@aksharamnews
@aksharamnews

Aksharam News

www.aksharamnews.com

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; അന്വേഷണ ഉത്തരവ് ഇന്ന് രണ്ടിന് സുപ്രീംകോടതി പുറപ്പെടുവിക്കും - Aksharam news
#

📰 വാര്‍ത്തകള്‍

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; അന്വേഷണ ഉത്തരവ് ഇന്ന് രണ്ടിന് സുപ്രീംകോടതി പുറപ്പെടുവിക്കും - Aksharam news
ന്യൂ​ഡ​ല്‍​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ്ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി​യ്ക്ക് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ ഉ​ത്സ​വ് ബെ​യ്ന്‍​സ് ന​ല്‍​കി​യ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സു​പ്രീം കോ​ട​തിക്ക് കൈ​മാ​റി​. ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ത്ത​ര​വ് ഇ​ന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. ഗൂ​ഢാ​ലോ​ച​ന കേ​സി​ലെ അ​ന്വേ​ഷ​ണം യു​വ​തി​യു​ടെ ലൈം​ഗി​കാ​രോ​പ​ണ​ത്തി​ലെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും സു​പ്രീം കോ​ട​തി പറഞ്ഞു . അ​തേ​സ​മ​യം, വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ന്‍ ബെ​യ്ന്‍​സി​ന് പ്ര​ത്യേ​ക അ​വ​കാ​ശ​മി​ല്ലെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു. എന്നാല്‍ കോ​ട​തി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മം …
1k views
2 hours ago
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം; സുരേഷ് കല്ലട ഇന്നും പൊലീസിന് മുമ്പാകെ ഹാജരാകില്ല - Aksharam news
#

📰 വാര്‍ത്തകള്‍

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം; സുരേഷ് കല്ലട ഇന്നും പൊലീസിന് മുമ്പാകെ ഹാജരാകില്ല - Aksharam news
കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇന്നും ഹാജരാകാന്‍ സാധിക്കില്ലെന്നാണ് സുരേഷ് കല്ലട അറിയിച്ചത്. ചികിത്സാ രേകഖകൾ ഹാജരാക്കണമെന്ന് പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷ് കല്ലടയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറാണ് ഏറ്റെടുത്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാള്‍ക്കെതിരെ കോടതിയെ …
952 views
2 hours ago
ഈസ്റ്റർ ദിനത്തിലെ സ്‌ഫോടന പരമ്പരക്ക് പിന്നാലെ ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം - Aksharam news
#

📰 വാര്‍ത്തകള്‍

ഈസ്റ്റർ ദിനത്തിലെ സ്‌ഫോടന പരമ്പരക്ക് പിന്നാലെ ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം - Aksharam news
കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. കൊളംബോയില്‍ നിന്നും 40 കിലോമീറ്റര്‍ മാറി പുഗോഡയില്‍ മജിസ്‌ട്രേറ്റ് കോടതിക്കു സമീപമാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ ആളപായമുണ്ടായിട്ടില്ല. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. അതേസമയം, ഈസ്റ്റര്‍ ദിനത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ഞൂറോളം പേരില്‍ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണങ്ങളില്‍ രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. സിറിയ, …
861 views
2 hours ago
കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു - Aksharam news
#

📰 വാര്‍ത്തകള്‍

കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു - Aksharam news
കൊച്ചി: കേസന്വേഷണത്തിനായി കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലേയ്ക്കു പോയ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയ കാണാതായ സംഭവം അന്വേഷിക്കുന്നതിനു പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുവും തൃപ്പൂണിത്തുറ സ്വദേശിയുമായ ഹരിനാരായണനാണ് അപകടത്തില്‍ മരിച്ചത്. അതേസമയം അപകടത്തില്‍ എഎസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. എഎസ്‌ഐ വിനായകന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അര്‍നേള്‍ഡ്,ഡിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
790 views
2 hours ago
തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് ആവര്‍ത്തിച്ച് കുമ്മനം - Aksharam news
#

📰 വാര്‍ത്തകള്‍

തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് ആവര്‍ത്തിച്ച് കുമ്മനം - Aksharam news
തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് ആവര്‍ത്തിച്ച് കുമ്മനം രാജശേഖരൻ. വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുന്നവര്‍ വരെ ഇത്തവണ പോളിംഗ് ബൂത്തിലെത്തി. ഉയര്‍ന്ന വിജയ ശതമാനം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും കുമ്മനം രാജശേഖരൻ കൊച്ചിയിൽ പറഞ്ഞു. ആര്‍എസ്എസ് യോഗത്തിൽ പങ്കെടുക്കാനാണ് കുമ്മനം കൊച്ചിയിലെത്തിയത്. ലോക് സഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളും, സംഘടനാ തല പ്രവര്‍ത്തനങ്ങളും വിലയിരുത്താൻ ആർഎസ്എസിന്‍റെ സംസ്ഥാന തല യോഗം കൊച്ചിയിൽ തുടങ്ങി.ആര്‍എസ്എസിന്‍റെ മുതിര്‍ന്ന നേതാക്കളും അവലോകന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
758 views
2 hours ago
മുഖ്യമന്ത്രി മാധ്യമങ്ങളോട് ക്ഷോഭിച്ചത് നിരാശകൊണ്ടെന്ന് ശ്രീധരൻപിള്ള - Aksharam news
#

📰 വാര്‍ത്തകള്‍

മുഖ്യമന്ത്രി മാധ്യമങ്ങളോട് ക്ഷോഭിച്ചത് നിരാശകൊണ്ടെന്ന് ശ്രീധരൻപിള്ള - Aksharam news
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് മാറിനില്‍ക്കാന്‍ പറഞ്ഞത് നിരാശകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയെ നിരാശനാക്കിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കടുത്ത ഭാഷയിൽ ആട്ടിപ്പായിക്കുന്ന ദൃശ്യം കണ്ടപ്പോൾ അദ്ദേഹത്തിന്റെ നിരാശയുടെ പ്രതിഫലനമാണ് അതെന്ന് വ്യക്തമായി. സിപിഎമ്മും സിപിഐയും ആത്മപരിശോധനയ്ക്ക് തയാറാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
703 views
2 hours ago
ഏഷ്യന്‍ അത്‌ലറ്റിക്‌സ്: സ്വര്‍ണമണിഞ്ഞ് അഭിമാനതാരമായി കേരളത്തിന്റെ പി.യു.ചിത്ര - Aksharam news
#

📰 വാര്‍ത്തകള്‍

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: സ്വര്‍ണമണിഞ്ഞ് അഭിമാനതാരമായി കേരളത്തിന്റെ പി.യു.ചിത്ര - Aksharam news
ദോഹ: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണം നേടി അഭിമാനതാരമായി കേരളത്തിന്റെ സ്വന്തം പി.യു.ചിത്ര. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്രയുടെ സ്വര്‍ണനേട്ടം. 4.14.56 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. എന്നാല്‍, ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ല. അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ചിത്ര ബഹ്‌റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയത്. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്പ്യൻഷിപ്പിലും ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു.ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്. …
672 views
2 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because