കഥ പറയുന്ന കണ്ണുകൾ
ShareChat
click to see wallet page
@diyasmn
diyasmn
കഥ പറയുന്ന കണ്ണുകൾ
@diyasmn
💞ഇഷ്കിൻ സുഗന്ധമുള്ള മദീന കാണാൻ വിധി നൽകണേഅള്ളാ.🤲
#📙 നോവൽ പാർട്ട്‌. 29.✍️ മാണിയും കുഞ്ഞാമിയും. മക്കളും..വിറ്റ വീടിന്റെ അടുത്ത് ചെറിയ ഒരു വാടക ഒറ്റ വീട് തരപ്പെടുത്തി അതിൽ താമസം ആരംഭിച്ചു... അവിടെനിന്ന് മാണി ദിവസവും രാവിലെ ജോലിക്ക് പോകും, വൈകുന്നേരം ക്ഷീണത്തോടെ തിരിച്ചുവരും.. അങ്ങനെ വലിയ സന്തോഷമൊന്നുമില്ലാതെ പക്ഷേ തകർന്നു പോകാതെ, ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു. അതിനിടയിലാണ് മൂത്ത മോൾ ഗർഭിണിയായത് അവളുടെ പ്രസവ ദിവസങ്ങൾ കുഞ്ഞാമിക്കും മാണിക്കും.ഭയവും പ്രാർത്ഥനയും നിറഞ്ഞതായിരുന്നു. ഒടുവിൽ സിസേറിയനിലൂടെ തന്നെ ഒരു ആരോഗ്യവാനായ പൊന്നുമോൻ ജനിച്ചു.. ആ കുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ മാണിയുടെയും കുഞ്ഞാമിയുടെയും ഹൃദയത്തിൽ നീണ്ടകാലമായി കിടന്ന വേദനകൾ ഒരു നിമിഷം മങ്ങിയത് പോലെ തോന്നി.. പേരക്കുട്ടിയുടെ മുഖം കണ്ടപ്പോൾ ജീവിതം ഇനിയും അവസാനിച്ചിട്ടില്ല എന്ന് അവർക്ക് തോന്നി... മണിയുടെ കടങ്ങൾ പതുക്കെ മാണി വീട്ടി കൊണ്ടിരുന്നു ഒരു കടം തീർന്നാൽ മറ്റൊന്ന് വീണ്ടും വന്നു നിൽക്കും അതിനിടയിൽ മൂന്നാമത്തെ മോളുടെ കല്യാണം ആലോചനകൾ തുടങ്ങി പലരും വന്നു സംസാരിച്ചു എന്നാൽ വാടകവീടും ഹോട്ടൽ ജോലിയുമാണ് എന്നറിഞ്ഞതോടെ ആലോചനകൾ ഒന്നും മുന്നോട്ടു പോയില്ല.. " ആങ്ങളമാരില്ലേ. " സ്വന്തമായി വീടില്ലേ. " ആ ചോദ്യം കേൾക്കുമ്പോൾ എല്ലാം കുഞ്ഞാമിയുടെ നെഞ്ച് തകർന്നു. ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല. ഒരുപാട് രാത്രി മാണിയും കുഞ്ഞാമിയും ഉറങ്ങാതെ ഒടുവിൽ മാണി ചിന്തിച്ചു. " ഒന്നുംകൂടെ ഗൾഫിലേക്ക് പോയാലോ? ആരോടെങ്കിലും പറഞ്ഞാൽ ഒരു വിസ കിട്ടുമോ.? പക്ഷേ ആ വഴിയും അടഞ്ഞു പോയി വാക്കുകൾ മാത്രമായി ആ ചിന്ത അവസാനിച്ചു. അതിനിടയിലാണ് മാണിക്ക് ശരീരത്തിൽ അസുഖ ലക്ഷണങ്ങൾ തുടങ്ങിയത്. ഒരു വയറുവേദന ശക്തമായി. ഡോക്ടർമാർ പറഞ്ഞു ഓപ്പറേഷൻ വേണം അല്ലെങ്കിൽ രോഗം ഗുരുതരമാകും.. മാണിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു കൂട്ടുകാർ, പരിചിതർ, അവർക്കാവുന്ന സഹായം ചെയ്തു ഓപ്പറേഷൻ സുഖമായി കഴിഞ്ഞു. ശരീരം വേദനിച്ചെങ്കിലും ജീവിതം തിരിച്ചുകിട്ടിയെന്ന് ഒരു ചെറിയ ആശ്വാസം മാണിക്ക് ഉണ്ടായി.. ആ ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമിക്കുന്ന ദിവസങ്ങളിലാണ് കൂട്ടുകാർ വീണ്ടും സംസാരിച്ചു - " ഇനി ഒരിക്കൽ കൂടി ഗൾഫിലേക്ക് പോയാൽ ജീവിതം ഒന്ന് മാറുമല്ലോ എന്റെ കഷ്ടപ്പാട് മാറുമല്ലോ.? " അങ്ങനെയാണ് ഒടുവിൽ മാണിയെ ഗൾഫിലേക്ക് കൊണ്ടുപോകുവാൻ കൂട്ടുകാർ തീരുമാനിച്ചത്. അങ്ങനെ ഗൾഫിലേക്ക് പോകുവാൻ തീരുമാനിച്ചു അവിടെ വീണ്ടും ഹോട്ടൽ ജോലി കുക്കായി തന്നെ ജോലി അറിയാമായതിനാൽ ആദ്യ ദിവസങ്ങളിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായി.. പക്ഷേ അവിടെയും മാണിയെ തളർത്തി ഓപ്പറേഷൻ ചെയ്ത വയർ കഠിനമായ ജോലികൾ സഹിച്ചില്ല.. മുറിവ് പൊട്ടി വേദനയും അസ്വസ്ഥതയും കൂടി.. അവിടെ തുടരാൻ കഴിയാതെ മണിക്ക് നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു.. വീട്ടിലേക്ക് മടങ്ങുമ്പോൾ അവന്റെ മനസ്സിൽ ഒരേ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ- മക്കൾ.... ഭാര്യ... വീട് ഇല്ല... കടങ്ങൾ.. " എന്ത് ചെയ്താലും എനിക്ക് മുന്നോട്ട് പോകാൻ കഴിയിലെ റബ്ബേ... " കൂട്ടുകാർ മാണിയെ ഒറ്റയ്ക്ക് വിട്ടില്ല ചികിത്സയ്ക്ക് സഹായിച്ചു വീണ്ടും ആശുപത്രി ..വീണ്ടും വേദന. ജീവിതം വീണ്ടും ആദ്യത്തെ അവസ്ഥയിലേക്ക് മടങ്ങിയെത്തി എന്നാലും ആ ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് മാണി ചിന്തിച്ചത് സ്വന്തം വേദനയേക്കാൾ മക്കളുടെ ഭാവിയെക്കുറിച്ച് ആയിരുന്നു... " ഞാൻ തളർന്നാലും എന്റെ മക്കൾ തളരരുത്... " തുടരും... 🌹✍️
📙 നോവൽ - ShareChat
00:00
#📙 നോവൽ പാർട്ട്‌. 28.✍️ കല്യാണത്തിന്റെ മുഴക്കങ്ങൾ അവസാനിച്ചു.. പന്തലിൽ നിറഞ്ഞിരുന്ന ആളുകളും ചിരികളും ഒരാൾ ഒരാളായി പിരിഞ്ഞു... പുലർച്ചെ മുതൽ അടക്കിപ്പിടിച്ച വേദന അപ്പോഴാണ് കുഞ്ഞാമിയുടെയും മാണിയുടെയും നെഞ്ചിൽ മുഴുവൻ നിറഞ്ഞത്... മോളെ കാണാനായി കുഞ്ഞാമിയും മാണിയും പുറപ്പെട്ടു.. വീടിനുള്ളിൽ കാരണവർ ഇരിക്കുന്നു അവരുടെ മുന്നിലേക്ക് നടക്കുമ്പോൾ മാണിയുടെ കാലുകൾ ഭാരം തോന്നി... ഒരു ഉപ്പയുടെ നിസ്സഹായ അവസ്ഥ... കയ്യിൽ ഉണ്ടായിരുന്നത്തിന്റെ ബാക്കി പണം അവൻ പതുക്കെ അവിടെ കയ്യിൽ വച്ചു കൊടുത്തു... എന്നോട് ഒന്നും തോന്നരുത് കേട്ടോ ഒക്കെ സംഭവിച്ചു പോയി... ആ നിമിഷം അത് പണം കൈമാറിയത് അല്ലായിരുന്നു ഒരു ഉപ്പ തന്റെ കഴിവില്ലായ്മ സമ്മതിച്ച നിമിഷമായിരുന്നു... മാണി തല ഉയർത്തിയില്ല . കുഞ്ഞാമി.മോളുടെ മുഖത്തേക്ക് നോക്കി ചിരിക്കാൻ ശ്രമിച്ചു.. " ഉമ്മാന്റെ മോള് വിഷമിക്കല്ലേ.. " കുഞ്ഞാമി മോളോട് പറഞ്ഞു.. " എല്ലാം ശരിയായി ഇനി നിനക്ക് ഒരു വിഷമവും വേണ്ട. " മാണി മോളോട് ചോദിച്ചു. നിനക്ക് സുഖമല്ലേ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.. മോളുടെ കണ്ണുകൾ നിറഞ്ഞു അവൾ ഒന്നും പറഞ്ഞി ല്ല അതുതന്നെ മാണിക്ക് മറുപടിയായി.. അവിടെനിന്ന് ഇറങ്ങുമ്പോൾ ഒരു നിമിഷം മാണിക്ക് ശ്വാസം എടുക്കാൻ കഴിഞ്ഞില്ല..മോളെ അപമാനം ഇല്ലാതെ വിട്ട് കൊടുക്കാൻ കഴിഞ്ഞില്ലല്ലോ... ഒരു ഉപ്പാക്കുംഈ ഗതിവരരുതേ..... " പടിയിറങ്ങുമ്പോൾ ആ കഠിന നിമിഷം ഓർമ്മ വന്നു കല്യാണപ്പന്തലിൽ പണം തികയാതെ മാണി തകർന്നപ്പോൾ ഒന്നും ചോദിക്കാതെ കയ്യിൽ ഉണ്ടായിരുന്ന പണം നൽകിയ അയൽവാസിയെ... സ്വന്തക്കാരും കുടുംബക്കാരും പണക്കാരും എല്ലാം ഉണ്ടായിട്ടും ആരും സഹായിക്കാത്ത അവസ്ഥ എല്ലാം റബ്ബിൽ അർപ്പിച്ചു സഹായിച്ച അയൽവാസിക്ക് വേണ്ടി റബ്ബിലേക്ക് കൈ ഉയർത്തി മാണി... അവരോടുള്ള കടപ്പാട് ഒരിക്കലും തീരി ല്ലെന്ന് കുഞ്ഞാമിയും അറിഞ്ഞിരുന്നു അത് പണത്തിന്റെ കടമയല്ല ജീവിതത്തിന്റെ കടമയായിരുന്നു.. ദിവസങ്ങളും മാസങ്ങളും പതുക്കെ കടന്നു കല്യാണത്തിന് ഓർമ്മകൾ മങ്ങി. പക്ഷേ പ്രശ്നങ്ങൾ മങ്ങിയില്ല... അങ്ങനെ വീട്ടിൽ നിന്ന് ഇറങ്ങേണ്ട ദിവസം വന്നു ഇനി മുന്നിൽ ഒരേ ഒരു വഴി വാടക വീട്... കുഞ്ഞാമിക്ക് കുഞ്ഞാമിയുടെ ഉപ്പ കൊടുത്ത 10 സെന്റ് സ്ഥലം ഉണ്ട് അവിടെ ഒരു നെടുംബു രവെച്ച് കെട്ടണമെന്ന് സ്വപ്നം പക്ഷേ ആ സ്വപ്നത്തിൽ പോലും കാശ് വേണം.. ഇനിയും രണ്ടു മക്കൾ അവർക്കും കല്യാണം കഴിച്ച് കൊടുക്കണമെങ്കിൽ ഇനി കയ്യിൽ ഒന്നുമില്ല മൂത്ത മോളെ കെട്ടിക്കുമ്പോൾ മാണി ഗൾഫിലായിരുന്നു രണ്ടാമത്തെ മോളെ കെട്ടിക്കുമ്പോൾ ഒരു വീട് എങ്കിലും ഉണ്ടായിരുന്നു ഇനിയുള്ളവർക്ക് ഒന്നുമില്ല.. കുഞ്ഞാമി കണ്ണുകൾ അടച്ചു നെഞ്ച് നിറഞ്ഞ് വന്ന കണ്ണുനീർ ഉള്ളിൽ തന്നെ തള്ളി.. " റബ്ബേ... " വീടിന്റെ വാതിൽ എന്നെന്നേക്കുമായി അടച്ചു ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി ആ വീടിനകത്ത് അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം നിശബ്ദമായി കിടക്കുന്നു... വീട് കുഞ്ഞാമിയെയും മക്കളെയും നോക്കി കരയുന്നുണ്ടോ എന്നുപോലും കുഞ്ഞാമിക്ക് തോന്നി.... " പിന്നെ അവർ നടന്നു കുഞ്ഞാമിയും മാണിയും പക്ഷേ ഒരേ വേദന ഹൃദയത്തിൽ പിടിച്ചുകൊണ്ട്.... തുടരും.. 🌹. ✍️
📙 നോവൽ - ShareChat
00:00
#📙 നോവൽ പാർട്ട്. 27.✍️ മാണി വീട്ടിലേക്ക് വന്നതോടെ മാണിയുടെ ജീവിതത്തിലെ ദുഃഖങ്ങൾ അങ്ങനെയൊന്നും തീർന്നില്ല.. അവന്റെ ചുമലിൽ വീണ ഭാരങ്ങൾ പഴയതിനേക്കാൾ കനത്തതായിരുന്നു.. എങ്കിലും മാണിയെ അതിരറ്റ സ്നേഹത്തോടെ നോക്കുന്ന ചില മനസ്സുകൾ അവിടെ ഉണ്ടായിരുന്നു.. മാണി തളരുന്നത് അവർക്ക് സഹിക്കാനാവില്ല.. പ്രതിസന്ധികൾ വന്നാലും കൈവിടാതെ ഒപ്പം നിൽക്കുന്ന കുറെ കൂട്ടുകാർ.. " നീ വിഷമിക്കല്ലേ മാണി.... നമ്മുടെ പഴയ ഹോട്ടലിലേക്ക് തന്നെ നീ തിരിച്ചു വരൂ. നീ ഇവിടെ ഇല്ലാതെ ഈ അടുപ്പ് പുകഞ്ഞിട്ടു പോലുമില്ല. പഴയ മുതലാളിയുടെ ആ വാക്കുകൾ മാണിയുടെ നെഞ്ചിൽ ഒരു നിമിഷം കുളിരായി.. അങ്ങിനെ മാണി വീണ്ടും. പുലർച്ചെ എഴുന്നേറ്റ് ജോലിക്ക് ഒരുങ്ങി ജോലിക്കൊപ്പം ചിന്തകളും കൂടെ നടന്നു കടങ്ങൾ തീരാത്ത മുറിവുകൾ പോലെ.. ഇനിയും മൂന്നു മക്കളെ കെട്ടിക്കാനുണ്ട് അവരുടെ ജീവിതത്തിലേക്ക് വെളിച്ചം കെട്ടിവെക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് മാണിക്ക് അറിയാം . " ഇനി ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല.. എന്റെ മക്കൾക്കായി ഞാൻ തന്നെ വഴി കണ്ടെത്തണം അല്ലാതെ എനിക്ക് തുണയായി സഹായിക്കാൻ ആരുമില്ല... അവൻ മനസ്സിൽ പറഞ്ഞു..! രണ്ടാമത്തെ മോളുടെ കല്യാണം ആലോചനകൾ വന്നുകൊണ്ടിരുന്നു.. ഒരു നല്ലൊരു ആലോചന വന്നു നിൽക്കുന്നുണ്ട്.. പക്ഷേ പണം? എവിടെയാണ്..? " റബ്ബേ.. നീ തന്നെയാണ് എനിക്കുള്ള അവസാന പ്രതീക്ഷ. " കുഞ്ഞാമിയും മാണിയും രാത്രി ഉറക്കമില്ലാതെ ചിന്തിച്ചു ഇനിയെന്ത് ചെയ്യും.. രണ്ടുപേരും തീരുമാനിച്ചു നമ്മുടെ കയ്യിൽ ഒന്നുമില്ല നമ്മുടെ ഈ വീട് വിൽക്കാം.. " വീട് വിറ്റാൽ മാത്രമേ ഇതിന് വഴി ഉണ്ടാകും.. " അത് വെറും വീടായിരുന്നില്ല. എത്രയോ മോഹങ്ങളാൽ കെട്ടിപ്പടുത്തത് മക്കളുടെ ചിരികൾ ചുവരുകളിൽ ഒട്ടിപ്പിടിച്ചിരുന്ന ഭവനം മഴയിൽ ചോർന്നാലും അവർക്ക് സ്വന്തം എന്ന് അഭിമാനം നൽകിയ ഇടം.. എന്റെ മക്കൾക്കായി ഇത് ഞാൻ വിട്ടു കൊടുക്കുന്നു.. " മാണി ചോര നീരായി അധ്വാനിച്ച് ഉണ്ടാക്കിയ വീടാണ് സങ്കടങ്ങൾ തളംകെട്ടി മാണി വിൽക്കാൻ തീരുമാനിച്ചു.. കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.. പക്ഷേ സ്ത്രീധനം കൊടുക്കാൻ കയ്യിൽ ഇല്ല കണക്കുകൾ കൂട്ടുമ്പോൾ എല്ലാം തികയാതെ വരുന്നോ മാണിയുടെ നെഞ്ച് വെപ്രാളം കൊണ്ട് പൊട്ടി.. കല്യാണ ദിവസം എത്തി.. പന്തൽ നിറഞ്ഞു ചിരികളും ആശംസകളും പക്ഷേ മാണിയുടെയും. കുഞ്ഞാമിയുടെയും മുഖത്ത് സന്തോഷം എത്തിയില്ല.. രണ്ടുപേരുടെയും ആദി എങ്ങനെ പണം കൊടുക്കും.. " മോളെ ഇറക്കുന്ന സമയത്ത് പണം തരാമെന്ന് പറഞ്ഞ വാക്ക് പക്ഷേ അതും പൂർണമാക്കാൻ കഴിയാതെ പോയി.. ബന്ധുക്കാരിൽ നിന്ന് ചില വാക്കുകൾ വന്നു ആ വാക്കുകൾ.. കത്തി പോലെ മാണിയുടെ നെഞ്ചിൽ കുത്തി.. മോൾ മണവാട്ടിയായി മാറണ്ടേ കൈപിടിച്ച് ഇറങ്ങുന്ന സമയത്ത് ആരോപറഞ്ഞു.... പറയാൻ പാടില്ലാത്ത വാക്ക്.. അവിടെ മാണി തകർന്നുപോയി ഒരു ഉപ്പ പൊട്ടിക്കരയുന്ന കാഴ്ച ആളുകൾ സമാധാനിപ്പിക്കാൻ ശ്രമിച്ചു പക്ഷേ അവന്റെ കണ്ണുനീർ നിർത്തിയില്ല.. അപ്പോൾ... ഒരു മാലാഖ പോലെ അയൽവാസി മുന്നോട്ടുവന്ന തന്റെ കൈയിൽ ഉണ്ടായിരുന്ന പണം മാണിയുടെ കൈയിൽ വെച്ചു ഒരു പാട് പറയാതെ ഒരുപാട് ചിന്തിക്കാതെ... ആ നിമിഷം മാണിക്ക് ആ മനുഷ്യനെ ദൈവത്തെ പോലെ തോന്നി... " എന്റെ പൊന്നുമോളെ സന്തോഷത്തോടെ ഇറക്കണം അത് മാത്രമായിരുന്നു അവന്റെ ആഗ്രഹം പക്ഷേ അവൻ കരഞ്ഞുകൊണ്ടാണ് മോളെ ഇറക്കിയത്... മോളും കണ്ടു ഉപ്പയുടെ കണ്ണുനീർ അവളുടെ നെഞ്ച് പൊട്ടി ഉമ്മയുടെയും ഉപ്പയുടെയും സങ്കടം കണ്ടു തീർക്കാൻ അവൾക്ക് കഴിഞ്ഞില്ല... " ഉപ്പാ... ഉപ്പ കരയല്ലേ... " എന്ന് പറഞ്ഞുകൊണ്ട് അവൾ സങ്കടം കൊണ്ട് വീട്ടിൽ നിന്ന്... അവൾ ഇറങ്ങിയശേഷം മാണി ഒരാളോടു പോലും സംസാരിക്കാൻ വാക്കുകളില്ലാതെ അവൻ ഇരുന്നു ശബ്ദമില്ലാതെ കണ്ണുനീർ മാത്രം..... തുടരും... 🌹. ✍️
📙 നോവൽ - ShareChat
00:00
#📙 നോവൽ പാർട്ട്‌. 26.✍️ മാണി പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആ കനത്ത ഗേറ്റ് പിന്നിലേക്ക് അടഞ്ഞു. മാണി നിശബ്ദമായി ഒന്ന് നിന്നു പോയി... കാലുകൾ സ്വതന്ത്രമാക്കുമ്പോൾ മനസ്സ് അടിയന്തരമായി തളരുകയാണ് തന്റെ ശരീരം ഇപ്പോൾ പാതികളായ മഴക്കാലം പോലെ തണുപ്പിച്ചു നിൽക്കുമ്പോൾ ഉള്ളിൽ ആ വഴികൾക്ക് ഒരു ദിശയുമില്ല എന്ന് തോന്നി... " ഞാൻ എന്തിനാണ് ഇവിടേക്ക് വന്നത്.? " എന്താണ് ഞാൻ കൊണ്ടുപോകുന്നത്.? കയ്യിൽ കാശില്ല ശരീരത്തിൽ വിശ്രമമില്ല കണ്ണുകളിൽ സമാധാനമില്ല ഒരു കുടുംബത്തിന്റെ പ്രതീക്ഷയ്ക്കായി വന്ന ഞാൻ. തിരിച്ചു പോകുമ്പോൾ ഒരു ഒറ്റ തടിയായി ഞാൻ പോകുന്നു. മാണി വീണ്ടും മാറിയ അവസ്ഥകളെ ഓർത്തു. ശ്രമിച്ച ശ്രമങ്ങളെല്ലാം പൊളിഞ്ഞപ്പോൾ വിശ്വസിച്ചവരിൽ നിന്നാണ് വഞ്ചന വന്നത്.. ജീവിതം വേഗത്തിൽ കൈവിട്ടു പോയത് പോലെ സ്വപ്നങ്ങൾ തന്റെ കഴുത്തിൽ കുരുക്കിട്ട് പിടിച്ചു.. കഷ്ടപ്പാടുകൾ തിന്നു തീർത്ത കാലങ്ങളായിരുന്നു പിന്നിൽ പക്ഷേ മുന്നിൽ കാത്തിരിക്കുന്നത് എന്താണെന്ന് പോലും അറിയാതെ മാണിയാത്ര തുടർന്നു. വിമാനത്തിൽ കയറുമ്പോൾ ചുറ്റുപാടുള്ള യാത്രക്കാരെ നോക്കി. വിമാനം പറക്കുമ്പോൾ മാണി കണ്ണുകളടച്ചു അവൻ കണ്ടത് നിലാവിൽ ചിതറിയ മക്കളുടെ മുഖം തളർന്നുപോയ കുഞ്ഞാമിയുടെ മുഖം. ആ വീട് ആ വഴികൾ തനിക്കായി കാത്തിരിക്കുന്ന ഒരു കുടുംബം അവരെ നേരിടാൻ തനിക്ക് അർഹതയുണ്ടോ ഞാനെന്താണ് എന്റെ മക്കൾക്ക് കൊണ്ടുപോകുന്നത്. ഉപ്പ വരുന്നതും കാത്ത് മക്കളുടെ കാത്തിരിപ്പ് ഇനി ഞാൻ എന്ത് പറഞ്ഞു കയറും അവരുടെ ജീവിതത്തിലേക്ക് ഓരോ മൗന പരിശോധന. സ്വന്തം നിഴലിനോട് പോലും മുഖം മറക്കേണ്ടി വരുന്ന പരിഭവം. വണ്ടിയുടെ ചൂള ശബ്ദം വഴിയെ ഇരുണ്ട വഴികളിലൂടെ പതിയെ കടന്നുവന്നു. പാതിരയിൽ പാഠം പോലെ നീളുന്ന കനത്ത മഞ്ഞ് തൂങ്ങിക്കിടക്കുന്ന ആ രാത്രിയിൽ അത് ശബ്ദം ഒരു കാൽപ്പാട് പോലെ ആയിരുന്നു കുഞ്ഞാമിയുടെ മനസ്സിൽ മാണി വണ്ടിയിൽ നിന്ന് ഇറങ്ങുന്ന രംഗം അവൾ മുറിയിൽ നിന്ന് ഓടി വന്നു പടിയിറങ്ങിയ മാണിയെ കണ്ടതും മക്കളും കുഞ്ഞാമിയും പുറത്തേക്ക് ഓടിവന്നു പുറകിൽ നിന്ന് കുട്ടികളുടെ ശബ്ദം ഉപ്പ വരുന്നു.. ചില കാഴ്ചകൾ പറയാൻ ആകില്ല ചില നിമിഷങ്ങൾ നിലവിളിച്ചു വിലപിച്ച് തീർക്കാൻ ആകില്ല കുഞ്ഞാമി ഓടിപ്പോയി കെട്ടിപ്പിടിച്ചു ഒരായിരം ദിവസം പൊളിഞ്ഞു ചിതറിയത് പോലെ അവളുടെ നെഞ്ച് വിങ്ങി എല്ലാവരും സങ്കടങ്ങൾ പൊഴിക്കുമ്പോൾ മാണി ഒന്നും സംസാരിച്ചില്ല അവൻ തല കുനിച്ചു അവന്റെ കൈകൾ മക്കളെ കെട്ടിപ്പിടിച്ചു മാണിക്ക് ആലോചിക്കാൻ പോലും കഴിയുന്നില്ല ഒന്നുമില്ലാതെ വരേണ്ട അവസ്ഥ സ്വന്തക്കാരെ തന്നെ ചതിച്ചല്ലോ എന്റെ മക്കൾക്ക് ഞാൻ ഒന്നും കൊണ്ടുവന്നില്ല എന്റെ ജീവിതം ഇങ്ങനെ ആയല്ലോ കുഞ്ഞാമി.. ഞാൻ ഗൾഫ് നാട്ടിലേക്ക് പോയത് കുടുംബത്തെ നോക്കാനാണ് പക്ഷേ എന്റെ ബാരാബ്ദം ഒന്നുമായില്ല.. കുഞ്ഞാമിയുടെ കണ്ണുകൾ നിറഞ്ഞു അവൾ മിണ്ടിയില്ല പക്ഷേ മക്കൾ മാറിനിന്നു ആശങ്കയും സങ്കടവും നിറഞ്ഞതായിരുന്നു. മൂത്ത മോൾ മുന്നോട്ടുവന്നു ഉപ്പ വിഷമിക്കരുത്. ഉപ്പാക്ക് ഞങ്ങളില്ലേ ഞങ്ങൾക്ക് ഒന്നും വേണ്ട ഉപ്പ.... ഉപ്പാനെ മതി.. മാണി തല ഉയർത്തിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു എനിക്ക് എന്റെ മക്കളെ നല്ല രീതിയിൽ കെട്ടിച്ച് പറഞ്ഞയക്കണം. ഇനിയൊരു ജോലി തരപ്പെടുത്തണം എന്റെ മക്കളുടെ മുഖത്തേക്ക് നോക്കുമ്പോൾ ഉള്ളിൽ സങ്കടം നിറയുകയാണ്... കുഞ്ഞാമി മാണിയുടെ കാലിലേക്ക് നോക്കി ചങ്ങല കെട്ടിയ കാലിൽ വൃണങ്ങൾ അതിൽ നിന്ന് വെള്ളവും രക്തവും ഒലിച്ചു കൊണ്ടേയിരിക്കുന്നു ഇത് കണ്ട് കുഞ്ഞാമി ഖൽബ് പൊട്ടി കരയുന്നു മനസ്സിൽ വല്ലാത്ത വേദന പടർന്നു എന്തെന്നില്ലാത്ത ഒരു സങ്കടം മുഴുവനും ഉള്ളിൽ ഒതുക്കി നിന്നു... അയൽവാസികൾ വാതിൽക്കൽ വന്നു നിന്നു നോക്കി കാഴ്ച കണ്ടു നിൽക്കാൻ കഴിഞ്ഞില്ല അവരുടെ കരച്ചിലും ഏറ്റുപറച്ചിലും ഒക്കെ ആയി നീണ്ട കണക്കറ്റ ദുഃഖം... മക്കളെല്ലാം ചേർന്ന് ഉപ്പയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നു... ഉപ്പാക്ക് ഒന്നും പറ്റിയില്ലല്ലോ.... ഞങ്ങൾ എല്ലാ രാത്രിയും കരയും ഉപ്പാനെ ഓർത്ത്... ഉമ്മ ഉറങ്ങാറില്ല പാതിരാ സമയത്തും ദുആ ചെയ്തു കരയും... കണ്ണുനീരിൽ പൂക്കൾ ഉണ്ടെന്ന് പറയുന്നത് സത്യമാണ് അന്ന് ആ വീടിന്റെ നില മുഴുവൻ കണ്ണീരിൽ നനഞ്ഞതായിരുന്നു പക്ഷേ അതൊരു ദുഃഖത്തിന്റെ അടിയന്തരത അല്ലായിരുന്നു... ഒരാളെ തിരിച്ച് കിട്ടിയതിന്റെ ആശ്വാസവും പ്രണയവും ആയിരുന്നു... തുടരും..🌹✍️
📙 നോവൽ - ShareChat
00:00
#📙 നോവൽ പാർട്ട്‌. 25.✍️ നിഷ്കളങ്കനായ മാണിയെ കുറ്റവാളി എന്ന മുദ്രയോടെ ഒറ്റക്കായി അടച്ചിട്ടതിന്റെ വില കൊടുക്കേണ്ടി വരും. അവന്റെ പിറകിൽ ഒരു കുടുംബം മുഴുവൻ ആയിരുന്നു പ്രതീക്ഷകളില്ലാതെ കുഴഞ്ഞുവീണത്... ജയിലിന്റെ ഇരുണ്ട കോണിലായിരുന്നു മാണി. ചുറ്റും ആരുമില്ല അവർ ചേർത്തിരുത്തിയവരിൽ ഒരാളെയും മാണി അറിയുന്നുമില്ല. അവർക്കിടയിൽ ഒറ്റപ്പെട്ടുപോയ ഇരുണ്ട കണ്ണികളാണ് അവന്റെ കാലുകൾ ബന്ധിക്കപ്പെട്ടത് മാണിയുടെ ചിന്തകളിൽ കുഞ്ഞാമിയും മക്കളും. ഒരു ദിവസം പോലും ക്ഷമ ഇല്ലാതെ ആലോചിക്കുന്ന ഒരേ ഒരു ചോദ്യം. " റബ്ബേ. എന്തിനാണ് ഇവർ എന്നെ ജയിലിൽ അടച്ചത്.? എന്റെ മക്കൾ എവിടെയായിരിക്കും അവർ ഇപ്പോൾ എന്താണ് ചെയ്യുന്നുണ്ടാവുക അവർക്ക് തിന്നാനും കുടിക്കാനും ഉണ്ടാകുമോ ഞാൻ ഇല്ലെങ്കിൽ അവരെ ആര് നോക്കും ആരുണ്ട് അവർക്ക്. " ഞാനിവിടെ ജയിലിലാണ് എന്നുള്ള വിവരം മക്കളും എന്റെ കുഞ്ഞാമിയും അറിഞ്ഞിട്ടുണ്ടാവുമോ... വീടിനുള്ളിലേക്ക് തിരിഞ്ഞാൽ കുഞ്ഞാമിക്ക് അതേ ദൃശ്യമാണ് കുഞ്ഞാമിയുടെ നെടുവീർപ്പുകൾ മക്കളുടെ കരച്ചിൽ തിന്നാനും കുടിക്കാനും ഇല്ലാത്ത അവസ്ഥ.. കുഞ്ഞാമിക്ക് മനസ്സിൽ താങ്ങാൻ ആവാത്ത ഒരു ഭാരം. റബ്ബേ എന്റെ ഭർത്താവിനെ ഒരു കുഴപ്പമില്ലാതെ നാട്ടിലേക്ക് എത്തിച്ചു തരണേ... നാട്ടുകാരും ബന്ധുക്കളും തമ്മിൽ ചേർന്ന് സ്വാന്തന വാക്കുകൾ പറഞ്ഞു കുഞ്ഞാമി നീ മക്കൾക്ക് തിന്നാൻ ഒന്നുമില്ലെങ്കിൽ അവിടെ വന്ന് മേടിച്ചോ നീ വിഷമിക്കേണ്ട.. മക്കളെ പട്ടിണിക്ക് ഇടരുത്.. ആ വാക്ക് കുഞ്ഞാമിയുടെ മനസ്സിൽ ആശ്വാസത്തിന്റെ വാക്കുകളായിരുന്നു.. ഒരു ദിവസം കുഞ്ഞാമി അതിരുകൾ താണ്ടി. കുഞ്ഞാമി മക്കളെയും പിടിച്ച് മുതലാളിയുടെ വീട്ടിലേക്ക് വീണ്ടും നടന്നു.. മുതലാളിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ ഒരു തിരശ്ശീല പോലെ വാതിൽ തുറക്കുമ്പോൾ അവൾ ഒരു ആത്മാവിന്റെ മുഴങ്ങൽ പോലെ പറഞ്ഞു.. എന്തിനാണ് എന്റെ ഭർത്താവിനെ ചതിച്ചത്.. അവർ ഒന്നുമറിയാത്ത ഒരു പാവമാണ് അവർ ആരെയും കബളിപ്പിച്ചിട്ടില്ല. എത്രയും പെട്ടെന്ന് അവരെ നാട്ടിലെത്തിക്കണം എന്റെ മക്കൾ പട്ടിണിയാണ് ഒരു ദിവസം പോലും കരയാത്ത നിമിഷങ്ങൾ ഇല്ല.. മുൻവശത്ത് നിന്ന് അവരൊക്കെ മിണ്ടാതെ ഇരുന്നു അവളെ കണ്ടത് ചിലർക്ക് ഒഴിവാക്കാൻ ആകാത്ത സത്യം എന്നോണം നോക്കി ഒടുവിൽ സമാധാനത്തിന്റെ വാക്കുകൾ പറഞ്ഞു.. ശ്രമിക്കാം അധികം വൈകാതെ മാണിയെ വിട്ടോളാം.. " രണ്ടുമാസം.. ഒടുവിൽ മാണി ജയിലിൽ നിന്ന് പുറത്തിറങ്ങി ഒന്നുമില്ല മക്കൾക്കായി ൊതികളും ടോയ്‌സും മിഠായികളും ഒന്നുമില്ല. ഗൾഫ് മണലാരണ്യത്തിൽ ഒട്ടകത്തെ പോലെ പണിയെടുത്ത് ഉപേക്ഷിച്ച അവസ്ഥ. അവൻ ഒന്നും തട്ടിയെടുത്തില്ല അവനെ ഉപയോഗിച്ചു അവനെക്കൊണ്ട് മുതൽ ഉണ്ടാക്കി പിന്നീട് ഉപയോഗശൂന്യമാക്കുകയും ചെയ്തു. അതുവരെ ചേർത്തുവെച്ചതെല്ലാം നഷ്ടപ്പെട്ട ഒരു മഞ്ഞുപോലെ താളം തെറ്റി... വിമാനത്തിൽ കയറിയപ്പോൾ മാണിയുടെ കണ്ണുകളിൽ പൊങ്ങിനിന്നത് അതേ ദുഃഖം.. " എന്റെ മക്കൾ എങ്ങനെ എന്നെ കാണും? മാണിയുടെ കണ്ണുകളിൽ എങ്ങുനിന്നോ പൊങ്ങുന്ന പകലിലേക്കുള്ള കണ്ണീരൊഴുക്ക് മാത്രം.. കൈകളിൽ ഒന്നുമില്ലെങ്കിലും ഹൃദയത്തിൽ റബ്ബിനെ വിളിക്കുന്ന ഒരു സ്വരം മാത്രം.. ഭർത്താവിനെയും കാത്ത് കുഞ്ഞാമിയും മക്കളും കാത്തിരിപ്പ് തുടങ്ങി... തുടരും. 🌹✍️
📙 നോവൽ - ShareChat
00:00
#📙 നോവൽ പാർട്ട്‌. 24.✍️ ഗൾഫിന്റെ കടൽക്കാറ്റ് കയറുന്ന തെരുവകൾക്കിടയിൽ ആയി, പതിയാതെ ഒഴുകിയ ജീവിതം പോലെയായിരുന്നു മാണിയുടെ ജോലി. രണ്ടുവർഷം മുഴുവൻ അതേ കടയിൽ, അതെ പണിയിൽ. മുതലാളി നല്ല വമ്പൻ ആയി മാറിയതോടെ പുതിയ കട തുറന്നു. അതേ ദിവസം തന്നെ എന്തോ പറയാതെ തന്നെ മാണിയെ പഴയ കടയിൽ നിന്ന് പുതിയ കടയിലേക്ക് മാറ്റി.. പക്ഷേ... പഴയ കടയിലെ രേഖകൾ മാത്രമാണ് മാണിയുടെ കയ്യിൽ ഉണ്ടായിരുന്നത്.. മാണിക്ക് അറിയില്ലായിരുന്നു പുതിയ കടയിലേക്ക് പുതിയ രേഖ വേണം എന്ന്... കാരണം അവൻക്ക് എഴുത്തു വായനയോ ഒന്നും അറിയില്ലായിരുന്നു ഇരുട്ടിലായിരുന്നു അവന്റെ ജീവിതം വളർന്നത് നല്ലതായും മോശമായതും തമ്മിലുള്ള അതിരുകൾ അറിയാതെ വിശ്വാസത്തോടെ മാത്രമാണ് അവൻ ജീവിച്ചത്.. എന്നത്തേയും പോലെ മാണി കട തുറന്ന് ദൈനംദിനം ജോലികൾ നടന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്.. സാധാരണക്കാരനായതുപോലെ തോന്നിക്കുന്ന രണ്ടു പുരുഷന്മാർക്കിടയിൽ കയറി ഭക്ഷണം ചോദിച്ചു അവൻ സ്നേഹത്തോടെ നൽകി അവർക്കൊപ്പം ഇരുന്ന് സംസാരിച്ചപ്പോൾ ചോദിച്ചു.. നിന്റെ ഇക്കാമ എവിടെ... അത് കാണിക്കൂ... മാണി കയ്യിൽ പിടിച്ചിരുന്ന പഴയ കടയുടെ രേഖ കാണിച്ചു കൊടുത്തു.... പെട്ടെന്ന് അവർ മാണിയെ കോളറിൽ പിടിച്ചു... വണ്ടിയിൽ കയറ്.. ആ വാക്ക് അവനെ വല്ലാതെ വിറപ്പിച്ചു മാണി ആകെ അന്താളിച്ചു ഞാൻ എന്ത് തെറ്റാണ് ചെയ്തത്... ഒന്നുമറിയാത്ത മാണി അവരുടെ ഒപ്പം നടന്നു.... ഞാൻ എന്താണ് ചെയ്തത്...? എന്നാൽ അവരോട് ചോദിക്കുമ്പോൾ ഉത്തരമെന്നുമില്ല.. വണ്ടിയിൽ കയറുമ്പോൾ മാണിയുടെ കണ്ണുകൾ നിറഞ്ഞു മനസ്സ് തകർന്ന മനസ്സുമായി അവൻ തിരിഞ്ഞുനോക്കി അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് കുഞ്ഞാമിയെ ഓർത്ത്... " എന്റെ മക്കൾ... അവർക്ക് ഇനി ആരാണ് ഉള്ളത്.. ഞാൻ ഇല്ലാതെ അവർ എങ്ങനെ ജീവിക്കും. " റബ്ബേ... എനിക്ക് എന്താണ് ഇങ്ങനെത്തെ വിധി. എന്നെ എന്തിനാണ് ചതിച്ചത്.. ഇനി എനിക്ക് രക്ഷയുണ്ടോ എന്റെ മക്കൾ പട്ടിണിയാവില്ലേ... വണ്ടിയിൽ തളർന്ന് ഇരുന്ന് അവനെ ഒരു മുറിയിലേക്ക് കൊണ്ടുപോയി തണുത്ത ചുവരുകൾക്കിടയിൽ ഇരുണ്ട മുറി... അവർ മാണിയുടെ കാലിൽ ഇരുമ്പ് ചങ്ങല ഇട്ടു. ആ കാഴ്ച നോക്കി മാണി തളർന്നു ഇതാണോ എന്റെ മുന്നോട്ടുള്ള ജീവിതം..? ഞാൻ ചങ്ങലയിൽ പെട്ടു പോകേണ്ട അത്രയും വലിയ കുറ്റമൊന്നും ചെയ്തില്ലല്ലോ... ചങ്ങലയുടെ ശബ്ദം അവന്റെ കാതിൽ വേദനയായി മാറുന്നു... അവിടെ തന്നെ പോലുള്ള രണ്ടുമൂന്ന് മനുഷ്യർ ഓരോരുത്തരും ഓരോ വേദനകളാൽ പൊള്ളുന്ന കണ്ണുകളോടെ... അവനെ നോക്കി... ചുറ്റിലും ആരും സംസാരിച്ചില്ല അവൻ ചുമരിനോട് ചേർന്നിരുന്നു കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു .... എനിക്ക് ഇവിടെ നിന്ന് ഇനി പുറത്തേക്ക് കടക്കാൻ കഴിയുമോ എന്റെ ഭാര്യ അറിഞ്ഞിട്ടില്ല എന്റെ മക്കൾ അറിഞ്ഞിട്ടില്ല എന്റെ അവസ്ഥ എന്റെ വിളിയും കാത്ത് എന്റെ മക്കളും ഭാര്യയും കാത്തിരിക്കുന്നുണ്ടാവും... പിന്നെ മാണി...ഓരോ രാത്രികളും ജാലകം ഇല്ലാത്ത ഇടങ്ങളിൽ ഇരുണ്ട തണുപ്പുകൾ..നേരമില്ലാത്ത ദിവസം...വെളിച്ചമില്ലാത്ത പ്രാർത്ഥന. " അവൻ മുഖം തിരിച്ചു റബ്ബിനോട്.. റബ്ബേ എനിക്ക് ഇവിടെ നിന്ന് മോചനം തരണേ... ഞാൻ കുറ്റവാളി അല്ല. ജീവിക്കാൻ മാത്രം കഷ്ടപ്പെട്ടവനാണ്... തുടരും.. 🌹✍️
📙 നോവൽ - ShareChat
00:00
#📙 നോവൽ പാർട്ട്‌. 23.✍️ മോള് പോയി കഴിഞ്ഞതിനു ശേഷം കുഞ്ഞാമി പഴയപോലെ വീട്ടിലെ ജോലികൾ ചെയ്തു മക്കളെ നോക്കിയും ജീവിച്ചു കൊണ്ടിരുന്നു അതിനിടയിൽ രണ്ടാമത്തെ മോൾക്ക് കല്യാണ ആലോചനകൾ വന്നുതുടങ്ങി. ആഴ്ചയിൽ വെള്ളിയാഴ്ച ദിവസം എന്നും മാണി അയൽ വീട്ടിലേക്ക് വിളിക്കും കാരണം വീട്ടിൽ ഫോൺ ഇല്ലാത്തതുകൊണ്ട് അയൽ വീട്ടിലേക്കാണ് വിളിക്കുന്നത്. മാണിയുടെ ഫോൺവിളി വന്നാൽ കുഞ്ഞാമിയും മക്കളും പോയി ഫോൺ എടുക്കും. അങ്ങനെ അത് പതിവായി കൊണ്ടിരുന്നു. ഓരോ കടങ്ങളും വീട്ടി കൊണ്ടിരുന്നു എന്നാലും മൂത്തമോളെ കെട്ടിച്ചതിൽ കുറച്ച് കടം ബാക്കിയുണ്ട്. ഒരു ദിവസം വീടിന്റെ മുമ്പിൽ മാണി വിളിക്കുന്നതും കാത്ത് ഇരിപ്പാണ് കുഞ്ഞാമിയും മക്കളും പക്ഷേ വിളിക്കുന്നില്ല എന്താണ് മാണിക്ക് സംഭവിച്ചത് എന്ന് അറിയുന്നുമില്ല... കുഞ്ഞാമിയും മക്കളും ആകെ വിഷമത്തിലായി മക്കൾ കരച്ചിൽ തുടങ്ങി. റബ്ബേ.... " എന്തുപറ്റി എന്റെ ഭർത്താവിന് ദിവസങ്ങളും ആ ഴ്ചകളും കഴിയുംതോറും കുഞ്ഞാമിക്ക് ആകെ ബേജാറായി... പാതിരാ സമയത്തും ഉറക്കമൊഴിച്ചും കുഞ്ഞാമി റബ്ബിലേക്ക് ദുആ ചെയ്തു എന്തെങ്കിലും ഒരു ഉത്തരം എനിക്ക് കിട്ടണേ റബ്ബേ... ആഴ്ചകൾ കഴിയുമ്പോൾ കടകളിൽ പൈസ കൊടുക്കാനായി സാധനങ്ങൾ മേടിച്ച്... മക്കൾ പട്ടിണിയായി എന്ത് ചെയ്യണം എന്ന് അറിയാതെ... ഭക്ഷണം കഴിക്കാൻ ഇല്ലാതെ പച്ചരി വേവിച്ച് അത് കഴിക്കേണ്ട അവസ്ഥ വന്നു സങ്കടങ്ങളെല്ലാം ഉള്ളിൽ നിറച്ച് കുഞ്ഞാമി പുറപ്പെട്ടു മാണിയെ കൊണ്ടുപോയ മുതലാളിയുടെ വീട്ടിലേക്ക്... മുതലാളിയുടെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു അവളെ കണ്ട മാണിയുടെ ബന്ധു മുഖം തിരിച്ചു പറഞ്ഞു. കുഞ്ഞാമി അല്ലേ ഞങ്ങൾ വിളിക്കാനിരിക്കുകയായിരുന്നു ഭയം കൊണ്ടാണ് വിളിക്കാതിരുന്നത് മോളെ മാണി ഇപ്പോൾ ജയിലിലാണ്.... " എന്ത് മാണി ജയിലിലോ... എന്താണ് എന്റെ ഭർത്താവിന് പറ്റിയത്. നിങ്ങൾ എന്താണ് പറയുന്നത്... കുഞ്ഞാമിയുടെ കണ്ണ് നിറഞ്ഞുപോയി കാലുകൾ വിറച്ചു മൗനമായി നിന്നു.... " ജയിലിൽ...? " കാത്തിരിപ്പിന്റെ ഭാരവുമായി നെഞ്ചിൽ ഓർമ്മകളുമായി കുഞ്ഞാമി.. റബ്ബേ ഇനിയും എന്നെ പരീക്ഷിക്കുകയാണോ എന്തിന്റെ പേരിലാണ് എന്റെ മക്കളുടെ ഉപ്പയെ ജയിലിൽ ആക്കിയത്... തുടരും. 🌹✍️
📙 നോവൽ - ShareChat
00:00
#📙 നോവൽ പാർട്ട്‌. 22.✍️ മോളെ ആസ്പത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നതിന്റെ നാലാം ദിവസം വേനൽ തുരുമ്പിന്റെ കിരണങ്ങൾ പോലെ അവളുടെ ഉള്ളിൽ പൊള്ളുന്ന വേദന അളക്കാൻ ആവാതെ തികഞ്ഞു. രാത്രികൾ അതിജീവിക്കാനാവാത്ത ഒരക്ഷരങ്ങൾ ആയിരുന്നു അവളുടെ വയറിനകത്തുള്ള ഓരോ വേദനത്തുള്ളിയും. ആ ദിവസം പുലർച്ചെ മോൾ പതിയെ വിറച്ച് കുഞ്ഞാമിയുടെ സമീപത്തു വന്നു. " ഉമ്മ... എനിക്ക് സഹിക്കാനാവുന്നില്ല.."! അവളുടെ ശബ്ദം നിറച്ചിരുന്നു കണ്ണുകളിൽ കണ്ണുനീരും ചേർന്ന് ഒരു ദുർബലത കുഞ്ഞാമിയുടെ കൈപിടിച്ച് അവൾ തലതാഴ്ത്തി നില ത്തിരുന്നു വയറിനുള്ളിൽ ആഴത്തിൽ പെട്ടെന്ന് ഒരു വേദന വേദന കൊണ്ട് പുളഞ്ഞു. വയറിലെ തുന്ന് പൊട്ടി രക്തവും പഴുപ്പും ചോർന്നൊലിച്ചു. അതു കണ്ട് കുഞ്ഞാമി. നിലവിളിച്ചു അയൽവാസികൾ ഓടിയെത്തി. വലിയൊരു തുണിയെടുത്ത് വയറിന് ചുറ്റും കെട്ടി. അയൽവാസികൾ എല്ലാം ചേർന്ന് വണ്ടി വിളിച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അതൊരു യാത്രയല്ല ഒരു നിലാവില്ലാത്ത രാത്രിയിൽ മായുന്ന രണ്ടുപേർ മോൾ നിലക്കാതെ വിങ്ങുന്നു അവളെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ അവളുടെ കണ്ണുകൾ മരുഭൂമിയിൽ ഒറ്റപ്പെട്ട ചിതലയായ സ്വപ്നങ്ങളെ പോലെ ആയിരുന്നു. ലേബർ റൂമിലേക്ക് വീണ്ടും കൊണ്ടുപോയപ്പോൾ അവളുടെ ഹൃദയം നടുങ്ങിയിരുന്നു. " ഇനിയെന്താണ് നടക്കാൻ പോകുന്നത് എന്ന് അറിയില്ല.. അവളുടെ ഉള്ളിൽ വലിയൊരു പേടി പടർന്നിരുന്നു പക്ഷേ അവൾ വിചാരിച്ചതിലും അപ്പുറമായിരുന്നു അസഹനീയമായ വേദന അവളെ വേട്ടയാടി കൊണ്ടേയിരുന്നു അവളെ കിടത്തി കത്രികയും പനിയും ഡോക്ടർമാരുടെ കൈകളിൽ വയറിനകത്ത് അമർത്തി പഴുപ്പ് പുറത്തെടുത്തപ്പോൾ. വേദന കൊണ്ട് അവൾ വിറങ്ങലിച്ചു.. അവളുടെ കണ്ണുകൾ അതിജീവിക്കാൻ ശ്രമിച്ചു ശരീരം പൊട്ടിയ ആകാശം പോലെ. കുഞ്ഞാമി പുറത്തുനിന്ന് പ്രാർത്ഥനയിലാണ്. റബ്ബേ എന്റെ മോളെ കാക്കണേ അവൾക്ക് വേദന കുറപ്പിച്ചു കൊടുക്കണേ... മോൾക്ക് കരയാൻ കണ്ണുനീരില്ല വേണ്ടത്ര കരച്ചിലിന് ബലമില്ലാതെ ആയി ഉള്ളിൽ പൊട്ടുന്ന ഓരോ തുള്ളിയും അവളെ നിശബ്ദമായ മരണമാക്കുകയായിരുന്നു. 15 ദിവസം ആശുപത്രിയിലെ രാവുകൾ ഇരുണ്ട വാതിൽ പാളികയായി മാറി പ്രതീക്ഷയുടെ പ്രകാശം മങ്ങിക്കിടക്കുന്നു. മോൾ അടങ്ങിയ വേദനയിൽ പുളഞ്ഞ് കുഞ്ഞാമി കരഞ്ഞു തളർന്നിരിക്കുന്നു. പതിനഞ്ചാമത്തെ ദിവസം മോളെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നു ശരീരത്തിൽ ഭാരം കുറഞ്ഞിരുന്നില്ല ഹൃദയത്തിൽ മാത്രമായിരുന്നു അതീവ ഭാരം. കാലങ്ങൾ കയറിത്തുടങ്ങി ദിവസങ്ങൾ മാറി മാസങ്ങൾ തിമിർത്തു ഒരു രാവിൽ മോൾ തിരിച്ചു പോകേണ്ട ദിവസം വന്നു. വണ്ടിയിൽ കയറുന്നതിനു മുമ്പ് കുഞ്ഞാമിയും മോളും തമ്മിൽ കണ്ണുകൾ കണ്ണുകൾ കണ്ടുമുട്ടി. അവിടെ വാക്കുകൾക്ക് ഇടം ഉണ്ടായിരുന്നില്ല ഒരു നോട്ടം ഒരു അകലാപ്പിൽ പതിഞ്ഞ ദുഃഖം. ഒരുപക്ഷേ ഒരു ഉമ്മയും മകളും തമ്മിൽ മറവി കാണാത്ത ഓർമ്മകളായി മാറുമ്പോൾ സംഭവിക്കുന്നത് പോലെ... " എന്റെ മോൾ വേദനകൾക്ക് അതിരില്ലാതെ ഒരുപാട് അനുഭവിച്ചു കുഞ്ഞാമിയുടെ മനസ്സിൽ ഈ വാക്കുകൾ മാത്രമായിരുന്നു. മോൾ തലകുനിച്ച് നീങ്ങി കണ്ണുകളിലേക്ക് ഒഴുകിയ വെള്ളം അവളെ ആഴങ്ങളിൽ ഇറക്കി. മോൾ പോയി പക്ഷേ അവളുടെ പാതയിൽ കുറെ കണ്ണുനീർ വിതറിയ തുള്ളികൾ മാത്രം ശേഷിച്ചു. കുഞ്ഞാമിയെ സമാധാനിപ്പിക്കാൻ അയൽവാസികൾ വന്നു. മോളെ ഓർത്ത് വീണ്ടും വീണ്ടും പൊട്ടിക്കരയുന്ന കുഞ്ഞാമി. എന്റെ മോൾ എത്ര വേദന അനുഭവിച്ചു പക്ഷേ അവൾ കുഞ്ഞിയില്ലാതെയുള്ള മടക്കം എനിക്ക് സഹിക്കാൻ കഴിയുന്നില്ല. കുഞ്ഞാമ്മി നീ ദുആ ചെയ്യ് കണ്ണുനീർ റബ്ബ് കാണാതിരിക്കില്ല അവൾക്ക് അധികം വൈകാതെ നല്ലൊരു സന്താനം റബ്ബ് ക്കൊടുക്കും എല്ലാവരും കുഞ്ഞാമിയെ ആശ്വസിപ്പിച്ചു.. തുടരും. 🌹✍️
📙 നോവൽ - ShareChat
00:00
#📙 നോവൽ പാർട്ട്‌. 21.✍️ മോളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം, ഓരോ ദിവസവും കുഞ്ഞാമിക്ക് ഒരു പേടിയും പ്രതീക്ഷയും കൂടി. പതിയെ മോളുടെ ആരോഗ്യം എല്ലാം നോക്കിക്കൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ പതിഞ്ഞൊരു അനാമികമായ വിഷമം കുഞ്ഞാമിയുടെ ഹൃദയത്തിൽ സാന്ദ്രമായൊരുക്കി. ഉപ്പയുടെ വിളികൾ ഓരോ ദിവസവും ഉണ്ടായിരുന്നു. " മോളെ കുഴപ്പമൊന്നുമില്ലല്ലോ. വയ്യായ്ക വന്നാൽ ഡോക്ടറെ കാണിക്കണം കേട്ടോ..." അവളുടെ പിതാവിന്റെ ശബ്ദത്തിൽ പതിഞ്ഞിരുന്ന പിതൃ തുല്യമായ ഒരു കരുതൽ... പക്ഷേ അതുപോലെ കുഞ്ഞാമിയുടെ മനസ്സിൽ ശാന്തിയില്ല ചില സമയങ്ങളിൽ മോൾക്ക് താങ്ങാനാവാത്ത വേദന നിലവിളിക്കുമ്പോൾ കുഞ്ഞാമിയുടെ ഉള്ളിൽ ഒരു പാറ തകരുന്നത്ര വേദന. പ്രസവ തീയതി അടുക്കുംതോറും കുഞ്ഞാമി കൂടുതൽ പ്രാർത്ഥനയിലായി ഓരോ നിമിഷവും റബ്ബിനോട് അപേക്ഷയായി മാറിക്കൊണ്ടിരിക്കുന്നു... ആ ദിവസം വന്നു... ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമ്പോൾ മോൾ വല്ലാതെ വേദനിച്ച കരയുന്നതും പാടുപെടുന്നതും അവളുടെ മുഖം നോക്കി കുഞ്ഞാമിയുടെ ഹൃദയം തകർന്നു പോയി മരുമകനും അവന്റെ വീട്ടുകാരും ഒപ്പം ആരും ഒന്നും മൊഴിയാൻ കഴിയാതെ നിറകണ്ണുകളോടെ മോളെ നോക്കി... ലേബർ റൂമിലേക്ക് അവളെ കൊണ്ടുപോകുമ്പോൾ കുഞ്ഞാമി വാതിലിനരികിൽ നിന്ന് മാറാതെ നിന്നു. ഓരോ നിലവിളിയും കുഞ്ഞാമിയുടെ ഉള്ളിൽ എട്ടാവട്ടം തുളച്ച് കയറിയ പോലെ പിന്നെ ഒരു സന്ദേശം പോലെ വേഗത്തിൽ ഡോക്ടർ പുറത്തേക്ക് വന്നു.. മുഖത്ത് ഗുരുതരത്വം. " കുഞ്ഞിന്റെ അവസ്ഥ മോശമാണ് ഉടൻ സിസേറിയൻ വേണ്ടിവരും വൈകിയാൽ ഉമ്മയെയോ അല്ലെങ്കിൽ കുഞ്ഞിനെയോ നഷ്ടപ്പെടും പെട്ടെന്ന് ഒപ്പിട്ടു തരണം. അവിടെയൊരു നിമിഷം നിലച്ചു കുഞ്ഞാമിക്ക് ഭൂമി തെന്നി തിരിഞ്ഞ പോലെ തോന്നി കണ്ണുകൾ നിറഞ്ഞു എന്റെ മോൾക്ക് ഒന്നും വരുത്തരുതേ റബ്ബേ.., മോളെ ഓപ്പറേഷൻ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ അവളുടെ കണ്ണുകളിൽ ഭയവും നിലവിളികളും കുഞ്ഞാമിയുടെ ഹൃദയം തകർത്തു.. റബ്ബിലേക്ക് വിട്ടുകൊടുത്ത്.. കാത്തിരിപ്പിനുള്ള കനലിൽ അവൾ ചുട്ടുപൊള്ളുകയായിരുന്നു... അവസാനം.... ശബ്ദം. ചെറിയ ഒരു വിളി ഹൃദയം പ്രസിപ്പിക്കുന്ന അതിമനോഹരമായ ഒരു വിളി. " ആൺകുഞ്ഞ് ആണ്.... " അത് കേട്ടപ്പോൾ കുഞ്ഞാമിയുടെ കണ്ണുകളിലേക്ക് ഒഴുകിയത് കണ്ണുനീർ മാത്രമല്ല പ്രാർത്ഥനയുടെ പൂക്കളാണ്... നല്ലൊരു പൊന്നുമോൻ എന്റെ മോൾക്ക് റബ്ബ് നൽകി... പക്ഷേ ആ സന്തോഷം നീണ്ടു നിന്നില്ല ഡോക്ടർ വീണ്ടും വന്നു കുഞ്ഞിന്റെ. അവസ്ഥ മോശമാണ് കുഞ്ഞിനെ ഐ സി വിലേക്ക് മാറ്റണമെന്ന് പറഞ്ഞു... അടുത്ത ദിവസം രാത്രിയോടെ... ആ വാർത്ത കേട്ട് എല്ലാവരും... അന്താളിച്ചു.. മോൻ മരിച്ചു... ലോകം കീഴ്മേൽ മറിയുന്നതുപോലെ കുഞ്ഞാമിക്ക് കരയാൻ പോലും കഴിയാത്തതായിരുന്നു.... മാണി ഫോൺ വിളിക്കുന്നുണ്ട് പക്ഷേ ഫോൺ എടുക്കുന്നില്ല.. കുഞ്ഞാമി ആകെ തളർന്നു... മോൾ.... തളർന്ന കണ്ണുകളുമായി കിടക്കയിൽ കിടക്കുന്നു ദേഹം വേദനയിൽ.. എല്ലാവരും വന്ന് ആശ്വാസം പകരുന്നു. നേഴ്സുമാർ കൈവന്നു പിടിച്ചു ആശ്വസിപ്പിക്കുന്നുണ്ട് പക്ഷേ ആശ്വാസം നൽകാൻ ആർക്കും കഴിയുന്നില്ല തന്റെ കുഞ്ഞിനെ തൊടാനും ചുംബിക്കാനും പോലും കഴിയാത്തത്. അവളെ ആകെ തളർത്തി... ആറാം ദിവസം ആശുപത്രിയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് പോകേണ്ടിവന്നു കുഞ്ഞില്ലാതെ ഉള്ള മടക്കം... " എന്റെ വിധിയാകും ഇതെല്ലാം... " മോൾ മനസ്സിൽ ആലോചിച്ചു. റബ്ബേ ഇതിനേക്കാൾ എനിക്ക് ബലം തരണേ പ്രാർത്ഥനയ്ക്കുള്ളിൽ വിങ്ങിപ്പൊട്ടുന്ന മനസ്സ്... കണ്ണുനീരും ദുഃഖവും കയറിനിറഞ്ഞ ആ യാത്ര ഒരിക്കലും മറക്കാനാവാത്തത് ആരും അറിയാതെ ഉള്ളിൽ ഒതുക്കിയ ദുഃഖങ്ങൾ കൊണ്ട് മൂടിയ ആ തിരിച്ചു വരവ്.. തുടരും. 🌹✍️
📙 നോവൽ - ShareChat
00:00
#📙 നോവൽ പാർട്ട്‌. 20✍️ കുഞ്ഞാമി വീണ്ടും മോളെ കാണാനായി യാത്രതിരിച്ചു ഉള്ളിലെ പ്രാർത്ഥനകളും ആയാണ് ഈ യാത്ര മനസ്സിൽ ഒരേ ചോദ്യം എന്തായിരിക്കും എന്റെ മോളിന്റെ ജീവിതം എന്റെ പൊന്നുമോൾ... മോൾ... കല്യാണശേഷം ഒരാഴ്ച പോലും പിന്നീടാതെയാണ് ഭർത്താവിന്റെ അതിരുകൾ മനസ്സിലാക്കിയത്. ഓരോ ദിവസവും ഗുളികയുടെ നിഴലിൽ മറഞ്ഞിരിക്കുന്ന ഒരു ഭർത്താവ്. ചോദിച്ചപ്പോൾ പറഞ്ഞു." ഇത് ഗ്യാസിന്റെ ഗുളികയാണ്." പക്ഷേ ആ ഗുളിക രാവിലെയും വൈകുന്നേരവും ഓരോ ഇടവേളകളിലും ആവർത്തിച്ചു വരുമ്പോൾ അവളിൽ വിഷമം വിതരമാവുകയായിരുന്നു. ഒരു രാത്രി പാതിരാത്രി കഴിഞ്ഞിട്ടും ഭർത്താവ് വീട്ടിലെത്തിയില്ല അതിനിടയിൽ വീടിന്റെ മുന്നിൽ ഒരു വാഹനത്തിന്റെ ശബ്ദം വണ്ടിയിൽ നിന്ന് രണ്ടുപേർ ഭർത്താവിനെ താങ്ങി ഇറക്കുന്നു ചോരയിൽ കുളിച്ച് നിലയിൽ വായിൽ നിന്ന് നുരയും പതയും. മോൾ ഓടിപ്പോയി. എന്താണ് സംഭവിച്ചത് കുഴപ്പമൊന്നുമില്ലല്ലോ ആരും മറുപടി പറയുന്നില്ല. ഒരു ശബ്ദം മാത്രം.. നീ ഒച്ച വയ്ക്കല്ലേ ആളുകൾ അറിയും മോൾ ഭർത്താവിനോട് മൊഴിയുന്നു എന്റെ ജീവിതം തുടങ്ങിയിട്ടേയുള്ളൂ ഞാൻ എന്താണ് ഇതൊക്കെ കാണുന്നത് എന്തിനാണ്. നിങ്ങൾ എന്നോട് ഇത്രയധികം ഒളിപ്പിച്ചത്. കല്യാണത്തിന്റെ മുമ്പ് പറയാമായിരുന്നില്ലേ. എന്തിനാണ് എന്നോട് ഈ ചതി ചെയ്തത് രോഗം മാത്രമാണെങ്കിൽ ഞാൻ സഹിക്കും പക്ഷേ വേണ്ടാത്ത വൃത്തികേട് കാട്ടി വന്നാൽ ഞാൻ സഹിക്കില്ല ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല... ഇതൊക്കെ പറഞ്ഞുകൊണ്ട് നിൽക്കുമ്പോഴാണ് പുറത്തുനിന്ന് ഒരു വിളി... " മോളെ..." ഉമ്മയുടെ ശബ്ദം. വാതിൽ തുറക്കുമ്പോൾ കുഞ്ഞാമിയുടെ മുഖം കണ്ടു. കണ്ണുകളിൽ വാടൽ ചിറകറ്റിയ ഒരു കനൽ ചിരി ഒന്നും ചോദിക്കാതെ അവളെ കാത്തു നിന്നു... മോൾ മനസ്സിലാക്കി - ഉമ്മയെ വഞ്ചിക്കാൻ ആവില്ല. ഉമ്മയുടെ കണ്ണുകൾക്ക് നുണയെ മറക്കാനാവില്ല. " എന്താ മോൻ ഇന്ന് ജോലിക്ക് പോയില്ലേ.? കുഞ്ഞാമി മോളോട് ചോദിച്ചു. " ഇല്ല ഉമ്മ ഒന്ന് വീണതാണ്. അത്ര വലിയ കുഴപ്പമൊന്നുമില്ല. " അടുത്ത നിമിഷം മോൾ.ചായ എടുക്കാൻ അടുക്കളയിലേക്ക് നീങ്ങിയപ്പോൾ പിന്നിൽ ശബ്ദം. മോളെ ഞാൻ ചില കാര്യങ്ങൾ അറിഞ്ഞിട്ടുണ്ട് അതെല്ലാം സത്യമാണോ.? മോൾ വിറച്ചു കയ്യിന്ന് തളർച്ച കയ്യിലിരുന്ന ചായ പാത്രം വിറക്കുണ്ട്... " എന്താണ് ഉമ്മ... ആരാണ് പറഞ്ഞത്... എനിക്ക് സുഖമാണ് ഒരു കുഴപ്പവുമില്ല. " നീ വെറുതെ പറയുകയാണ് എനിക്ക് മനസ്സിലാവും. എന്റെ മോൾ കഷ്ടപ്പെടുന്നത് കാണാൻ എനിക്ക് കഴിയില്ല ഉമ്മാന്റെ മോൾ സത്യം പറയണം... തുടർന്ന് മോൾ ഉമ്മയോട് എല്ലാം തുറന്നു പറയേണ്ടി വന്നു അവളുടെ അവസ്ഥ. ഉമ്മ അവർക്ക് രോഗമാണെങ്കിലും എനിക്ക് കുഴപ്പമില്ല പക്ഷേ വേണ്ടാത്ത സ്വഭാവമുണ്ട് അത് മാറിക്കിട്ടിയാൽ മതി... ഞാനിത് കണ്ടാ അന്നത്തെ ദിവസം തന്നെ ഞാൻ വീട്ടിലേക്ക് വരാൻ തീരുമാനിച്ചത് ആയിരുന്നു പക്ഷേ ഉപ്പയുടെ മുഖം അനിയത്തിമാരുടെ മുഖം എന്റെ ഉമ്മാന്റെ മുഖം എല്ലാം കണ്ടു എനിക്ക് ഇവിടെ പിടിച്ചുനിൽക്കണം എന്ന് എനിക്ക് തോന്നി അവർ ഇന്നല്ലെങ്കിൽ നാളെ നേരാവും ഉമ്മ വിഷമിക്കേണ്ട... ഞാൻ ഇവിടം ഉപേക്ഷിച്ച് അവിടേക്ക് വന്നാൽ എന്റെ അനിയത്തിമാർ ഇരിക്കേണ്ട അവസ്ഥ വരും അത് എനിക്ക് സഹിക്കില്ല... ഉമ്മയും ഉപ്പയും കഷ്ടപ്പെടും... എല്ലാം കുഞ്ഞാമിയുടെ നെഞ്ച് തകർത്തു പക്ഷേ കണ്ണുനീർ പതിച്ചില്ല മനസ്സിൽ മാത്രം കരഞ്ഞു... കുഞ്ഞാമിയുടെ മനസ്സിൽ ചിതറിയത് ഒരിക്കലും വാക്കുകൾ ഒട്ടിച്ചാലും മരുന്നാവാത്ത വേദന. കുഞ്ഞാമി തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ മുഖം താഴ്ത്തിയ നിലയിൽ പുറകിലെ അടുപ്പം പോലെ വേദന കണ്ണുനിറഞ്ഞില്ല പക്ഷേ ഉള്ളിൽ മഴ പെയ്യുകയായിരുന്നു... മാസങ്ങളും ദിവസങ്ങളും കഴിഞ്ഞു മോളുടെ സഹനം അതിന്റെ അതിരുകളിലേക്ക് എത്തി അതിനിടയിൽ ആ വാർത്ത.. " മോൾക്ക് വിശേഷം ഉണ്ട് എന്ന് സന്തോഷവാർത്ത " കുഞ്ഞാമിയുടെ കാതിലേക്ക് അതൊരു സ്വപ്നവാക്ക് ആയിരുന്നു പിറവി പിറന്ന ആഗോളത്തിൽ ഒരു പുതിയ പ്രതീക്ഷ. മാസങ്ങൾ കഴിഞ്ഞപ്പോൾ. മോളെ കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങ് മനോഹരമായി കുഞ്ഞാമി നടത്തി. റബ്ബേ....ഒരു പൊന്നു മോനെ എന്റെ മോൾക്ക് നൽകണേ എന്റെ ജീവിതം പോലെ ആകരുത് ആ രാത്രി കുഞ്ഞാമി. പാതിരാ രാത്രി ഇരുകൈകൾ ഉയർത്തി റബ്ബിലേക്ക്.... തുടരും. 🌹✍️
📙 നോവൽ - ShareChat
00:00