിന്റെ നമ്പർ പ്ലേറ്റ്. അവരെ പിക്ക് ചെയ്ത കാറിന്റെ നമ്പർ പ്ലേറ്റ്. രണ്ടും എനിക്ക് വേണം." ​"ആ കാറിന്റെ നമ്പറിൽ നിന്ന്," ജയദേവൻ തുടർന്നു, "അത് 'ഓല' ആണോ 'ഊബർ' ആണോ എന്ന് നമുക്ക് കൃത്യമായി അറിയാൻ കഴിയും.” ****** കൊച്ചിൻ എയർപോർട്ട് പോലീസ് എയ്ഡ് പോസ്റ്റ്. സമയം: പുലർച്ചെ 5:45 AM. ​"സാർ, കിട്ടി!" എയർപോർട്ട് സിസിടിവി റൂമിൽ നിന്ന് ഓടിക്കിതച്ച് വന്ന ഒരു ഉദ്യോഗസ്ഥൻ, ജയദേവന് നേരെ ഒരു പേപ്പർ നീട്ടി. ​"പുലർച്ചെ 1:17 AM. അവരെ ഇറക്കിവിട്ട വാഹനം. KL 07 XX 1234. അതൊരു ഓല ടാക്സിയാണ്. ഇന്നോവ." "1:28 AM. അറൈവലിൽ നിന്ന് അവരെ പിക്ക് ചെയ്ത കാർ. KL 01 XX 5678. അതൊരു പ്രൈവറ്റ് ഹ്യുണ്ടായ് വെർണയാണ്." ​ജയദേവൻ ആ പേപ്പർ വാങ്ങി. "Good. ഈ ഓല ടാക്സി (KL 07 XX 1234)... ഇതിന്റെ ഡ്രൈവറെ എനിക്ക് ഇപ്പോൾ കിട്ടണം. അവന്റെ അഡ്രസ്സും ഫോൺ നമ്പറും ട്രേസ് ചെയ്യ്." ​"സാർ, നമ്മൾ ഓല ഓഫീസിൽ..." ബേസിൽ തുടങ്ങി. ​"ഓഫീസിലൊക്കെ പിന്നെ പോകാം," ജയദേവന്റെ കണ്ണുകൾ തിളങ്ങി. "ആർ.ടി.ഒ. ഡാറ്റാബേസിൽ നിന്ന് ഈ വണ്ടി നമ്പറിന്റെ ഉടമയെ കണ്ടുപിടിക്ക്. ഡ്രൈവറെ നമ്മൾ നേരിട്ട് പൊക്കുന്നു. അവനാണ് നമ്മുടെ ആദ്യത്തെ സാക്ഷി. Move!" ​സമയം: രാവിലെ 7:00 AM. സ്ഥലം: ആലുവയിലെ ഒരു വീടിന്റെ മുറ്റം. ​രാത്രി മുഴുവൻ ഓട്ടം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന ടാക്സി ഡ്രൈവർ ജോണി, വീടിന്റെ വാതിലിൽ ആരോ ആഞ്ഞടിക്കുന്നത് കേട്ടാണ് ഞെട്ടിയുണർന്നത്. ​"ആരാടാ?" ​വാതിൽ തുറന്നതും, യൂണിഫോമിലല്ലാത്ത ജയദേവനും ബേസിലും അകത്തേക്ക് ഇടിച്ചുകയറി. ​"പോലീസ്! എഴുന്നേൽക്കെടാ!" ​"സാർ... സാർ... ഞാ... ഞാനൊന്നും..." ജോണി പേടിച്ചു വിറച്ചു. ​"നീയാണോ KL 07 XX 1234 ഓടിക്കുന്നത്?" ജയദേവൻ അയാളുടെ ലൈസൻസ് വലിച്ചെടുത്ത് നോക്കിക്കൊണ്ട് ചോദിച്ചു. ​"അതെ സാർ... ഓല ടാക്സിയാണ്..." ​"കഴിഞ്ഞ തിങ്കളാഴ്ച," ജയദേവന്റെ ശബ്ദം കനത്തു.. "അന്ന് രാത്രി ഒരു മണിക്ക് ശേഷം നീ എവിടെക്കാ ട്രിപ്പ്‌ പോയത്…?” ​"പോ... പോയിരുന്നു സാർ.” ​"ആരെയാണ് നീ ഡ്രോപ്പ് ചെയ്തത്?" ​"സാർ, രാത്രി പലരെയും... എനിക്കോർമ്മയില്ല..." ​"ഓർമ്മയില്ലേ?" ബേസിൽ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു. "ഒരു ആണിനെയും പെണ്ണിനെയും. അവർ ടെർമിനലിൽ ഇറങ്ങിയില്ല. ഓർക്കുന്നുണ്ടോടാ?" ​ജോണിയുടെ മുഖം വിളറി. "ദൈവമേ... അവരോ? സാർ... അവരെന്താ... വല്ല കള്ളക്കടത്തും..." ​"നിന്റെ ഫോൺ എവിടെ?" ജയദേവന്റെ ശബ്ദം കനത്തു. ​ജോണി വിറച്ചുകൊണ്ട് തന്റെ ഫോൺ ടേബിളിൽ നിന്ന് എടുത്തു. "സാർ, ഇതാ." ​"നിന്റെ ഓല ആപ്പ് തുറക്ക്," ജയദേവൻ ആജ്ഞാപിച്ചു. "ട്രിപ്പ് ഹിസ്റ്ററി എടുക്ക്. കഴിഞ്ഞ തിങ്കളാഴ്ചത്തെ. ആ എയർപോർട്ട് ട്രിപ്പ്. വേഗം!" ​ജോണി വിരൽ വിറപ്പിച്ചുകൊണ്ട് ആപ്പ് തുറന്നു. കഴിഞ്ഞ ദിവസങ്ങളിലെ ട്രിപ്പ് ഹിസ്റ്ററിയിലേക്ക് പോയി... ദാ, തിങ്കളാഴ്ച, 1:17 AM. ​"ദാ സാർ... ഇതാണ്. പിക്കപ്പ് ചെയ്തത് മറൈൻ ഡ്രൈവിൽ നിന്നാണ്." ​ജയദേവൻ ആ ഫോൺ തട്ടിപ്പറിച്ചുവാങ്ങി. ആ ട്രിപ്പ് ഡീറ്റെയിൽസിലേക്ക് അയാൾ സൂക്ഷിച്ചുനോക്കി. ​ബുക്ക് ചെയ്ത പേര്: രുദ്രൻ. പിക്കപ്പ്: മറൈൻ ഡ്രൈവ് (Goshree Walkway). പേയ്‌മെന്റ്: "Paid via PayTM Wallet." ​"കിട്ടി," ജയദേവൻ പല്ലിറുമ്മി. "ബേസിൽ! ഈ പേടിഎം അക്കൗണ്ട്... ഈ വാലറ്റുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട്… മെയിൽ ഐഡി അത് രണ്ടും നമുക്ക് വേണം." ​അയാൾ ജോണിയുടെ നേരെ തിരിഞ്ഞു. "ഇനി ആ രണ്ടാമത്തെ കാർ... KL 01 XX 5678 ആ വെർണ. അറൈവലിൽ നിന്ന് അവരെ പിക്ക് ചെയ്തത്. അതും നീ അറേഞ്ച് ചെയ്തതാണോടാ…?" ​"അല്ല സാർ! സത്യമായിട്ടും! എനിക്കവരെ അറിയില്ല!" ജോണി കൈകൂപ്പി. ​"സാരമില്ല," ജയദേവൻ പറഞ്ഞു. അയാൾ ജോണിയുടെ ഫോൺ കയ്യിൽപിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങി. ​"അയ്യോ സാർ! എന്റെ ഫോൺ!" ജോണി പരിഭ്രാന്തനായി പിന്നാലെ വന്നു. "അതെന്റെ ഉപജീവനമാണ് സാർ... ഓട്ടം കിട്ടുന്നത് അതിലാണ്..." ​ജയദേവൻ തിരിഞ്ഞുനിന്നു. അയാളുടെ നോട്ടം തണുത്തുറഞ്ഞതായിരുന്നു. ​"സ്റ്റേഷനിൽ വന്ന് മൊഴി എഴുതി ഒപ്പിട്ടിട്ട് നിന്റെ ഫോൺ വാങ്ങിക്കൊണ്ട് പോയാൽ മതി. കേട്ടല്ലോ?" ​അയാളുടെ മുഖത്ത്, ഇരയെ കണ്ടെത്തിയ വേട്ടക്കാരന്റെ തണുത്ത ചിരി വിടർന്നു. ​"അവർ നമ്മളെ കളിപ്പിക്കുകയായിരുന്നു, ബേസിൽ. ലോഡ്ജിൽ, എയർപോർട്ടിൽ... പക്ഷെ ഇത്," അയാൾ ഫോണിന്റെ സ്ക്രീനിൽ തട്ടി. "ഇതവരുടെ ആദ്യത്തെ, അവസാനത്തെ പിഴവാണ്." ​അയാൾ കാർ സ്റ്റാർട്ട് ചെയ്തു. ​"Let's finish the game.” ജയദേവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… തുടരും.. DARK CHOCOLATE... ✍️✍️✍️ബിനു. #✍ തുടർക്കഥ #📙 നോവൽ #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
പാർട്ട്‌ 05. മുറിയുടെ നടുവിലിട്ടിരുന്ന ഒരു സ്റ്റീൽ കസേരയിലേക്ക് അലനെ വലിച്ചിരുത്തുമ്പോൾ അവൻ വിറയ്ക്കുന്നുണ്ടായിരുന്നു. ഉറക്കച്ചടവോടെ, എന്തിനാണ് തന്നെ പിടിച്ചുകൊണ്ടുവന്നതെന്നറിയാതെ അവന്റെ കണ്ണുകൾ ഭയന്നു. ​അവന്റെ കണ്ണുകൾ ആ ബോർഡിലേക്ക് നീണ്ടു. തന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും ചിരിക്കുന്ന, രക്തം വാർന്ന ഫോട്ടോകൾ... ചുവന്ന നൂലുകൾ... 'കൊലപാതകം' എന്ന് വലുതാക്കി എഴുതിയത്, ഒക്കെ അവന്റെ കണ്ണിൻ മുന്നിലൂടെ കടന്നുപോയി. അവന്റെ തൊണ്ട വരളുന്നുണ്ടായിരുന്നു. ​"സാർ... ഇത്... ഇതെന്താ... എന്നെ എന്തിനാ..." ​ജയദേവൻ മുറിയുടെ ഇരുണ്ട മൂലയിൽ നിന്ന് മുന്നോട്ട് വന്നു. അയാളുടെ മുഖം നിഴലിൽ പാതി മറഞ്ഞിരുന്നു. ടേബിൾ ലാമ്പിന്റെ വെളിച്ചം അയാളുടെ കൈയ്യിലിരുന്ന ഒരു ചെറിയ തെളിവ് ബാഗിൽ മാത്രം പതിച്ചു. അതിനുള്ളിൽ ആ വെൽവെറ്റ് ബോക്സും ചുരുട്ടിയ റാപ്പറിലേക്കും അലന്റെ കണ്ണുകൾ പാളി. ​"ചോദ്യം ചെയ്യാനല്ല, അലൻ," ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "ഉത്തരം കിട്ടാൻ..!” ​"എന്ത് ഉത്തരം സാർ? എനിക്കൊന്നും..." ​"ബാച്ച് നമ്പർ: BN-451/BLR." ​ജയദേവൻ ആ വാക്കുകൾ ഒരു ചുറ്റിക കൊണ്ടടിക്കുന്നതുപോലെ പറഞ്ഞു. ​അലന്റെ മുഖം വിളറി വെളുക്കുന്നത് ജയദേവൻ കണ്ടു. അവന്റെ കണ്ണുകളിലെ ഭയം ആ മുറിയിലെ വെളിച്ചത്തിൽ തിളങ്ങി. ​"അ... അതെന്താ സാർ? എനിക്ക്… മനസ്സിലായില്ല." ​"അമാര'സ് ഡാർക്ക് വെൽവെറ്റ്," ജയദേവൻ തുടർന്നു, ഓരോ വാക്കും മുറിച്ചുകൊണ്ട്. "ഇന്ത്യയിലെ അഞ്ച് മാളുകളിൽ മാത്രം കിട്ടുന്ന ലക്ഷ്വറി ചോക്ലേറ്റ്. അതിൽ BN-451 എന്ന ബാച്ച്... അത് വിതരണം ചെയ്തത് ഒരേയൊരു നഗരത്തിൽ. ബാംഗ്ലൂർ." ​ജയദേവൻ അലന്റെ കസേരയ്ക്ക് മുന്നിൽ വന്നു നിന്നു. കുനിഞ്ഞ്, അവന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. "നീയെവിടെയാ, അലൻ, ജോലി ചെയ്യുന്നത്?" ​"ബാംഗ്ലൂർ... പക്ഷെ സാർ... ഞാൻ... ഞാനല്ല..." അലൻ കസേരയിൽ കിടന്ന് പുളഞ്ഞു. ​"നീയാണ്!" ബേസിൽ ശബ്ദമുയർത്തി. "നീയാണ് ആ ഗിഫ്റ്റ് അവിടെ വെച്ചത്!" ​"അല്ല!" ജയദേവൻ ബേസിലിനെ കൈകൊണ്ട് തടഞ്ഞു. അയാളുടെ കണ്ണുകൾ അലനിൽ നിന്ന് മാറിയില്ല. "അതിലും വലുതാണ് ഇവൻ ചെയ്തത്." ​അയാൾ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് വിരൽ ചൂണ്ടി. "ആദർശ് ആ ഗിഫ്റ്റ് ബോക്സ് എടുക്കാൻ കാരണം അതൊരു 'കൗതുകം' ആയതുകൊണ്ടല്ല. അത് നീ അവന്റെ കയ്യിൽ വെച്ചുകൊടുത്തതാണ്. 'ഏട്ടാ, ഇതൊരു സ്പെഷ്യൽ ഗിഫ്റ്റാണ്, മുറിയിൽ പോയി തുറന്നാൽ മതി' എന്ന് നീ അവനോട് പറഞ്ഞു. ശരിയല്ലേ, അലൻ?" ​"അല്ല സാർ! ഞാൻ... ഞങ്ങൾ തമാശ പറയുകയായിരുന്നു..." അലന്റെ ശബ്ദം നേർത്തു. ​"തമാശയോ?" ജയദേവന്റെ ശബ്ദം ഉയർന്നു. "നീ ബാംഗ്ലൂരിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന ആ ചോക്ലേറ്റിൽ... അതിൽ നീ എന്ത് കലർത്തി? സ്വന്തം ഏട്ടന് കൊടുക്കാൻ മാത്രം... എന്ത് വിഷമാണ് നീ അതിൽ ചേർത്തത്?" ​"സാർ!" അലൻ പൊട്ടിക്കരഞ്ഞു. "ഞാൻ ഒന്നും ചെയ്തിട്ടില്ല! എന്റെ ഏട്ടനാ അത്!" ​"പിന്നെ എന്തിനാടാ നീയത് മറച്ചുവെച്ചത്?" ജയദേവൻ മേശപ്പുറത്ത് ആഞ്ഞടിച്ചു. ആ തെളിവ് ബാഗ് കുലുങ്ങി. "ആ ചോക്ലേറ്റ് നീയാണ് വാങ്ങിയതെന്ന്, ആ ഗിഫ്റ്റ് നീയാണ് അവിടെ വെച്ചതെന്ന് എന്തിനാണ് ഞങ്ങളോട് പറയാതിരുന്നത്? നീ എന്തിനാണ് 'ആരോ തന്ന ഗിഫ്റ്റ്' എന്ന് കള്ളം പറഞ്ഞത്?" ​"അത്... അത്..." അലൻ വാക്കുകൾക്ക് വേണ്ടി പരതി. "അത്... പേടിച്ചിട്ട്... സാർ. ആ ചോക്ലേറ്റ് കഴിച്ചാണ് അവർ മരിച്ചതെന്ന് അറിഞ്ഞപ്പോൾ... അത് വാങ്ങിയത് ഞാനാണെന്ന് അറിഞ്ഞാൽ... എല്ലാവരും എന്നെ സംശയിക്കും... ഞാൻ പേടിച്ചുപോയി സാർ…” ​അവൻ കസേരയിൽ തളർന്നിരുന്നു. ​"പേടിച്ചു... അല്ലെ?" ജയദേവന്റെ മുഖം അയഞ്ഞു. അവൻ കസേരയിലേക്ക് തിരികെ ഇരുന്നു. ​"ബേസിൽ," ജയദേവൻ ശാന്തനായി പറഞ്ഞു. ​"സാർ?" ​"ഇവന്റെ അറസ്റ്റ് രേഖപ്പെടുത്തിക്കോ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന്. പോലീസിനോട് കള്ളം പറഞ്ഞതിന്. ബാക്കി... ബാക്കി നമുക്ക് ഇവൻ വാങ്ങിയ ആ ബാംഗ്ലൂരിലെ കടയിൽ ചെന്ന് ചോദിക്കാം." ​"അയ്യോ സാർ! ഞാൻ... ഞാനല്ല കൊന്നത്... ഞാൻ വാങ്ങിയ ചോക്ലേറ്റിൽ വിഷം ഉണ്ടായിരുന്നില്ല... സാർ... എന്നെ രക്ഷിക്കണം സാർ...!" ​അലന്റെ അലർച്ച ആ മുറിയിൽ തങ്ങിനിന്നു. പക്ഷെ ജയദേവന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കൊലയാളിയിലേക്കുള്ള ആദ്യത്തെ കവാടം അയാൾ തുറന്നിരുന്നു. ബേസിൽ, അവന് കുറച്ചു വെള്ളം കൊടുക്ക്, ഇനി നടന്നതൊക്കെ അവൻ തനിയെ ഛർദിക്കും. ജയദേവൻ വാർ റൂമിന് പുറത്തേക്ക് ഇറങ്ങി. ******** സമയം: രാവിലെ 7 മണി. ചോദ്യം ചെയ്യലിന്റെ രണ്ടാം ഘട്ടമെന്ന നിലക്ക്, വീണ്ടും ജയദേവനും ബേസിലും മറ്റ് രണ്ട് കോൺസ്റ്റബിൾ മാരും വാർ റൂമിലേക്ക് കയറി. വാർ റൂമിൽ ചാരി വച്ചിരുന്ന, കനമുള്ള ചൂരൽ വടികളും, അവരുടെ കൈ വശം ഉണ്ടായിരുന്നു. ​മുറിയുടെ നടുവിലിട്ടിരുന്ന സ്റ്റീൽ കസേരയിൽ അലൻ തളർന്നിരിക്കുകയായിരുന്നു. അവരെ കണ്ടതും അവൻ വിറച്ചു പോയിരുന്നു. അവർ അടുത്തേക്ക് വരും തോറും അലന്റെ കാലുകൾ വിറച്ച് വിറച്ച്, കോച്ചി പിടിച്ച് വേദനിക്കാൻ തുടങ്ങി. ഇൻവെസ്റ്റിഗേഷൻ ബോർഡിലെ ചുവന്ന നൂലുകളും, തന്റെ ഏട്ടന്റെ ചിത്രങ്ങളും അവനെ ഭ്രാന്ത് പിടിപ്പിച്ചു. അവന്റെ കാലുകൾക്കിടയിലൂടെ മൂ. ത്രം നിലത്തേക്ക് ഒഴുകി. ​ജയദേവൻ അലന്റെ കസേരയ്ക്ക് മുന്നിൽ കുനിഞ്ഞുനിന്നു. അയാളുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. ​"നീയെവിടെയാ, അലൻ, ജോലി ചെയ്യുന്നത്?" ​"ബാംഗ്ലൂർ... പക്ഷെ സാർ... ഞാൻ... ഞാനല്ല..." അലൻ വിറച്ചു. ​"ബാച്ച് നമ്പർ: BN-451/BLR," ജയദേവൻ വീണ്ടും ഉച്ചത്തിൽ പറഞ്ഞു."ബാംഗ്ലൂരിലെ അഞ്ച് സ്റ്റോറുകളിൽ മാത്രം കിട്ടുന്ന 'അമാര'സ് ഡാർക്ക് വെൽവെറ്റ്'. നീയാണ് അത് വാങ്ങിയത്. നീയാണ് ആ ഗിഫ്റ്റ് ബോക്സ് അവിടെ വെച്ചത്. എന്തിന്? സ്വന്തം ഏട്ടനെ കൊല്ലാൻ മാത്രം എന്ത് പകയായിരുന്നു നിനക്ക്?" ​"ഇല്ല!" അലൻ അലറിക്കരഞ്ഞു. "സാർ... ഞാൻ ചെയ്തിട്ടില്ല!" ​"പിന്നെ എന്തിനാടാ നീ കള്ളം പറഞ്ഞത്?" ബേസിൽ അവന്റെ തോളിൽ പിടിച്ചു കുലുക്കി. "ആ ചോക്ലേറ്റ് നീയാണ് വാങ്ങിയതെന്ന് എന്തിനാണ് മറച്ചുവെച്ചത്?" ​"ഞാൻ... ഞാൻ..." അലൻ പൊട്ടിക്കരച്ചിലിന്റെ വക്കിലെത്തി. "അതെ സാർ! അതെ! ഞാൻ വാങ്ങി! ആ ചോക്ലേറ്റ് ഞാൻ വാങ്ങിയതാണ്!" ​ആ കുറ്റസമ്മതത്തിൽ മുറി ഒരു നിമിഷം നിശ്ചലമായി. ജയദേവനും ബേസിലും പരസ്പരം നോക്കി. 'We got him.' ​"പക്ഷെ!" അലൻ ഒരു നിമിഷം മൗനത്തോടെ അവരെ നോക്കി. "അത് ഏട്ടന് വേണ്ടിയായിരുന്നില്ല! ദൈവത്തെയാണെ! എന്റെ ഏട്ടന് വേണ്ടിയല്ല ഞാനത് വാങ്ങിയത്!" ​ജയദേവന്റെ നെറ്റി ചുളിഞ്ഞു. "പിന്നെ ആർക്ക് വേണ്ടി?" ​"അത്... അത് പ്രിയയ്ക്ക് വേണ്ടിയായിരുന്നു സാർ!" ​"പ്രിയയോ? അതാരാ?" ബേസിൽ ചോദിച്ചു. ​"എന്റെ... എന്റെ ഗേൾഫ്രണ്ടാണ്. അവൾ കൊച്ചി ഇൻഫോപാർക്കിലാണ് വർക്ക് ചെയ്യുന്നത്. അവൾക്ക് ഈ ബ്രാൻഡ് ഭയങ്കര ഇഷ്ടമാണ്. ഞാൻ ബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ അവൾക്ക് വേണ്ടിയാണ് അത് വാങ്ങിയത്..." അലൻ ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞു. ​ജയദേവൻ പുച്ഛത്തോടെ ചിരിച്ചു. "കൊള്ളാം. നല്ല കഥ. ഏട്ടൻ മരിച്ചപ്പോൾ ഉണ്ടാക്കിയ ഒരു ഒന്നാന്തരം തിരക്കഥ. അപ്പോൾ ആ ചോക്ലേറ്റ് എവിടെ?" ​"അത്... അത് ഞങ്ങൾ കഴിച്ചു സാർ!" അലൻ തീർത്തും നിസ്സഹായനായി. ​"കഴിച്ചെന്നോ?" ​"അതെ സാർ! കല്യാണത്തിന് രണ്ട് ദിവസം മുൻപ്... ഞങ്ങൾ പുറത്തുവെച്ച് കണ്ടപ്പോൾ ഞാനത് അവൾക്ക് കൊടുത്തു. ഞങ്ങൾ... ഞങ്ങൾ ഒരുമിച്ച് അത് കഴിച്ചു! സത്യമാണ് സാർ! അവൾക്കിപ്പോഴും ഒന്നുമില്ല, എനിക്കും ഒന്നുമില്ല! നിങ്ങൾക്ക് അവളെ വിളിച്ച് ചോദിക്കാം സാർ!" ​ജയദേവന്റെയും ബേസിലിന്റെയും മുഖത്തെ ഭാവം മാറി. ​അലൻ ആശ്വാസത്തിനായി ശ്വാസം വലിച്ചു. "സാർ... ആ മുറിയിൽ നിന്ന് കിട്ടിയ... ആ റാപ്പർ... അത്... അത് എന്റേതല്ല!" ​ആ വാക്ക് ആ മുറിയിൽ തങ്ങിനിന്നു. ​ജയദേവൻ ഒരു നിമിഷം സ്തംഭിച്ചുപോയി. ​അലൻ പറയുന്നതാണ് സത്യമെങ്കിൽ... അതിന്റെ അർത്ഥം ഭീകരമാണ്. ഒരേ ബ്രാൻഡ്. ഒരേ ബാച്ച് നമ്പർ. ഒന്ന് വിഷം പുരട്ടാത്തത്, അലൻ പ്രിയയ്ക്ക് നൽകിയത്. മറ്റൊന്ന്, വിഷം പുരട്ടിയത്, ആ ഗിഫ്റ്റ് കൂമ്പാരത്തിൽ ഇരുന്നത്. ​കൊലയാളി... അവൻ അലനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അലൻ ഈ ചോക്ലേറ്റ് വാങ്ങുമെന്ന് അവന് അറിയാമായിരുന്നു. അല്ലെങ്കിൽ, അലൻ ബാംഗ്ലൂരിൽ ആയതുകൊണ്ട്, ഇതേ ചോക്ലേറ്റ് ഉപയോഗിച്ചാൽ സംശയം അലനിലേക്ക് തിരിയുമെന്ന് കൊലയാളിക്ക് കൃത്യമായി അറിയാമായിരുന്നു. ​അവൻ അലനെ ഒരു കരുവാക്കി. ഒരു 'scapegoat'. ​ജയദേവൻ കസേരയിലേക്ക് സാവധാനം ഇരുന്നു. തന്റെ കയ്യിൽ കിട്ടിയെന്ന് ഉറപ്പിച്ച പ്രതി, ഒരു നിമിഷം കൊണ്ട് കൈവിട്ടുപോയിരിക്കുന്നു. യഥാർത്ഥ കൊലയാളി... അവൻ ഇപ്പോഴും ചിരിച്ചുകൊണ്ട് പുറത്തുണ്ട്. ​"ബേസിൽ," ജയദേവന്റെ ശബ്ദം വീണ്ടും കനത്തു. ​"സാർ!" ​"ആ 'പ്രിയ'യുടെ അഡ്രസ്സും ഫോൺ നമ്പറും എടുക്ക്. ഉടൻ." "പിന്നെ... ബാംഗ്ലൂർ ടീമിനെ വിളിക്ക്. ആ അഞ്ച് മാളുകളിലെയും 'അമാര'സ്' സ്റ്റോറിലെ സിസിടിവി ഫൂട്ടേജ് എനിക്ക് വേണം. കഴിഞ്ഞ രണ്ടാഴ്ചത്തെ. അലൻ ആ ചോക്ലേറ്റ് വാങ്ങുന്നത് എനിക്ക് കാണണം." ​അയാൾ അലനെ നോക്കി. "അതുപോലെ... ആ ചോക്ലേറ്റ് വാങ്ങിയ മറ്റൊരാളെയും എനിക്ക് കാണണം… ************ "അലൻ!" ബേസിൽ അലന്റെ കസേരയുടെ കൈപ്പിടിയിൽ ആഞ്ഞടിച്ചുകൊണ്ട് വിളിച്ചു. "നീ ഈ ചോക്ലേറ്റ് വാങ്ങിയ വിവരം... അല്ലെങ്കിൽ വാങ്ങാൻ പോകുന്ന വിവരം... ആരോടെങ്കിലും പറഞ്ഞിരുന്നോ?" ​അലൻ ആ അലർച്ചയിൽ ഞെട്ടി വിറച്ചു. ​"പ്രിയയോട്?" ബേസിൽ അവന്റെ മുഖത്തേക്ക് കുനിഞ്ഞു. "അവളോട് പറഞ്ഞിട്ടാണോ നീ ഇത് വാങ്ങിയത്?" ​"ഇല്ല സാർ! ദൈവത്തിനാണെ!" അലൻ പൊട്ടിക്കരഞ്ഞു. "ബാംഗ്ലൂരിൽ ജോലി കിട്ടിയതിനു ശേഷം ഞാൻ ആദ്യമായി നാട്ടിലേക്ക് വരുന്നത് കൊണ്ട് അവൾക്ക് സ്പെഷ്യലായിട്ട് എന്തെങ്കിലും വാങ്ങണം എന്ന് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ. അവൾക്ക് ഈ ബ്രാൻഡ് ഇഷ്ടമാണെന്ന് എനിക്കറിയാമായിരുന്നു... അങ്ങിനെയാണ് ഇത് വാങ്ങുന്നത്." ​"ആരോടും?" ജയദേവന്റെ ശാന്തമായ ശബ്ദം ആ മുറിയിൽ മുഴങ്ങി. ​"ആരോടും ഞാൻ പറഞ്ഞതായി ഓർക്കുന്നില്ല സാർ... പ്രിയയോട് പോലും പറഞ്ഞിട്ടില്ല! വന്നതിനു ശേഷം അവളുടെ കയ്യിൽ വച്ച് കൊടുക്കുന്ന നേരമാണ് അവൾ പോലും അത് അറിയുന്നത്." അലൻ വിറച്ചുകൊണ്ട് പറഞ്ഞു. ​ജയദേവന്റെ മനസ്സ് അതിവേഗം കണക്കുകൂട്ടി. കൊലയാളി, അവൻ അലന്റെ പ്രവൃത്തികൾ അറിഞ്ഞിരുന്നു. അവൻ അലനെ നിരീക്ഷിക്കുകയായിരുന്നു. ​"നിങ്ങൾ എവിടെ വെച്ചാണ് കണ്ടത്?" ജയദേവൻ ചോദിച്ചു. ​"സാർ?" ​"നീയും പ്രിയയും," ജയദേവന്റെ ശബ്ദം കടുത്തു. "എവിടെ വെച്ചാണ് കണ്ടത്?" ​"കല്യാണത്തിന് രണ്ട് ദിവസം മുൻപായി ... എറണാകുളത്ത്... ചങ്ങമ്പുഴ പാർക്കിൽ വെച്ച്." ​"ആ ചോക്ലേറ്റ് കവർ," ജയദേവൻ അടുത്ത ചോദ്യമെറിഞ്ഞു. "നിങ്ങൾ എന്ത് ചെയ്തു?" ​"അവിടെ വെച്ച് ഞങ്ങൾ അത് കഴിച്ചു സാർ... അതിനുശേഷം ആ റാപ്പർ... അത് അവിടെയുള്ള ഒരു വേസ്റ്റ് ബിന്നിൽ ഞാനാണ് കൊണ്ട് ഇട്ടത്." ​ബേസിൽ ഇടയിൽ കയറി. "അപ്പോൾ അവിടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ? നിങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നതായി... പിന്തുടരുന്നതായി...?" ​അലൻ ഒരു നിമിഷം ഓർക്കാൻ ശ്രമിച്ചു. പിന്നെ നിസ്സഹായനായി തലയാട്ടി. ​"പാർക്ക് അല്ലെ സാർ... അവിടെ ആളുകൾ വന്നും പോയും ഉണ്ടായിരുന്നു." അവന്റെ ശബ്ദം ഇടറി. "മൂന്ന് നാല് മാസത്തിനു ശേഷമാണു സാർ അവളും ഞാനും വീണ്ടും കാണുന്നത്. ആ നിമിഷം... സത്യം പറഞ്ഞാൽ... ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല..." ​ജയദേവൻ കസേരയിൽ നിന്നെഴുന്നേറ്റു. ​അയാൾ അലനെ നോക്കിയില്ല. അയാളുടെ കണ്ണുകൾ ഇൻവെസ്റ്റിഗേഷൻ ബോർഡിലായിരുന്നു. ​"അവൻ നിങ്ങളെ കണ്ടു, അലൻ," ജയദേവൻ പതുക്കെ പറഞ്ഞു. ​"സാർ?" ​"കൊലയാളി... അവൻ നിങ്ങളെ ആ പാർക്കിൽ വെച്ച് കണ്ടു. അല്ലെങ്കിൽ, നീ ബാംഗ്ലൂരിൽ നിന്ന് വരുന്നത് മുതൽ അവൻ നിന്നെ പിന്തുടരുകയായിരുന്നു. നീ ആ ചോക്ലേറ്റ് വാങ്ങുന്നത് അവൻ അറിഞ്ഞു. നീ അത് പ്രിയയ്ക്ക് കൊടുക്കുന്നത് അവൻ കണ്ടു. നീ ആ റാപ്പർ വേസ്റ്റ് ബിന്നിൽ ഇടുന്നതും അവൻ കണ്ടു..." ​ജയദേവൻ പറഞ്ഞു. ​"സാർ... അപ്പോൾ ആ മുറിയിൽ നിന്ന് കിട്ടിയ റാപ്പർ...?" ബേസിൽ ചോദിച്ചു. ​"അലൻ പറഞ്ഞത് ശരിയാണ്," ജയദേവൻ തിരിഞ്ഞു. "അവന്റെയല്ല. കൊലയാളി അലനെ പിന്തുടർന്നു... അവൻ ആ വേസ്റ്റ് ബിന്നിൽ നിന്ന് ആ റാപ്പർ എടുത്തു..." ​ജയദേവന്റെ ശബ്ദം നിലച്ചു. ​"എന്നിട്ട്...?" ബേസിൽ പുരികമുയർത്തി… ​"എന്നിട്ട് അവൻ അതേ ബ്രാൻഡിന്റെ മറ്റൊരു ചോക്ലേറ്റ് വാങ്ങി, അതിൽ വിഷം നിറച്ചു. ആദർശിന്റെ മുറിയിൽ നമ്മൾ കണ്ടെത്തിയ ആ ചെറിയ വെൽവെറ്റ് ബോക്സിൽ വെച്ചു. അതിനൊപ്പം തെളിവായി, അവൻ പാർക്കിലെ ബിന്നിൽ നിന്ന് എടുത്ത, അലന്റെ വിരലടയാളം പതിഞ്ഞ ആ ഒറിജിനൽ റാപ്പറും വെച്ചു. അതുകൊണ്ടാണ് ആ റാപ്പറിൽ അലന്റെ വിരലടയാളം മാത്രം..." ​"സാർ... പക്ഷെ ലാബ് റിപ്പോർട്ടിൽ..." ബേസിൽ പകുതിക്ക് നിർത്തി. ​"ലാബ് റിപ്പോർട്ടിൽ ആദർശിന്റെയും അഞ്ജലിയുടെയും വിരലടയാളം മാത്രമേ ഉണ്ടായിരുന്നുള്ളൂ അല്ലെ," ജയദേവൻ സ്വയം തിരുത്തി. "അലന്റെ ഉണ്ടായിരുന്നില്ല." ​അയാൾ വീണ്ടും ചിന്തയിലാണ്ടു. ​"അല്ല... കൊലയാളി അത്ര വിഡ്ഢിയല്ല. അവൻ അലന്റെ റാപ്പർ എടുത്തിട്ടില്ല." ​ജയദേവൻ വീണ്ടും അലന് നേരെ തിരിഞ്ഞു. അയാളുടെ കണ്ണുകൾ ഒരു സൂചിയുടെ മൂർച്ചയോടെ അലനിൽ തറച്ചു. ​"നീ വാങ്ങിയ ചോക്ലേറ്റ്... അത് എങ്ങനത്തെ പാക്കിംഗ് ആയിരുന്നു?" ​"അത്... ഒരു നീല റാപ്പർ ആയിരുന്നു സാർ... 'അമാര'സ്'..." ​"ബോക്സ് ഉണ്ടായിരുന്നോ?" ​"ഇല്ല സാർ. വെറും റാപ്പർ മാത്രം. സാധാരണ ചോക്ലേറ്റ് പോലെ." ​ജയദേവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ​"നമുക്ക് മുറിയിൽ നിന്ന് കിട്ടിയതോ, ബേസിൽ?" ​"ഒരു വെൽവെറ്റ് ഗിഫ്റ്റ് ബോക്സും, അതിനുള്ളിൽ ഒരു റാപ്പറും!" ബേസിൽ പൂർത്തിയാക്കി. ​"അതെ," ജയദേവൻ പറഞ്ഞു. "രണ്ടും രണ്ട് പ്രോഡക്റ്റാണ്. കൊലയാളി അലനെ നിരീക്ഷിച്ചു. അലൻ വരുന്നതും പോകുന്നതും എല്ലാം അവൻ കാണുന്നുണ്ടായിരുന്നു. അലനിലൂടെ തന്നെ ശ്രദ്ധ തിരിക്കണം എന്നത് അവന്റെ വെൽ പ്ലാൻഡ് ആയിരുന്നു. അലൻ ചോക്ലേറ്റ് വാങ്ങി പോയ ശേഷം രണ്ടാമത് അതേ ബ്രാൻഡിന്റെ ഏറ്റവും ലക്ഷ്വറിയായ, ഗിഫ്റ്റ് ബോക്സ് എഡിഷൻ വാങ്ങി. ആ ഗിഫ്റ്റ്, അത് കൗതുകമായ ഒന്നായത് കൊണ്ട് തന്നെ അവന് ഉറപ്പായിരുന്നു ആ ദിവസം അവർ അത് ഓപ്പൺ ചെയ്യുമെന്ന്…. അതിൽ വിഷം വച്ച്, അന്വേഷണം ബാംഗ്ലൂരിലേക്കും, സ്വാഭാവികമായും അലനിലേക്കും എത്തുമെന്ന് അവന് കൃത്യമായി അറിയാമായിരുന്നു." ​"നീ നിരപരാധിയായിരിക്കാം, അലൻ," ജയദേവൻ അലനോട് പറഞ്ഞു. "പക്ഷെ കൊലയാളി നിന്നെ ഒരു പരിചയാക്കി ഉപയോഗിച്ചു. ഇനി പറ... നീ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന വിവരം, നിനക്ക് ഈ ബ്രാൻഡ് ചോക്ലേറ്റ് ഇഷ്ടമാണെന്ന വിവരം... അടുത്തിടെ ആരുമായെങ്കിലും നീ പങ്കുവെച്ചിരുന്നോ?" ​അന്വേഷണം വീണ്ടും ഒരു പുതിയ ദിശയിലേക്ക് തിരിയുകയായിരുന്നു. സമയം: രാവിലെ 8:00 ​അലന്റെ വെളിപ്പെടുത്തലുകൾ കേട്ട് മുറി നിശ്ചലമായി. ജയദേവൻ അലനെ സൂക്ഷിച്ചുനോക്കി. ഇവൻ പറയുന്നത് സത്യമാണോ? അതോ അതിവിദഗ്ദ്ധമായി കെട്ടിച്ചമച്ച ഒരു കഥയോ? ​"ഇല്ല സാർ," അലൻ വിറച്ചുകൊണ്ട് ആവർത്തിച്ചു. "ഞാൻ അത് വാങ്ങിക്കുന്ന വിവരം അധികം ആരോടും പറഞ്ഞിട്ടില്ല. പ്രിയക്ക് വേണ്ടി ആയതുകൊണ്ട് ഞാൻ ആരോടും ആ വിവരം പങ്കുവെക്കാൻ പോയില്ല." ​ജയദേവൻ ബേസിലിനെ നോക്കി. ബേസിൽ ഒരു നിമിഷം ആലോചിച്ചു. ​"സാർ, ഇവൻ പറയുന്നത് സത്യമാണെങ്കിൽ," ബേസിൽ പറഞ്ഞു. "കൊലയാളി ഇവനെ നിരീക്ഷിച്ചിട്ടുണ്ട്. ചങ്ങമ്പുഴ പാർക്കിൽ വെച്ച്." ​ജയദേവൻ ബേസിലിന്റെ തോളിൽ തട്ടി. "ബേസിൽ, എനിക്ക് ആ പാർക്കിൽ നിന്ന് ഇവർ പോയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കിട്ടണം. എല്ലാ ആംഗിളുകളും. പ്രത്യേകിച്ച് ഇവർ ഇരുന്ന സ്പോട്ടിലെയും, ആ വേസ്റ്റ് ബിന്നിന്റെ അടുത്തുള്ള ദൃശ്യങ്ങളും. ആരെങ്കിലും എന്തെങ്കിലും ആ ബിന്നിൽ നിന്ന് എടുക്കുന്നുണ്ടോ എന്ന് നോക്കണം." ​"Yes സാർ!" ബേസിൽ പറഞ്ഞു. ​ജയദേവൻ തിരികെ അലന് നേരെ നിന്നു. ഇപ്പോൾ അയാളുടെ മുഖത്ത് ദേഷ്യമല്ല, ഒരുതരം സഹതാപമായിരുന്നു. ​"അലൻ, കൊലയാളി നിന്നെ ഒരു ചൂണ്ടയിൽ കൊരുത്ത് ഞങ്ങൾക്ക് മുന്നിലേക്ക് ഇട്ടുതന്നിട്ട് അവൻ മാറിനിന്ന് രസിക്കുകയാണ്. നീ പറഞ്ഞത് ഞങ്ങൾ വിശ്വസിക്കാം. പക്ഷെ, തത്കാലം തന്നെ വിട്ടയക്കാൻ കഴിയില്ല. ഞങ്ങളുടെ കസ്റ്റഡിയിൽ തന്നെ തുടരണം." ​"സാർ!" അലൻ ഞെട്ടലോടെ ജയദേവനെ നോക്കി. ​"അവന്റെ ആവേശം തത്കാലം കെട്ടടങ്ങട്ടെ," ജയദേവൻ തുടർന്നു. "അവൻ കരുതുന്നത് നമ്മൾ നിന്നെ പിടിച്ചതോടെ കേസ് തെളിഞ്ഞു എന്നാണ്. അവൻ വിശ്രമിക്കട്ടെ. അതുവരെ, താങ്കളുടെ ഏട്ടനെയും ഏട്ടത്തിയെയും കൊലപ്പെടുത്തിയവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ താങ്കളുടെ സഹായം ഞങ്ങൾക്ക് ഇപ്പൊ ആവശ്യമാണ്." ​"പക്ഷെ സാർ, ഈ വിവരം പുറത്തറിഞ്ഞാൽ... എന്റെ ഭാവി... എന്റെ പ്രിയ, എന്റെ ഫാമിലി, ഏട്ടത്തിയുടെ ഫാമിലി... എന്റെ ഫ്രണ്ട്സ്... സാർ അവർ തകർന്നു പോകും...!" അലൻ കരഞ്ഞു. ​ജയദേവൻ അലന്റെ തോളിൽ കൈവെച്ചു. ശബ്ദം താഴ്ത്തി. ​"താൻ വിഷമിക്കാതെടോ. താൻ നിരപരാധിയാണെങ്കിൽ അത് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. വീട്ടുകാരെയും പ്രിയയെയും ഒക്കെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം. പക്ഷെ ഇപ്പോൾ... ഇനിയൊരു തീക്കളിയാണ്. താൻ എന്റെ കൂടെ നിൽക്കണം. താൻ കൂടെയുണ്ടെങ്കിലേ എനിക്കവനെ പിടിക്കാൻ പറ്റൂ." ​അലൻ കണ്ണീരിനിടയിലും പ്രതീക്ഷയോടെ ജയദേവനെ നോക്കി. ​ജയദേവൻ അവനെ നോക്കി തലകുലുക്കി. പിന്നെ മുറി വിട്ട് പുറത്തേക്കിറങ്ങി. ​വാതിൽക്കൽ വെച്ച് അയാൾ ബേസിലിനെ വിളിച്ചു. "ബേസിൽ," അയാൾ തന്റെ വാലറ്റ് തുറന്ന് അതിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു ബേസിലിന് നീട്ടി. ​"ഇവന്റെ കയ്യിലെ വിലങ്ങ് അഴിച്ചു മാറ്റിയേക്ക്. എന്തേലും നല്ല ഭക്ഷണം വാങ്ങി കൊടുക്ക്. പുറത്തേക്ക് വിടരുത്. ആരും കാണാനും പാടില്ല. അത് ശ്രദ്ധിക്കണം.” “Yes സാർ,!” ജയദേവൻ പറഞ്ഞത് കേട്ട്, ബേസിൽ handcuffs അഴിക്കുവാൻ, കോൺസ്റ്റബ്ലിന് നിർദ്ദേശം നൽകി. ************ അലൻ എന്ന കച്ചിത്തുരുമ്പ് കൈവിട്ടുപോയെങ്കിലും, കൊലയാളി ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് കളിക്കുന്നതെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അലൻ നിരപരാധിയാണെങ്കിൽ, അലനെ കുടുക്കാൻ ശ്രമിച്ച ആൾ... അവൻ അതിഭീകരനായ ഒരു ബുദ്ധിശാലിയാണ്. ​അയാളുടെ മേശപ്പുറത്ത്, സൈബർ സെല്ലിൽ നിന്നുള്ള കട്ടിയുള്ള, സീൽ ചെയ്ത കവർ കാത്തിരിപ്പുണ്ടായിരുന്നു. ആദർശിന്റെയും അഞ്ജലിയുടെയും കഴിഞ്ഞ ആറുമാസത്തെ സമ്പൂർണ്ണ ഫോൺ വിശകലന റിപ്പോർട്ട്. ​ജയദേവൻ ഒരു സിഗരറ്റിന് തീ കൊളുത്തി, ആ കവർ പൊട്ടിച്ചു. ​അയാൾ അത് തുറന്ന് വായിക്കാൻ തുടങ്ങി. ആദ്യത്തെ കുറച്ച് പേജുകൾ സാധാരണ കോൾ ലിസ്റ്റുകളായിരുന്നു. എന്നാൽ, റിപ്പോർട്ടിന്റെ മധ്യഭാഗത്തേക്ക് എത്തിയപ്പോൾ, ജയദേവന്റെ കൈകൾ ഒരു നിമിഷം നിശ്ചലമായി. ​അയാളുടെ കണ്ണുകൾ ആ വരികളിലൂടെ വീണ്ടും പാഞ്ഞു. ​"രണ്ടുപേർക്കും..." അയാൾ അറിയാതെ പിറുപിറുത്തു. ​റിപ്പോർട്ട് വ്യക്തമായിരുന്നു. ആദർശിന് മാത്രമല്ല, അഞ്ജലിക്കും വിവാഹത്തിന് മുൻപായി മറ്റൊരു പ്രണയബന്ധം ഉണ്ടായിരുന്നു. വെറും സാധാരണ ബന്ധങ്ങളല്ല, അതിതീവ്രമായ അടുപ്പം സൂചിപ്പിക്കുന്ന ആയിരക്കണക്കിന് കോളുകളും മെസ്സേജുകളും. ​ഏകദേശം ഒരു മാസം മുൻപ് വരെ മാത്രം കൃത്യമായി പറഞ്ഞാൽ, ഇവരുടെ വിവാഹം ഉറപ്പിച്ച അതെ മാസം.. നിരന്തരമായി വന്ന ആ ഫോൺ കോളുകളും ചാറ്റുകളും സൈബർ സെൽ വീണ്ടെടുത്തിരുന്നു. ​ജയദേവന്റെ കണ്ണുകൾ ആ റിപ്പോർട്ടിലെ ഒരു വരിയിൽ ഉടക്കിനിന്നു. ​"Last active tower location (Both secret SIMs) Bangalore." ​"ബാംഗ്ലൂർ... വീണ്ടും ബാംഗ്ലൂർ!" അയാൾ കസേരയിൽ നിവർന്നിരുന്നു. 'അമാര' ചോക്ലേറ്റിന്റെ അതേ നഗരം. ​പക്ഷെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ അതായിരുന്നില്ല. ​"കൃത്യം അവസാനം സംസാരിച്ച ശേഷം ആ രണ്ട് സിമ്മുകളും പിന്നീട് ഉപയോഗിച്ചിട്ടില്ല," അയാൾ ഉറക്കെ വായിച്ചു. "എന്നാൽ... അതേ IMEI നമ്പറുകളിൽ (അതായത്, ആദർശും അഞ്ജലിയും തങ്ങളുടെ കാമുകരുമായി സംസാരിക്കാൻ ഉപയോഗിച്ചിരുന്ന അതേ ഹാൻഡ്‌സെറ്റുകളിൽ) രണ്ട് പുതിയ സിമ്മുകൾ ആക്റ്റിവേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്." ​ജയദേവന്റെ ഹൃദയമിടിപ്പ് ഉയർന്നു ​"അതിൽ ഒന്ന്: ഗായത്രി." "രണ്ടാമത്തേത്: രുദ്രൻ." ​അയാൾ റിപ്പോർട്ടിന്റെ അവസാന പേജിലേക്ക് വിരലോടിച്ചു. ആ രണ്ട് പുതിയ നമ്പറുകളുടെ നിലവിലെ അവസ്ഥ. ​"നിലവിലെ അവസാന ടവർ ലൊക്കേഷൻ, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്” ​"നിലവിലെ സ്റ്റാറ്റസ്: രണ്ട് സിമ്മുകളും, രണ്ട് ഫോണുകളും സ്വിച്ച്ഡ് ഓഫ് " ​ജയദേവൻ സ്തംഭിച്ചിരുന്നു.. ആ ഇൻവെസ്റ്റിഗേഷൻ ബോർഡിലെ ചുവന്ന നൂലുകളെല്ലാം ഇപ്പോൾ ഒരൊറ്റ പോയിന്റിലേക്ക് ഒരുമിക്കുന്നത് അയാൾ കണ്ടു. ആദർശിന്റെ കാമുകി 'ഗായത്രി'. അഞ്ജലിയുടെ കാമുകൻ 'രുദ്രൻ'. ​അവർ ഇരുവരും ബാംഗ്ലൂരിൽ വെച്ച് കണ്ടുമുട്ടിയിരിക്കാം. തങ്ങൾ ഒരുപോലെ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞു. അവർ ഒരുമിച്ച് ഒരു പ്രതികാരത്തിന് പദ്ധതിയിട്ടു. അതിനായി ബാംഗ്ലൂരിൽ നിന്ന് വിഷം കലർന്ന ആ ചോക്ലേറ്റ് വാങ്ങി. കല്യാണസമയത്ത് കൊച്ചിയിലെത്തി. ആരുടെയും ശ്രദ്ധയിൽപ്പെടാതെ, കൗതുകം ജനിപ്പിക്കുന്ന ആ ചെറിയ ഗിഫ്റ്റ് ബോക്സ് സമ്മാനങ്ങൾക്കിടയിൽ വെച്ചു. ​കൃത്യം നിർവഹിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം... അവർ എയർപോർട്ടിലേക്ക് പോയി. അവിടെ വെച്ച് ഫോണുകൾ ഓഫ് ചെയ്ത്... അപ്രത്യക്ഷരായി. ​"വേട്ട തുടങ്ങിയിട്ടേ ഉള്ളൂ," ജയദേവൻ ഇന്റർകോം കയ്യിലെടുത്തു. "ബേസിൽ! എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പെടാൻ എനിക്കൊരു ടീമിനെ വേണം. റൈറ്റ് നൗ! 'ഗായത്രി', 'രുദ്രൻ' എന്നീ പേരുകളോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ... കഴിഞ്ഞ നാല് ദിവസത്തെ സിസിടിവി ഫൂട്ടേജും പാസഞ്ചർ ലിസ്റ്റും എനിക്ക് കിട്ടണം!” ജയദേവൻ ഉച്ചത്തിൽ ബേസിലിനോട്‌ പറഞ്ഞു. തുടരും.. ഡാർക്ക്‌ ചോക്ലേറ്റ്.✍️✍️ബിനു. #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ
. പാർട്ട്‌ 04 മുറിക്കകത്ത് കട്ടിയായ സിഗരറ്റ് പുക തങ്ങിനിൽക്കുന്നു. ആകെ പ്രകാശമുള്ളത് മേശപ്പുറത്തെ ഒരു പച്ച ഷേഡുള്ള ടേബിൾ ലാമ്പും, മുറിയുടെ ഒരു മതിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്ന വലിയ ഇൻവെസ്റ്റിഗേഷൻ ബോർഡിന് മുകളിൽ ഘടിപ്പിച്ച ചെറിയ എൽ.ഇ.ഡി ലൈറ്റുകളുമാണ്. ​ആ ബോർഡ്, സങ്കീർണ്ണമായ ഒരു ചിലന്തിവല പോലെയായിരുന്നു. ​നടുവിൽ, ആദർശിന്റെയും അഞ്ജലിയുടെയും ചിരിക്കുന്ന വിവാഹ ഫോട്ടോ. അതിന് തൊട്ടുതാഴെ, മോർച്ചറിയിൽ നിന്നുള്ള അവരുടെ വിളറിയ മുഖങ്ങളുടെ ക്ലോസപ്പുകൾ. ​ചോരച്ചുവപ്പുള്ള നൂലുകൾ ആ ചിത്രങ്ങളെ മുറിയിലെ ഭൂപടവുമായും, ഫോറൻസിക് കുറിപ്പുകളുമായും ബന്ധിപ്പിച്ചിരിക്കുന്നു. ബോർഡിന്റെ പല ഭാഗങ്ങളിലായി ജയദേവൻ ചുവന്ന മാർക്കർ കൊണ്ട് വലുതായി എഴുതിയ ചില കുറിപ്പുകൾ ​'ലോക്ക്ഡ് റൂം.' 'കാരണം: പൊട്ടാസ്യം സയനൈഡ് (ചോക്ലേറ്റിൽ).' 'കൊലയാളി: ?????' ​ജയദേവൻ ആ ബോർഡിന് മുന്നിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. അയാളുടെ നിഴൽ ചുമരിൽ ഭീകരമായി പടർന്നു. ​"ഇല്ല!" അയാൾ മേശപ്പുറത്ത് ആഞ്ഞിടിച്ചു. സിഗരറ്റ് പാക്കറ്റ് ഞെരിഞ്ഞമർന്നു. "ഇത് പൊരുത്തപ്പെടുന്നില്ല! മുറി അകത്തുനിന്ന് പൂട്ടി. അങ്ങനെ ഒരു വിഷ വസ്തു മുറിക്കുള്ളിൽ നിന്ന് കണ്ടെത്തുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല… ആശയക്കുഴപ്പാത്തോടെ ജയദേവൻ നിന്നു. ​അയാൾ കസേരയിലേക്ക് തളർന്നിരുന്നു. കണ്ണുകളടച്ച്, നെറ്റി തിരുമ്മി. ​ആദ്യമായി ആ മുറിയിലേക്ക് കയറിച്ചെന്ന ആ നിമിഷം... ആ കാഴ്ച... അയാളുടെ മനസ്സിലൂടെ ഒരു ഫ്ലാഷ്ബാക്ക് പോലെ മിന്നിമറഞ്ഞു. ​രണ്ട് മൃതദേഹങ്ങൾ... കട്ടിൽ... മേശ... കസേര... പിന്നെ... മൂലയ്ക്ക്… ​ഒരു വേസ്റ്റ് ബിൻ. ​അയാളുടെ കണ്ണുകൾ വലിച്ചുതുറന്നു. ​അയാൾ വേഗത്തിൽ എഴുന്നേറ്റ് ഇൻവെസ്റ്റിഗേഷൻ ബോർഡിനടുത്തേക്ക് പാഞ്ഞു. അവിടെ ഒട്ടിച്ചിരുന്ന ക്രൈം സീൻ ഫോട്ടോകളിൽ അയാൾ വിരലോടിച്ചു. ഫോട്ടോ C-14. മുറിയുടെ മൂലയിൽ നിന്നുള്ള ചിത്രം. ​അതിലുണ്ട്. കർട്ടനോട് ചേർന്ന്, വ്യക്തമല്ലാത്ത രീതിയിൽ ആ വേസ്റ്റ് ബിൻ. ​അന്ന് താനത് ശ്രദ്ധിച്ചതാണ്. പക്ഷെ, ഒരു ആത്മഹത്യയെന്ന് കരുതിയതുകൊണ്ട് അതിന് പ്രാധാന്യം കൊടുത്തില്ല. ഫോറൻസിക് ടീം അത് പരിശോധിച്ചതാണ്. പക്ഷെ… ​ജയദേവന്റെ തലച്ചോറിനുള്ളിൽ ഒരു മിന്നൽപ്പിണർ പാഞ്ഞു. ​"അവർ..." അയാൾ പതുക്കെ പിറുപിറുത്തു. "അവർ തിരഞ്ഞത് വിഷക്കുപ്പികൾക്ക് വേണ്ടിയായിരുന്നു. ഗ്ലാസ് കഷണങ്ങൾക്ക് വേണ്ടി... അല്ലാതെ ചപ്പുചവറുകൾക്കിടയിലെ ഒരു ചെറിയ കടലാസ് തുണ്ടിന് വേണ്ടിയല്ല..." ​അയാളുടെ ഓർമ്മകൾ തെളിഞ്ഞു. ആ ബിന്നിനുള്ളിലേക്ക് നോക്കിയപ്പോൾ... ടിഷ്യൂ പേപ്പറുകൾക്കിടയിൽ... എന്തോ ഒന്ന്… ​"യെസ്!" ​അതുവരെ തളർന്നിരുന്ന ആ മനുഷ്യൻ ഒരു നിമിഷം കൊണ്ട് ഉണർന്നു. ​"യെസ്! ഒരു ചെറിയ കവർ! ഞാൻ കണ്ടതാണ്!" ​അയാൾ ആ 'വാർ റൂമിന്റെ' വാതിൽ ചവിട്ടിത്തുറന്ന് പുറത്തേക്ക് അലറി. ​"ബേസിൽ!! വണ്ടി എടുക്ക്! വേഗം!" ​സമയം: രാത്രി 9.30, ആദർശിന്റെ വീട്. ​പോലീസ് ജീപ്പ് സൈറൺ മുഴക്കാതെ, അതിന്റെ ഹെഡ്‌ലൈറ്റുകൾ മാത്രം ഉപയോഗിച്ച് ആ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് പാഞ്ഞെത്തി. ​കാവലുണ്ടായിരുന്ന കോൺസ്റ്റബിൾ ഓടിവന്നു. മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്നുള്ള പോലീസിന്റെ വരവ് കണ്ട് ഒരുനിമിഷം വീട്ടിലുള്ളവർ പകച്ചു. അവർ വേഗം മുറ്റത്തേക്ക് ഇറങ്ങി വന്നു. ​"ആരും മുകളിലേക്ക് വരരുത്," ജയദേവൻ ഗ്ലൗസ് കയ്യിലിട്ടുകൊണ്ട് പടികൾ ഓടിക്കയറി. ബേസിൽ ടോർച്ചും എവിഡൻസ് കിറ്റുമായി പിന്നാലെ. ​അയാൾ ആ മുറിയുടെ സീൽ പൊട്ടിച്ച് വാതിൽ തള്ളിത്തുറന്നു. ​അതേ മുറി. പക്ഷെ ഇപ്പോൾ അതിന് മരണത്തിന്റെ ഗന്ധം ഒന്നുകൂടി കനത്തതുപോലെ. ​ജയദേവന്റെ കണ്ണുകൾ മറ്റൊരിടത്തും പാളിയില്ല. അയാൾ നേരെ നടന്നത് മുറിയുടെ മൂലയിൽ, കർട്ടനടുത്ത് വെച്ചിരുന്ന ആ ചെറിയ വേസ്റ്റ് ബിന്നിന്റെ അടുത്തേക്കാണ്. ​അത് അവിടെത്തന്നെയുണ്ട്. ​അയാൾ മുട്ടുകുത്തി നിന്നു. ടോർച്ചിന്റെ വെളിച്ചത്തിൽ ആ ബിന്നിനുള്ളിലേക്ക് നോക്കി. മുകളിൽ കുറച്ച് ടിഷ്യൂ പേപ്പറുകൾ. ​"സാർ... ഇത് ഫോറൻസിക് ചെക്ക് ചെയ്തതാണ്..." ബേസിൽ സംശയത്തോടെ പറഞ്ഞു. ​"അവർ വിഷക്കുപ്പിയാണ് തിരഞ്ഞത്, ബേസിൽ," ജയദേവൻ ഫോർസെപ്സ് കയ്യിലെടുത്തു. "കൊലയാളി ഉപേക്ഷിച്ച തുമ്പല്ല!" ​അയാൾ ഫോർസെപ്സ് ഉപയോഗിച്ച് മുകളിലെ ടിഷ്യൂകൾ ഒന്നൊന്നായി മാറ്റി. ​അടിയിൽ… ​അവിടെയുണ്ടായിരുന്നു അത്. ​ഒരു മോതിരം വെക്കാൻ മാത്രം വലിപ്പമുള്ള, മനോഹരമായ ഒരു ചെറിയ വെൽവെറ്റ് ഗിഫ്റ്റ് ബോക്സ്. അത് തുറന്ന നിലയിലായിരുന്നു. ​ജയദേവന്റെ ശ്വാസം ഒരു നിമിഷം നിലച്ചു. ​അയാൾ ആ ബോക്സ് ശ്രദ്ധയോടെ പുറത്തെടുത്തു. അതിനുള്ളിലേക്ക് ടോർച്ചടിച്ചു. ​ഉള്ളിൽ, തിളങ്ങുന്ന കടും തവിട്ടുനിറമുള്ള ഒരു ചോക്ലേറ്റ് റാപ്പർ, ചുരുട്ടിക്കൂട്ടിയ നിലയിൽ. ​"കിട്ടി..." ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "നമ്മളെ കുഴക്കിയത്... ഇതാണ്." ​അയാൾ ആവേശമടക്കി, ആ കുഞ്ഞു ബോക്സും അതിനുള്ളിലെ റാപ്പറും വെവ്വേറെ തെളിവ് ബാഗുകളിലാക്കി. ​"ബേസിൽ!" അയാൾ എഴുന്നേറ്റ്, ബേസിലിന്റെ നേരെ തിരിഞ്ഞു. അയാളുടെ കണ്ണുകൾ ഒരു വേട്ടക്കാരന്റേതുപോലെ തിളങ്ങുന്നുണ്ടായിരുന്നു. ​"ഇത് ഇപ്പോൾ തന്നെ ലാബിലേക്ക് കൊണ്ടുപോകണം. എനിക്ക് ഇതിൽ ആദർശിന്റെയും അഞ്ജലിയുടെയും അല്ലാത്ത ഓരോ വിരലടയാളവും കണ്ടെത്തണം. ഈ ബോക്സിന്റെ, ഈ റാപ്പറിന്റെ ഉറവിടം എനിക്കറിയണം. ഒരു സെക്കന്റ് പാഴാക്കരുത്. Go! Go! Go!” ******** ജയദേവനും ബേസിലും ആ മുറിയിൽ നിന്ന് പുറത്തിറങ്ങി പടികൾ ഇറങ്ങിവരുമ്പോൾ, ഹാളിൽ രണ്ട് കുടുംബാംഗങ്ങളും ഭയത്തോടെ എഴുന്നേറ്റ് നിന്നിരുന്നു. അവരുടെ മുഖങ്ങളിൽ അടുത്തതായി എന്ത് കേൾക്കേണ്ടി വരും എന്ന ആധിയായിരുന്നു. ജയദേവന്റെ മുഖം പക്ഷെ, നിർവികാരമായിരുന്നു. ​"എല്ലാവരും ഇരിക്കൂ," അയാൾ കൈകൊണ്ട് ആംഗ്യം കാണിച്ചു. ​ആരും അനങ്ങിയില്ല. ​"ഇരിക്കാൻ!" അയാളുടെ ശബ്ദം ചെറുതായി ഉയർന്നതും എല്ലാവരും ഭയത്തോടെ സോഫകളിലും കസേരകളിലുമായി ഇരുന്നു. ​ജയദേവൻ ഹാളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അയാളുടെ ബൂട്ട്സിന്റെ ശബ്ദം ആ നിശബ്ദതയിൽ മുഴങ്ങി. ​"ചില കാര്യങ്ങൾ കൂടി വ്യക്തമാക്കാനുണ്ട്," അയാൾ നടപ്പ് നിർത്തി, എല്ലാവരെയും മാറിമാറി നോക്കി. "അഞ്ജലിക്കോ ആദർശിനോ, ഭക്ഷണത്തിനു ശേഷം മധുരം കഴിക്കുന്ന ശീലം ഉണ്ടായിരുന്നോ?” ​കുടുംബാംഗങ്ങൾ പരസ്പരം നോക്കി. ​"അതുപോലെ, അവർക്ക് കിട്ടിയ ഗിഫ്റ്റുകൾ... അതെല്ലാം എവിടെയാണ് സൂക്ഷിച്ചത്?" ​"അത്... അവരുടെ മുറിയിൽ തന്നെയാണ് സാർ വെച്ചിരുന്നത്," അലൻ ആണ് മറുപടി പറഞ്ഞത്. ​ ​"അതൊന്നും .. ഓപ്പൺ ചെയ്തിട്ടില്ല. ഒന്നൊഴികെ..." അലൻ വീണ്ടും പറഞ്ഞു. ​ആ മുറി ഒരു നിമിഷം നിശ്ചലമായി. ജയദേവൻ അലന്റെ നേരെ തിരിഞ്ഞു. അയാളുടെ കണ്ണുകൾ ഇടുങ്ങി. ​"അതെ സാർ," ഇത്തവണ ആർദ്രയാണ് സംസാരിച്ചത്. അവളുടെ ശബ്ദം വിറച്ചിരുന്നു. "മിക്കതും വലിയ ഗിഫ്റ്റ് ബോക്സുകൾ ആയിരുന്നു. അതിൽ... അതിൽ കൗതുകം ഉയർത്തിയത് ഒരു ചെറിയ ഗിഫ്റ്റ് ബോക്സ്‌ ആണ്. വളരെ ചെറുത്...!" ​ജയദേവന്റെ നോട്ടം ആർദ്രയിലേക്ക് തിരിഞ്ഞു. ​"ആ ഗിഫ്റ്റ് കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും അത് നോക്കി ചിരിച്ചു. ഇത്രയും ചെറിയ ഗിഫ്റ്റ് ആരുടെതാണെന്ന് പറഞ്ഞിട്ട്... ഞങ്ങൾ തന്നെയാണ് അവരുടെ മുറിയിൽ ആ ഗിഫ്റ്റുകളെല്ലാം അടുക്കിവെച്ചത്. ഏറ്റവും മുകളിലായി ആ ചെറിയ ഗിഫ്റ്റ് ബോക്സും വെച്ചു. പിന്നെ... പിന്നെ അത് കണ്ടിട്ടില്ല...!" ​"എന്താണ് നിങ്ങൾ ഈ വിവരം നേരത്തെ പറയാഞ്ഞത്?" ബേസിൽ അതുവരെ അടക്കിപ്പിടിച്ച ദേഷ്യത്തോടെ അവർക്ക് നേരെ കയർത്തു. ​"അത്... അത് സാർ..." ആദർശിന്റെ അച്ഛൻ പതറി. "ഞങ്ങൾ അത് അത്ര ശ്രദ്ധിച്ചിരുന്നില്ല. ഒരു ചെറിയ ഗിഫ്റ്റ് അല്ലെ.. അതിൽ എന്തിരിക്കുന്നു എന്ന് ഞങ്ങൾ ചിന്തിച്ചു... ഈ ബഹളത്തിനിടയിൽ അതെല്ലാം..." ​"മ്മ്, ഓക്കേ!!" ജയദേവൻ കൈയുയർത്തി ബേസിലിനെ തടഞ്ഞു. ​ഒരു നിശബ്ദതയ്ക്ക് ശേഷം അഞ്ജലിയുടെ അമ്മ, ജയദേവനെ നോക്കി. ​"സാർ..." അവർ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു. "അഞ്ജലിക്ക്... മോൾക്ക് ഭക്ഷണം കഴിച്ച ശേഷം മധുരം കഴിക്കുന്ന ശീലമുണ്ട്. വീട്ടിൽ അവൾ പലപ്പോഴും ഡാർക്ക്‌ ചോക്ലേറ്റ് ഓർഡർ ചെയ്തു വരുത്താറുണ്ട്. കയ്പ്പുള്ളതാണ് അവൾക്കിഷ്ടം... പക്ഷെ ഇവിടെ അവൾ ആദ്യമായിട്ട്..." ​അവർക്ക് വാക്കുകൾ മുഴുമിക്കാൻ കഴിഞ്ഞില്ല. ​അത് കേട്ടതും ജയദേവന്റെ ഉള്ളിൽ ഒരു പിടച്ചിൽ വന്നു. ആ തെളിവ് അയാളുടെ മനസ്സിൽ തെളിഞ്ഞു. 'ഡാർക്ക് ചോക്ലേറ്റ്'. കൊലയാളിക്ക് ഇരയുടെ ശീലങ്ങൾ കൃത്യമായി അറിയാമായിരുന്നു. ​അയാൾ ഒരു ദീർഘനിശ്വാസമെടുത്തു. "എന്നാൽ ശരി. ഞങ്ങൾ ഇറങ്ങട്ടെ." ​"എന്താ സാർ ഇപ്പൊ വന്നത്..? എന്തെങ്കിലും...?" ആദർശിന്റെ അച്ഛൻ എഴുന്നേറ്റുനിന്ന് ചോദിച്ചു. ​"ഏയ്... ഒരു ഡൗട്ട് തോന്നി വന്നതാണ്," ജയദേവൻ അയാളെ നോക്കി. "മരണകാരണം അതീവ ഗൗരവമുള്ള ഒന്നാണ്. അത് ഇപ്പോൾ ഞങ്ങൾക്ക് പുറത്തു പറയാൻ കഴിയില്ല. നിങ്ങൾ എല്ലാവരും അന്വേഷണത്തോട് ഇനിയും സഹകരിക്കണം." ​"സാർ... അപ്പൊ ഇത്..." ആദർശിന്റെ അച്ഛന്റെ ശബ്ദം ഇടറി. "ഇതൊരു കൊലപാതകം ആയിരുന്നോ? ​ആ ചോദ്യം ഹാളിൽ തങ്ങിനിന്നു. ​"ആരാ സാർ ഞങ്ങടെ കുഞ്ഞുങ്ങളെ... എന്തിനു വേണ്ടിയാ... അവർ..." പലരുടെയും നാവിൽ നിന്ന് ആ ഒരേ ചോദ്യം ഒരു കൂട്ടക്കരച്ചിലായി ഉയർന്നു. ​ജയദേവൻ ആദർശിന്റെ അച്ഛന്റെ തോളിൽ കൈ വെച്ചു. അയാളുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. ​"നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണം. ആരാണ് ഇത് ചെയ്തതെങ്കിലും, എന്തിനാണ് ചെയ്തതെങ്കിലും... നിയമത്തിനു മുന്നിലേക്ക് ഞാൻ അവരെ കൊണ്ടുവരും. That's a promise." ​ജയദേവൻ തിരിഞ്ഞു, മുറ്റത്തേക്ക് നടന്നു. ​അയാൾക്ക് പിന്നിൽ, ആ വീടിനുള്ളിൽ വീണ്ടും ഒരു തേങ്ങൽ താളം മുഴങ്ങിത്തുടങ്ങിയിരുന്നു. ************ പോലീസ് ജീപ്പ് രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു. തെളിവ് ബാഗ് ഭദ്രമായി ഡാഷ്ബോർഡിൽ വെച്ചിട്ടുണ്ട്. ​ജയദേവൻ സ്റ്റിയറിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെങ്കിലും, അയാളുടെ മനസ്സ് ആ അദൃശ്യനായ കൊലയാളിക്ക് പിന്നാലെയായിരുന്നു. ​"ബേസിൽ, നിനക്ക് എന്ത് തോന്നുന്നു?" ​പെട്ടെന്നുള്ള ആ ചോദ്യത്തിൽ ബേസിൽ ഒന്ന് ഞെട്ടി. അവൻ അതുവരെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കുകയായിരുന്നു. ​ബേസിൽ ആദ്യം ഒന്നും മിണ്ടിയില്ല. എന്ത് പറയണമെന്നറിയാതെ അവൻ ജയദേവനെ പാളിനോക്കി. ​ജയദേവൻ റോഡിൽ നിന്ന് കണ്ണെടുക്കാതെ തന്നെ തുടർന്നു. "ആരെയെങ്കിലും... ബേസിലിന് ഡൗട്ട് തോന്നുന്നുണ്ടോ?" ​ബേസിൽ ഒന്ന് മടിച്ചു. "സാർ... അത്..." ​"പറയൂ ബേസിൽ. നിന്റെ ഇൻസ്റ്റിങ്ക്റ്റ് എന്താ പറയുന്നത്? നമ്മൾ ഒന്നും വിട്ടുകളയാൻ പാടില്ല." ​ബേസിൽ ഒരു ദീർഘശ്വാസമെടുത്തു. "Yes സാർ. എനിക്കൊരു ഡൗട്ടുണ്ട്. പക്ഷെ... നമുക്ക് ഒരു എവിഡൻസും കിട്ടാത്ത സ്ഥിതിക്ക് അത് ഉറപ്പിക്കുവാനും കഴിയില്ല. എന്റെ തോന്നൽ മാത്രമാകാം." ​ജയദേവൻ ഗിയർ മാറ്റി. "You mean... അലൻ?" ​ആദർശിന്റെ സഹോദരന്റെ പേര് കേട്ടതും ബേസിൽ അത്ഭുതത്തോടെ ജയദേവനെ നോക്കി. ​"Yes സാർ," ബേസിൽ പറഞ്ഞു. "അയാളുടെ സംസാരത്തിൽ പലപ്പോഴും ഒരു നാടകീയത ഫീൽ ചെയ്യുന്നുണ്ട്. വാതിൽ ചവിട്ടിപ്പൊളിച്ച രംഗം വിവരിക്കുമ്പോൾ, ആ കരച്ചിൽ... എല്ലാം എന്തോ ഓവർ ആക്റ്റിംഗ് പോലെ. ഏട്ടൻ മരിച്ച ഒരാളുടെ ഷോക്ക് അല്ല, മറിച്ച്... ആരോ എഴുതിപ്പഠിപ്പിച്ച ഡയലോഗ് പറയുന്നപോലെ." ​ജയദേവൻ ഒന്നും മിണ്ടിയില്ല. അവൻ ബേസിലിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു. ​"അതുമാത്രമല്ല സാർ," ബേസിൽ തുടർന്നു, "ആ ചെറിയ ഗിഫ്റ്റ് ബോക്സ്, ആ ഗിഫ്റ്റ് ബോക്സ് അവിടെ വെച്ചത് അവൻ തന്നെയാണെങ്കിലോ? ആദർശ് അത് തന്നെ എടുക്കണമെന്ന് ഉറപ്പിച്ചുകൊണ്ട്…!!” ​ജീപ്പിനുള്ളിൽ വീണ്ടും നിശബ്ദത തളംകെട്ടി. ​"Good observation, ബേസിൽ," ജയദേവൻ പതുക്കെ പറഞ്ഞു. "അലൻ. അവനെ നമുക്ക് വാച്ച് ചെയ്യണം. പക്ഷെ... എന്റെ മനസ്സ് പറയുന്നു, കൊലയാളി അവനിലൂടെയാവാം അവിടെ കയറിയിരിക്കുന്നതെന്ന്….. ********** ബേസിൽ ആ തെളിവ് ബാഗുമായി ലാബിലേക്ക് പോയതിന് ശേഷം, ജയദേവൻ ആ തണുത്ത മുറിയിൽ ഒരു നിമിഷം തനിച്ച് നിന്നു. അയാളുടെ ആവേശം കെട്ടടങ്ങിയിരുന്നു. പകരം, ആഴത്തിലുള്ള ഒരുതരം അസ്വസ്ഥത അയാളെ വന്നു മൂടി. ​അയാൾ തിരികെ ജീപ്പിലേക്ക് നടക്കുമ്പോൾ, അയാളുടെ മനസ്സ് ആ അദൃശ്യനായ ശത്രുവിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ​'അവൻ... അവൻ എന്നെക്കാൾ ഒരുപടി മുന്നിലാണ്.' ​ജയദേവൻ സ്റ്റിയറിംഗിൽ കൈമുറുക്കി. ​'ഇതൊരു സാധാരണ കൊലപാതകമല്ല. ഇത് ഭ്രാന്തമായ ആവേശത്തിൽ ചെയ്തതല്ല. ഇത്... കലയാണ്. ക്രൂരമായ, ചെസ്സ് കളിപോലൊരു കല.' ​അയാൾ ചിന്തിച്ചു 'ആ ഗിഫ്റ്റ് ബോക്സ്... അതിൽ ഒരു വിരലടയാളം പോലും കാണില്ലെന്ന് എനിക്കുറപ്പാണ്. ഒരു ലൂപ് പോലും തരാതെ അവൻ ഇത്രയും ആഴത്തിൽ പ്ലാൻ ചെയ്തെങ്കിൽ, അവൻ ഒരിക്കലും പിടിക്കപ്പെടരുതെന്ന് അവന് നിർബന്ധം ഉണ്ടായിരിക്കണം.' ​'അവൻ ആദർശിനെയും അഞ്ജലിയെയും മാത്രമല്ല പഠിച്ചത്. അവൻ എന്നെയും പഠിച്ചിരിക്കുന്നു. പോലീസിന്റെ നടപടിക്രമങ്ങളെ അവൻ മുൻകൂട്ടി കണ്ടു.' ​'ആദ്യം അവൻ ഒരു 'ലോക്ക്ഡ് റൂം' ഒരുക്കി. അത് ഞങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് അവനറിയാമായിരുന്നു. പക്ഷെ, പോസ്റ്റ്‌മോർട്ടത്തിൽ സയനൈഡ് കിട്ടിയാൽ കേസ് കൊലപാതകമാകുമെന്നും അവനറിയാമായിരുന്നു. അപ്പോൾ ഞങ്ങൾ എന്തിനായിരിക്കും തിരയുക? ഒരു വിഷക്കുപ്പിക്ക് വേണ്ടി.' ​ജയദേവൻ ഒരു സിഗരറ്റ് ചുണ്ടിൽ വെച്ചു, പക്ഷെ കത്തിച്ചില്ല. ​'ആദ്യത്തെ തിരച്ചിലിൽ ഞങ്ങൾ ആ വേസ്റ്റ് ബിൻ കാര്യമാക്കിയില്ല. കാരണം ഞങ്ങൾ തിരഞ്ഞത് കുപ്പിയായിരുന്നു, ഒരു ചെറിയ റാപ്പറല്ല. പക്ഷെ രണ്ടാമത് ഞങ്ങൾ വരുമെന്ന് അവനറിയാമായിരുന്നു. ആ ബോക്സ് ഞങ്ങൾ കണ്ടെത്തുമെന്നും അവനറിയാമായിരുന്നു. എന്നിട്ടും അവനത് അവിടെ ഉപേക്ഷിച്ചു. എന്തുകൊണ്ട്?' ​'കാരണം, ആ ബോക്സ് ഒരു തുമ്പല്ല. അതൊരു കെണിയാണ്. വിരലടയാളമില്ലാത്ത ഒരു ബോക്സ്. എന്റെ സമയം പാഴാക്കാൻ വേണ്ടി, എന്നെ വഴിതെറ്റിക്കാൻ വേണ്ടി മാത്രമുള്ള ഒരു കെണി.' ​'അല്ലെങ്കിൽ... അതൊരു വെല്ലുവിളിയാണ്. 'കണ്ടെത്താൻ കഴിയുമെങ്കിൽ കണ്ടെത്തൂ' എന്നൊരു ഒപ്പ്.' ​ജയദേവൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു. ​'അവൻ നമ്മളെക്കാൾ ഒരുപടി മുന്നിലാണ്. അവൻ ഒരു പ്രേതത്തെപ്പോലെയാണ്. പക്ഷെ പ്രേതങ്ങൾ തെളിവുകൾ അവശേഷിപ്പിക്കില്ല. ഇവൻ അവശേഷിപ്പിച്ചിട്ടുണ്ട്. ആ ബോക്സും, ആ റാപ്പറും. അത് എവിടെ നിന്ന് വന്നു? അത് മാത്രമാണ് എന്റെ മുന്നിലുള്ള ഒരേയൊരു വഴി.' ​'നീ എത്ര ബുദ്ധിമാനായാലും, നീ ഒരു മനുഷ്യനാണ്. നിനക്കൊരു മുഖമുണ്ട്. ആ മുഖം ഞാൻ കണ്ടെത്തും.' ജയദേവൻ മനസ്സിൽ പറഞ്ഞു. ********** സമയം: പുലർച്ചെ 5:40. ​മുറിയിൽ സിഗരറ്റ് പുക നിറഞ്ഞിരുന്നു. ഇൻവെസ്റ്റിഗേഷൻ ബോർഡിലെ മങ്ങിയ വെളിച്ചത്തിൽ, ഉറങ്ങാതെ ചുവന്നുകലങ്ങിയ ജയദേവന്റെ കണ്ണുകൾ ആ ചോദ്യചിഹ്നങ്ങളിൽ തന്നെ തറിച്ചു നിന്നു. '????' ​'തുമ്പില്ലാതെ പോലീസ് ഇഴയുന്നു' എന്ന പത്രവാർത്ത അയാളുടെ മേശപ്പുറത്ത് ചുരുട്ടിക്കൂട്ടി എറിഞ്ഞിട്ടുണ്ട്. ​അയാൾ ഒരു കട്ടൻ ചായയ്ക്കായി ഫ്ലാസ്ക് കയ്യിലെടുക്കുമ്പോഴാണ് മേശപ്പുറത്ത് നിശബ്ദമായി ചാർജ്ജ് ചെയ്തിരുന്ന പേഴ്സണൽ മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്തത്. ​ഡിസ്‌പ്ലേയിൽ 'ബേസിൽ' എന്ന് തെളിഞ്ഞു. ഈ അസമയത്ത്? ​ജയദേവന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. അയാൾ ധൃതിയിൽ ഫോൺ എടുത്തു. ​ ​"സാർ... ബേസിലാണ്." മറുതലയ്ക്കൽ ബേസിലിന്റെ ശബ്ദം പതിഞ്ഞിരുന്നു. പക്ഷെ, അതിൽ സാധാരണയില്ലാത്ത ഒരു കിതപ്പും, അവിശ്വസനീയമായ ഒരു ഊർജ്ജവും ഉണ്ടായിരുന്നു. ​"റിപ്പോർട്ട്‌ കിട്ടിയോ ബേസിൽ ?" ജയദേവന് ക്ഷമയുണ്ടായിരുന്നില്ല. ​"സാർ... റിപ്പോർട്ട്! അത് വന്നു! ... ലാബിൽ നിന്ന്...!" ​ജയദേവൻ കസേരയിൽ നിവർന്നിരുന്നു. ആ മുറിയിലെ മുഴുവൻ വായുവും ഒരു നിമിഷം കൊണ്ട് ഇല്ലാതായത് പോലെ. "വിരലടയാളം?" ​"ഇല്ല സാർ! അതാണ്... അതാണ് സാർ ഭീകരം." “ഉം… എനിക്ക് ഉറപ്പായിരുന്നു അതിൽ ഫിംഗർ പ്രിന്റ് ഉണ്ടാവില്ലെന്ന്…!!” ജയദേവൻ പറഞ്ഞതും, മനസ്സിലാകാതെ ബേസിൽ നിശബ്ദനായി നിന്നു. ​”ആദർശിന്റെയും അഞ്ജലിയുടെയും അല്ലാതെ മാറ്റാരുടെയും ഫിംഗർ ഇല്ല... ക്ലീൻ ആണ്. ഞാൻ വിളിച്ചത് അതിനല്ല..." ബേസിൽ കിതച്ചുകൊണ്ട് തുടർന്നു. ​"പിന്നെ?" ജയദേവന്റെ ശബ്ദം മുറുകി. ​"സാർ, ആ റാപ്പർ! ആ ബ്രാൻഡ്! ലാബിലെ ശർമ്മ സാർ ഇപ്പോഴാ വിളിച്ചത്. ഇതൊരു ഇന്ത്യൻ ലക്ഷ്വറി ബ്രാൻഡാണ്. 'അമാര' ഡാർക്ക് വെൽവെറ്റ് ." ​"So what?" ജയദേവൻ അക്ഷമനായി. "ഇന്ത്യൻ ബ്രാൻഡാണെങ്കിൽ എവിടെയും കിട്ടുമല്ലോ. അതാണോ ഇത്ര വലിയ..." ​"അല്ല സാർ! അതാണ് പോയിന്റ്!" ബേസിലിന്റെ ശബ്ദം ഉയർന്നു. "ഇത് സാധാരണ കടകളിൽ കിട്ടില്ല! ശർമ്മ സാർ പറഞ്ഞത്, ഇന്ത്യയിലെ അഞ്ച് പ്രധാന മെട്രോ നഗരങ്ങളിലെ ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത, ഹൈ-എൻഡ് ലക്ഷ്വറി മാളുകളിലും, എയർപോർട്ട് ഡ്യൂട്ടി-ഫ്രീ ഷോപ്പുകളിലും മാത്രമേ ഇത് വിൽക്കാറുള്ളൂ." ​ജയദേവന്റെ തലച്ചോറിനുള്ളിൽ ആയിരം ബൾബുകൾ ഒന്നിച്ചു കത്തി. ​"അതിലും വലിയൊരു കാര്യമുണ്ട് സാർ," ബേസിലിന്റെ ശബ്ദം ഒരു രഹസ്യം പോലെ താഴ്ന്നു. "ആ റാപ്പറിൽ ഒരു ബാച്ച് നമ്പർ പ്രിന്റ് ചെയ്തിട്ടുണ്ട്. വളരെ മങ്ങിയ രീതിയിൽ. ലാബ് അത് വീണ്ടെടുത്തു. BN-451/BLR." ​ഒരു നിമിഷം ജയദേവൻ നിശ്ചലനായി. കയ്യിലിരുന്ന സിഗരറ്റ് പാക്കറ്റ് നിലത്തേക്ക് വീണു. ​"BLR?" ​"യെസ് സാർ! ബാംഗ്ലൂർ! ഈ പ്രത്യേക ബാച്ച് വിതരണം ചെയ്തത് ബാംഗ്ലൂരിലെ അഞ്ച് സ്റ്റോറുകളിൽ മാത്രമാണ്! സാർ... കൊലയാളി... അവൻ ബാംഗ്ലൂരുമായി ബന്ധപ്പെട്ടിരിക്കുന്നു!" ​ജയദേവൻ ഫോൺ കട്ട് ചെയ്തു. ഒരു മറുപടിയും പറഞ്ഞില്ല. ​അയാൾ തന്റെ വാർ റൂമിലെ ബോർഡിനടുത്തേക്ക് നടന്നു. ചുവന്ന മാർക്കർ കയ്യിലെടുത്തു. '????' എന്ന ചിഹ്നത്തിന് മുകളിൽ അയാൾ വലുതാക്കി എഴുതി ​'ബാംഗ്ലൂർ കണക്ഷൻ - BN: 451' ​'തുമ്പില്ലാതെ ഇഴയുന്നു'... ജയദേവന്റെ ചുണ്ടിൽ ഒരു വേട്ടക്കാരന്റെ ചിരി വിടർന്നു. ​ ********** ​മുറി നിശബ്ദമാണ്. പക്ഷെ അയാളുടെ മനസ്സ് ഇരമ്പുകയായിരുന്നു. ​'ബാംഗ്ലൂർ...' ​അയാൾ തന്റെ 'വാർ റൂമിലെ' ഇൻവെസ്റ്റിഗേഷൻ ബോർഡിനടുത്തേക്ക് പാഞ്ഞു. അവിടെ, സാക്ഷികളുടെ ലിസ്റ്റിൽ, ആ പേര് എഴുതിയിട്ടുണ്ടായിരുന്നു: 'അലൻ (സഹോദരൻ)' ​അയാൾ ചുവന്ന മാർക്കർ കയ്യിലെടുത്തു. ആ പേരിനു നേരെ വലുതാക്കി എഴുതി ​'വർക്ക്സ് @ ബാംഗ്ലൂർ' ​'BN-451/BLR' എന്ന ബാച്ച് നമ്പർ... ബാംഗ്ലൂരിൽ മാത്രം കിട്ടുന്ന ചോക്ലേറ്റ്... ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അലൻ… ​"നാടകം!" ജയദേവൻ പല്ലിറുമ്മി. "അവന്റെ കരച്ചിൽ... വാതിൽ ചവിട്ടിപ്പൊളിച്ചത്... എല്ലാം." ​ആ ചെറിയ ഗിഫ്റ്റ് ബോക്സ്! ആദർശ് അത് ശ്രദ്ധിക്കാനും എടുക്കാനും പാകത്തിന് ആ സമ്മാനക്കൂമ്പാരത്തിന്റെ മുകളിൽ വെച്ചത് ആരാണ്? അലനും ആർദ്രയും! ​ചിത്രങ്ങൾ തെളിഞ്ഞുവരികയാണ്. ​അയാൾ വീണ്ടും ഫോൺ കയ്യിലെടുത്തു. ബേസിലിന്റെ നമ്പർ ഡയൽ ചെയ്തു. ​"സാർ?" ബേസിൽ അപ്പുറത്ത് അക്ഷമനായി കാത്തുനിൽക്കുകയായിരുന്നു. ​ജയദേവന്റെ ശബ്ദം ഒരു ഹിമപാതം പോലെ തണുത്തതും കനത്തതുമായിരുന്നു. ​"ബേസിൽ. എനിക്ക് അലനെ വേണം." ​"സാർ? അലനോ? ചോദ്യം ചെയ്യാനാണോ?" ​"അല്ല," ജയദേവന്റെ ശബ്ദം മുറുകി. "ചോദ്യം ചെയ്യാനല്ല." ​"ബേസിൽ, എത്രയും വേഗം അലനെ പോലീസ് കസ്റ്റഡിയിൽ എടുക്കണം. റൈറ്റ് നൗ!" ​"സാർ!" ബേസിൽ ഞെട്ടി. "അവനെ അറസ്റ്റ് ചെയ്യാനോ? പക്ഷെ നമ്മുടെ കയ്യിൽ...?" ​"നമ്മുടെ കയ്യിൽ കാരണം ഉണ്ട്, ബേസിൽ!" ജയദേവൻ അലറി. "ആ ചോക്ലേറ്റ് ബാച്ച് ബാംഗ്ലൂരിൽ നിന്നാണ്. അലൻ ജോലി ചെയ്യുന്നത് ബാംഗ്ലൂരാണ്! ആ വീട്ടിൽ ആദർശിന്റെ മുറിയിലേക്ക് ആ ഗിഫ്റ്റ് എത്തിയത് ഇവൻ വഴിയാണ്. ഇവനാണ് നമ്മുടെ ബാംഗ്ലൂർ കണക്ഷൻ. ഒന്നുകിൽ ഇവനാണ് കൊലയാളി, അല്ലെങ്കിൽ കൊലയാളിക്ക് വേണ്ട സഹായം ചെയ്തത് ഇവനാണ്." ​"ഇപ്പോൾ സംസാരം മതി. അവനെ പൊക്ക്. ഒരു വാക്ക് മിണ്ടാൻ അനുവദിക്കരുത്. നേരെ എന്റെ ഈ മുറിയിലേക്ക് കൊണ്ടുവരണം. Move!" ​ഫോൺ കട്ട് ചെയ്ത് ജയദേവൻ കസേരയിലേക്ക് ഇരുന്നു. ഒരു സിഗരറ്റിന് തീ കൊളുത്തി. ​വേട്ടയുടെ അവസാന ഘട്ടം തുടങ്ങിയിരിക്കുന്നു തുടരും.. ഡാർക്ക്‌ ചോക്ലേറ്റ്.✍️✍️ബിനു... #💞 പ്രണയകഥകൾ #📙 നോവൽ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #📔 കഥ