❤️മഴവില്ല്❤️
ShareChat
click to see wallet page
@cshihab
cshihab
❤️മഴവില്ല്❤️
@cshihab
єnjσч 2dαч nσt tσmσrrσw❤️ 𝗶𝗻𝘀𝘁𝗮:shihab3590
ഇന്നലെ ഞാൻ സൂപ്പർമാർക്കറ്റിൽ പോയി.🤶🤶 ലിസ്റ്റിലുള്ള സാധനങ്ങളെല്ലാം എടുത്തു കഴിഞ്ഞ് പണം നൽകാനായി വരി നിൽക്കുമ്പോൾ, ഫോൺ പോക്കറ്റിൽ വെക്കുന്നതിനിടയിൽ എന്റെ കയ്യിലുണ്ടായിരുന്ന 500 രൂപയുടെ നോട്ട് താഴെ വീണു. തൊട്ടു മുന്നിൽ പണം നൽകി സാധനങ്ങൾ വാങ്ങുകയായിരുന്ന ഒരാൾ പതുക്കെ കുനിഞ്ഞ് ആ നോട്ടെടുത്തു. അയാൾക്ക് നന്ദി പറയാൻ തയ്യാറെടുത്ത്, ഞാൻ കൈ നീട്ടി നിന്നു. എന്നാൽ അയാളുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു! "നിലത്ത് വീണു കിട്ടുന്ന സാധനം അത് എടുക്കുന്നവന്റേതാണ്!" ഇത്രയും പറഞ്ഞ് ഒന്നുമറിയാത്ത ഭാവത്തിൽ അയാൾ അവിടെ നിന്നും നടന്നു പോയി. പിന്നിൽ നിന്നവരും ചുറ്റുമുള്ളവരും അവിശ്വസനീയതയോടെയും ഞെട്ടലോടെയും പരസ്പരം നോക്കി പിറുപിറുക്കുന്നത് ഞാൻ കണ്ടു. ഒരു നിമിഷം ഞാൻ ആകെ തരിച്ചുനിന്നുപോയി. എനിക്ക് ദേഷ്യവും സങ്കടവും വന്നു. എന്തെങ്കിലും ചെയ്യണംന്ന് ഞാൻ തീരുമാനിച്ചു. കയ്യിൽ Gpay ഇല്ലാതിരുന്നതിനാലും നോട്ട് നഷ്ടപ്പെട്ടതിനാലും വാങ്ങിയ സാധനങ്ങൾ അവിടെ ഉപേക്ഷിച്ച് ഞാൻ അയാളുടെ പിന്നാലെ പാർക്കിംഗിലേക്ക് ഓടി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷയോടെ വരിയിൽ നിന്നവരും എന്റെ പിന്നാലെ വന്നു. ഞാൻ അയാളോട് പണം തിരിച്ചു ചോദിച്ചു, പക്ഷേ എന്നെ കണ്ടഭാവം പോലും നടിക്കാതെ പുച്ഛത്തോടെ അയാൾ നടന്നു. അയാൾ തന്റെ കാറിനടുത്തെത്തി. വണ്ടിയുടെ ചാവി എടുക്കുന്നതിനായി കയ്യിലുണ്ടായിരുന്ന രണ്ട് വലിയ ഷോപ്പിംഗ് ബാഗുകൾ അയാൾ തറയിൽ വെച്ചു. ഞാൻ ചിന്തിച്ചു - ഇതാണ് സമയം! ഞാൻ ആ രണ്ട് ബാഗുകളും കൈക്കലാക്കി, അയാൾ എന്നോട് പറഞ്ഞ അതേ വാചകം തിരിച്ചു പറഞ്ഞു: "നിലത്ത് കിടക്കുന്ന സാധനം അത് കാണുന്നവന്റേതാണ്!" പേടിയും ചിരിയും കലർന്ന ആവേശത്തോടെ ഞാൻ അവിടെ നിന്നും ഓടി. അവിടെ കൂടി നിന്നവർ കൈയടിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു. ആ "ബുദ്ധിമാൻ" ആകെ ദേഷ്യം വന്ന് പാർക്കിംഗിലെ സെക്യൂരിറ്റി കോണുകളൊക്കെ ഇടിച്ചുതെറിപ്പിച്ചാണ് വണ്ടിയോടിച്ചു പോയത്. അഡ്രിനാലിൻ ഇരച്ചു കയറിയ ആ നിമിഷത്തിന് ശേഷം വീട്ടിലെത്തി ഞാൻ ചിരിച്ചു മടുത്തു. വീട്ടിലെത്തി ആ ബാഗുകൾ തുറന്നു നോക്കിയപ്പോൾ അതിൽ ഉണ്ടായിരുന്നത്: • 2 കിലോ ചെമ്മീൻ • 2 തൈര് പാക്കറ്റ് • 2 kg ബസ്മതി അരി • ഹോൾ ഗ്രെയിൻ ബ്രെഡ് • 500 gm അണ്ടിപരിപ്പ് • 2 ജാർ സ്ട്രോബെറി ജാം • 2 കിലോ ഉണക്കമുന്തിരി • 1 ജാർ മയോണൈസ് വെറും 500 രൂപ കൊണ്ട് ജീവിതത്തിൽ ഇത്രയും സാധനങ്ങൾ ഞാൻ വാങ്ങിയിട്ടില്ല! ഇപ്പോൾ ഞാൻ ഇതെഴുതിക്കൊണ്ട് ആ അണ്ടിപരിപ്പ് കൊറിക്കുകയാണ്. ഞാൻ ആലോചിക്കുകയായിരുന്നു ... ഞാൻ ചെയ്തത് ശെരിയായോ അതോ ഞാൻ പ്രതികാര ബുദ്ധിയുള്ളവളാണോ? നിങ്ങൾ ഇതുവരെ ഇത് വായിച്ചോ? സത്യത്തിൽ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല! വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചെറിയ കാമ്പെയ്ൻ മാത്രമാണിത്. വായന നമ്മുടെ മനസ്സിനെയും ഭാവനയെയും ഉണർത്തുന്നു, നമ്മെ പുതിയ ഇടങ്ങളിലേക്ക് കൊണ്ടുപോകുന്നു, ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് കോപ്പി ചെയ്ത് അവർക്കും അയച്ചു കൊടുക്കൂ. വായനയെ പ്രോത്സാഹിപ്പിക്കൂ.🤪🤪 #📔 കഥ
ദാമ്പത്യബന്ധത്തിൽ ആഫ്റ്റർ പ്ലേ എത്രമാത്രം പ്രധാനമാണ്? ദൃഢമായ ദാമ്പത്യബന്ധത്തിൽ ലൈംഗികതയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ലൈംഗികത ഇരുവർക്കും ഒരുപോലെ ആസ്വാദ്യകരമാകുന്നതിനു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചു നോക്കാം. വേണം ആഫ്റ്റർ പ്ലേ ലൈംഗികബന്ധത്തിനു ശേഷവും പരസ്പരം പരിഗണിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള മാർഗങ്ങൾ നടപ്പിലാക്കാനുള്ള വഴിയാണ് ആഫ്റ്റർ പ്ലേ. രതിബന്ധത്തിനു ശേഷം പരസ്പരം ചുംബിക്കുക, കെട്ടിപ്പുണരുക, സ്പർശിക്കുക, തലോടുക, ഒന്നിച്ചു ചേർന്നോ മടിയിലോ കിടക്കുക തുടങ്ങിയ സമാധാനവും ശാന്തിയും ആനന്ദവും പരസ്പരം കൈമാറാൻ വേണ്ടി ചെയ്യുന്ന, സംഭാഷണം അടക്കമുള്ള എല്ലാത്തിനെയും ആഫ്റ്റർ പ്ലേയിൽപ്പെടുത്താം. അഞ്ചു മിനിറ്റ് എന്നോ പത്തു മിനിറ്റ് എന്നോ അതിനു കണക്കു പറയാനാവില്ല. രണ്ടു പേരുടെയും തൃപ്തിയാണ് നോക്കേണ്ടത്. രണ്ടു പേർക്കും ബുദ്ധിമുട്ടില്ലാതെ പ്രായോഗികമായ വിധത്തിൽ എത്ര സമയം ചെലവിടാമോ അത്രയും എന്നു പറയാം. ബോറടിക്കാതെ ഏറ്റവും സുഖകരമായി ചെലവിടാവുന്ന സമയമാകണമത്. ആഫ്റ്റർ പ്ലേ എത്രമാത്രം പ്രധാനമാണ്? ലൈംഗികാസ്വാദനത്തിലേക്ക് ഉണരാനും ഉണർത്താനും വേണ്ടി െചയ്യുന്ന ഫോർപ്ലേ പോലെ തന്നെ പ്രധാനമാണ് ആഫ്റ്റർ പ്ലേയും. കാരണം അതുചെയ്തില്ലെങ്കിൽ അടുത്ത തവണ ബന്ധത്തിലേർപ്പെടുമ്പോൾ, ‘കാര്യം കഴിഞ്ഞാൽ പിന്നെ എന്നെ ആവശ്യമില്ല’ എന്നു പങ്കാളിക്കു തോന്നാം. സെക്സ് അതിന്റെ പരിപൂർണതയിൽ ആസ്വദിക്കണമെങ്കിൽ പരിസരം മറന്ന് ഒന്നായിത്തീരുകയാണു വേണ്ടത്. അപ്പോൾ അതു പെട്ടെന്ന് അവസാനിപ്പിക്കാതെ അങ്ങോട്ടുമിങ്ങോട്ടും സാന്ത്വനിപ്പിച്ച് ഒരുമിച്ചു ചെലവിട്ട നിമിഷങ്ങളുടെ രസച്ചരടു മുറിയാതെ കൊണ്ടു പോകാൻ കഴിയും. അങ്ങനെയാണ് ആഫ്റ്റർ പ്ലേ എന്ന ആശയം തന്നെ വന്നത്. രണ്ടു പേരും സന്തോഷത്തോടെ പിരിയണം. സെക്സിലെ പോരായ്മകളെപ്പറ്റി പറയുകയല്ല. പകരം തനിക്കെന്താണ് ഇഷ്ടപ്പെട്ടത്, അല്ലെങ്കിൽ എന്താണു തന്നെ ഏറ്റവും പ്രചോദിപ്പിച്ചതു തുടങ്ങി പോസിറ്റിവ് കാര്യങ്ങൾ സംസാരിക്കാം. അടുത്ത തവണത്തേക്കുള്ള ഊർജം നേടാനും പങ്കാളിയുടെ മനസ്സറിഞ്ഞു പ്രവർത്തിക്കാനും ഇതു സഹായിക്കും അങ്ങനെ കുറച്ചു സമയമെങ്കിലും ചെലവഴിച്ച ശേഷമേ എഴുന്നേൽക്കാവൂ. അതാണ് ഏറ്റവും ഉചിതമായ പ്രവൃത്തി. ഇണയെ പരിഗണിക്കുന്നു എന്നതാണ് അതിലൂടെ പങ്കാളി നൽകുന്ന സന്ദേശം. അമിതവൃത്തി ആപത്തോ? അമിതവൃത്തിയുള്ള ചിലർ സെക്സ് കഴിഞ്ഞാൽ പെട്ടെന്നു വാഷ്റൂമിലേക്കു പോകും. അതു പങ്കാളിക്ക് ഒരു െനഗറ്റീവ് ഫീലിങ് ആണു നല്‍കുക. അടുത്ത തവണ സെക്സിലേക്കു വരാനുള്ള താൽപര്യം കുറയ്ക്കും. സെക്സിനു ശേഷം ഉടനെയല്ലെങ്കിലും രണ്ടുപേരും ശരീരഭാഗങ്ങൾ വൃത്തിയായി കഴുകണം. ലൈംഗിക രോഗങ്ങളോ ഫംഗസ് ബാധയോ പകരാതിരിക്കാൻ ഇതു സഹായിക്കും. ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന സ്രവങ്ങൾ അന്തരീക്ഷവായുവുമായി സമ്പർക്കത്തിൽ വന്നു കുറച്ചു സമയം കഴിയുമ്പോൾ ദുർഗന്ധം ഉണ്ടാകും. അത്ര സുഖകരമായിരിക്കില്ല അത്. അത്തരം അനുഭവങ്ങളും അണുബാധയും ഇല്ലാതാക്കാൻ ലൈംഗികബന്ധത്തിനു മുൻപും പിൻപും അവയവങ്ങൾ കഴുകേണ്ടത് ആവശ്യമാണ്. കഴുകിയ ഉടനെ നനവോടെ അടിവസ്ത്രങ്ങൾ ഇടരുത്. ഉണങ്ങിയ തുണികൊണ്ടു തുടച്ചുണക്കി വൃത്തിയാക്കി അൽപം കഴിഞ്ഞു വൃത്തിയുള്ള, ഉണങ്ങിയ പുതിയ അടിവസ്ത്രമാണു ധരിക്കേണ്ടത്. ചിലർക്ക് സെക്സിനു ശേഷം മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകാറുണ്ട്. അങ്ങനെയെങ്കിൽ പിടിച്ചു വയ്ക്കാതിരിക്കുക. മൂത്രം പുറത്തേക്ക് ഒഴുകുന്നതിന്റെ ശക്തിയിൽ സെക്സിന്റെ സമയത്തു മൂത്രനാളിയിൽ പ്രവേശിച്ചിട്ടുള്ള അണുക്കളും അതിൽപെട്ടു പുറത്തേക്കു പോയി മൂത്രനാളി വൃത്തിയാകും. #ദാമ്പത്യം #👨‍👨‍👧‍👦 ജീവിതം #18+ #💓 ജീവിത പാഠങ്ങള്‍ #📔 കഥ
ഭക്ഷണവും പാര്‍പ്പിടവുമൊക്കെ കഴിഞ്ഞാല്‍ ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ്‌ ലൈംഗികതയും. അതിപ്പോൾ ആണിനായാലും പെണ്ണിനായാലും. എന്നാല്‍ പലരും ലൈംഗികതയെ കുറിച്ചോ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചോ ഈ കാലഘട്ടത്തില്‍ പോലും തുറന്നു സംസാരിക്കാന്‍ മടിക്കാറുണ്ട്‌. ഇത്‌ മൂലം ഇത്തരം പ്രശ്‌നങ്ങള്‍ പലരും അറിയാതെയും പരിഹരിക്കപ്പെടാതെയും പോകും. ഇത്‌ ലൈംഗിക അസംതൃപ്‌തിയിലേക്കും ഉത്‌കണ്‌ഠയിലേക്കും അനാവശ്യമായ മാനസിക സമ്മര്‍ദ്ദത്തിലേക്കുമെല്ലാം നയിക്കാം. സ്‌ത്രീകളില്‍ 43 ശതമാനം പേരും ലൈംഗികമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്‌ത്രീകള്‍ പൊതുവേ നേരിടാറുള്ള അഞ്ച്‌ ലൈംഗിക പ്രശ്‌നങ്ങള്‍ ഇനി പറയുന്നവയാണ്‌. 1. കുറഞ്ഞ ലൈംഗിക തൃഷ്‌ണ. പല സ്‌ത്രീകളും നേരിടുന്ന ഒരു പ്രശ്‌നമാണ്‌ ലൈംഗികതയോടുള്ള താത്‌പര്യക്കുറവ്‌. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഈ കുറഞ്ഞ ലൈംഗിക തൃഷ്‌ണയ്‌ക്കു പിന്നിലുണ്ടാകാം. അവ കണ്ടെത്തി ചികിത്സിക്കേണ്ടത്‌ സന്തുഷ്ടകരമായ ലൈംഗിക ബന്ധത്തിന്‌ അത്യാവശ്യമാണ്‌. 2. ലൈംഗിക ഉണര്‍വില്ലായ്‌മ. പങ്കാളി എത്ര ശ്രമിച്ചാലും ലൈംഗികമായി ഉണരാത്ത പ്രശ്‌നം ചില സ്‌ത്രീകള്‍ അനുഭവിക്കാറുണ്ട്‌. ലൈംഗിക അവയവങ്ങളിലേക്കുള്ള ത്വരിത ഗതിയിലുള്ള രക്തയോട്ടമാണ്‌ ഉണര്‍വ്‌ നല്‍കുന്നത്‌. ഏതെങ്കിലും കാരണത്താല്‍ ഈ രക്തയോട്ടം തടസ്സപ്പെടുന്നത്‌ ലൈംഗിക ഉണര്‍വില്ലായ്‌മയ്‌ക്ക്‌ കാരണമാകാം. യോനിയിലേക്ക്‌ ആവശ്യത്തിന്‌ ലൂബ്രിക്കേഷന്‍ വരാതിരിക്കുന്നതും ഉണര്‍വില്ലായ്‌മയുടെ കാരണങ്ങളിലൊന്നാണ്‌. 3. രതിമൂര്‍ച്ഛയുടെ അഭാവം. ലൈംഗികബന്ധം പൂര്‍ണ്ണമായും ആസ്വാദ്യകരമാകുന്നത്‌ രതിമൂര്‍ച്ഛ കൈവരിക്കാന്‍ സാധിക്കുമ്പോഴാണ്‌. എന്നാല്‍ ചില സ്‌ത്രീകള്‍ക്ക്‌ എത്ര ശ്രമിച്ചാലും ഈ രതിമൂര്‍ച്ഛയിലെത്താന്‍ സാധിച്ചെന്നു വരില്ല. ഓര്‍ഗാസ്‌മിക്‌ ഡിസ്‌ഫങ്‌ഷന്‍, അനോര്‍ഗാസ്‌മിയ എന്നെല്ലാം ഈ അവസ്ഥയെ വിളിക്കാമെന്ന്‌ അനന്തപൂര്‍ ഫോര്‍ട്ടിസ്‌ ഹോസ്‌പിറ്റലിലെ ഒബ്‌സ്‌റ്റെട്രിക്‌സ്‌ ആന്‍ഡ്‌ ഗൈനക്കോളജി സീനിയര്‍ റസിഡന്റ്‌ ഡോ. സുജാത ദത്ത ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചിലരില്‍ വളരെ വൈകിയാകാം രതിമൂര്‍ച്ഛ ഉണ്ടാകുന്നത്‌. ഇത്‌ പങ്കാളിയെയും നിരാശയിലാഴ്‌ത്താന്‍ കാരണമാകാം. 4. വജൈനിസ്‌മസ്‌. യോനിയിലേക്കു ലിംഗം പ്രവേശിക്കുമ്പോള്‍ യോനിയിലെ പേശികള്‍ ചുരുങ്ങുന്ന അവസ്ഥയ്‌ക്കാണ്‌ വജൈനിസ്‌മസ്‌ എന്ന്‌ പറയുന്നത്‌. ഇത്‌ ലൈംഗിക ബന്ധം വേദനാജനകമാക്കും. ലൈംഗിക ബന്ധത്തോട്‌ മൊത്തത്തില്‍ ഭയമുണ്ടാക്കാന്‍ വജൈനിസ്‌മസ്‌ കാരണമാകാം. 5. ഡിസ്‌പറൂണിയ. വേദനാജനകമായ സംഭോഗത്തിനെയാണ്‌ ഡിസ്‌പറൂണിയ എന്ന്‌ വിളിക്കുന്നത്‌. മൂത്രനാളിയിലെ അണുബാധ, വജൈനിസ്‌മസ്‌, ഗര്‍ഭപാത്രത്തിന്റെ ആവരണം അതിന്‌ പുറത്തേക്ക്‌ വളരുന്ന എന്‍ഡോമെട്രിയോസിസ്‌ തുടങ്ങിയവ മൂലം ഡിസ്‌പറൂണിയ ഉണ്ടാകാം. ആവശ്യത്തിന്‌ ലൂബ്രിക്കേഷനില്ലാതെ യോനി വരണ്ടിരിക്കുന്നതും ലൈംഗിക ബന്ധത്തെ കുറിച്ചുള്ള ഉത്‌കണ്‌ഠയും ഈ വേദനയ്‌ക്ക്‌ പിന്നിലുണ്ടാകാം. ലൈംഗിക പ്രശ്‌നങ്ങളുള്ളവര്‍ ഇതിനെ കുറിച്ച്‌ പങ്കാളിയോടോ വിശ്വാസമുള്ള മറ്റുള്ളവരോടൊ സംസാരിക്കേണ്ടതും ഡോക്ടറിനെ സമീപിച്ച്‌ ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതുമാണ്‌. ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള അവബോധം തെറ്റിദ്ധാരണകള്‍ അകറ്റാനും ശാസ്‌ത്രീയമായി ഇത്തരം വിഷയങ്ങളെ സമീപിക്കാനും സഹായിക്കുന്നതാണ്‌. #💓 ജീവിത പാഠങ്ങള്‍ #👨‍👨‍👧‍👦 ജീവിതം #📔 കഥ #ദാമ്പത്യം
കൗമാരത്തിൽ ശരീരത്തിൽ മാറ്റങ്ങളുണ്ടാകുന്നതിനു മുൻപേ തന്നെ കുട്ടികള്‍ക്ക് ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം ലഭിച്ചിരിക്കണം. ഇത് കുട്ടികള്‍ നേരിടുന്ന ലൈംഗികപീഡനങ്ങള്‍ ചെറുക്കാനും അബദ്ധവശാൽ ഉണ്ടാകുന്ന ഗര്‍ഭധാരണവും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനും സഹായിക്കും. കൂടാതെ സഹിഷ്ണുത, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങൾ പഠിക്കാനും ബന്ധങ്ങള്‍ അക്രമാസക്തമാകാതിരിക്കാനും ഇത് കുട്ടികളെ സഹായിക്കും. നമ്മുടെ കുട്ടികള്‍ക്ക്എതിര്‍ലിംഗത്തിൽപ്പെട്ടവര്‍ എടുക്കുന്ന തീരുമാനങ്ങളെ ബഹുമാനിക്കാൻ അറിയാത്തതും വ്യക്തികളുടെ സമ്മതം മറ്റേതൊരു കാര്യത്തിലും എന്നതു പോലെ ലൈംഗികതയിലും പ്രണയത്തിലും അത്യാവശ്യമാണെന്നും നമ്മുടെ നാട്ടിൽ എത്ര കുട്ടികള്‍ക്ക് അറിയാം. സ്വതന്ത്രമായി ചിന്തിക്കുന്ന ചെറിയൊരു ന്യൂനപക്ഷം കുട്ടികള്‍ക്ക് ഇത്തരം മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുമെങ്കിലും നമ്മുടെ ആൺകുട്ടികളിൽ വലിയൊരു വിഭാഗത്തിനും ഇത്തരം ധാരണകള്‍ ശാസ്ത്രീയമായി പകര്‍ന്നു ലഭിച്ചിട്ടില്ല. എങ്കിലും ഞങ്ങള്‍ അസ്വസ്ഥരാണ്! പ്രശ്നം സദാചാരമാണ്. സ്കൂള്‍ പ്രായത്തിൽ തന്നെയുള്ള കുട്ടികളെ ലൈംഗികബന്ധത്തിനു പ്രോത്സാപ്പിക്കുമെന്നും ഇത് കുട്ടികളെ വഴിതെറ്റിക്കുമെന്നുമാണ് സദാചാര മലയാളിയുടെ ആശങ്ക. പക്ഷെ യാഥാര്‍ഥ്യം മറിച്ചാണ്. സെക്സ് എജ്യൂക്കേഷൻ കൊടുത്താലും ഇല്ലെങ്കിലും ഹൈസ്കൂളിലും കോളേജിലുമുള്ള കുട്ടികളിൽ പ്രണയവും സെക്സും എല്ലാമുണ്ടാകും. ഇപ്പോഴും ഉണ്ട്. നമ്മള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്നു മാത്രം. എന്നാൽ ശരിയായ വിദ്യാഭ്യാസം ലഭിച്ചാൽ കുട്ടികള്‍ക്ക് അനാരോഗ്യകരമായ ബന്ധങ്ങളിൽ നിന്ന് പിന്മാറാനും ശരിയായ തീരുമാനങ്ങള്‍ സ്വീകരിക്കാനും സാധിക്കും. പങ്കാളി നോ പറഞ്ഞാലോ ബ്രേക്കപ്പ് ആയാലോ അതൊരു സ്വാഭാവികമായ കാര്യമാണെന്നും കുട്ടികള്‍ക്ക് മനസിലാകും. ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത് 'തേപ്പ്'അല്ലെന്നു നമ്മുടെ കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതിനു പരിഹാരം ആത്മഹത്യയോ കൊലപാതകമോ ആസിഡ് ആക്രമണമോ അല്ലെന്നും അവര്‍ മനസ്സിലാക്കണം. ഫിസിക്സിൽ ആണവോർജത്തെപ്പറ്റി പഠിക്കുന്ന കുട്ടി അടുത്ത ദിവസം അണുബോംബിടാൻ പോയ ചരിത്രമില്ലല്ലോ. അതുകൊണ്ടു തന്നെ ലൈംഗിക വിദ്യാഭ്യാസത്തെയും കണ്ണടച്ച് എതിർക്കേണ്ടതല്ല, കുട്ടികൾക്ക് ശരിയായ ബോധ്യങ്ങൾ നൽകുന്നതും തെറ്റായ ബന്ധങ്ങളും പെരുമാറ്റവും മനസ്സിലാക്കി കൊടുക്കുന്നതുമായ ഒരു പദ്ധതി നിങ്ങളുടെ സദാചാരവും മണ്ടൻ ചിന്തയും മൂലം ഇല്ലാതാക്കി കളയേണ്ടതല്ല. നമുക്ക് വേണം ശരിയായ ലിംഗാവബോധം അപകടകരമായ ബന്ധങ്ങളിൽ തുടരുന്ന കലിപ്പൻ്റെ കാന്താരിമാരും അന്യൻ്റെ കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കുന്ന ഷമ്മിമാരും ഇല്ലാതാകാൻ ലൈംഗികവിദ്യാഭ്യാസം കിട്ടിയേ തീരൂ. ഇതിനുള്ള ചര്‍ച്ചയാണ് വനിതാ കമ്മീഷൻ അധ്യക്ഷ തുടങ്ങി വെച്ചത്. പുരോഗമനപരമായ ഒരു വിഷയത്തെ സദാചാരത്തിൻ്റെ കണ്ണു കൊണ്ട് കണ്ട് വിവാദമുണ്ടാക്കുകയല്ല വേണ്ടത്. കണക്കിലും ചരിത്രത്തിലും ഫിസിക്സിലും ക്ലാസ് മുറികളിൽ നിന്ന് കിട്ടുന്ന അതേ ശാസ്ത്രീയതയോടു കൂടി ലൈംഗികതയെയും സാമൂഹികബന്ധങ്ങളെയും സമീപിക്കാൻ കേരളത്തിലെ കുട്ടികള്‍ക്ക് കഴിയണം. #💓 ജീവിത പാഠങ്ങള്‍ #👨‍👨‍👧‍👦 ജീവിതം #📔 കഥ #✍️പൊതുവിജ്ഞാനം
കോട്ടയത്ത് നിന്നും തിരുവനന്തപുരം പോണ ബസിൽ കേറി സീറ്റ് പിടിച്ചു.. അൽപ്പം കഴിഞ്ഞപ്പോ ഒരു അപ്പാപ്പൻ വന്നു കേറി എന്റ തൊട്ടടുത്ത് ഇരുന്നു.. വണ്ടി വിടാൻ മുന്നോട്ട് എടുത്തപ്പോ തിളങ്ങുന്ന ഗ്ലാസ് പിടിപ്പിച്ച കുർത്തിയുമോക്കെയിട്ട് കൂളിങ് ഗ്ലാസ്സൊക്കെ വച്ചു ഒരു ചെറുപ്പക്കാരൻ ഓടി വന്നു കേറി ചുറ്റിനും നോക്കിയിട്ട് അപ്പാപ്പനെ കണ്ട് പുഞ്ചിരിച്ചു കൊണ്ട് ഭാവ്യതയോടെ തൊഴുതു കൊണ്ട് അനുഗ്രഹം വാങ്ങാൻ പോണ പോലെ ഒന്ന് കുനിഞ്ഞു.. അപ്പാപ്പന് പ്രായമായോണ്ട് ആളെ പിടിയില്ല .. സാറെ എന്നേ മനസ്സിലായോ 90- 92 ബാച്ചിൽ സാറിന്റെ മോൻ സുമേഷിനൊപ്പം പഠിച്ചിരുന്ന സതീഷ് കുമാർ പി പി... ങേ.. നീയാ തടത്തിലെ രാഗവാന്റെ മോനല്ലെടാ.. ഇതെന്നാടാ നീയിട്ടേക്കുന്നേ പെണ്ണുമ്പിള്ളേടെ ചുരിദാർ മാറിയെടുത്തിട്ടോണ്ട് വന്നതാണോ..? ചെവിക്ക് കേൾവിക്കുറവ് കൊണ്ടാകും അപ്പാപ്പൻ പറഞ്ഞത് ഇമ്മിണി ഉച്ചത്തിൽ ആയിപ്പോയി.. ബസിൽ ഇരിക്കുന്നോരെല്ലാം തിരിഞ്ഞു നോക്കുന്നുന്നു.. ലവൻ ചമ്മിക്കൊണ്ട് കണ്ടക്ടറോട്... സാറെ ഒരു പന്തളം.. അയ്യോ സാറെ ഞാൻ പെണ്ണ് കെട്ടിയില്ല.. ഇതിപ്പോഴത്തെ ഫാഷനാ കുർത്തി എന്ന് പറയും.. കൂത്തി ആയാലും കൂത്തൻ ആയാലും ആണുങ്ങളെപ്പോലെ ഡ്രസ്സ്‌ ഇട്ട് നടക്കണം അല്ലാതെ പെണ്ണുങ്ങടെ ഡ്രസ്സ് മേടിച്ചു ഇടരുത്.. അതെന്താടാ വയസ് പത്ത് നാപ്പത്തഞ്ച് ആയിട്ടും നിനക്ക് പെണ്ണ് കിട്ടാത്തത്... നിന്റെ പേരില് ആ ആട് മേരിടെ മോളെ കേറിപ്പിടിച്ചെന്ന്ന് പറഞ്ഞൊരു കേസില്ലാരുന്നോ അത് തീർന്നോ..? ചുമ്മാതാണോ നിനക്ക് പെണ്ണ് കിട്ടാത്തത്.. നീ പണ്ടേ കൊഴപ്പമാ.. പെൺപിള്ളേരുടെ പിറകെ നടന്ന് എഴുത്തു കൊടുത്തെന്നു നിന്നേ ഞാനെത്ര വട്ടം പിടിച്ചു തല്ലിയിട്ടുണ്ട്.. അതെങ്ങനാ നിന്റെ തന്ത മോശമായിരുന്നോ അവനു നാട് മൊത്തം സംബന്ധം അല്ലാരുന്നോ... സാറ് കത്തിക്കേറുവാണ്... ലവൻ നിന്നുരുകുന്നു.. ബസിൽ അധികം ആളില്ലാത്തൊണ്ടു ഈ പറയുന്നത് എല്ലാർക്കും കേൾക്കാം.. സാറെ ആളിറങ്ങണം.. നിങ്ങള് പന്തളത്തിന് അല്ലേ ടിക്കറ്റ് എടുത്തത്.. ഇതിപ്പോ ചങ്ങനാശ്ശേരി പോലും ആയില്ലല്ലോ.. ആണ് പക്ഷെ ഒരത്യാവശ്യ കാര്യമുണ്ട്.. കണ്ടക്ടർ ബെല്ലടിക്കുന്നു.. ബസ് നിർത്തി പക്ഷെ ഡോർ തുറക്കാൻ പറ്റുന്നില്ല.. ചുറ്റിനും വണ്ടി വന്നു ബ്ലോക്കിൽ പെട്ട് നിക്കുവാണ്... ഈ ബ്ലോക്കൊന്ന് കഴിഞ്ഞിട്ട് നിർത്താം.. ഇതിനിടയിൽ സാറ് വീണ്ടും.. എടാ നിനക്കൊരു ഇരട്ടപ്പേര് ഉണ്ടാരുന്നല്ലോ.. എന്തുവാരുന്നെടാ മാക്രി സതീശൻ എന്നെങ്ങാണ്ട് ആരുന്നില്ലേ.. സയീശൻ മൊത്തത്തിൽ തേഞ്ഞു നേരെ മുന്നിലെ ഡോർ ലക്ഷ്യമാക്കി ഒരൊറ്റ ഓട്ടം സാറെ ഈ വാതിലൊന്ന് തുറക്കുമോ.. 🥵 എടൊ തന്നോട് അല്ലേടോ ഇപ്പൊ പറഞ്ഞത് മാറ്റി നിർത്താമെന്ന്.. എന്റെ പൊന്ന് സാറെ എവിടേലും ഒന്ന് നിർത്ത് ഇല്ലേ ഞാൻ ജനലേക്കൂടി ചാടും... ഒടുക്കം വണ്ടി സൈഡാക്കി ആളെ ഇറക്കി വിട്ടത് കണ്ടതും സാറ് ഒച്ചത്തിൽ... ഇവനൊക്കെ പണ്ടേ പിഴയാ എന്റെ വീട്ടീന്ന് പണ്ട് ആടിനെ മോട്ടിച്ചോണ്ട് പോയവനാ ഇവന്റെ തന്ത.. കള്ള കാഴ്വേറേടാ മോൻ.. ഇത്രയും പറഞ്ഞിട്ട് തിരിഞ്ഞു എന്നോടായി... നിന്റെ പേരെന്തുവാ... പി വി സാബു.. പയറ്റുവിള സാബു.. ആ സാബു ആയാലും ബാബു ആയാലും നീയും പെഴയാ.. ഞാൻ കാണുന്നുണ്ട് നീ കൊറേ നേരമായി ഏതോ പെണ്ണുങ്ങൾക്ക് ഉമ്മ അയക്കുന്നത്... സാറെ ആളിറങ്ങണം... ഡോ താൻ അടൂരിൽ ഇറങ്ങാനല്ലേ... അല്ല എനിക്കു വണ്ടി മാറിപ്പോയതാ... തൃശൂർക്കാ പോണ്ടേ..🏃🏼‍♂️🏃🏼‍♂️🏃🏼‍♂️🏃🏼‍♂️🏃🏼‍♂️ #📔 കഥ
#🇮🇳 സ്വാതന്ത്ര്യദിന ആശംസകൾ 🇮🇳 #🇮🇳 സ്വാതന്ത്ര്യദിന സ്റ്റാറ്റസുകൾ 😍 #💪🏻 Proud Indian 🇮🇳
🇮🇳 സ്വാതന്ത്ര്യദിന ആശംസകൾ 🇮🇳 - HAPPY INDEPENDENCE DAY I5THAUGUST HAPPY INDEPENDENCE DAY I5THAUGUST - ShareChat
#💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #😇 ഇന്നത്തെ ചിന്താവിഷയം #👨‍👨‍👧‍👦 ജീവിതം
💓 ജീവിത പാഠങ്ങള്‍ - @09@8 @8880@06 90098@600@|$866) लm8@$ @8S@9op. 2[|e( @92|63@]06 948@) @09@8 @888006 @@!9$@90 @m)@%o @o@uojlmg @೦೧ ೧೦ಂom. 909১0!8 @Oco ~ಊ೧Qo ದsರು ೧೩೧೦ಖ 2see ooooom ~93236 ஆsை 20ூஷைஊ Vend_mazha_| Official | @09@8 @8880@06 90098@600@|$866) लm8@$ @8S@9op. 2[|e( @92|63@]06 948@) @09@8 @888006 @@!9$@90 @m)@%o @o@uojlmg @೦೧ ೧೦ಂom. 909১0!8 @Oco ~ಊ೧Qo ದsರು ೧೩೧೦ಖ 2see ooooom ~93236 ஆsை 20ூஷைஊ Vend_mazha_| Official | - ShareChat
എനിക്ക് വേട്ടയാടി പിടിക്കാനാണിഷ്ടം..അല്ലാതെ എന്നെ ഇഷ്ടം എന്നു പറയുന്നവരോട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറില്ല..അതും പറഞ്ഞ് ആ വേട്ടക്കാരൻ ചിരിച്ചു... അയാൾ വേട്ടയാടി എന്നു വിശ്വസിച്ച' സിംഹവും അത് കേട്ട് ഉള്ളിൽ ചിരിച്ചു കൊണ്ടു ചിന്തിച്ചു.നീ എനിക്കും ഒരു ഇരയായിരുന്നില്ലെ.എന്നെ വേട്ടയാടാൻ നിന്നെ പ്രേരിപ്പിച്ചത് ഞാൻ തന്നെയല്ലെ.അതിന് വേണ്ടി ഞാനും വർഷങ്ങൾ കാത്തിരുന്നില്ലെ.ഇവിടെ ഇര ആരാണ്? വേട്ടക്കാരനോ സിംഹമോ😎 ആർക്കും ഒന്നും മനസ്സിലായി കാണില്ല അല്ലെ..പറഞ്ഞു വന്നത് ഇത്രയേ ഉള്ളു.ഒരു റിലേഷൻഷിപ്പിൽ പരസ്പര ബഹുമാനം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്വന്തം കിടപ്പറയിലെത്തുന്ന സ്ത്രീ ആരോ ആയിക്കോട്ടെ ഒരു പ്രോസ്റ്റിറ്റ്യൂട്ട് ആയിക്കോട്ടെ ആ ശരീരത്തിനോടും അതിലെ അതിലെ ആത്മാവിനോടും കാണിക്കേണ്ട മിനിമം ചില മര്യാദകൾ ഉണ്ട്..ഇര എന്ന രണ്ടക്ഷരം കൊണ്ട് അതില്ലാതാക്കി കളയരുത്. പുരുഷുകളെ നിങ്ങൾ പണ്ടത്തെ ബാലൻ.കെ.നായരോ,TG Ravi യോ ഉമ്മറോ ഒന്നും ആകാൻ ശ്രമിക്കണ്ട..പണ്ട് മാത്യു മറ്റം എഴുതിയ അഞ്ചുസുന്ദരികളിൽ 16 പോലും തികയാത്ത പാൽക്കാരൻ പയ്യനെ റേപ്പ് ചെയ്ത സ്ത്രീകളെ പോലുള്ളവരും ഇവിടുണ്ട്😂അവർക്ക് നിങ്ങളും ഇരകളാണ്😎😎 ഇണകൾ എന്ന വാക്കിന് ഒരു മനോഹാരിതയുണ്ട്.അത് ഇരകളാകുമ്പോൾ അവിടെ അർത്ഥം മാറും,ബന്ധം മാറും... തണ്ട് മനുഷ്യർ രണ്ടിടത്തു നിന്നും ഒഴുകിയെത്തി ഒരു നദിയായി മാറി ഒന്നിച്ചു ഒഴുകുന്നതായി ഒന്നു സങ്കൽപ്പിച്ചു നോക്കു.ഒരൊറ്റ ദിവസം ആണെങ്കിലും ആജീവനാന്തം ആണെങ്കിലും ആ ഒഴുക്കാണ് ബന്ധം.. വിശ്വാസം സ്നേഹം പരസ്പര ബഹുമാനം പ്രണയം എല്ലാം ചേരുമ്പോഴേ അതിന് പൂർണ്ണതയുള്ളു.ആ നിമിഷങ്ങളെ' മനോഹരമായി ഉളളിൽ തങ്ങി നിൽക്കു..അത് ഒരു നിമിഷത്തെ ബന്ധം ആണെങ്കിലും... സുന്ദരമായ മുഖങ്ങൾക്കടിയിൽ ള്ളിപ്പിച്ചു വയ്ക്കുന്ന വേട്ടക്കാരന്റെ മുഖത്തേക്കാൾ നിങ്ങൾക്ക് ചേരുന്നത് കൃഷ്ണനെ പോലെ നല്ല കാമുകന്റെ മുഖമാണ്.അത് സുന്ദരമാണ് മനോഹരമാണ് Nooshiba.K.M #📔 കഥ