നവരാത്രിയുടെ ഏഴാം നാൾ ദേവിയെ കാളരാത്രി ഭാവത്തില്‍ ആരാധിക്കുന്നു. ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും രൗദ്രരൂപവും ഭീഭത്സ ഭാവവുമാണ് കാളരാത്രീ ദേവി . അന്ധകാരത്തെ അകറ്റി ജ്ഞാനത്തെ നല്കുന്ന ദേവിയാണ് .ത്രിലോചനങ്ങളുമുള്ള ദേവി ചതുർബാഹുവാണ്.ഗർദഭമാണ് വാഹനം. ഭയപ്പെടുത്തുന്ന രൂപം ഉള്ളവളാണെങ്കിലും ഭക്തരോട് വാൽസല്യം തുളുമ്പുന്ന മാതൃസ്വരൂപിണിയാണ് കാളരാത്രി. എല്ലാവിധ ഭയങ്ങളും ക്ലേശങ്ങളും അകറ്റി ഭക്തർക്ക് ശുഭമായവ നല്കുന്നവളാകയാൽ ദേവിക്ക് ശുഭംകരി എന്നും നാമദേയമുണ്ട്.
നവഗ്രഹങ്ങളിൽ ശനിയെ നിയന്ത്രിക്കുന്നത് കാളരാത്രീ ദേവിയാണ്. അതിനാൽ കണ്ടകശ്ശനി , അഷ്ടമശ്ശനി ,ഏഴരശ്ശനി എന്നീ ദോഷങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നവരാത്രിയുടെ ഏഴാം നാൾ ദേവിയെ കാളരാത്രീ ഭാവത്തിൽ ആരാധിക്കുന്നത് ദോഷപരിഹാരത്തിനുത്തമമാണ്. മുല്ലപ്പൂക്കളാണ് ദേവിക്ക് പ്രിയം.
നവരാത്രിയുടെ ഏഴാം നാൾ കാളരാത്രീ ദേവിയെ പ്രാർഥിക്കേണ്ട മന്ത്രം
"ഏകവേണീ ജപാകര്‍ണപൂരാ നഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠീ കര്‍ണികാകര്‍ണീ തൈലാഭ്യക്തശരീരിണീ
വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ
വര്‍ധനമൂര്‍ധ്വജാ കൃഷ്ണാ കാലരാത്രിര്‍ഭയങ്കരീ "
കാളരാത്രീ ദേവീസ്തുതി
യാ ദേവീ സര്‍വ്വ ഭൂതേഷു മാ കാളരാത്രി രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
#😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #🙏🏻 നവരാത്രി പുരാണ കഥകൾ 😇 #😇 ദേവി പുരാണങ്ങളും ക്ഷേത്രങ്ങളും 🛕 #🙏🏻 നവരാത്രി വ്രതം & പൂജ 🪔
നവരാത്രിയുടെ ആറാം ദിവസമായ ഷഷ്ടി തിഥിയിൽ ദേവിയെ കാത്യായനിയായാണ് ആരാധിക്കുന്നത് . 'വിശുദ്ധിയിലേക്ക് അയനം ചെയ്യുന്നവള്‍' എന്നാണ് കാത്യായനിയുടെ അർഥം .ത്രിനേത്രയും ചതുര്‍ഭുജയും ചന്ദ്രക്കല ശിരസ്സിൽ ചൂടിയവളുമാണ് ദേവി. വലതുകൈകളിൽ അഭയമുദ്രയും വരമുദ്രയും. ഇടതുകൈകളില്‍ വാളും, താമരപൂവും. ദേവീപ്രീതിയാൽ രോഗം, ദു:ഖം എന്നിവയെല്ലാം അകന്നു ധനധാന്യ സമൃദ്ധിയുണ്ടാവും.
സര്‍വ്വൈശ്വര്യദായികയായ കാത്യായനീദേവി കാത്യായന മഹർഷിയുടെ പുത്രിയായാണ് അവതരിച്ചത്. ആറാം ദിന പൂജ കന്യകമാര്‍ക്കു വളരെ വിശേഷപ്പെട്ടതാണ്. ധനധാന്യസൗഭാഗ്യങ്ങളുടെ കാരകനായ വ്യാഴത്തിന്റെ ദേവതയാണ് കാത്യായനീ ദേവി. അതിനാൽ കാത്യായനീ ദേവീ പ്രീതിയുടെ വ്യാഴപ്രീതിയും ലഭിക്കും. ചുവന്ന പൂക്കളാണ് ദേവിക്ക് പ്രിയം.
നവരാത്രിയുടെ ആറാം ദിനത്തിൽ ദേവിയെ കാത്യായനീ ഭാവത്തിൽ പ്രാർഥിക്കേണ്ട മന്ത്രം .
"ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദൂലവരവാഹനാ
കാത്യായനീ ശുഭം ദദ്യാദേവീ ദാനവഘാതിനീ"
കാത്യായനീ ദേവീസ്തുതി
യാ ദേവീ സര്‍വ്വ ഭൂതേഷു മാ കാത്യായനീ രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
#😇 ദേവി #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #🙏🏻 നവരാത്രി പുരാണ കഥകൾ 😇 #😇 ദേവി പുരാണങ്ങളും ക്ഷേത്രങ്ങളും 🛕
#😇 ദേവി #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #🙏🏻 നവരാത്രി പുരാണ കഥകൾ 😇 #😇 ദേവി പുരാണങ്ങളും ക്ഷേത്രങ്ങളും 🛕
കൂഷ്മാണ്ഡ ദേവി
#😇 ദേവി #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #🎼 ദേവിസ്തുതി #😇 ദേവി പുരാണങ്ങളും ക്ഷേത്രങ്ങളും 🛕
#🤗 നന്ദി ലാലേട്ടാ, ഒരായിരം നന്ദി! മലയാളത്തിന്റെ അഭിമാനം വാനോളമുയർത്തി മോഹൻലാൽ
#💞 നിനക്കായ് #💝 ആശംസകള്‍ #😍 ലാലേട്ടൻ ഫാൻസ് #🌟 താരങ്ങള്‍
ചന്ദ്രഘണ്ഡ ദേവി
#😇 ദേവി #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #😇 ചന്ദ്രഖണ്ഡ ദേവി #🎼 ദേവിസ്തുതി
ബ്രഹ്മചാരിണി ദേവി
#🎼 ദേവിസ്തുതി #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😇 ദേവി #😇 ബ്രഹ്മചാരിണി ദേവി #🙏🏻 നവരാത്രി വ്രതം & പൂജ 🪔
നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്.
#😇 ദേവി #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #😇 ശൈലപുത്രി ദേവി #🙏🏻 നവരാത്രി പുരാണ കഥകൾ 😇
#😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #😇 ദേവി #😇 ദേവി പുരാണങ്ങളും ക്ഷേത്രങ്ങളും 🛕 #🎼 ദേവിസ്തുതി
#🔎 September 17 Updates #🥳ആശംസകൾ🥳 #🗳️ രാഷ്ട്രീയം #🔶 BJP #😎 സുരേഷ് ഗോപി