കോഴിക്കോട് നഗരത്തോടു ചേർന്ന രാമനാട്ടുകര നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനവും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതും എൽഡിഎഫ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. വികസനത്തിൻ്റെ ഗുണഫലം താഴേത്തട്ടിലേയ്ക്ക് എത്തിക്കുന്നതിനും ജനാധിപത്യപ്രക്രിയയിൽ ജനപങ്കാളിത്തം കൂടുതൽ ശാക്തീകരിക്കുന്നതിനും ഇത് അനിവാര്യമാണ്. ഈ ദിശയിൽ സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നഗരസഭ ആസ്ഥാന മന്ദിരവും നിർമ്മിച്ചത് 18 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. അതിൽ 15.44 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നുമാണ് അനുവദിച്ചത്. നാടിൻ്റെ വികസനത്തിനും സാമൂഹ്യപുരോഗതിയ്ക്കും പ്രതിജ്ഞാബദ്ധതയോടെയും നിശ്ചയദാർഢ്യത്തോടെയും സർക്കാർ മുന്നോട്ടു പോവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വളർച്ച അതിനു അടിവരയിടുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
മുണ്ടകൈ - ചൂരൽമല ദുരന്ത ബാധിതര്‍ക്കായി കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുങ്ങുന്ന പുനരധിവാസ ടൗണ്‍ഷിപ്പ് ലോകത്തിന് മാതൃകയാണ്.അഞ്ച് സോണുകളിലും ഒരേപോലെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുകയാണ്.സോണ്‍ ഒന്നില്‍ 121 വീടുകളുടെയും സോണ്‍ രണ്ടില്‍ 12, സോണ്‍ മൂന്നില്‍ 28, സോണ്‍ നാലില്‍ 37, സോണ്‍ അഞ്ചില്‍ 99 വീടുകളുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
കർശന ഗുണനിലവാര പരിശോധനയാണ് വയനാട് ടൌൺഷിപ്പ് നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും നടക്കുന്നത്. നിർമ്മാണ സ്ഥലത്തെ മണ്ണ് മുതൽ കമ്പി, സിമൻറ്, മണൽ മുതലായ മുഴുവൻ സാധന സാമഗ്രികളും പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്. ഇതിനായി നിർമ്മാണ സ്ഥലത്തുതന്നെ പൂർണ്ണ സജ്ജമായ ലാബ് പ്രവർത്തിക്കുന്നുണ്ട്.
ഓരോ വീടിൻ്റേയും മണ്ണ് പ്രത്യേകമായി പരിശോധിച്ചാണ് വീടിൻ്റെ അടിത്തറയുടേയും മറ്റും ഘടന തീരുമാനിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിൽ പ്ലിന്ത് ബീമും റൂഫ് ബീമും ഷിയർ ഭിത്തികളും ചേർന്ന ഫ്രെയിംഡ് സ്ട്രക്ച്ചർ ആയാണ് കെട്ടിടം നിർമ്മിക്കുന്നത്. മുകളിലേയ്ക്ക് കൂടുതൽ നിലകൾ പണിയാാൻ പാകത്തിലാണ് തറകൾ നിർമ്മിച്ചിരിക്കുന്നത്.
നിർമ്മാണത്തിന് ഉപയോഗിക്കുന്ന സിമൻ്റ്, മണൽ, കമ്പി, സിമൻ്റ് കട്ടകൾ, ടൈലുകൾ, ഫാബ്രിക്കേഷൻ സാധനങ്ങൾ, പൈപ്പുകൾ മുതലായവ കോൺ ട്രാക്ടറുടെ ടെസ്റ്റിംഗ് കൂടാതെ സ്വതന്ത്രമായ മൂന്നാം കക്ഷിയുടെ ടെസ്റ്റിംഗ് (Independant Third Party Testing) നടത്തി ഗുണമേന്മ സംശയലേശമന്യേ ഉറപ്പ് വരുത്തുന്നുണ്ട്.
നിർമ്മാണത്തിലെ ഓരോഘട്ടത്തിലും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നത്. പ്രൊജക്ട് കൺസൽട്ടൻറായ കിഫ്കോൺ (KIIFCON) എഞ്ചിനീയർമാരുടെ സാന്നിധ്യത്തിലാണ് ഓരോ ടെസ്റ്റുകളും നടത്തുന്നത്. കൃത്യത ഉറപ്പ് വരുത്തുന്നതിനായി ഓരോ ടെസ്റ്റിൻറെയും ഫോട്ടോ/വീഡിയോ എടുത്ത് സൂക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ 58 ഘട്ട പരിശോധനകൾ കടന്നാണ് ഓരോ വീടും പൂർത്തീയാക്കുന്നത്.
JSW, TATA, JINDAL കമ്പനികളുടെ ഉയർന്ന ഗുണനിലവാരമുള്ള കമ്പികളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. സിമൻ്റ് ഡാൽമിയ കമ്പനിയുടേതും. കോൺക്രീറ്റിനു ഉപയോഗിക്കുന്ന മെറ്റൽ, മണൽ, സിമൻ്റ് എന്നിവയുടെ സവിശേഷതകൾ പരിശോധിച്ച് അതിനനുസരിച്ച് മാനദണ്ഡങ്ങൾ പ്രകാരമുള്ള ട്രയൽ കോൺക്രീറ്റ് മിക്സ് തയ്യാറാക്കി, പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് കോൺക്രീറ്റിംഗിനു ഉപയോഗിക്കുന്നത്. ഓരോ കോൺക്രീറ്റ് മിശ്രിതവും തയ്യാറാക്കിയതിനുശേഷം നിശ്ച്ചിത സമയത്തിനകം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. സമയപരിധി കഴിഞ്ഞാൽ കോൺക്രീറ്റ് തിരികെ അയക്കും.
ഓരോ കോൺക്രീറ്റ് മിശ്രിതത്തിൻ്റേയും പ്രവർത്തന ക്ഷമത (Workability) സ്ലമ്പ് ടെസ്റ്റിലൂടെ (Slump test) ഉറപ്പ് വരുത്തിയ ശേഷമാണ് കോൺക്രീറ്റിനു ഉപയോഗിക്കുന്നത്. ഓരോ കോൺക്രീറ്റ് ലോഡിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഏഴാമത്തേയും, ഇരുപത്തിയെട്ടാമത്തേയും ദിവസങ്ങളിൽ അവയുടെ ഉറപ്പ് ( Compressive strength) പരിശോധിക്കുന്നു. മാനദണ്ഡപ്രകാരമുള്ള ഉറപ്പ് ലഭിക്കുന്നില്ലെങ്കിൽ പൊളിച്ച് പണിയണം. അതേ സമയം ഇതുവരെയുള്ള ടെസ്റ്റ് റിസൾട്ടുകൾ പരിശോധിച്ചതിൽ, ആവശ്യമുള്ളതിൻ്റെ ഒന്നര മുതൽ രണ്ട് ഇരട്ടി വരെ ഉറപ്പ് കോൺക്രീറ്റിന് ഉള്ളതായി ബോധ്യപ്പെട്ടു.
IS456:2000 കോഡ് പ്രകാരമുള്ള ഗുണമേന്മാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ടൗൺഷിപ്പിലെ ഓരോ നിർമ്മാണ പ്രവർത്തനവും നടക്കുന്നത്.
കൂടുതല്‍ തൊഴിലാളികളെയും ആധുനിക യന്ത്രോപകരണങ്ങളും എത്തിച്ച് ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.നിലവില്‍ 533 തൊഴിലാളികളാണ് ടൗണ്‍ഷിപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്നത്.
സ. ഒ ആർ കേളു
പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയന്റെ (കെഎസ്കെടിയു) മുഖമാസികയായ കർഷക തൊഴിലാളിയുടെ വി എസ് അച്യുതാനന്ദൻ കേരള പുരസ്കാരം മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻപിള്ളയ്ക്ക് സിപിഐ എം ജനറൽ സെക്രട്ടറി സ എം എ ബേബി സമ്മാനിച്ചു #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയിൽ ഇതാദ്യമായി ഗൾഫ് മേഖലയിലെ കേരള സിലബസിൽ പഠിക്കുന്ന സ്കൂളുകളിൽ നിന്നുള്ള പെൺകുട്ടികളും പങ്കെടുക്കുന്നു #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
“ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് ഫിസിയോതെറാപ്പിക്ക് ജി-ഗെയ്റ്ററോ എന്ന് ചിലർ ചോദിച്ചു. എന്നാൽ എന്റെ ഗവൺമെന്റ് ഇത് ചെയ്തു തരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു”. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് ഫിസിയോതെറാപ്പി സംവിധാനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ മെഡിക്കല്‍ ഓഫീസര്‍ പ്രിയപ്പെട്ട ഡോ. ദാഹര്‍ മുഹമ്മദിന്റെ വാക്കുകൾ ഇടറി. എത്ര ആത്മാര്‍ത്ഥതയോടെയും സമർപ്പണത്തോടെയുമാണ് ഡോക്ടര്‍ നൂൽപ്പുഴയിൽ ഓരോ കാര്യങ്ങളും ചെയ്യുന്നത് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായിരുന്നു ആ വാക്കുകൾ. ഒരു മാതൃകാ കുടുംബാരോഗ്യകേന്ദ്രമായ നൂൽപ്പുഴയിലെ ഓരോ പ്രോജക്ടിലും ഡോ. ദാഹറിന്റെ കയ്യൊപ്പുണ്ട്. ഡോ. ദാഹറിനെ പോലെയുള്ള ആരോഗ്യ പ്രവർത്തകരാണ് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കരുത്ത്.
സ. വീണ ജോർജ്
ആരോഗ്യ വകുപ്പ് മന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന് ഓങ്കോളജിയില്‍ പിജി സീറ്റുകള്‍ അനുവദിക്കപ്പെട്ടു. ന്യൂക്ലിയര്‍ മെഡിസിനിലേയും റേഡിയേഷന് ഓങ്കോളജിയിലേയും ഉള്‍പ്പെടെ പിജി സീറ്റുകള്‍ കേരളത്തിന്റെ കാന്‍സര്‍ ചികിത്സാരംഗത്തിന് കൂടുതല്‍ കരുത്ത് പകരും. 81 പുതിയ പിജി സീറ്റുകള്‍ക്കാണ് കേരളത്തിന് ഇത്തവണ എന്‍എംസി അനുമതി നല്‍കിയത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് 17, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 15, കൊല്ലം മെഡിക്കല്‍ കോളേജ് 30, കോഴിക്കോട് മെഡിക്കല്‍ കോളേജ് 2, മലബാര്‍ കാന്‍സര്‍ സെന്റര്‍ (എംസിസി) എന്നിവയാണ് പുതിയ പിജി സീറ്റുകള്‍.
സ. വീണ ജോർജ്
ആരോഗ്യ വകുപ്പ് മന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
അരിവാൾകോശ രോഗികൾക്ക് ഒരു പുനരധിവാസ കേന്ദ്രം (State of art physiotherapy centre) എന്നത് യാഥാർത്ഥ്യമാക്കിയത് വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലാണ്. 1.43 കോടി രൂപ അനുവദിച്ചാണ് റിഹാബിലിറ്റേഷൻ സെന്റർ സാധ്യമാക്കിയത്. (മാനന്തവാടി മെഡിക്കൽ കോളേജിൽ കഴിഞ്ഞവർഷം സിക്കിൾസെൽ അനീമിയ ചികിത്സയ്ക്കായി പ്രത്യേക യൂണിറ്റും ആരംഭിച്ചിരുന്നു) #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
കോഴിക്കോട് കോർപ്പറേഷൻ അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമിച്ച ‘ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 100 കോടിയോളം രൂപ ചെലവഴിച്ച് മൂന്നര ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് മാര്‍ക്കറ്റ് സമുച്ചയം ഒരുങ്ങിയിരിക്കുന്നത്. വിശാലമായ പാര്‍ക്കിങ് സൗകര്യവും നൂറ് കണക്കിനു ഷോപ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യവും ഇവിടെ സജ്ജമാണ്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
"കോഴിക്കോട് നാദാപുരം വളയം ടൗൺ ബ്യൂട്ടിഫിക്കേഷൻ" #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #സ്പെഷ്യൽ സ്റ്റോറീസ് ✍
സ്ത്രീ സുരക്ഷയിൽ, ആതിഥേയ മര്യാദയിൽ കേരളത്തിന് ഒന്നാം സ്ഥാനം നൽകി സഞ്ചാരികൾ. ഇന്ത്യാ ടുഡേ നടത്തിയ സർവ്വേയിൽ സഞ്ചാരികളോടുള്ള പെരുമാറ്റത്തിലും (Domestic Behaviour) ആതിഥേയ മര്യാദയിലും കേരളത്തെ ഒന്നാം സ്ഥാനത്താണ് തിരഞ്ഞെടുത്തിരിക്കുന്നത്. ടൂറിസത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇടപെടുന്ന ജനങ്ങൾക്ക് ലഭ്യമായ അംഗീകാരമാണിത്.
സ. പി എ മുഹമ്മദ് റിയാസ്
ടൂറിസം വകുപ്പ് മന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്





![🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 0o٨مدm00 00 3]|2د01 விிிலி PG mjकlod கேஷ9ிச035 ஷிகூ@ி கேூஜேஜிலி audeond opddleoo eebegeeen8 விிஜூனி ம9வெ ட Pடு ஸிஓஇல் 0o٨مدm00 00 3]|2د01 விிிலி PG mjकlod கேஷ9ிச035 ஷிகூ@ி கேூஜேஜிலி audeond opddleoo eebegeeen8 விிஜூனி ம9வெ ட Pடு ஸிஓஇல் - ShareChat 🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - 0o٨مدm00 00 3]|2د01 விிிலி PG mjकlod கேஷ9ிச035 ஷிகூ@ி கேூஜேஜிலி audeond opddleoo eebegeeen8 விிஜூனி ம9வெ ட Pடு ஸிஓஇல் 0o٨مدm00 00 3]|2د01 விிிலி PG mjकlod கேஷ9ிச035 ஷிகூ@ி கேூஜேஜிலி audeond opddleoo eebegeeen8 விிஜூனி ம9வெ ட Pடு ஸிஓஇல் - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_294773_143ba56b_1761062293148_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=148_sc.jpg)

